Wednesday, September 20, 2023

പിടിയും കോഴി ഇറച്ചിയും

കേരളത്തിൽ , പ്രത്യേകിച്ച്‌ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും. ക്രൈസ്തവർക്കിടയിൽ പ്രചാരമുള്ള ഒരു ഭക്ഷ്യ വസ്തുവാണ്‌ പിടിയും കോഴി ഇറച്ചിയും.ഇന്ന് നമുക്ക്‌ അത്‌ തയ്യാറാക്കുന്ന വിധം എങ്ങനെ ആണെന്ന് നോക്കാം.


അരിപ്പൊടിയും തേങ്ങയുമുപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് പിടി. രണ്ട് സെന്റീമീറ്റർ വ്യാസമുള്ള ഉണ്ടകളായി തയാറാക്കുന്ന ഈ വിഭവം കോഴിക്കറിയോടൊപ്പമാണ് സാധാരണ കഴിക്കുന്നത്. ഉരുളകൾ കോഴിക്കറിയോടൊപ്പം ചേർത്ത് കോഴി പിടി എന്ന പേരിലും വിളമ്പാറുണ്ട്.

പിടിയും കോഴിക്കറിയും

ഇന്ന് ഇവിടെ പിടിയും ,വറുത്തരച്ച കോഴി കറിയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.ഈ ഡിഷ് കുട്ടികൾക്കും ,മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫുഡ് ആണ്. വളരെയധികം രുചിയുള്ള ഒരു ഡിഷാണിത്.

ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

കോഴിക്കറിക്ക് വേണ്ട ചേരുവകൾ

1: ചിക്കൻ എല്ലോടു കൂടിയത്-അരക്കിലോ ചെറുതായി കട്ട് ചെയ്തത്

2: ചെറിയ ഉള്ളി-1 വലിയ കപ്പ്

3 പച്ചമുളക്-3 എണ്ണം (നിങ്ങളുടെ എരിവനുസരിച്ച് എടുക്കുക)

4: ഇഞ്ചി-2 ടേബിൾസ്പൂൺ

5: വെളുത്തുള്ളി-1 1/2 ടീസ്പൂൺ

6: കറിവേപ്പില-2 തണ്ട്

7: വെളിച്ചെണ്ണ-3 ടേബിൾസ്പൂൺ

8: മഞ്ഞൾപൊടി-1/2 ടീസ്പൂൺ

9: കുരുമുളകുപൊടി-1/2 ടീസ്പൂൺ(എരിവിനനുസരിച്ച് എടുക്കുക)

10: ഉപ്പ് ആവശ്യത്തിന്

11: കറുവായില-1 എണ്ണം

12: തക്കാളി-6 എണ്ണം(ഞാനിവിടെ ചെറിയ തക്കാളിയാണ് എടുത്തിരിക്കുന്നത്.
അതുകൊണ്ടാണ് ആറെണ്ണം  എടുത്തിരിക്കുന്നത്.
വലിയ  തക്കാളി  ആണെങ്കിൽ  ഒരെണ്ണം മതി.
തക്കാളി  ഇഷ്ടമില്ലാത്തവർ  ചേർക്കേണ്ട  ഇതിനെ തക്കാളി നിർബന്ധമൊന്നുമില്ല. ഞാൻ സബോള ചേർത്തിട്ടില്ല സബോള ഇതിൽ  ചേർക്കാറില്ല സാധാരണ ചെറിയ  ഉള്ളിയാണ് ഇതിന് ചേർക്കുന്നത് നിങ്ങൾക്ക് വേണമെങ്കിൽ സവാള ചേർക്കാം.

അരപ്പു തയ്യാറാക്കാൻ വേണ്ട ചേരുവകൾ

1:തേങ്ങ ചിരവിയത്-അരമുറി

2:വലിയ ജീരകം-1/2 ടീസ്പൂൺ

3:ചെറിയ ഉള്ളി-5 എണ്ണം

4:കറിവേപ്പില-2 തണ്ട്

5:മല്ലിപ്പൊടി-1 ടേബിൾസ്പൂൺ

6:കാശ്മീരിമുളകുപൊടി-1 ടേബിൾസ്പൂൺ

7:മഞ്ഞപ്പൊടി-കാൽ ടീസ്പൂൺ

8:കറുവപ്പട്ട-1 കഷണം ചെറുത്

9:ഏലക്ക-3എണ്ണം

10:ഗ്രാമ്പൂ-4 എണ്ണം

11:തക്കോലം-1 എണ്ണം

12:വെളിച്ചെണ്ണ-1 ടീസ്പൂൺ

13: ഗരംമസാലപ്പൊടി-കാൽ ടീസ്പൂൺ (വേണമെങ്കിൽ മാത്രം ചേർക്കുക)

14:എരിവുള്ള മുളകുപൊടി-1/2 ടീസ്പൂൺ (നിങ്ങളുടെ എരിവിനനുസരിച്ച് എടുക്കുക)

താളിക്കാൻ വേണ്ട ചേരുവകൾ

1: വെളിച്ചെണ്ണ-1 ടേബിൾസ്പൂൺ

2: ചെറിയ ഉള്ളി-4 എണ്ണം

3: കറിവേപ്പില-3 തണ്ട്

4: ഉണക്കമുളക്-2 എണ്ണം

5: തേങ്ങാക്കൊത്ത്-1 കൈപ്പിടി

   പിടിക്ക് വേണ്ട ചേരുവകൾ

1: വറുത്ത അരിപ്പൊടി-1 കപ്പ്

2: തേങ്ങ ചിരവിയത്-കാൽക്കപ്പ്

3: ചെറിയ ഉള്ളി-4 എണ്ണം

4: ചെറിയ ജീരകം-1/2 ടീസ്പൂൺ

5: വെളുത്തുള്ളി-1 ചെറിയ പീസ്

6: കറിവേപ്പില-1 തണ്ട്

7: തേങ്ങാപ്പാൽ ഒന്നാംപാൽ-1/2 കപ്പ്

8: രണ്ടാംപാൽ-1 കപ്പ്, മൂന്നാം പാൽ 1 കപ്പ്

9: ഉപ്പ് ആവശ്യത്തിന്

10: വെള്ളം ആവശ്യത്തിന്

   പാചക വിധം

1: വൃത്തിയാക്കിയ ചിക്കൻ, അര ടീസ്പൂൺ വീതം ഇഞ്ചി-വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ് മഞ്ഞൾപൊടി,  1ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കുക.

2: ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ തേങ്ങ ,വലിയ ജീരകം, ചെറിയ ഉള്ളി, കറിവേപ്പില, എന്നിവ ചേർത്ത് തേങ്ങ നല്ലപോലെ വറുത്തെടുക്കുക.
ബ്രൗൺ നിറമായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി മിക്സ് ആക്കുക അതിനുശേഷം ഏലക്കാ,_
ഗ്രാമ്പൂ,കറുവാപ്പട്ട ,തക്കോലം, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി,എന്നിവ  ചേർത്ത് നല്ലതുപോലെ_ _മിക്സ്  ചെയ്ത്  പച്ചമണം മാറുമ്പോൾ  തീ ഓഫ്  ചെയ്ത്  തണുത്ത  ശേഷം കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക.

3: ഒരു മൺചട്ടി വെച്ച്  ചൂടാവുമ്പോൾ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില ,കറുവായില, തക്കാളി,എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
നേരത്തെ  മാഗി നെറ്റ്  ചെയ്തു  വെച്ച  ചിക്കൻ ഇതിൽ  ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. അതിനുശേഷം   ആവശ്യത്തിനു ഉപ്പ്,തയ്യാറാക്കി  വച്ചിരിക്കുന്ന അരപ്പ്, കുറച്ചു ചൂടുവെള്ളം,  എന്നിവ ചേർത്ത്  നല്ലതുപോലെ   മിക്സ്‌ ആക്കുക മൂടി  വെച്ച് വേവിക്കുക .നല്ലതുപോലെ പറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ കുറച്ച് ഗരം മസാല പൊടി  ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക.

