Friday, July 16, 2021

ഫ്രെഞ്ച് ഫ്രൈസ്

ഇന്ന് നമുക്ക്‌ ഫ്രഞ്ച്‌ ഫ്രൈസ്‌  എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം

                 ചേരുവകള്‍   

ഉരുളക്കിഴങ്ങ് - 2 വലുത്

കോൺഫ്ളവർ - 1 ടേബിൾ സ്പൂൺ

ഉപ്പ്  - ആവശ്യത്തിന്

ഓയിൽ - ആവശ്യത്തിന്

              ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നീളത്തില്‍ മുറിച്ച് എടുക്കുക.

കറുത്ത് പോവാതിരിക്കാൻ വെള്ളത്തില്‍ ഇടുക.

ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് തിളപ്പിക്കാൻ വെക്കുക.

ആവശ്യത്തിന് ഉപ്പ് ഇടുക.

തിളക്കാൻ തുടങ്ങുമ്പോൾ മുറിച്ച് വെച്ച ഉരുളക്കിഴങ്ങ് അതിലേക്ക് ഇടുക.

2-3 മിനിറ്റ് തിളപ്പിക്കുക. ശേഷം കോരി തണുത്ത വെള്ളത്തിൽ 1 മിനിറ്റ്  ഇട്ട് വെക്കുക.

ശേഷം വെള്ളത്തിൽ നിന്ന് കോരി എടുത്ത് വെള്ളം വാര്‍ത്ത് കളയുക.

ഒരു പാത്രത്തിലേക്ക്  1 ടേബിൾ സ്പൂൺ  കോൺഫ്ളവർ ഇടുക.

ഒരു നുള്ള് ഉപ്പ് ഇടുക. നന്നായി മിക്സ് ചെയ്യുക .

ഇതിലേക്ക് വാര്‍ത്ത് വെച്ച ഉരുളക്കിഴങ്ങ് ഇടുക. എല്ലാ കഷ്ണങ്ങളിലും കോൺഫ്ളവർ നന്നായി തിരുമ്മി പിടിപ്പിക്കുക

ഒരു പാനില്‍ ആവശ്യത്തിന് ഓയിൽ ചൂടാക്കുക.

ചൂടായ എണ്ണയിലേക്ക് ഓരോന്നായി ഇട്ട് കൊടുക്കുക. ക്രിസ്പി ആവുന്നത് വരെ പൊരിച്ച് എടുക്കുക..

ക്രിസ്പി ഫ്രഞ്ച് ഫ്രൈസ് റെഡി

തക്കാളി സോസിനൊ കെച്ചപ്പിനൊപ്പമോ വിളമ്പാം...
http://noufalhabeeb.blogspot.com/?m=1

Thursday, July 15, 2021

ഡോനട്ട്‌ (എരിവ്‌ ഉള്ളത്‌ )

യു.എസ്.എയിലും മറ്റ് പാശ്ചാത്യ നാടുകളിലും പ്രചാരത്തിലുള്ള ഒരു മധുരപലഹാരമാണ് ഡോനട്ട്. ( doughnut or donut )

അമേരിക്കയില്‍ നിന്നെത്തി നമ്മുടെ മനസു കീഴടക്കിക്കളഞ്ഞു ഡോനട്ട് എന്ന ഉഗ്രന്‍ വിഭവം. ഡോനട്ട് പലരീതിയില്‍ തയ്യാറാക്കാം. എരിവുള്ള ഡോനട്ട് നിങ്ങള്‍ കഴിച്ചിട്ടുണ്ടോ...ഉരുളകിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ഒരു എരിവുള്ള ഡോനട്ട് പരിചയപ്പെട്ടാലോ...

                 വേണ്ട ചേരുവകൾ  

ഉരുളകിഴങ്ങ്  - 1 കിലോ

പച്ചമുളക് - 4 എണ്ണം (ചെറുതായി അരിഞ്ഞത്)

സവാള -  2 എണ്ണം ചെറുതായി അരിഞ്ഞത്

മുളക് പൊടി - 1 സ്പൂണ്‍

മല്ലിയില - 4 സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)

ബ്രെഡ് പൊടി - ഒരു കപ്പ്‌

ജീരകം - അര സ്പൂണ്‍

കുരുമുളക് പൊടി - 1 സ്പൂണ്‍

ഗരം മസാല - 1 സ്പൂണ്‍

ചാറ്റ് മസാല - 1/2 സ്പൂണ്‍

മല്ലി പൊടി  - 1/2 സ്പൂണ്‍

കോണ്‍ ഫ്ളര്‍ - 3 സ്പൂണ്‍

മൈദ - 3 സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

എണ്ണ - 3 സ്പൂണ്‍ കുഴയ്ക്കാന്‍

എണ്ണ - അര ലിറ്റര്‍ വറുക്കാന്‍

          തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങു നന്നായി വേവിച്ചു തോല് കളഞ്ഞു നന്നായി കുഴച്ചു എടുക്കുക.

അതിലേക്കു പച്ചമുളക്, ജീരകം, ഇഞ്ചി, ബ്രെഡ് പൊടി, മുളക് പൊടി, കുരുമുളക് പൊടി, കോണ്‍ ഫ്ലവര്‍, മൈദ, എണ്ണ, ഉപ്പ്, ഗരം മസാല, മല്ലിപൊടി, ചാറ്റ് മസാല, മല്ലിയില, സവാള എന്നിവ ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി എടുക്കുക.

ഒരു ബൗളില്‍ മൈദ, വെള്ളം എന്നിവ ഒഴിച്ച്‌ കുഴച്ചു എടുക്കുക. ചെറിയ ഉരുളകള്‍ ആക്കി ഓരോന്നും നടുവില്‍ ഒരു വട്ടം കുഴിച്ചു പത്രത്തില്‍ വയ്ക്കുക. ശേഷം അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

മറ്റൊരു പത്രത്തില്‍ ബ്രെഡ് പൊടി എടുക്കുക. തയാറാക്കി വയ്ക്കുന്ന ഉരുളകിഴങ്ങ് മിക്സ്‌ മൈദ കലക്കിയതില്‍ മുക്കി ബ്രെഡ് പൊടിയില്‍ കവര്‍ ചെയ്തു തിളച്ച എണ്ണയില്‍ ഇട്ടു വറുത്തു കോരുക.

നല്ല രുചികരമായ എരിവുള്ള ഡോണട്ട് കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പോലെ ഇഷ്ടമാകും.    http://noufalhabeeb.blogspot.com/?m=1

Tuesday, July 13, 2021

ഓട്സ് പായസം

ഇന്ന് നമുക്ക്‌ ഓട്ട്‌സ്‌ പായസവും , ആപ്പിൾ ഓട്ട്‌സ്‌ പായസവും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം  

ആദ്യം ഓട്ട്‌സ്‌ പായസം തയ്യാറാക്കുന്ന രീതി നോക്കാം

         ആവശ്യം വേണ്ട സാധനങ്ങൾ

ഓട്സ്      1 കപ്പ്‌

പാൽ        1കപ്പ്

പഞ്ചസാര   1/2 കപ്പ്

ഏലക്കായ   2 എണ്ണം

അണ്ടിപ്പരിപ്പ്   10 എണ്ണം

മുന്തിരി             15എണ്ണം

നെയ്യ്       2 സ്പൂൺ

വെള്ളം     1കപ്പ്

ഉപ്പ്      ഒരു നുള്ള്

            തയ്യാറാക്കുന്ന വിധം

ഒരു പത്രം എടുത്തു പാലും വെള്ളവും ഒഴിച്ചു  തിളക്കാൻ വെക്കുക  അതിലേക്ക് ഏലക്കായ ചേർക്കുക. നന്നായി തിളച്ചത്തിനു ശേഷം ഓട്സ് ചേർത്ത് വേവിക്കുക. അതിലേക്ക് പഞ്ചസാര ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഓട്സ് വേവായതിനു ശേഷം തീ ഓഫ്‌ ചെയ്യുക ,  ഒരു പാനിൽ നെയ്യ് ഒഴിച്ചു അണ്ടിപ്പരിപ്പ് മുന്തിരി വറുത്തു പായസത്തിലേക്ക് ഒഴിക്കുക.  വളരെ രുചികരമായ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഓട്സ് പായസം റെഡി..

ഇനി നമുക്ക്‌ ആപ്പിൾ ഓട്ട്‌സ്‌ പായസം എങ്ങനെയാണ്‌ തയ്യാറാക്കുന്നതെന്ന് നോക്കാം

         ആപ്പിൾ ഓട്ട്സ് പായസം

ഇതുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

            വേണ്ട സാധനങ്ങൾ

ഓട്സ് 1/2 cup,

ഗ്രേറ്റ് ചെയ്തെടുത്ത ആപ്പിൾ 1/2 cup

പാൽ 2-3 cups

പഞ്ചസാര 5-6 tsp (നിങ്ങളുടെ പാകത്തിന് )

നെയ്യ്, ഏലക്കായ പൊടിച്ചത്, ഉണക്ക മുന്തിരി, നട്സ് (raisins & nuts)

               പാകം ചെയ്യുന്ന വിധം

ആദ്യം ഒരു പാനിൽ അല്പം നെയ്യിൽ ഓട്സ് വറുത്തു മാറ്റി വെയ്ക്കുക. അധികം മൂത്തു നിറം 

ഈ പാനിൽ തന്നെ raisins & nuts വറുത്തു മാറ്റി വെയ്ക്കുക.

ശേഷം നെയ്യിലേക്കു ഗ്രേറ്റ് ചെയ്തു വെച്ച ആപ്പിൾ ചേർത്തിളക്കി ഒന്ന് രണ്ടു മിനിട്ടു കഴിഞ്ഞു വറുത്തു വെച്ച ഓട്സും പാലും ചേർക്കുക.

വെന്തുവരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കി ഏലയ്ക്ക പൊടിച്ചത് വിതറുക.

അടുപ്പിൽ നിന്നും വാങ്ങി വറുത്തു വെച്ച റെയ്സിന്‍സും നട്സും ഇട്ടു നേരിയ ചൂടോടെ വിളമ്പുക.

തണുത്താൽ ഓട്സിന്റെ നേരിയ പശപ്പ് വന്നേക്കാം, നേരിയ ചൂടിൽ കഴിക്കുന്നതാണ് നല്ലതു.

http://noufalhabeeb.blogspot.com/?m=1

Sunday, July 11, 2021

മസാല ഫിഷ് ഫ്രൈ

എങ്ങനെ മസാല ഫിഷ്‌ഫ്രൈ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.. ഈ  ഫിഷ് ഫ്രൈ ഗ്രില്‍ അല്ലെങ്കില്‍ ഫ്രൈയിംങ് പാനില്‍ ഫ്രൈ ചെയ്യാവുന്നതാണ്. വേണമെങ്കില്‍ അല്‍പം മൈദയും ചേർക്കാം..

              ആവശ്യമുള്ള വസ്തുക്കള്‍  

മീന്‍ - ഒരു കിലോ

കശ്മീരി മുളക് പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി - അര ടീസ്പൂണ്‍

ഗരംമസാല - കാല്‍ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - രണ്ട് സ്പൂണ്‍

കറിവേപ്പില - ഒരു തണ്ട്

അല്‍പം നാരങ്ങ നീര്

വെളിച്ചെണ്ണ - ആവശ്യത്തിന്

          തയ്യാറാക്കുന്ന വിധം

ആദ്യം മത്സ്യം നല്ലതു പോലെ വൃത്തിയാക്കി ഇതിലേക്ക് വീണ്ടും അല്‍പം ഉപ്പും വിനാഗിരിയും മിക്‌സ് ചെയ്ത് ഒന്നുകൂടി കഴുകിയെടുക്കേണ്ടഅതിന് ശേഷം ഇതിലേക്ക് എല്ലാ മസാലകളും വെളിച്ചെണ്ണയില്‍ കുഴച്ചെടുത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റോളം ഇത് വെക്കാവുന്നതാണ്.

അതിന് ശേഷം ഒരു പാനില്‍ വാഴയില വെച്ച് അതിന് മുകളില്‍ വെളിച്ചെണ്ണ ഒഴിച്ച് എണ്ണ നല്ലതുപോലെ ചൂടായിക്കഴിഞ്ഞാല്‍ മീന്‍ കഷ്ണങ്ങള്‍ ഓരോന്നായി ഇട്ട് വറുത്തെടുക്കാവുന്നതാണ്
നല്ല മസാലഫിഷ്ഫ്രൈ റെഡി.

http://noufalhabeeb.blog/?m=1

Wednesday, July 7, 2021

ഇന്ന് നമുക്ക്‌ കാച്ചിൽ പക്കോട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.  നാട്ടിൻ പുറത്ത്‌ എല്ലാം ഇഷ്ടം പോലെ ലഭിക്കുന്ന ഒരു കിഴങ്ങ്‌ വിഭവമാണ്‌ കാച്ചിൽ...

കേരളത്തിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ്‌ കാച്ചിൽ. ഇത് കുത്തുകിഴങ്ങ്, കാവത്ത് എന്നൊക്കെയും അറിയപ്പെടുന്നു.

ആയുർവ്വേദത്തിൽ മധുര രസവും ഗുരു, സ്നിഗ്ധ് ഗുണവും ശീത വീര്യവും ഉള്ള സസ്യമാണിത്. ഇതിന്റെ കാണ്ഡം (കിഴങ്ങ്) ഔഷധമായി ഉപയോഗിക്കുന്നു.

അത്‌ വെറുതെ പുഴുങ്ങി തിന്നാൻ കൂടുതൽ ആളുകൾക്കും ഇഷ്ടമല്ല..._  _എന്നാൽ അങ്ങനെ ഉള്ളവർക്ക്‌ പറ്റിയ വിഭവമാണ്‌ കാച്ചിൽ പക്കോട .

എങ്ങനെയാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം

          ആവശ്യമായ സാധനങ്ങൾ

1. കാച്ചിൽ -  1കിലോ  ആവശ്യത്തിന്‌)

2. കടല മാവ്  - 1 കപ്പ്‌

3. വെള്ളം - ആവശ്യത്തിന്‌

4. കുരുമുളക് പൊടി അര സ്പൂൺ

5. കാശ്‌മീരി മുളകു പൊടി  - ഒന്നര സ്പൂൺ

6. പെരുംജീരകം പൊടി -  അര സ്പൂൺ

7. കായം പൊടി - ഒരു നുള്ള്

8. മഞ്ഞൾ പൊടി - കാൽ സ്പൂൺ

9. ഉപ്പു  - ആവശ്യത്തിന്‌

10. ഓയിൽ -  ആവശ്യത്തിന്‌

11. കറിവേപ്പില  - ഒരു തണ്ട്‌

              തയ്യാറാക്കുന്ന വിധം

കാച്ചിൽ നല്ലപോലെ കഴുകി വൃത്തിയാക്കി കനം കുറച്ചു സ്ലൈസ് ചെയ്തു വെക്കുക.

കടല മാവിൽ എല്ലാ പൊടികളും ആവശ്യത്തിനു ഉപ്പും ഇട്ടു നല്ലപോലെ മിക്സ് ചെയ്തു കുറച്ചു കുറച്ചായി വെള്ളം ഒഴിച്ചു അധികം ലൂസ് ആവാതെ ബാറ്റെർ റെഡി ആക്കി വെക്കുക. അര മണിക്കൂർ അവടെ ഇരുന്നു റെസ്റ്റ് എടുത്തോട്ടെ.   

പാൻ  മുക്കി പൊരിക്കാൻ ആവശ്യമുള്ള ഓയിൽ ഒഴിച്ചു നല്ലപോലെ ചൂടായാൽ  ഓരോ സ്ലൈസ് കാച്ചിൽ കടലമാവ് മിശ്രിതത്തിൽ മുക്കി എണ്ണയിൽ പൊരിച്ചു കോരുക.

ലാസ്റ്റ് കുറച്ചു കറിവേപ്പില യും വറുത്തിടുക.

കട്ടൻ ചായക്കൊപ്പം കൂടെ കഴിക്കാൻ ബെസ്റ്റാണ്.      http://noufalhabeeb.blogspot.com/?m=1

Sunday, July 4, 2021

കോക്കനട്ട്‌ ബിസ്കറ്റ്

ചായയുടെ കൂടെ ഒരു അടിപൊളി ബിസ്ക്കറ്റ് കഴിക്കണോ.. ഇതിനായി നാം മുട്ടയോ ,ഓവനൊ ഒന്നും ഉപയോഗിക്കുന്നില്ല... വളരെ സിമ്പിൾ റെസിപ്പി ആണിത്‌...  

തേങ്ങ ബിസ്ക്കറ്റ്

              ചേരുവകൾ

മൈദ - ഒരു കപ്പ്‌

ബേക്കിംഗ്‌ പൗഡർ - അര ടീസ്പൂൺ

ഡെസിക്കേക്കറ്റഡ്‌ കോക്കനട്ട്‌ - 1 കപ്പ്‌

പൊടിച്ച പഞ്ചസാര - അര കപ്പ്‌

ബട്ടർ - 3 ടേബിൾ സ്പൂൺ

പാൽ - 2 ടേബിൾ സ്പൂൺ

           തയ്യാറാക്കുന്ന വിധം

ഒരു കപ്പ് മൈദയിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ഇട്ട് നന്നായി മിക്സ് ചെയ്യുക.

അതിലേക്ക് ഡെസിക്കേക്കറ്റഡ്‌ കോക്കനട്ട്, ബട്ടർ, പൊടിച്ച പഞ്ചസാര പാൽ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.

എന്നിട്ട് അത് കൈവെള്ളയിൽ വെച്ച് പരത്തി കുക്കീസ് ഷേപ്പ് ആക്കിയെടുക്കുക.

ഇനി അടി കട്ടിയുള്ള ചൂടാക്കിയ ഒരു പാത്രത്തിൽ ഒരു റിങ് വെച്ചുകൊടുത്ത് അതിന്റെ മുകളിൽ ഈ കുക്കീസ് വെച്ചുകൊടുത്തു 30 മിനിറ്റ് കുറഞ്ഞ തീയിൽ ബേക്ക് ചെയ്തെടുക്കുക.

കോക്കനട്ട്‌ ബിസ്കറ്റ്‌ തയ്യാറായി കഴിഞ്ഞു.  http://noufalhabeeb.blogspot.com/?m=1