Saturday, September 30, 2023

ഉള്ളി പക്കോഡ

ഉള്ളി പക്കോഡ

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഉള്ളി പക്കോഡ. വളരെ രുചികരമായ ഉള്ളി പക്കോഡ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

   അവശ്യസാധനങ്ങൾ

സവാള -2വലുത്

പച്ചമുളക്‌ -2

ഇഞ്ചി ചെറുതായി അരിഞ്ഞത് -3ടീസ്പൂൺ

വെളുത്തുള്ളി അരിഞ്ഞത്‌ -2ടീസ്പൂൺ

കറിവേപ്പില -2തണ്ട്

പെരുംജീരകം -അര ടീസ്പൂൺ

കടലമാവ് -1കപ്

അരിപ്പൊടി -അര കപ്പ്

മുളക് പൊടി -3ടീസ്പൂൺ

ഉപ്പ് -പാകത്തിന്

ഓയിൽ -വറുക്കാൻ

       തയ്യാറാക്കുന്ന വിധം

സവാള നീളത്തിൽ കനം കുറച്ചരിഞ്ഞു വെക്കുക .പച്ചമുളക് വട്ടത്തിൽ കനം കുറച്ചരിയുക. ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞു വെക്കുക.ഒരു കുഴിവുള്ള പാത്രത്തിൽ കടലമാവ് ,അരിപൊടി ,ഉപ്പ് ,മുളകുപൊടി എടുത്ത്‌വെക്കുക.ഇതിലേക്കു അരിഞ്ഞ ചേരുവകൾ പെരുംജീരകം ,കറിവേപ്പില അരിഞ്ഞതും ചേർത്ത് കൈകൊണ്ടു നന്നായി യോജിപ്പിക്കുക. ശേഷം 2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കുഴക്കാം .

ഒരു പാനിൽ വറുക്കാൻ ആവശ്യമായ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കുറേശ്ശേ മാവിൽ നിന്നും നുള്ളിയിട്ടു പാകമായാൽ വറുത്തു കോരുക.ചൂട് ചായയോടപ്പം കറുമുറെ കഴിക്കാം !!!

https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment