Saturday, May 28, 2022

കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ

                  കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ

ഹല്‍വ ഇഷ്ടപ്പെടാത്തതായി ആരാ ഉള്ളതല്ലേ. വായില്‍ വെയ്ക്കും മുന്‍പ് അലിഞ്ഞ് പോകുന്ന ഹല്‍വ കൈയ്യില്‍ കിട്ടിയാല്‍ ആരും വിടില്ല. ഇന്നത്തെ പാചകത്തിൽ ഇന്ന്   ഒരു കര്‍ണാടക സ്‌റ്റൈല്‍ ഹല്‍വ പരിചയപ്പെട്ടാലോ. പ്രധാന ആഘോഷങ്ങളിലാണ് സാധാരണയായി ഈ കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ ഉണ്ടാക്കുന്നത്.

സാധാരണ അരി കൊണ്ടാണ് നമ്മള്‍ ഹല്‍വ ഉണ്ടാക്കാറുള്ളത് അല്ലേ. എന്നാല്‍ ഈ സ്‌പെഷ്യല്‍ ഹല്‍വയില്‍ അരി, റാഗി തുടങ്ങി പലവിധ ധാന്യപ്പൊടികളും ഉള്‍പ്പെടുത്തും. റാഗിയും ഗോതമ്പും അരിയും ശര്‍ക്കരയും നെയ്യും ഏലയ്ക്കയുമൊക്കെ ഈ കര്‍ണാടക ഹല്‍വയില്‍ ഉണ്ട്.

പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നില്ലേ. എന്നാല്‍ ഒന്നൂടെ പറയാം. വളരെ എളുപ്പമല്ല കേട്ടോ ഈ ഹല്‍വ ഒന്ന് തയ്യാറാക്കി എടുക്കാന്‍. കൂട്ടുകളൊക്കെ കുറേ നേരം ഇളക്കി കൊടുത്ത് അത്യാവശ്യം സമയമെടുത്ത് മാത്രമേ ഈ ഹല്‍വ തയ്യാറാക്കാന്‍ പറ്റൂ. പക്ഷെ എത്ര സമയം മെനക്കെട്ടാലും അവസാനം തയ്യാറായി വരുന്ന ഹല്‍വ ഒന്ന് രുചിച്ചാല്‍ മെനക്കെട്ട സമയം തന്നെ ഓര്‍മ വരില്ല. അപ്പോ പിന്നെ എങ്ങനെയാണ് ഹല്‍വ ഉണ്ടാക്കുന്നത് എന്ന നോക്കാം അല്ലേ.

               ആവശ്യം വേണ്ട സാധനങ്ങൾ   https://noufalhabeeb.blogspot.com/?m=1

റാഗി - കാൽ കപ്പ്

അരി - 1 ടേബിള്‍ സ്പൂണ്‍

ഗോതമ്പ് - കാൽ കപ്പ്

വെള്ളം -  7 കപ്പ്

തേങ്ങ ചുരണ്ടിയത് - 1 കപ്പ്

ശര്‍ക്കര -  1 ബൗള്‍

ഏലയ്ക്കാ പൊടി  - അര  ടേബിള്‍ സ്പൂണ്‍

നെയ് -  2 ടേബിള്‍ സ്പൂണ്‍

                   തയ്യാറാക്കുന്ന വിധം

1.ഒരു ബൗളില്‍ റാഗി എടുക്കുക. അതിലേക്ക് അരകപ്പ് വെള്ളം ഒഴിക്കുക.

2.റാഗി രാത്രി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക

3. ഒരു കപ്പില്‍ അരി എടുക്കുക. അതിലേക്ക് കാല്‍ കപ്പ് വെള്ളം ഒഴിക്കുക.

4. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

5. ഒരു ബൗളില്‍ ഗോതമ്പ് എടുക്കുക അതിലേയ്ക്ക് 1¼ കപ്പ് വെള്ളം ഒഴിക്കുക.

6. ഒരു രാത്രി മുഴുവന്‍ ഇതും കുതിര്‍ക്കുക.

7.കുതിര്‍ത്ത റാഗിയും അരിയും ഗോതമ്പും മിക്‌സിയില്‍ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.

8. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കുക.

9. അത്യാവശ്യം നന്നായി കുഴച്ചെടുക്കുക.

10. ബൗളിന് മുകളില്‍ അരിപ്പയില്‍ ഈ മിശ്രിതം ഒഴിക്കുക.

11. സ്‌ട്രേയിനറിലേക്ക് ഒഴിച്ച ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

12. പൊടിയാത്ത പൊടികള്‍ ഒരിക്കല്‍ കൂടി മിക്‌സിയില്‍ ഇട്ട് പൊടിച്ചെടുക്കുക.

13. മിക്‌സിയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വീണ്ടും അടിച്ചെടുക്കുക.

14. വീണ്ടും ഈ മിശ്രിതം അരിച്ചെടുക്കുക.

15. ബാക്കി വരുന്നത് വീണ്ടും മിക്‌സിയില്‍ ഇട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.

16. ഇത് നന്നായി അരിച്ചെടുക്കുക.

17. ചിരകി വെച്ച തേങ്ങ ഒരു മിക്‌സിയില്‍ എടുക്കുക.

18. ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

19. ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

20. ബാക്കി വരുന്ന തേങ്ങ വീണ്ടും മിക്‌സിയില്‍ ഇട്ട് വെള്ളമൊഴിച്ച് അടിച്ചെടുക്കുക

21. വീണ്ടും തേങ്ങ അരിച്ചെടുക്കുക.

22. നെയ് പുരട്ടിയ ഒരു പാത്രം എടുക്കുക.

23. അരിച്ചെടുത്ത മിശ്രിതം ഒര ചൂട് പാനിലേക്ക് മാറ്റുക

24. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.

25. കട്ടപിടിക്കാതെ നന്നായി ഇളക്കി കൊടുക്കുക.

26. 30 - 35 മിനിറ്റ് വരെ മിശ്രിതം നന്നായി ഇളക്കുക. അത്യാവശ്യം കട്ടിയാകും വരെ ഇളക്കണം.

27. കട്ടിയായാല്‍ അതിലേക്ക് രണ്ട് സ്പൂണ്‍ നെയ് ചേര്‍ത്ത് ഇളക്കി കൊടുക്കണം.

28. പിന്നീട് ഇതിലേക്ക് ഏലയ്ക്കാപൊടി ചേര്‍ക്കുക.

29. തയ്യാറാക്കിയ മിശ്രിതം നേരത്തേ എടുത്തുവെച്ച നെയ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.

30. പരത്തി കൊടുക്കുക.

31.  30-40 മിനിറ്റ്‌  ഈ മിശ്രിതം തണുക്കാന്‍ വെയ്ക്കുക.

32. കത്തിയില്‍ നെയ് പുരട്ടുക.

33. ത്രികോണാകൃതിയില്‍ മുറിച്ചെടുക്കാം.

34. ഇവ പ്ലേറ്റിലേക്ക് മാറ്റാം.

           ശ്രദ്ധിക്കേണ്ടത്‌

1. റാഗിയും അരിയും ചേര്‍ത്ത് ഇത് തയ്യാറാക്കാം.

2. ഹല്‍വ തയ്യാറാക്കുമ്പോള്‍ വളരെ കുറഞ്ഞ തീയില്‍ മാത്രമേ തയ്യാറാക്കാവൂ

3. തണുക്കാതെ മുറിക്കരുത്. നല്ല തണുപ്പ് വേണമെങ്കില്‍ ഫ്രിഡ്ജില്‍ വെയ്ക്കാം.   https://noufalhabeeb.blogspot.com/?m=1

Thursday, May 19, 2022

ഉഴുന്നുവട

വീട്ടിൽ വൈകുന്നേരത്തെ ചായ പലഹാരത്തിന്‌ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഐറ്റം ആണ്‌ ഉഴുന്നുവട. എങ്ങനെ അത്‌ ഉണ്ടാക്കാം എന്ന് നോക്കാം

                  ആവശ്യമുള്ള സാധനങ്ങൾ 

▪ 1/2 കിലോ ഉഴുന്ന്

▪ ഒരു ചെറിയ കഷ്ണം ഇഞ്ചി

▪ 7 അല്ലി വെളുത്തുള്ളി

▪ ആവശ്യത്തിന് പച്ച മുളക്

▪ ആവശ്യത്തിന് ഉപ്പ്

▪ ഉള്ളി – ഒന്ന്

▪ കുറച്ചു കറിവേപ്പില

▪ കുറച്ചു മല്ലി ഇല

▪ എണ്ണ

                      തയ്യാറാക്കുന്ന വിധം

ഉഴുന്ന് 2 മണിക്കുർ പൊതിർത്തി വെക്കുക പിന്നെ കുറച്ചു വെള്ളം  ഒഴിച്ച്‌ അരച്ചെടുക്കുക.

വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ഇവ എല്ലാം പൊടിച്ചു , ഉള്ളി കറിവേപ്പില എന്നിവ അതിൽ മുറിച്ചിടുക .ആവശ്യത്തിന് ഉപ്പും  ചേർത്ത്‌ നന്നായി കുഴക്കുക .. പിന്നെ കൈ വെള്ളയിൽ വെച്ച് ചെറിയ ഉരുളകൾ ആക്കി നടുഭാഗത് ചെറിയ ദ്വാരം ഇടുക . അതിനു ശേഷം എണ്ണയിൽ ചുട്ട് എടുക്കുക._

ഇത്രേ ഉള്ളു വളരെ സിമ്പിള്‍ ഉഴുന്നുവട റെഡി  https://noufalhabeeb.blogspot.com/?m=1

Wednesday, May 11, 2022

ലിവർ ഫ്രൈ

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ലിവർ ഫ്രൈ. വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം. 

              ആവശ്യമുള്ള സാധനങ്ങൾ:

ചിക്കൻ / മട്ടൻ / ബീഫ് ലിവർ- അര കിലോ

സവാള ചെറുതായി അരിഞ്ഞത്- ഒന്ന്

ചുവന്നുള്ളി അരിഞ്ഞത് - നാല്

ഇഞ്ചി വെളുത്തുള്ളി ചതച്ചത് - രണ്ടു ടേബിൾ സ്പൂണ്‍

(ഇഞ്ചി കുറച്ചും വെളുത്തുള്ളി കൂട്ടിയും എടുക്കണം)

പച്ചമുളക് കീറിയത് - നാല്

തക്കാളി - ഒന്ന്

കറിവേപ്പില- രണ്ട് തണ്ട്

മുളക്പൊടി - ഒരു ടീസ്പൂണ്‍

കുരുമുളക് പൊടി - ഒരു ടേബിൾസ്പൂണ്‍

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍

ഇറച്ചി മസാല - അര ടീസ്പൂണ്‍

കടുക് - അര ടീസ്പൂണ്‍

വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്.

              പാകം ചെയ്യുന്ന വിധം:

ലിവർ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ വെള്ളത്തിൽ മുക്കി വെക്കുക. എന്നിട്ട്ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് സവാള, ഉള്ളി, ഇഞ്ചിവെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ തക്കാളി അറിഞ്ഞു വെച്ചിരിക്കുന്ന ഇളക്കുക. എന്നിട്ട് തീ കുറച്ചു ഒരു അടപ്പ് വെച്ച് ഒരു മിനിറ്റ് അത് മൂടി വെച്ച് വേവിക്കുക. ഒരു മിനിട്ടിനു ശേഷം വീണ്ടും ഇളക്കുക അതിലേക് ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിനു ശേഷം വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് ഇരുപതു മിനിറ്റ് വേവിക്കുക, അധികം വേവിച്ചാൽ ലിവർ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും. കറി വെള്ളം വറ്റിച്ച് വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പിലയും മൂന്നാല് കുരുമുളക് ചതച്ചതും അല്പ്പം വെളിച്ചെണ്ണയും ചേർത്ത് ചൂടോടെ വിളമ്പുക.     :https://noufalhabeeb.blogspot.com/?m=1

Thursday, May 5, 2022

പനീർ ബർഫി

ഇന്ത്യയിൽ നിന്നുള്ള ഒരു മധുരപലഹാരമാണ് ബർഫി. സാധാരണ കണ്ടുവരുന്ന ബർഫി കട്ടിപാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്നതാണ്. പാലിൽ പഞ്ചസാര ചേർത്ത് കട്ടിയാകുന്ന വരെ പാകം ചെയ്തിട്ടാണ് ഇത് ഉണ്ടാക്കുന്നത്. രൂപസാദൃശ്യം മൂലം, മഞ്ഞുകട്ടി എന്നർത്ഥമുള്ള ബർഫ് എന്ന ഹിന്ദി പദത്തിൽ നിന്നാണ്‌ ബർഫി എന്ന പേരുണ്ടായത്.

ബർഫി പലതരം സ്വാദുകളിൽ ലഭ്യമാണ്. കശുവണ്ടി പരിപ്പിന്റെയും, മാങ്ങയുടെയും , പിസ്തയുടെയും രുചിയിൽ ഇത് ലഭ്യമാണ്. ഇതിന് പനീറിന്റെ ആകൃതിയുള്ളതുകൊണ്ട് ഇതിനെ ചിലപ്പോൾ ഇന്ത്യൻ ചീസ് എന്ന പേരിലും അറിയപ്പെടാറുണ്ട്.

                 തരങ്ങൾ 

കേസരി പേഡ

കാജു ബർഫി_ _അണ്ടിപ്പരിപ്പ് ചേർത്ത ബര

പിസ്ത ബർഫി

ദൂദ് പേഡ

ചോക്കളേറ്റ് ബർഫി

ബദാം പാക്

വാൽനട്ട് ബർഫി

ഇന്ന് നമുക്ക്‌ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പനീർ ഉപയോഗിച്ച്‌ കൊണ്ടുള്ള  പനീർ ബർഫി എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.

                 ചേരുവകൾ

1. പനീർ  -  500ഗ്രാം

2. പാൽ    -  3/4 കപ്പ്‌

3. നെയ്യ്   -  1ടീസ്പൂൺ

4. കണ്ടെൻസ്ഡ് മിൽക്ക്  -  1 1/2 കപ്പ്‌

5. പാൽപ്പൊടി - 1/2 കപ്പ്‌

6. കൊക്കോ പൌഡർ  -  4 ടീസ്പൂൺ

                 ഉണ്ടാക്കുന്ന വിധം

പനീറും പാലും നന്നായി മിക്സിയിൽ അരച്ചെടുക്കുക.

ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേർത്ത് നന്നായി ഇളക്കുക.

അതിലേക്കു കണ്ടെൻസ്ഡ് മിൽക്കും പാൽപ്പൊടിയും ചേർത്ത് നന്നായി വറ്റിവരുന്ന വരെ ഇളക്കികൊണ്ടിരിക്കുക.

ഈ മിശ്രിതം രണ്ടായി ഭാഗിച്ചശേഷം ഒരു സെറ്റ് മാറ്റി മറ്റേ സെറ്റിൽ കൊക്കോ പൌഡർ ഇട്ടു നന്നായി ഇളക്കുക.

സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ അൽപ്പം നെയ്യ് തടവിയിട്ടു ആദ്യത്തെ ലയർ നന്നായി നിരത്തിയശേഷം രണ്ടാമത്തേത്‌ അതിനു മുകളിൽ നിരത്തുക.

അതിനു മുകളിൽ  അരിഞ്ഞുവെച്ചിരിക്കുന്ന പിസ്ത ഇടുക. 2 മണിക്കൂർ കഴിഞ്ഞു മുറിച്ചെടുക്കാം.   https://noufalhabeeb.blogspot.com/?m=1