വൈകിട്ടത്തെ ചായക്ക് ഒപ്പം എല്ലാം കഴിക്കാൻ പറ്റിയ ഒരു നല്ല പലഹാരം ആണ് ചീട. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവം ആണിത്.
ചേരുവകൾ
പച്ചരി പൊടിച്ചു വറുത്തത് - 1 കപ്പ്
ഉഴുന്ന് - 2 ടേബിൾ സ്പൂണ്‍
തേങ്ങ ചിരകിയത് - 1/2 കപ്പ്
ജീരകം - 1 ടീ സ്പൂണ്‍
,വെണ്ണ / നെയ്യ് - 1 ടേബിൾ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം - 1/2 കപ്പ്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
ഉഴുന്ന് നന്നായി വറുത്തു തരിയില്ലാതെ പൊടിച്ചെടുക്കുക. അരിപ്പൊടിയിലേക്ക് ഉഴുന്നുപൊടി, വെണ്ണ, തേങ്ങ, ജീരകം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിൻറെ പാകത്തിൽ കുഴച്ചെടുക്കുക.
അൽപാൽപം മാവെടുത്ത് അരിനെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടി എടുക്കുക.
മുഴുവൻ മാവും ഇങ്ങനെ ഉരുളകളാക്കി കഴിഞ്ഞാൽ എണ്ണ ചൂടാകാൻ വയ്ക്കാം. ചൂടായ എണ്ണയിൽ ഉരുളകൾ ഇട്ടു ചുവക്കെ വറുത്തു കോരുക. ചൂട് കുറച്ചു വെക്കണം, അല്ലെങ്കിൽ ചീടയുടെ ഉള്ളു നല്ലപോലെ വേവില്ല. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment