Wednesday, May 11, 2022

ലിവർ ഫ്രൈ

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ലിവർ ഫ്രൈ. വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം. 

              ആവശ്യമുള്ള സാധനങ്ങൾ:

ചിക്കൻ / മട്ടൻ / ബീഫ് ലിവർ- അര കിലോ

സവാള ചെറുതായി അരിഞ്ഞത്- ഒന്ന്

ചുവന്നുള്ളി അരിഞ്ഞത് - നാല്

ഇഞ്ചി വെളുത്തുള്ളി ചതച്ചത് - രണ്ടു ടേബിൾ സ്പൂണ്‍

(ഇഞ്ചി കുറച്ചും വെളുത്തുള്ളി കൂട്ടിയും എടുക്കണം)

പച്ചമുളക് കീറിയത് - നാല്

തക്കാളി - ഒന്ന്

കറിവേപ്പില- രണ്ട് തണ്ട്

മുളക്പൊടി - ഒരു ടീസ്പൂണ്‍

കുരുമുളക് പൊടി - ഒരു ടേബിൾസ്പൂണ്‍

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍

ഇറച്ചി മസാല - അര ടീസ്പൂണ്‍

കടുക് - അര ടീസ്പൂണ്‍

വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ് പാകത്തിന്.

              പാകം ചെയ്യുന്ന വിധം:

ലിവർ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ വെള്ളത്തിൽ മുക്കി വെക്കുക. എന്നിട്ട്ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് സവാള, ഉള്ളി, ഇഞ്ചിവെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ തക്കാളി അറിഞ്ഞു വെച്ചിരിക്കുന്ന ഇളക്കുക. എന്നിട്ട് തീ കുറച്ചു ഒരു അടപ്പ് വെച്ച് ഒരു മിനിറ്റ് അത് മൂടി വെച്ച് വേവിക്കുക. ഒരു മിനിട്ടിനു ശേഷം വീണ്ടും ഇളക്കുക അതിലേക് ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിനു ശേഷം വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് ഇരുപതു മിനിറ്റ് വേവിക്കുക, അധികം വേവിച്ചാൽ ലിവർ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും. കറി വെള്ളം വറ്റിച്ച് വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പിലയും മൂന്നാല് കുരുമുളക് ചതച്ചതും അല്പ്പം വെളിച്ചെണ്ണയും ചേർത്ത് ചൂടോടെ വിളമ്പുക.     :https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment