ഇന്ത്യയിൽ നിന്നുള്ള ഒരു മധുരപലഹാരമാണ് ബർഫി. സാധാരണ കണ്ടുവരുന്ന ബർഫി കട്ടിപാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്നതാണ്. പാലിൽ പഞ്ചസാര ചേർത്ത് കട്ടിയാകുന്ന വരെ പാകം ചെയ്തിട്ടാണ് ഇത് ഉണ്ടാക്കുന്നത്. രൂപസാദൃശ്യം മൂലം, മഞ്ഞുകട്ടി എന്നർത്ഥമുള്ള ബർഫ് എന്ന ഹിന്ദി പദത്തിൽ നിന്നാണ് ബർഫി എന്ന പേരുണ്ടായത്.
ബർഫി പലതരം സ്വാദുകളിൽ ലഭ്യമാണ്. കശുവണ്ടി പരിപ്പിന്റെയും, മാങ്ങയുടെയും , പിസ്തയുടെയും രുചിയിൽ ഇത് ലഭ്യമാണ്. ഇതിന് പനീറിന്റെ ആകൃതിയുള്ളതുകൊണ്ട് ഇതിനെ ചിലപ്പോൾ ഇന്ത്യൻ ചീസ് എന്ന പേരിലും അറിയപ്പെടാറുണ്ട്.
തരങ്ങൾ
കേസരി പേഡ
കാജു ബർഫി_ _അണ്ടിപ്പരിപ്പ് ചേർത്ത ബര
പിസ്ത ബർഫി
ദൂദ് പേഡ
ചോക്കളേറ്റ് ബർഫി
ബദാം പാക്
വാൽനട്ട് ബർഫി
ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പനീർ ഉപയോഗിച്ച് കൊണ്ടുള്ള പനീർ ബർഫി എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം.
ചേരുവകൾ
1. പനീർ - 500ഗ്രാം
2. പാൽ - 3/4 കപ്പ്
3. നെയ്യ് - 1ടീസ്പൂൺ
4. കണ്ടെൻസ്ഡ് മിൽക്ക് - 1 1/2 കപ്പ്
5. പാൽപ്പൊടി - 1/2 കപ്പ്
6. കൊക്കോ പൌഡർ - 4 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
പനീറും പാലും നന്നായി മിക്സിയിൽ അരച്ചെടുക്കുക.
ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേർത്ത് നന്നായി ഇളക്കുക.
അതിലേക്കു കണ്ടെൻസ്ഡ് മിൽക്കും പാൽപ്പൊടിയും ചേർത്ത് നന്നായി വറ്റിവരുന്ന വരെ ഇളക്കികൊണ്ടിരിക്കുക.
ഈ മിശ്രിതം രണ്ടായി ഭാഗിച്ചശേഷം ഒരു സെറ്റ് മാറ്റി മറ്റേ സെറ്റിൽ കൊക്കോ പൌഡർ ഇട്ടു നന്നായി ഇളക്കുക.
സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ അൽപ്പം നെയ്യ് തടവിയിട്ടു ആദ്യത്തെ ലയർ നന്നായി നിരത്തിയശേഷം രണ്ടാമത്തേത് അതിനു മുകളിൽ നിരത്തുക.
അതിനു മുകളിൽ അരിഞ്ഞുവെച്ചിരിക്കുന്ന പിസ്ത ഇടുക. 2 മണിക്കൂർ കഴിഞ്ഞു മുറിച്ചെടുക്കാം. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment