Saturday, May 28, 2022

കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ

                  കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ

ഹല്‍വ ഇഷ്ടപ്പെടാത്തതായി ആരാ ഉള്ളതല്ലേ. വായില്‍ വെയ്ക്കും മുന്‍പ് അലിഞ്ഞ് പോകുന്ന ഹല്‍വ കൈയ്യില്‍ കിട്ടിയാല്‍ ആരും വിടില്ല. ഇന്നത്തെ പാചകത്തിൽ ഇന്ന്   ഒരു കര്‍ണാടക സ്‌റ്റൈല്‍ ഹല്‍വ പരിചയപ്പെട്ടാലോ. പ്രധാന ആഘോഷങ്ങളിലാണ് സാധാരണയായി ഈ കര്‍ണാടക സ്‌പെഷ്യല്‍ ഹല്‍വ ഉണ്ടാക്കുന്നത്.

സാധാരണ അരി കൊണ്ടാണ് നമ്മള്‍ ഹല്‍വ ഉണ്ടാക്കാറുള്ളത് അല്ലേ. എന്നാല്‍ ഈ സ്‌പെഷ്യല്‍ ഹല്‍വയില്‍ അരി, റാഗി തുടങ്ങി പലവിധ ധാന്യപ്പൊടികളും ഉള്‍പ്പെടുത്തും. റാഗിയും ഗോതമ്പും അരിയും ശര്‍ക്കരയും നെയ്യും ഏലയ്ക്കയുമൊക്കെ ഈ കര്‍ണാടക ഹല്‍വയില്‍ ഉണ്ട്.

പറയുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നില്ലേ. എന്നാല്‍ ഒന്നൂടെ പറയാം. വളരെ എളുപ്പമല്ല കേട്ടോ ഈ ഹല്‍വ ഒന്ന് തയ്യാറാക്കി എടുക്കാന്‍. കൂട്ടുകളൊക്കെ കുറേ നേരം ഇളക്കി കൊടുത്ത് അത്യാവശ്യം സമയമെടുത്ത് മാത്രമേ ഈ ഹല്‍വ തയ്യാറാക്കാന്‍ പറ്റൂ. പക്ഷെ എത്ര സമയം മെനക്കെട്ടാലും അവസാനം തയ്യാറായി വരുന്ന ഹല്‍വ ഒന്ന് രുചിച്ചാല്‍ മെനക്കെട്ട സമയം തന്നെ ഓര്‍മ വരില്ല. അപ്പോ പിന്നെ എങ്ങനെയാണ് ഹല്‍വ ഉണ്ടാക്കുന്നത് എന്ന നോക്കാം അല്ലേ.

               ആവശ്യം വേണ്ട സാധനങ്ങൾ   https://noufalhabeeb.blogspot.com/?m=1

റാഗി - കാൽ കപ്പ്

അരി - 1 ടേബിള്‍ സ്പൂണ്‍

ഗോതമ്പ് - കാൽ കപ്പ്

വെള്ളം -  7 കപ്പ്

തേങ്ങ ചുരണ്ടിയത് - 1 കപ്പ്

ശര്‍ക്കര -  1 ബൗള്‍

ഏലയ്ക്കാ പൊടി  - അര  ടേബിള്‍ സ്പൂണ്‍

നെയ് -  2 ടേബിള്‍ സ്പൂണ്‍

                   തയ്യാറാക്കുന്ന വിധം

1.ഒരു ബൗളില്‍ റാഗി എടുക്കുക. അതിലേക്ക് അരകപ്പ് വെള്ളം ഒഴിക്കുക.

2.റാഗി രാത്രി രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക

3. ഒരു കപ്പില്‍ അരി എടുക്കുക. അതിലേക്ക് കാല്‍ കപ്പ് വെള്ളം ഒഴിക്കുക.

4. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

5. ഒരു ബൗളില്‍ ഗോതമ്പ് എടുക്കുക അതിലേയ്ക്ക് 1¼ കപ്പ് വെള്ളം ഒഴിക്കുക.

6. ഒരു രാത്രി മുഴുവന്‍ ഇതും കുതിര്‍ക്കുക.

7.കുതിര്‍ത്ത റാഗിയും അരിയും ഗോതമ്പും മിക്‌സിയില്‍ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.

8. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കുക.

9. അത്യാവശ്യം നന്നായി കുഴച്ചെടുക്കുക.

10. ബൗളിന് മുകളില്‍ അരിപ്പയില്‍ ഈ മിശ്രിതം ഒഴിക്കുക.

11. സ്‌ട്രേയിനറിലേക്ക് ഒഴിച്ച ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

12. പൊടിയാത്ത പൊടികള്‍ ഒരിക്കല്‍ കൂടി മിക്‌സിയില്‍ ഇട്ട് പൊടിച്ചെടുക്കുക.

13. മിക്‌സിയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വീണ്ടും അടിച്ചെടുക്കുക.

14. വീണ്ടും ഈ മിശ്രിതം അരിച്ചെടുക്കുക.

15. ബാക്കി വരുന്നത് വീണ്ടും മിക്‌സിയില്‍ ഇട്ട് അരക്കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.

16. ഇത് നന്നായി അരിച്ചെടുക്കുക.

17. ചിരകി വെച്ച തേങ്ങ ഒരു മിക്‌സിയില്‍ എടുക്കുക.

18. ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.

19. ഈ മിശ്രിതം നന്നായി അരിച്ചെടുക്കുക.

20. ബാക്കി വരുന്ന തേങ്ങ വീണ്ടും മിക്‌സിയില്‍ ഇട്ട് വെള്ളമൊഴിച്ച് അടിച്ചെടുക്കുക

21. വീണ്ടും തേങ്ങ അരിച്ചെടുക്കുക.

22. നെയ് പുരട്ടിയ ഒരു പാത്രം എടുക്കുക.

23. അരിച്ചെടുത്ത മിശ്രിതം ഒര ചൂട് പാനിലേക്ക് മാറ്റുക

24. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.

25. കട്ടപിടിക്കാതെ നന്നായി ഇളക്കി കൊടുക്കുക.

26. 30 - 35 മിനിറ്റ് വരെ മിശ്രിതം നന്നായി ഇളക്കുക. അത്യാവശ്യം കട്ടിയാകും വരെ ഇളക്കണം.

27. കട്ടിയായാല്‍ അതിലേക്ക് രണ്ട് സ്പൂണ്‍ നെയ് ചേര്‍ത്ത് ഇളക്കി കൊടുക്കണം.

28. പിന്നീട് ഇതിലേക്ക് ഏലയ്ക്കാപൊടി ചേര്‍ക്കുക.

29. തയ്യാറാക്കിയ മിശ്രിതം നേരത്തേ എടുത്തുവെച്ച നെയ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.

30. പരത്തി കൊടുക്കുക.

31.  30-40 മിനിറ്റ്‌  ഈ മിശ്രിതം തണുക്കാന്‍ വെയ്ക്കുക.

32. കത്തിയില്‍ നെയ് പുരട്ടുക.

33. ത്രികോണാകൃതിയില്‍ മുറിച്ചെടുക്കാം.

34. ഇവ പ്ലേറ്റിലേക്ക് മാറ്റാം.

           ശ്രദ്ധിക്കേണ്ടത്‌

1. റാഗിയും അരിയും ചേര്‍ത്ത് ഇത് തയ്യാറാക്കാം.

2. ഹല്‍വ തയ്യാറാക്കുമ്പോള്‍ വളരെ കുറഞ്ഞ തീയില്‍ മാത്രമേ തയ്യാറാക്കാവൂ

3. തണുക്കാതെ മുറിക്കരുത്. നല്ല തണുപ്പ് വേണമെങ്കില്‍ ഫ്രിഡ്ജില്‍ വെയ്ക്കാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment