Thursday, July 15, 2021

ഡോനട്ട്‌ (എരിവ്‌ ഉള്ളത്‌ )

യു.എസ്.എയിലും മറ്റ് പാശ്ചാത്യ നാടുകളിലും പ്രചാരത്തിലുള്ള ഒരു മധുരപലഹാരമാണ് ഡോനട്ട്. ( doughnut or donut )

അമേരിക്കയില്‍ നിന്നെത്തി നമ്മുടെ മനസു കീഴടക്കിക്കളഞ്ഞു ഡോനട്ട് എന്ന ഉഗ്രന്‍ വിഭവം. ഡോനട്ട് പലരീതിയില്‍ തയ്യാറാക്കാം. എരിവുള്ള ഡോനട്ട് നിങ്ങള്‍ കഴിച്ചിട്ടുണ്ടോ...ഉരുളകിഴങ്ങ് കൊണ്ടുണ്ടാക്കുന്ന ഒരു എരിവുള്ള ഡോനട്ട് പരിചയപ്പെട്ടാലോ...

                 വേണ്ട ചേരുവകൾ  

ഉരുളകിഴങ്ങ്  - 1 കിലോ

പച്ചമുളക് - 4 എണ്ണം (ചെറുതായി അരിഞ്ഞത്)

സവാള -  2 എണ്ണം ചെറുതായി അരിഞ്ഞത്

മുളക് പൊടി - 1 സ്പൂണ്‍

മല്ലിയില - 4 സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)

ബ്രെഡ് പൊടി - ഒരു കപ്പ്‌

ജീരകം - അര സ്പൂണ്‍

കുരുമുളക് പൊടി - 1 സ്പൂണ്‍

ഗരം മസാല - 1 സ്പൂണ്‍

ചാറ്റ് മസാല - 1/2 സ്പൂണ്‍

മല്ലി പൊടി  - 1/2 സ്പൂണ്‍

കോണ്‍ ഫ്ളര്‍ - 3 സ്പൂണ്‍

മൈദ - 3 സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

എണ്ണ - 3 സ്പൂണ്‍ കുഴയ്ക്കാന്‍

എണ്ണ - അര ലിറ്റര്‍ വറുക്കാന്‍

          തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങു നന്നായി വേവിച്ചു തോല് കളഞ്ഞു നന്നായി കുഴച്ചു എടുക്കുക.

അതിലേക്കു പച്ചമുളക്, ജീരകം, ഇഞ്ചി, ബ്രെഡ് പൊടി, മുളക് പൊടി, കുരുമുളക് പൊടി, കോണ്‍ ഫ്ലവര്‍, മൈദ, എണ്ണ, ഉപ്പ്, ഗരം മസാല, മല്ലിപൊടി, ചാറ്റ് മസാല, മല്ലിയില, സവാള എന്നിവ ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി എടുക്കുക.

ഒരു ബൗളില്‍ മൈദ, വെള്ളം എന്നിവ ഒഴിച്ച്‌ കുഴച്ചു എടുക്കുക. ചെറിയ ഉരുളകള്‍ ആക്കി ഓരോന്നും നടുവില്‍ ഒരു വട്ടം കുഴിച്ചു പത്രത്തില്‍ വയ്ക്കുക. ശേഷം അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

മറ്റൊരു പത്രത്തില്‍ ബ്രെഡ് പൊടി എടുക്കുക. തയാറാക്കി വയ്ക്കുന്ന ഉരുളകിഴങ്ങ് മിക്സ്‌ മൈദ കലക്കിയതില്‍ മുക്കി ബ്രെഡ് പൊടിയില്‍ കവര്‍ ചെയ്തു തിളച്ച എണ്ണയില്‍ ഇട്ടു വറുത്തു കോരുക.

നല്ല രുചികരമായ എരിവുള്ള ഡോണട്ട് കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പോലെ ഇഷ്ടമാകും.    http://noufalhabeeb.blogspot.com/?m=1

No comments:

Post a Comment