4: ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് ചെറിയ ഉള്ളി, തേങ്ങാക്കൊത്ത്, കറിവേപ്പില, ഉണക്കമുളക്, എന്നിവ  മൂപ്പിച്ച്  കറിയുടെ മുകളിലായി ഒഴിച്ചുകൊടുക്കുക.

വറുത്തരച്ച ചിക്കൻ കറി റെഡിയായിക്കഴിഞ്ഞു.

പിടി പാകംചെയ്യുന്ന വിധം

പിടിക്ക് പൊടി വാട്ടി എടുക്കുന്നത് ഇടിയപ്പത്തിന് പൊടി വാട്ടി എടുക്കുന്നതുപോലെ  തന്നെയാണ് കുറച്ച് വ്യത്യസ്തം ഉണ്ടെന്നേയുള്ളു.

1: തേങ്ങാപ്പീര, ചെറിയ ഉള്ളി, വെളുത്തുള്ളി, കാൽ ടീസ്പൂൺജീരകം, ഇവയെല്ലാം ചെറുതായി  ഒന്ന് ചതച്ചെടുക്കുക.

2:ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ  തേങ്ങയുടെ മൂന്നാംപാലും, കുറച്ചു  വെള്ളവും , ഉപ്പും  , ചതച്ചെടുത്ത മിക്സും,കൂടി   തിളപ്പിക്കാൻ വെക്കുക. നല്ലതുപോലെ  തിളച്ചുവരുമ്പോൾ കുറച്ച് വീതം പൊടിയിട്ട്  ഒരു  തവികൊണ്ട്  നല്ലതുപോലെ മിക്സ്  ചെയ്തു കൊടുക്കുക . അതിനുശേഷം ഒരു 10 മിനിറ്റ് മൂടി വെക്കുക.10 മിനിറ്റിനു ശേഷം ചെറു ചൂടോടുകൂടി തന്നെ കുഴച്ചെടുക്കുക_ _നല്ലതുപോലെ നമ്മൾ ഇടിയപ്പത്തിന് മാവുകുഴയ്ക്കുന്നതുപോലെ കുഴച്ച്  .ചെറിയ , ചെറിയ,ഉരുളകളാക്കി എടുക്കുക._
അതിനുശേഷം ഒരു പാത്രത്തിലേക്ക് തേങ്ങയുടെ രണ്ടാംപാലും, ബാക്കിയുള്ള ജീരകം ചെറുതായി പൊടിച്ചത്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കാൻ വെക്കുക.തിളച്ചുവരുമ്പോൾ_ തയ്യാറാക്കിവച്ചിരിക്കുന്ന പിടി അതിലേക്ക് ചേർത്ത് കൊടുക്കുക മുടി വച്ച് വേവിച്ചെടുക്കുക. വെന്തു കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാംപാൽ ഒഴിച്ച് ചൂടാക്കി  തീ  ഓഫ് ചെയ്യുക.

നമ്മുടെ രുചികരമായ പിടി തയ്യാറായിക്കഴിഞ്ഞു.

കഴിക്കുന്ന സമയത്ത് പിടിയും ചിക്കൻകറിയും ഒരുമിച്ച് മിക്സ് ചെയ്തു കഴിക്കുക.

ഞാൻ പിടിയും ചിക്കൻ കറിയും കുറച്ച് കുറുകിയ രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത് .നിങ്ങളുടെ ഇഷ്ടം അനുസരിച്ച് അത് നിങ്ങൾക്ക് ലൂസാക്കി ചെയ്യാവുന്നതാണ്.

ചിലർ പിടി അപ്പചെമ്പിൽ വെച്ച് 1 വേവിച്ച ശേഷമാണ് തേങ്ങാപ്പാലിൽ വേവിക്കുന്നത് അങ്ങനെയും ചെയ്യാം.പക്ഷേ എനിക്ക് കുറച്ചുകൂടി ഇഷ്ടം ഇങ്ങനെ ചെയ്യുന്നതാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment