Monday, December 30, 2024

മാമ്പഴം സാലഡ്


എപ്പോൾ വേണമെങ്കിലും ആസ്വദിച്ചു കഴിക്കാവുന്ന ആരോഗ്യപ്രദമായ ഒന്നാണ്  സാലഡ്. അത് വ്യത്യസ്ത തരത്തിൽ ഉണ്ടാക്കാം. ഈ മാമ്പഴക്കാലത്ത് അൽപ്പം മധുരമുള്ള സാലഡ് തയ്യാറാക്കി നോക്കൂ. മാമ്പഴവും അധികം പുളിയില്ലാത്ത തൈരും ഉണ്ടെങ്കിൽ ഈ സാലഡ് തയ്യാർ. വളരെ ചുരുങ്ങിയ നേരം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മാമ്പഴ സാലഡിൻ്റെ റെസിപ്പി എങ്ങനെ എന്ന് നോക്കാം..

ചേരുവകൾ

മാമ്പഴം -ഒരെണ്ണം

തൈര് - ഒന്നരകപ്പ്

ഉപ്പ് - അൽപ്പം

ഏലക്കാപ്പൊടി  - കാൽ ടീസ്പൂൺ

കുരുമുളക്പൊടി - അൽപ്പം

മുളകുപൊടി - ഒരു ടീസ്പൂൺ

പഞ്ചസാര - ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

നന്നായി കഴുകി തൊലി കളഞ്ഞ ഒരു മാമ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ചുവെക്കുക.

ഒരു ബൗളിലേക്ക് ഒന്നരകപ്പ് അധികം പുളിയില്ലാത്ത തൈരെടുത്ത് ഉടക്കുക.

മുറിച്ചു വെച്ചിരിക്കുന്ന മാമ്പഴ കഷ്ണങ്ങൾ തൈരിലേക്കു ചേർക്കുക.

കാൽ ടീസ്പൂൺ ഏലക്കാപ്പൊടി, മുളകുപൊടി, അൽപ്പം കുരുമുളക്പൊടി, ഒരു ടീസ്പൂൺ പഞ്ചസാരയോ തേനോ എന്നിവയും അൽപ്പം ഉപ്പും ചേർത്ത് ഇളക്കുക.
മാമ്പഴ സാലഡ് തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Saturday, December 21, 2024

ഓറഞ്ച് കേക്ക്

ഈ ക്രിസ്തുമസ്‌ കാലത്ത്‌ നമുക്ക്‌  വ്യത്യസ്തമായ ഒരു കേക്ക്‌ ഉണ്ടാക്കി നോക്കാം. രുചികരമായ ഓറഞ്ച്‌ കേക്ക്‌

ചേരുവകൾ

ഓറഞ്ച് നീര് : 3/4 കപ്പ്‌

ഓറഞ്ച് തൊലി  : 2 സ്പൂണ്‍

മൈദ :  1 1/2 കപ്പ്‌

ബേക്കിംഗ്‌ പൌഡർ : 1 1/2 സ്പൂണ്‍

ബേക്കിംഗ്‌  സോഡാ  : 1 സ്പൂണ്‍

പുളിയില്ലാത്ത തൈര്  : 1/2 കപ്പ്‌

പഞ്ചസാര  : 3/4 കപ്പ്‌

ഓയിൽ  : 1/2 കപ്പ്‌

ഉണ്ടാക്കേണ്ട വിധം

ഓവൻ 180° യിൽ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക.

മൈദാ, ബേക്കിംഗ്‌  പൌഡർ , ബേക്കിംഗ്‌ സോഡാ ഇവ നന്നായി അരിച്ച് മിക്സ്‌ ചെയ്ത് വെക്കുക.

ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്ത് വെക്കുക. ഒരു മിക്സിങ്ങ് ബൗളിൽ തൈര് ഒഴിക്കുക.

അതിലേക്കു പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഓയിൽ ചേർത്ത് യോജിപ്പിക്കുക.

നന്നായി യോജിപ്പിച്ച ശേഷം ഓറഞ്ച് നീരും തൊലിയും ചേർത്ത് ഇളക്കുക.

അതിലേക്കു മൈദാ മിക്സ്‌ ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക.

ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് ബാറ്റെർ ഒഴിച്ച് 180° യിൽ 40-45 മിനിറ്റ് ബേക്ക്‌ ചെയ്തെടുക്കുക
https://t.me/+jP-zSuZYWDYzN2I0

Friday, December 20, 2024

മിക്ച്ചര്‍

മിക്ച്ചര്‍ വീട്ടില്‍ ഉണ്ടാക്കാം!

ചേരുവകൾ
കടലമാവ് - 3 കപ്പ്
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
കായം പൊടി - 1/2 ടീസ്പൂണ്‍
മുളക്പൊടി എരിവിനനുസരിച്ച്‌ 1/2 മുതല്‍ 1 ടീസ്പൂണ്‍ വരെ
കറിവേപ്പില
നിലകടല - 1/2 കപ്പ്
പൊട്ടുകടല - 1/2 കപ്പ്
വറ്റല്‍ മുളക് - 3 എണ്ണം
ഉപ്പ്
വെളിച്ചെണ്ണ
വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ കടലമാവ്,കായംപൊടി,മുളകുപൊടി,മഞ്ഞള്‍പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം അല്പം വെള്ളം ചേര്‍ത്ത് കുഴക്കുക ഇടിയപ്പത്തിന്റെ പരുവത്തില്‍ ലൂസ്സാക്കിയാണ് കുഴക്കേണ്ടത്.ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക, ശേഷം മാവ് ചെറിയ തുളയുള്ള ഇടിയപ്പത്തിന്റെ അച്ചിലിടുക വെളിച്ചെണ്ണ തിളയ്ക്കുമ്ബോള്‍ മാവ് വട്ടത്തില്‍ എണ്ണയിലേക്ക് ഇടുക. രണ്ട് വശവും ഗോള്‍ഡന്‍ നിറമാവുമ്ബോള്‍ വറുത്ത് കോരുകമിക്സ്ച്ചറിലെ ചെറിയ ബോള് ഉണ്ടാക്കാനായി മാവില്‍ കുറച്ച്‌ കൂടി വെള്ളം ചേര്‍ത്ത് ലൂസ് ആക്കുക. അതിന് ശേഷം തുളയുള്ള തവിയിലൂടെ മാവ് എണ്ണയിലേക്ക് ഒഴിക്കുക. ഗോള്‍ഡന്‍ നിറമാവുമ്ബോള്‍ വറുത്ത് കോരുക. ശേഷം ചെറുതീയില്‍ കറിവേപ്പില, കടല, പൊട്ടുകടല, വറ്റല്‍ മുഴക് എന്നിവയും വറത്തു കോരി മാറ്റി വെക്കുക.ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന വറുത്ത് എടുത്ത മാറ്റിവെച്ച മാവ് കൈ കൊണ്ട് പൊട്ടിച്ചെടുക്കുക. അധികം പൊടിയാവരുത്. അതിന് ശേഷം വറുത്ത് മാറ്റി വെച്ച്‌ ബോളുകളും കടല,കറിവേപ്പില,പൊട്ടുകടല എന്നിവ മിക്സ്ചെയ്യുക. ഉപ്പും എരിവും നോക്കിയ ശേഷം ആവശ്യാനുസരണം മുളക്പൊടി,ഉപ്പ് എന്നിവ ചൂടാക്കി മിക്സചറില്‍ ഇടാം.
https://t.me/+jP-zSuZYWDYzN2I0

Monday, December 16, 2024

ബനാന കേക്ക്‌


ഇന്ന് നമുക്ക്‌  ക്രിസ്തുമസ് സ്പെഷ്യൽ ആയി ചെറുപഴം കൊണ്ട് ഒരു കിടുകാച്ചി  കേക്ക് ഉണ്ടാക്കാം.

ചേരുവകൾ

ചെറുപഴം -   8 എണ്ണം

പഞ്ചസാര   -  കാൽ കപ്പ്

മൈദ       -       ഒന്നര കപ്പ്

ഓയിൽ    -    അര കപ്പ്

മുട്ട          -       2 എണ്ണം

വാനില എസൻസ്   - കാൽ ടീസ്പൂൺ

ബേക്കിംഗ് സോഡ. -  അര ടീസ്പൂൺ

ബേക്കിംഗ് പൗഡർ. -    ഒരു ടീസ്പൂൺ

ഉപ്പ്   - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

പഴം നന്നായി ഉടച്ച് എടുക്കുക.

ഒരു മിക്സിയിൽ മുട്ടയും പഞ്ചസാരയും ഓയിലും ചേർത്ത് നന്നായി അടിച്ചു എടുക്കുക.

മൈദ ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ചേർത്ത് അരിച്ചെടുത്ത് പഴം ഉടച്ച് തും മുട്ട അടിച്ചെടുത്ത മിക്സിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.

ശേഷം ഒരു നോൺസ്റ്റിക്കിന്റെ പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിച്ച് ചൂടാക്കുക.

ഇതിലേക്ക് കേക്ക് ബാറ്റർ ഒഴിച്ച് ഒരു 40 മിനിറ്റ് ലോ ഫ്ലൈമിൽ വച്ച് ബേക്ക് ചെയ്തെടുക്കുക.
സൂപ്പർ ബനാന കേക്ക് തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Sunday, December 15, 2024

ബനാന പുഡിംഗ്

ഊണിന് ശേഷം അല്‍പം മധുരമായാലോ, നമുക്കിന്ന് ബനാന പുഡിംഗ്‌ ഉണ്ടാക്കി നോക്കാം പഴം കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് പഴം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്.

ചേരുവകൾ

പഴം - 4 എണ്ണം

മൈദ - 1 കപ്പ്

പാല്‍ - 3 കപ്പ്

പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍

മുട്ടമഞ്ഞ - 2 എണ്ണം

ക്രീം - 2 ടേബിള്‍ സ്പൂണ്‍

ബട്ടര്‍ -1 ടേബിള്‍ സ്പൂണ്‍

വാനില എസന്‍സ് - ആവശ്യത്തിന്‌

വേഫര്‍ - ആവശ്യത്തിന്‌

ചെറി - ആവശ്യത്തിന്‌

ഉപ്പ് - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മൈദയെടുത്ത് ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക.

ഇതിലേക്ക് പാല്‍ ഒഴിക്കാം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്ത് കുഴമ്പാക്കുക.

അടുപ്പു കത്തിച്ച് ഈ മിശ്രിതം അടുപ്പത്ത്‌ വക്കുക. ഇത് നിര്‍ത്താതെ ഇളക്കിക്കൊണ്ടിരിക്കണം.

തീ തീരെ കുറച്ചു വക്കുകയാണ് വേണ്ടത്. മിശ്രിതം ഒരുവിധം കട്ടിയായിക്കഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കുക.

മറ്റൊരു പാത്രത്തില്‍ മുട്ടമഞ്ഞ, ബട്ടര്‍, ക്രീം എന്നിവ ചേര്‍ത്ത് ഒരുമിച്ചിളക്കുക. നല്ല മൃദുവാകുന്നതു വരെ ഇളക്കണം.

ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്ത് അല്‍പനേരം ചൂടാക്കുക. ഇളക്കാന്‍ മറക്കരുത്.

ഇതിലേക്ക് വാനില എസന്‍സ് ചേര്‍ത്തിളക്കി വാങ്ങി വക്കുക.

പഴം നല്ലപോലെ ഉടക്കണം. വേണമെങ്കില്‍ മിക്‌സിയില്‍ അടിക്കാം.

ഒരു പാത്രത്തില്‍ അടിച്ച പഴത്തില്‍ നിന്ന് അല്‍പം ഒഴിക്കുക. ഇതിന് മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചേര്‍ക്കണം. വീണ്ടും പഴവും ഇതിന് മുകളില്‍ മാവ് മിശ്രിതവും ചേര്‍ക്കണം. ഒഴിച്ചു കഴിഞ്ഞാല്‍ ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം.

തണുത്താല്‍ പുറത്തെടുത്ത് ചെറി, വേഫര്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.

മേമ്പൊടി

ഏത്തപ്പഴമോ ചെറിയ പഴമോ റോബസ്റ്റയോ ഇതിന് ഉപയോഗിക്കാം. മധുരം വേണ്ടതിനനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ആവാം.
https://t.me/+jP-zSuZYWDYzN2I0

Thursday, December 5, 2024

പുതിന ചെറുനാരങ്ങാ ജ്യൂസ്

 

പുതിന ചെറുനാരങ്ങാ ജ്യൂസ്

ഉള്ളു കുളിർക്കും പുതിന ചെറുനാരങ്ങാ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

(രണ്ട് വലിയ ഗ്ലാസ്സിന് )

പുതിന ഇല  - 30 -35 എണ്ണം

ചെറുനാരങ്ങ - 2 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം

സോഡ - 500 മില്ലി

തണുത്ത വെള്ളം - 1/ 2 കപ്പ്

പഞ്ചസാര - ആവശ്യത്തിന്

ഐസ് ക്യൂബ്സ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സി ജാറിലേക്കു പുതിന ഇല ,നാരങ്ങാനീര് ,ഇഞ്ചി ,പഞ്ചസാര ,ഐസ് ക്യൂബ്സ് ,അര കപ്പ്  തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം ഇത് അരിച്ചെടുക്കാം.

ഇനി ഒരു സെർവിങ് ഗ്ലാസ്സിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക.

ശേഷം പുതിന ജ്യൂസ് ഒഴിക്കുക

ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക.

നമ്മുടെ അടിപൊളി ജ്യൂസ് തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Friday, November 1, 2024

കപ്പവട

രുചികരമായ കപ്പവട തയ്യാറാക്കാം

സാധാരണയായി നാലുമണി പലഹാരങ്ങളായി നാം കഴിക്കുന്ന കൂട്ടത്തിൽ ഉൾപെടുത്തുന്നവയിൽ ഒന്നാണ് വാട. പലതരത്തിൽ ഉള്ള വടകൾ ഇന്ന് ഉണ്ട്. എന്നാൽ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ കപ്പ വട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

പച്ച കപ്പ - ഒരു കിലോ
ഉള്ളി - 100 ഗ്രാം
പച്ചമുളക് - 20 ഗ്രാം
ഇഞ്ചി -10 ഗ്രാം
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

കപ്പ തൊലികളഞ്ഞ് കഴുകിചെറുതായി ഗ്രേറ്റ് ചെയ്‌ത്‌ എടുക്കുക. അതിലേക്ക് ഉള്ളി, മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായിട്ട് അരിഞ്ഞ് ഇടുക. ശേഷം  കപ്പയുടെ കൂടെ ഇവയെല്ലാം നന്നായി ജോയിപ്പിച്ച് എടുക്കുക. അതിന് ശേഷം ഇവ . ചെറിയ ഉരുളകളായി ഉരുട്ടിയ ശേഷം പരത്തിയെടുക്കുക. അതിന് ശേഷം ഇവ   വറുത്ത് എടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Saturday, October 19, 2024

ഓറഞ്ചു ചമ്മന്തി

ഓറഞ്ച് തൊലിക്ക് ചമ്മന്തിയിൽ എന്ത് കാര്യം എന്നാവും ചിന്തിക്കുക?. കയ്പ് ഉള്ളതിനാലാണ് ഓറഞ്ച് തൊലി നമ്മൾ ഉപേക്ഷിക്കുന്നത്. അതും അല്ലെങ്കിൽ ചർമ്മ സംരക്ഷണത്തിനായി പലരും ഈ തൊലി ഉണക്കി പൊടിച്ച് സൂക്ഷിക്കാറുണ്ട്. എന്നാൽ ഇനി അതിനു മാത്രമല്ല രാവിലെ ദോശക്കൊപ്പം കഴിക്കാൻ ചമ്മന്തി തയ്യാറാക്കാനും ഓറഞ്ചിൻ്റെ തൊലി ഉപയോഗിക്കാം. ആവശ്യത്തിന് വെള്ളം ചൂടാക്കി അൽപ്പ സമയം ഓറഞ്ച് തൊലി അതിൽ കുതിർത്തു വച്ചാൽ കയ്പ് അനുഭവപ്പെടില്ല. ദോശക്കു മാത്രമല്ല ചോറിനൊപ്പവും ഈ ചമ്മന്തി കഴിക്കാം.


ചേരുവകൾ

ഓറഞ്ച് - 1 എണ്ണം

നിലക്കടല - രണ്ട് ടേബിൾസ്പൂൺ

തേങ്ങ ചിരകിയത് - രണ്ട് ടേബിൾസ്പൂൺ

വറ്റൽമുളക് - 4 എണ്ണം

മല്ലിയില്ല - അൽപ്പം,

ഉപ്പ്,- ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന്

കടുക് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഓറഞ്ചിൻ്റെ തൊലി മാത്രം എടുത്ത് നല്ല ചൂടു വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

രണ്ട് ടേബിൾസ്പൂൺ നിലക്കടല വറുത്തത്, രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരകിയത്, നാല് വറ്റൽമുളക്, അൽപ്പം മല്ലിയില, ആവശ്യത്തിന് ഉപ്പും ചേർക്കുക.

കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അരച്ചെടുക്കുക.

ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.

അതിലേക്ക് അൽപ്പം കടുക് ചേർത്തു പൊട്ടിക്കുക.

രണ്ട് വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക.

അരച്ചെടുത്ത ചമ്മന്തിയിലേക്ക് ഇത് ചേർത്തിളക്കുക.
https://t.me/+jP-zSuZYWDYzN2I0

Thursday, October 3, 2024

നെയ്പായസം

നെയ്പായസം

            ( നവരാത്രി സ്പെഷ്യൽ )

നവരാത്രി സ്പെഷ്യൽ  നെയ്‌ പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

പായസം അരി (ഉണങ്ങലരി ) -- 1 കപ്പ്

ശർക്കര – 500 ഗ്രാം

നാളികേരം ചിരകിയത് -- 1 കപ്പ്

നെയ്യ് -- 3 ടേബിൾസ്പൂൺ

ഏലക്കായ പൊടി - ആവശ്യത്തിന്‌

നാളികേരക്കൊത്ത്  - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി ആക്കി അരിച്ചു വക്കുക .ഒരു കുക്കറിൽ  അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെക്കാം .

കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം.കുക്കറിലെ പ്രഷർ മുഴുവനും പോയി കഴിഞ്ഞാൽ കുക്കർ തുറന്നു വേവിച്ച അരി ഒരു ഉരുളിയിലേക്കു മാറ്റാം .

വേവിച്ച അരിയിലേക്കു ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം .

ശർക്കര പാനി അരിയുമായി നന്നായി യോജിച്ചു ഒന്ന് തിളച്ചു വന്നാൽ ഒരു ടേബിൾസ്പൂൺ നെയ് ചേർത്തു കൊടുക്കാം .

പായസം ഒന്ന് കുറുതായി വന്നാൽ നാളികേരം ചിരകിയത് ചേർത്ത്  നന്നായി ഇളക്കി കൊടുക്കാം

പായസം റെഡി ആയാൽ വീണ്ടും ഒരു ടേബിൾസ്പൂൺ നെയ്യും ആവശ്യത്തിന് ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്തു പായസം സ്റ്റൗവിൽ നിന്നും മാറ്റാം.

ഒരു ചെറിയ പാൻ ചൂടാക്കി കുറച്ചു നെയ് ഒഴിച്ച ശേഷം തേങ്ങാ കൊത്തു ചേർത്ത് വറുത്തു പായസത്തിൽ ചേർത്തു കൊടുക്കാം.

അപ്പോൾ നമ്മുടെ ടേസ്റ്റി നെയ്യ് പായസം തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Tuesday, September 10, 2024

കഞ്ഞി വെള്ളം താളിച്ചത്

കഞ്ഞി വെള്ളം താളിച്ചത്

മലപ്പുറം കാരുടെ പ്രധാന കറിയാണിത്. ഭക്ഷ്യയോഗ്യമായ ഏതിലയും ഇതിനായി ഉപയോഗിക്കാം. ഇത് കഞ്ഞി തൂവ. ചെറിയ ഉള്ളിയും പച്ചമുളകും ഒന്നു രണ്ട് വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍ മൂപ്പിച്ച് കൊഴുത്ത കഞ്ഞിവെള്ളമൊഴിച്ച് കുറച്ച് വലുതായി നുളളിക്കീറിയെടുത്ത ഇലകളിട്ട് വേവിച്ചെടുത്ത് ചൂടോടെ ഉപയോഗിച്ചാല്‍ ഒന്നാന്തരം ഒഴിച്ചു കറിയായി.

അസിഡിറ്റിയുള്ളവര്‍ക്കും മസാലകളില്‍ നിന്നു മോചനം വേണ്ടവര്‍ക്കും പരീക്ഷിക്കാം. അന്റാസി ഡിനോടും റാനിറ്റിഡിന്‍ പോലുള്ള മരുന്നുകളോടും തല്ക്കാലം വിട പറയാം. ഇലക്കറി കഴിക്കാന്‍ മടിയുള്ള കുഞ്ഞുങ്ങള്‍ക്ക് ചോറിലൊഴിച്ചു കൊടുത്ത് പറ്റിയ്ക്കാം. നൊയമ്പുകാലത്തെc അവിഭാജ്യ ഘടകമാണിത്.
https://t.me/+jP-zSuZYWDYzN2I0

Tuesday, August 27, 2024

മുട്ട ബിരിയാണി

തേങ്ങാപ്പാല്‍ ചേര്‍ത്ത മുട്ട ബിരിയാണി തയ്യാറാക്കാം

മുട്ട കൊണ്ട് പലതരം വിഭവങ്ങളാണ് നാം തയ്യാറാക്കുന്നത്. തേങ്ങാപാൽ ചേർത്ത അടിപൊളി മുട്ട ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യസാധനങ്ങൾ

മുട്ട-3

ബിരിയാണി അരി-2 കപ്പ്

സവാള-3

തക്കാളി-1

തേങ്ങാപ്പാല്‍-അര കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

പച്ചമുളക്-3

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

മല്ലിപൊടി-അര ടീസ്പൂണ്‍

ബിരിയാണി മസാല-1 ടീസ്പൂണ്‍

വയനയില-1

ഏലയ്ക്ക-2

ഗ്രാമ്പൂ-2

പട്ട-1

മല്ലിയില-ഒരു പിടി

പുതിനയില -ഒരു പിടി

ചെറുനാരങ്ങാനീര്
നെയ്യ്

അലങ്കരിയ്ക്കാന്‍

സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പു നെയ്യില്‍ മൂപ്പിച്ചത്

തയ്യാറാക്കുന്ന വിധം

ആദ്യമേ തന്നെ  മുട്ട  നന്നായി പുഴുങ്ങി വയ്ക്കുക. ബിരിയാണി അരി കഴുകിയ ശേഷം  കഴുകി ഗ്രാമ്പൂ, വയനയില, ഏലയ്ക്ക, പട്ട എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് നന്നായി  ബിരിയാണിപ്പരുവത്തില്‍ വേവിയ്ക്കുക. നാലു കപ്പ് വെള്ളം മതിയാകും. ശേഷം  തക്കാളി അരച്ചു പേസ്റ്റാക്കുക.  പിന്നാലെ മല്ലിയില, പുതിന എന്നിവ ഒരുമിച്ചരച്ചു പേസ്റ്റാക്കണം. അതിന് ശേഷം  ഒരു പാനില്‍ നെയ്യു ചൂടാക്കുക.

അതിന് ശേഷം  സവാളയിട്ടു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇതിന് ശേഷം  ചേര്‍ത്തിളക്കണം. പച്ചമുളകും ഒപ്പം  ചേര്‍ത്തിളക്കണം.  തക്കാളി, പുതിന-മല്ലിയില പേസ്റ്റുകള്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കുക.
ശേഷം മസാലപ്പൊടികള്‍ ചേര്‍ത്തു നല്ലപോലെ വഴറ്റണം. ഇതിലേയ്ക്കു  പുഴുങ്ങിയ മുട്ട ചേര്‍ത്തിളക്കുക. ഒരു പ്രഷര്‍ കുക്കറിലോ ചുവടു കട്ടിയുള്ള പാത്രത്തിലോ ആദ്യമേ തന്നെ  അല്‍പം നെയ്യൊഴിയ്ക്കുക. ഇതിനു മീതേ വേവിച്ച ചോറു നിരത്തുക.പിന്നാലെ അതിലേക്ക്  അല്‍പം മുട്ടക്കൂട്ടും നിരത്തുക. ഇതേ രീതിയില്‍ ചോറും മുട്ടക്കൂട്ടും നിരത്തി മുകളില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് അല്‍പനേരം അടച്ചു വച്ചു കുറഞ്ഞ ചൂടില്‍ വേവിയ്ക്കുക. വാങ്ങിയ ശേഷം വറുത്തു വച്ച സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അലങ്കരിക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

Sunday, July 28, 2024

ലോലിപോപ്പ്

ചപ്പാത്തിക്കും നൈസ് പത്തിരിക്കുമൊപ്പം ചിക്കൻ കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ചിക്കൻ ലോലിപോപ്പ്. രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ

●കോഴിക്കാല്‍ 4 എണ്ണം
●എണ്ണ 150 എണ്ണം
●തൈര് 3 ടേബിള്‍ സ്പൂണ്‍
●ഇഞ്ചി 5 എണ്ണം
●വെളുത്തുള്ളി 5 എണ്ണം
●കുരുമുളകുപൊടി അര സ്പൂണ്‍
●ചില്ലി സോസ് അര സ്പൂണ്‍
●സോയാസോസ് അര സ്പൂണ്‍
●അജിനോമോട്ടോ 1 നുള്ള്
●ഓറഞ്ച് കളര്‍ 1 നുള്ള്
●ഉപ്പ് 2 നുള്ള്
●മുട്ട 1 എണ്ണം
●റൊട്ടിപ്പൊടി 1 കപ്പ്

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിക്കാലില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക.ചുവടുകട്ടിയുള്ള പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിക്കാല്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തു കോരുക.
https://t.me/+jP-zSuZYWDYzN2I0

Friday, July 19, 2024

കോഴി മരുന്ന്


ഇത്‌ കർക്കടകം..അരോഗ്യ പരിരക്ഷയുടെ കാലം .ഇന്നലെ നാം കർക്കടക കഞ്ഞി ഉണ്ടാക്കുന്നത്‌ കണ്ടു. കർക്കടക കഞ്ഞി പോലെ കർക്കടക മാസത്തിൽ കഴിക്കുന്ന മറ്റൊരു ഔഷധ കൂട്ടാണ്‌ കോഴി മരുന്ന്  . ഇന്ന് നമുക്ക്‌ കോഴി മരുന്ന് ഉണ്ടാക്കുന്ന വിധം പരിചയപ്പെടാം.


തുള്ളിക്കൊരുകുടം പേമാരി. കർക്കടകത്തിൽ‍ ഇടമുറിയാതെ പെയ്യുന്ന പെരുമഴ. സുഖചികിൽസയുടെ കാലമാണിത്. പലരും ഉഴിച്ചിലും പിഴിച്ചിലും നടത്തുന്ന കാലം._ _പണ്ടുകാലത്ത് ചെലവേറിയ ഇത്തരം ചികിൽസകളൊന്നും സാധാരണക്കാർക്കു താങ്ങാൻ കഴിയുമായിരുന്നില്ല.

കർക്കടക കഞ്ഞിയും ഔഷധക്കഞ്ഞിയും പത്തിലക്കറികളും കഴിക്കുന്നതാണ് ഇപ്പോൾ മലയാളികളുടെ ശീലം._ പക്ഷേ മലബാറിൽ പണ്ടുകാലത്ത് ഇത്തരം ശീലങ്ങളായിരുന്നില്ല. രുചിക്കൂട്ടുകൾപോലെ കർക്കടകക്കാലരുചികളിലും മലബാറുകാർ വ്യത്യസ്ത പുലർത്തിയിരുന്നു. കോഴി മരുന്ന് കഴിക്കൽ.

നാടൻ പച്ചമരുന്നുകളും സമൂലം കൊത്തിയരിഞ്ഞ ചെടികളുമൊക്കെയിട്ടാണ് കോഴി മരുന്ന് തയാറാക്കുന്നത്. ഇപ്പോൾ നാട്ടുവൈദ്യൻമാരുടെ കടകളിൽ കോഴിമരുന്ന് തയാറാക്കാനുള്ള ഔഷധക്കൂട്ട് ലഭിക്കും.

കൃത്യമായ അളവിൽ മരുന്നും നല്ല നാടൻകോഴിയും ചേർത്ത് വേവിച്ചെടുത്ത് പഥ്യം പാലിച്ച് കഴിച്ചാൽ ഒരു വർഷം മുഴുവൻ പിടിച്ചുനിൽക്കാനുള്ള ആരോഗ്യം  ലഭിക്കുമെന്നാണു പഴയകാലത്തെ വിശ്വാസം.
നമുക്ക്‌ അപ്പോ കോഴി മരുന്ന് ഉണ്ടാക്കുന്ന വിധം നോക്കാം.

ചേരുവകള്‍

ആട്ടിറച്ചി - രണ്ടു കിലോ ( ഏതു ഇറച്ചിയും ഉപയോഗിക്കാം കോഴി എടുക്കുന്നെങ്കില്‍ നാടന്‍ കോഴി എടുക്കാന്‍ ശ്രദ്ധിക്കണം )

തേങ്ങാപ്പാല്‍  - രണ്ടു തേങ്ങയുടെ

വെളിച്ചെണ്ണ - 500 ഗ്രാം

മിൽമ നെയ്‌  - 500 ഗ്രാം

കോഴി മരുന്ന്  - 250 ഗ്രാം (അങ്ങാടി കടയിലും വൈദ്യശാലയിലും വാങ്ങാന്‍ കിട്ടും.
നാല്‍പ്പത്തി ഒന്ന് കൂട്ടം അങ്ങാടി മരുന്നുകള്‍ ചേര്‍ത്ത് പൊടിച്ചതാണ് ഇത് )

പാചകം ചെയ്യേണ്ട വിധം

ആട്ടിറച്ചി കഴുകി വൃത്തിയാക്കി തേങ്ങാപ്പാലില്‍ വേവിച്ചു വറ്റിക്കണം ..ഉപ്പു ഇടരുത്._
ശേഷം ഒരു ചട്ടിയില്‍ മിൽമ നെയ്യും   വെളിച്ചെണ്ണയും ഒഴിച്ച്‌ ചൂടായതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ചേര്‍ത്ത് ഇളക്കിയിട്ട് കോഴി മരുന്ന് ചേര്‍ക്കണം._  _ശേഷം വഴറ്റി വെള്ളം ഉണ്ടെങ്കില്‍ വറ്റിക്കണം.  തെളിഞ്ഞു വരുന്ന എണ്ണ കുറേശെയായി കോരി മാറ്റി വയ്ക്കാം._ _( കളയരുത്) ശേഷം ഇറച്ചി വരട്ടി എടുക്കണം._ _( വരട്ടാന്‍ പാകത്തിനുള്ള എണ്ണ മാത്രം ആകുന്നവരെ ഇതില്‍ നിന്നും എണ്ണ കോരി മാറ്റാം ) നന്നായി വരട്ടി എടുത്ത ഇറച്ചി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം.
_ഇത് മൂന്നോ നാലോ കഷണം വീതം ഓരോ ദിവസവും കഴിക്കാം ._ _( ഒരുമിച്ചു കഴിക്കരുത് )_ _കോരി വച്ചിരിക്കുന്ന എണ്ണയും ദിവസവും ചോറില്‍ ഒഴിച്ച്‌ കഴിക്കാവുന്നതാണ്._
നടുവേദന ഉള്ളവര്‍ക്കൊക്കെ ഇത് വളരെ നല്ലതാണ് നമ്മുടെ പൂര്‍വികര്‍ കര്‍ക്കിടമാസത്തില്‍ ഇതൊക്കെ കഴിക്കുമായിരുന്നു അതാണ്‌ അവരുടെ ആരോഗ്യത്തിന്‍റെ രഹസ്യവും

NB: ഏതു ഇറച്ചിയില്‍ ഉണ്ടാക്കിയാലും കോഴി മരുന്ന് എന്നാണു ഇത് അറിയപ്പെടുന്നത് അതിനാല്‍ മരുന്ന് വാങ്ങുമ്പോൾ   കോഴി മരുന്ന് എന്ന് പറഞ്ഞുതന്നെ മേടിക്കണം.
മുളക് പൊടി ,മഞ്ഞപ്പൊടി,മസാലകള്‍ ,ഒന്നും തന്നെ ഇതില്‍ ചേര്‍ക്കാന്‍ പാടില്ല.
https://t.me/+jP-zSuZYWDYzN2I0

Sunday, July 7, 2024

പഴം കട്ട്ലറ്റ്

വടയും, സുഖിയനും, കട്ലറ്റുമൊക്കെ ചായക്കൊപ്പം കഴിക്കാൻ​ പ്രിയപ്പെട്ട പലഹാരങ്ങളാണ്. മഴയുള്ള സമയങ്ങളിൽ ഇത്തരം പലഹാരങ്ങൾ കഴിക്കാൻ കൊതി തോന്നാത്തവർ ചുരുക്കമേ കാണൂ. കടയിൽ നിന്നും വാങ്ങുന്നതിലും രുചിയിൽ ഇവ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. വ്യത്യസ്ത രുചികളിൽ ഇവ പരീക്ഷിച്ചു നോക്കുകയും ആവാം. അത്തരത്തിലൊരു പലഹാരമാണ് ഏത്തപ്പഴം കട്ലറ്റ്. നന്നായി പഴുത്ത നേന്ത്രപ്പഴവും അൽപ്പം അവലും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാം.

ചേരുവകൾ

നേന്ത്രപ്പഴം - 6-7 എണ്ണം

എണ്ണ  - വറുക്കാൻ ആവശ്യമായത്

കശുവണ്ടി - 200 ഗ്രാം

തേങ്ങ - ഒന്ന്

പഞ്ചസാര - കാൽ കപ്പ്

ഏലക്കപ്പൊടി - അൽപ്പം

അവൽ - കാൽ കിലോ

മുട്ട - 4 എണ്ണം

അരിപ്പൊടി - ഒരു കപ്പ്

ബ്രെഡ് പൊടിച്ചത്  - കുറച്ച്

തയ്യാറാക്കുന്ന വിധം

ഒരു പാൻ​ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കശുവണ്ടി ചേർത്ത് വറുക്കുക.

ഇതിലേക്ക് നന്നായി പഴുത്ത നേന്ത്രപ്പഴം ചെറിയകഷ്ണങ്ങളാക്കിയതും, തേങ്ങ ചിരകിയതും, കാൽ കപ്പ് പഞ്ചസാരയും, അരിപ്പൊടിയും അൽപ്പം ഏലക്കപ്പൊടിയും ചേർത്ത് വഴറ്റുക.

ശേഷം നനച്ചു വെച്ചിരിക്കുന്ന അവൽ കൂടി ചേർത്തിളക്കി മാറ്റി വെക്കുക.

തണുത്തതിനു ശേഷം കട്ലറ്റിൻ്റെ ആകൃതിയിൽ ഉരുട്ടിയെടുക്കുക.

അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കട്ലറ്റ് ഓരോന്നായി മുട്ട പൊട്ടിച്ചൊഴിച്ചതിലും ബ്രെഡ് പൊടിച്ചതിലും മുക്കി വറുത്തെടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Thursday, July 4, 2024

കിളിക്കൂട്

രുചികരമായ കിളിക്കൂട് തയ്യാറാക്കാം

ഏറെ വ്യത്യസ്തവും വളരെ രുചികരവുമായ ഒരു വിഭവമാണ് കിളിക്കൂട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ:

1. ഉരുളക്കിഴങ്ങ് - 2 എണ്ണം
2. സവാള - 1 എണ്ണം വലുത്
3. ചിക്കൻ വേവിച്ചുടച്ചത് - 250 ഗ്രാം
4. പച്ചമുളക് - 2 എണ്ണം
5. വെളുത്തുള്ളി - 5 അല്ലി
6. ഇഞ്ചി - 1 ചെറിയ കഷ്ണം
7. കറിവേപ്പില, മല്ലിയില - ആവശ്യത്തിന്
8. ഉപ്പ് - ആവശ്യത്തിന്
9. ഗരംമസാല -അര ടീസ്പൂൺ
10. മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
11. മുളകുപൊടി - 1 ടീസ്പൂൺ
12. സേമിയ - 1 കപ്പ്
13. വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ + ഒന്നരക്കപ്പ്
14. കോഴിമുട്ട - 1 എണ്ണം

തയ്യാറാക്കുന്ന വിധം:

ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണയൊഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ചെറുതായി മുറിച്ച സവാളയും ഉപ്പും ചേർത്ത് സവാള വാടിവരുന്നതു വരെ നന്നായി വഴറ്റിയെടുക്കുക.ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാലയും ചേർത്ത് ചെറുതീയിൽ വീണ്ടും വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചുടച്ച ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് മിക്സ് ചെയ്യുക.അടുപ്പിൽനിന്ന് മാറ്റി ചൂടാറാൻ വയ്ക്കുക.ഒരു പാത്രത്തിൽ കോഴിമുട്ടയും ഉപ്പും ബീറ്റ് ചെയ്ത് വെയ്ക്കുക .ഉരുളക്കിഴങ്ങ് ചിക്കൻ മസാലയിൽനിന്ന് കുറച്ചെടുത്ത് പരത്തി നടുവിൽ ഒരു കുഴിപോലെയാക്കി കോഴിമുട്ടയിലും സേമിയയിലും മുക്കി ഫ്രൈ ചെയ്യുക.
https://t.me/+jP-zSuZYWDYzN2I0

Wednesday, June 12, 2024

കൂൺ ഫ്രൈ

ഒരാളുടെ ഡയറ്റിൽ ആൻ്റിഇൻഫ്ലമേറ്ററി ഗുണമുള്ള ഭക്ഷണം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷികമാണ്. അല്ലാത്തപക്ഷം പ്രമേഹം പോലുള്ള രോഗങ്ങൾക്ക് സാധ്യതകൾ ഏറെയാണ്. ആൻ്റിഇൻഫ്ലമേറ്ററി ഗുണമുള്ള ഭക്ഷണങ്ങളിൽ പ്രധാനമാണ് കൂൺ. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കൂണുകൾ സഹായിക്കും. അന്നജം ഇല്ലാത്ത, ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറിയെന്ന പ്രത്യേകതയും കൂണിനുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും കൂൺ പോലുള്ള അന്നജമില്ലാത്ത പച്ചക്കറികൾ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കുറഞ്ഞ കലോറിയും കൂടുതൽ ജലാംശവും നാരുകളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ കൂടുതൽ കൂൺ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറക്കും. ഇങ്ങനെ ധാരാളം പോഷകങ്ങൾ അടങ്ങുന്ന കൂൺ അടുക്കളയിലെ താരമാകേണ്ടുന്ന ഒന്നാണ്. വ്യത്യസ്ത രുചികളിൽ വളരെ എളുപ്പത്തിൽ കൂൺ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. കൂണും കുരുമുളകും ഉപയോഗിച്ചുള്ള ഒരു ഫ്രൈ റെസിപിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചേരുവകൾ

കൂൺ - 200 ഗ്രാം

എണ്ണ - ആവശ്യത്തിന്

ഗ്രാമ്പൂ - 3 എണ്ണം

കറുവാപ്പട്ട - ഒരു കഷ്ണം

കറുവയില - ഒരെണ്ണം

വെളുത്തുള്ളി

സവാള
പച്ചമുളക്  - 2 എണ്ണം

ജീരകം - കുറച്ച്

പെരുംജീരകം - ഒരു നുള്ള്

കുരുമുളക് - 5 - 6 എണ്ണം

മഞ്ഞൾ - കാൽ ടീസ്പൂൺ

ഉപ്പ് - അൽപ്പം

മല്ലിയില - അൽപ്പം

തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് മൂന്നു ഗ്രാമ്പൂ, ഒരു കറുവയില, കറുവാപ്പട്ട, വെളുത്തുള്ളി നുറുക്കിയത് എന്നിവ വറുക്കുക.

ഇതിലേക്ക് സവാള അരിഞ്ഞതും, രണ്ട് പച്ചമുളക്, കുറച്ച് കറിവേപ്പില, കൂൺ നടുവെ മുറിച്ചത് എന്നിവ ചേർത്തിളക്കുക.

അൽപ്പം മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.

മറ്റൊരു പാൻ അടുപ്പിൽ വെച്ച് കുറച്ച് കുരുമുളകും, ചെറിയജീരകവും, പെരും ജീരകവും വറുത്ത് പൊടിക്കുക.

ഈ മസാലപ്പൊടി കൂണിലേക്ക് ചേർത്തിളക്കി അടുപ്പണക്കാം.

കൂൺ കുരുമുളക് ഫ്രൈ തയ്യാർ. ആവശ്യമെങ്കിൽ അൽപ്പം മല്ലിയില കൂടി ചേർക്കാം.
https://t.me/+jP-zSuZYWDYzN2I0

Thursday, June 6, 2024

ഊത്തപ്പം

ഊത്തപ്പം തയ്യാറാക്കാം              ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഊത്തപ്പം. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

അവശ്യ സാധനങ്ങൾ

ഇഡലി മാവ് - 2 ഗ്ലാസ്‌
പച്ചമുളക് ചെറുതായി അരിഞ്ഞത് - 3
കാരറ്റ് ചീകിയത് - 1 ഇടത്തരം
സവാള പൊടിയായി അരിഞ്ഞത് - 1 വലുത്
മല്ലിയില അരിഞ്ഞത് - 1 പിടി
അരിഞ്ഞ തക്കാളി -1/2 കപ്പ്
ഉപ്പ് - പാകത്തിന്
പാചകം ചെയ്യുന്ന വീധം :
പച്ചക്കറികൾ എല്ലാം ചേർത്തിളക്കുക. ഇഡലി മാവ് ഉപ്പ് ചേർത്ത് കാഞ്ഞ തവയിൽ അല്പം കനത്തിൽ പരത്തുക. ഇതിനു മുകളിലേക്ക് പച്ചക്കറികൾ മിക്സ്‌ ചെയ്തു വെച്ചത് അല്പ്പം വിതറുക. അരികിലൂടെ അല്പം എണ്ണ ചേർത്ത് ദോശ മൂടി  വേവിച്ച ശേഷം, ദോശ മറിച്ചിട്ട് മൊരിയിച്ചെടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Sunday, April 28, 2024

മുട്ട നെയ്യപ്പം


ഇന്ന് നമുക്ക് റവയും മുട്ടയും ഉപയോഗിച്ച് ഒരു നാലുമണി പലഹാരം തയ്യാറാക്കാം. വൈകുന്നേരം ചായക്കൊപ്പം ഒരു ചൂടു കടി കൂടി ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം.എന്നാൽ കടി ഉണ്ടാക്കാൻ ചേരുവകൾ ഇല്ലെന്ന വിഷമവും വേണ്ട.അൽപ്പം റവയും മുട്ടയും ഉപയോഗിച്ച് വീട്ടിലെ കൂട്ടുകൾ കൊണ്ട് തന്നെ തയ്യാറാക്കാൻ പറ്റുന്ന പലഹാരം നമുക്ക് ഉണ്ടാക്കി നോക്കാം.നെയ്യപ്പത്തിന്റെ ഒരു രൂപം ഉള്ളത് കൊണ്ട് ഇതിനെ നമുക്ക് മുട്ട നെയ്യപ്പം എന്ന് വിളിക്കാം


ചേരുവകൾ

മുട്ട - 2 എണ്ണം

പഞ്ചസാര - അര കപ്പ്

ഉപ്പ് - ആവശ്യത്തിന്

ഏലക്കാപ്പൊടി - കാൽ സ്പൂൺ

വറുത്ത റവ - കാൽ കപ്പ്

മൈദ - മുക്കാൽ കപ്പ്

ബേക്കിങ് സോഡ  - ഒരു നുള്ള്

വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് മുട്ട ഒരു ബൗളിലെക്ക് പൊട്ടിച്ചൊഴിക്കുക.

അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.

പഞ്ചസാരയും മുട്ടയും നന്നായിട്ട് മിക്സ് ആകുന്നത് വരെ ഇളക്കിക്കൊടുക്കുക.

ആ മിക്സിയിലേക്ക് കുറച്ച് ഉപ്പും കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് ഒന്നു കൂടി ഇളക്കിക്കൊടുക്കുക.

ഇനി ഇതിലെക്ക് കാൽ കപ്പ് വറുത്ത റവ മിക്സ് ചെയ്ത് കൊടുക്കുക.

തുടർന്ന് മുക്കാൽ കപ്പ് മൈദ എടുത്ത് കാൽ കപ്പ് വീതം മാവ് കട്ടി ആകുന്നത് വരെ ചേർത്ത് കൊടുക്കുക.

ഇങ്ങനെ തയ്യാറാക്കിയ മാവിലെക്ക് ഒരു നുള്ള് ബേക്കിങ് സോഡ ഇട്ട് കൊടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഹൈ ഫ്ളെയ്മിൽ ചൂടാക്കുക.

ഫ്ളെയിം കുറച്ച് ചൂടായ എണ്ണയിലെക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന  മാവ് തവി ഉപയോഗിച്ച് ഒഴിക്കുക.

ഒരു വശം ചൂടായതിനു ശേഷം തവി ഉപയോഗിച്ച് മറിച്ചിടുക.

റവ കൊണ്ടുള്ള കടി റെഡി.
https://t.me/+jP-zSuZYWDYzN2I0

Tuesday, April 23, 2024

ബട്ടൂര

 

ഒരു ഉത്തരേന്ത്യൻ വിഭവം ആണ്‌ ബട്ടൂര.  കാഴ്ച്ചയിൽ പൂരി പോലെ ഉണ്ടെങ്കിലും  ഇത്‌ പൂരിയും അല്ല. ഇത് രാവിലത്തെയും വൈകിട്ടത്തെയും ചായക്കൊപ്പം കഴിക്കാം

ചേരുവകൾ

മൈദ  - 2 1/2 കപ്പ്‌

റവ  - 1/4കപ്പ്‌

പഞ്ചസാര  - 1ടീസ്പൂൺ

ഉപ്പ്‌  - 1 1/2 ടീസ്പൂൺ

തൈര്  - 1 1/2ടേബിൾസ്പൂൺ

ബേക്കിംഗ് പൗഡർ  - 1/2ടീസ്പൂൺ

ഓയിൽ  - 1ടേബിൾസ്പൂൺ

സോഡ  - 1കാൻ (300ml)

ഓയിൽ  - ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

തയ്യാറാകുന്ന വിധം

ഒരു ബൗളിൽ റവ കുറച്ചു വെള്ളം ഒഴിച്ചു കുതിരാൻ വെക്കുക.

അതിനു ശേഷം മൈദയിൽ പഞ്ചസാര, ഉപ്പ്‌, ഓയിൽ, ബേക്കിംഗ് പൗഡർ പിന്നെ കുതിർത്ത റവ എന്നിവ കൈ കൊണ്ട് മിക്സ്‌ ചെയ്തു ആവശ്യത്തിന് സോഡ ഒഴിച്ചു സോഫ്റ്റായി കുഴച്ചെടുക്കുക.

ഇത് ഒരു 1/2മണിക്കൂർ മൂടി വെച്ച് അതിനുശേഷം റൗണ്ടായി പരത്തി (പൂരിയെക്കാൾ കുറച്ചു കൂടി വലുതായി) ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.

നല്ല ടേസ്റ്റി ക്രിസ്പി ബട്ടൂര റെഡി. ഇത് വെള്ള കടല കറിന്റെ കൂടേ സെർവ് ചെയ്യാം.
https://t.me/+jP-zSuZYWDYzN2I0

Friday, March 15, 2024

ചിക്കൻ സമൂസ


റമദാനിലെ മറ്റൊരു സ്പെഷ്യൽ പലഹാരം ആണ് സമൂസ...

നമുക്കിന്ന് ചിക്കൻ സമൂസ  സ്വന്തമായി തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

ഫില്ലിംഗ്‌ തയ്യാറാക്കാൻ ആവശ്യമുള്ള  സാധനങ്ങൾ

ചിക്കൻ ഉപ്പും മഞ്ഞളും ഇട്ട്  വേവിച്ചത് - 200 gm

പൊട്ടറ്റൊ - 1(പുഴുങ്ങി പൊടിച്ചത്)

സവാള - 1(നൈസായി അരിഞ്ഞത്)

ഇഞ്ചി -1 കഷ്ണം  (പൊടിയായി അരിഞ്ഞത്)

പച്ചമുളക് - 2 എണ്ണം(എരിവിനനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ആകാം)

മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

മുളകുപൊടി - 1/2 ടീസ്പൂൺ

കുരുമുളകുപൊടി - 1/4 ടീസ്പൂൺ

ഗരംമസാലപൊടി - 1/2 ടീസ്പൂൺ

പെരും ജീരകം - 1 നുള്ള്

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - കുറച്ച്

കുക്കിംഗ് ഓയിൽ - ആവശ്യത്തിന്

ഫില്ലിംഗ് തയ്യാർ ആക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക. പൊടികൾ എല്ലാം ചേർക്കുക.

ഇതിലേക്ക് വേവിച്ച ചിക്കൻ പിച്ചിക്കീറിയിടുക,

പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോയും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിയ്ക്കുക,

സ്റ്റൗ ഓഫ് ചെയ്യുക. ഇപ്പോൾ ഫില്ലിംഗ് റെഡി ആയിക്കഴിഞ്ഞു.

ഇനി സമൂസ ഷീറ്റ് തയ്യാറാക്കാം(മടി ഉള്ളവര്‍ റെഡിമെയ്ഡ് സമൂസ ഷീറ്റ് വാങ്ങിയാല്‍ മതി)

മൈദ - 2 കപ്പ്(ആട്ടയും  ഉപയോഗിയ്ക്കാം കെട്ടൊ ടേസ്റ്റിൽ കുറച്ച് വ്യത്യാസം വരും എന്നേയുള്ളൂ)

ഉപ്പ് -  ആവശ്യത്തിന്

കുക്കിംഗ് ഓയിൽ - 1 ടേബിൾസ്പൂൺ

ഐസ് വാട്ടർ - കുഴക്കാൻ ആവശ്യത്തിന്(ഐസ് വാട്ടർ കൊണ്ട് കുഴച്ചാൽ സമൂസക്ക് നല്ല ക്രിസ്പിനെസ്സ് കിട്ടും)

ഇതെല്ലാം കൂടെ ചപ്പാത്തിയ്ക്ക് കുഴക്കുന്നതുപോലെ കുറച്ച് ടൈറ്റ് ആയി കുഴക്കുക.  ഇത് 1/2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ  വയ്ക്കുക.

അതിനുശേഷം ഉരുളകളാക്കി  ഓരോ ഉരുളയും കനം കുറച്ച് പരത്തുക. ഇത് ഒരു ചൂടായ തവയിലിട്ട് തിരിച്ചും മറിച്ചും ഒന്നു ചൂടാക്കി വക്കുക_. _(ശ്രദ്ധിക്കുക ചൂടാക്കാനേ പാടുള്ളൂ വെന്തു പോകരുത്)
അതിനുശേഷം ഓരോന്നും 4 ഭാഗം ആയി മുറിച്ചു വക്കുക.

ഇനി സമൂസ ഒട്ടിക്കാൻ വേണ്ടി 4 ടേബിൾസ്പൂൺ മൈദയും ഒരു നുള്ള്  ഉപ്പും ചേർത്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കി വയ്ക്കുക.

സമൂസ തയ്യാർ ആക്കുന്ന വിധം

മുറിച്ചു വച്ചിരിക്കുന്ന സമൂസ ഷീറ്റിൽ ഒന്നെടുത്ത് പകുതിക്ക് കുനീൽ(ചോർപ്പ്) പോലെ മടക്കുക. പകുതിക്ക് ശേഷം അരികിൽ മൈദ പശ തേച്ചു കൊടുക്കുക. ഇനി ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് വക്കുക. ഇനി തുറന്ന വശമെല്ലാം ഒട്ടിക്കുക. ഓരോന്നും ഇതുപോലെ ചെയ്യുക._

ശേഷം തിളച്ച എണ്ണയിൽ മീഡിയം ഫ്ളെയ്മിൽ ഫ്രൈ  ചെയ്തെടുക്കുക.
സമൂസ റെഡി.
https://t.me/+jP-zSuZYWDYzN2I0

Friday, February 2, 2024

ഓട്ട്‌സ്‌ അപ്പം

വളരെ ആരോഗ്യകരമായ ഒരു വിഭവം ആണ്‌ ഓട്ട്‌സ്‌. ഓട്ട്‌സ്‌ ഉപയോഗിച്ച്‌ ഒരു ബ്രേക്ഫാസ്റ്റിനുള്ള അപ്പം തയ്യാറാക്കിയാലൊ..?


ചേരുവകൾ

1. ഓട്ട്‌സ്‌ - ഒരു കപ്പ്‌

2.  മുട്ട - 2 എണ്ണം
അല്ലെങ്കിൽ മുട്ടക്ക്‌ പകരം ഒരു കപ്പ്‌ കടല മാവ്‌

3. ക്യാരറ്റ്            - 1/2 കപ്പ്‌

ബീൻസ്                - 1/2 കപ്പ്‌

സവാള.                 - 1/2 കപ്പ്‌

തക്കാളി               - 1/2 കപ്പ്‌

പച്ചമുളക്            - 2 എണ്ണം

മല്ലിയില.              - 2 സ്പൂൺ (ചെറുതായിട്ട് അരിഞ്ഞത് )

4. ഉപ്പ്                - 1/2  സ്പൂൺ

മുളകുപൊടി      - 1/4 സ്പൂൺ

മഞ്ഞൾപ്പൊടി  - 1/4 സ്പൂൺ

5.  എണ്ണ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഓട്ട്‌സ്‌ ഒരു കപ്പ്‌  വെള്ളത്തിൽ 10 മിനിറ്റ് കലക്കുക.

ഇതിലേക്ക് 2 മുട്ട ചേർക്കുക. മുട്ട കഴിക്കാത്തവർ കടലമാവ് 1കപ്പ്‌  ചേർക്കുക.

മൂന്നാമത്തെ  ചേരുവകൾ മുഴുവൻ ചെറുതായിട്ട് അരിഞ്ഞതും നാലാമത്തെ ചേരുവകളും കൂടി ചേർക്കുക.

പാകത്തിന് വെള്ളം ചേർത്ത് ഇളക്കുക.

പാനിൽ 1സ്പൂൺ എണ്ണ പുരട്ടി തയ്യാറാക്കിയ ബാറ്റർ
ഒഴിച്ച് ,മൂടി വച്ച് ചുട്ടെടുക്കുക..

ബ്രേക്ക്‌ ഫാസ്റ്റിനുള്ള ഓട്ട്സ്‌ അപ്പം റെഡി.
https://t.me/+jP-zSuZYWDYzN2I0

Sunday, January 28, 2024

അലീസ

അലീസ കഴിച്ചിട്ടുണ്ടോ...? കൂടുതലായും കണ്ണൂർ, കാസർഗോഡ് ജില്ലയിലെ കല്യാണ വീടുകളിൽ കാണപ്പെടുന്ന ഒരു വിഭവമാണ് അലീസ. ഗോതമ്പും കോഴി അല്ലെങ്കിൽ മട്ടൻ ചേർത്താണ് അലീസ ഉണ്ടാക്കുന്നത്. പഞ്ചസാര ചേർത്താണ് അലീസ വിളമ്പുന്നത്... ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..

ചേരുവകൾ

തൊലി കളഞ്ഞ വെള്ള ഗോതമ്പ് – 400 ഗ്രാം

ചിക്കന്‍/മട്ടന്‍ – കാല്‍ കിലോ

സവാള – ഒന്ന്

പഞ്ചസാര – ആവശ്യത്തിന്

പട്ട – ഒരു വലിയ കഷ്ണം

ഏലക്ക – മൂന്നെണ്ണം

ഗ്രാമ്പൂ – രണ്ടെണ്ണം

നെയ്യ് – 100 ഗ്രാം

കട്ടി തേങ്ങാപ്പാല്‍ – ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

കശുവണ്ടി വറുത്തത് – രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

മൂന്ന് മണിക്കൂര്‍ കുതിര്‍ത്ത ഗോതമ്പും ചിക്കനും സവാള മുറിച്ചതും,പട്ട, ഗ്രാമ്പൂ, ഏലക്ക, ഉപ്പ് എന്നിവയും ഒരു കുക്കറില്‍ ഇട്ട് നന്നായി വേവിക്കുക.

വെന്ത് കഴിഞ്ഞാല്‍ മരത്തവികൊണ്ട് നന്നായി ഗോതമ്പ് ഉടക്കുക.(ചിക്കനും ഗോതമ്പും നന്നായി ഉടഞ്ഞ് കുഴമ്പ് പരുവത്തിലാക്കണം.)

ഇനി തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക.

നെയ്യില്‍ വഴറ്റിയ ചുവന്നുള്ളിയും കശുവണ്ടിയും ഇതിനു മുകളില്‍ ഒഴിച്ച് ഉപയോഗിക്കുക.

കഴിക്കുന്ന സമയത്ത് പഞ്ചസാര ചേര്‍ക്കാം. പഞ്ചസാര ചേര്‍ക്കാതെയും കഴിക്കാം..
https://t.me/+jP-zSuZYWDYzN2I0

Wednesday, January 17, 2024

ചിക്കന്‍ പിസ്സ

ചിക്കന്‍ പിസ്സ ഇനി വീട്ടില്‍ തയ്യാറാക്കാം

പിസ്സ കഴിക്കണമെന്ന് തോന്നുമ്പോള്‍ ഇനി ധൈര്യമായി അടുക്കളയില്‍ കയറിക്കോളൂ….
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് പിസ്സ. ഇതാ അടിപൊളി ചിക്കന്‍ പിസ്സ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മാവ് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

ആട്ട / മൈദാ – 2 കപ്പ്

യീസ്റ്റ്   – ഒന്നേകാല്‍ ടീ സ്പൂണ്‍

പഞ്ചസാര   – 1 ടേബിള്‍ സ്പൂണ്‍

ചൂട് വെള്ളം – 1 കപ്പ്

ഓയില്‍  –  2 ടേബിള്‍ സ്പൂണ്‍

ഉപ്പ്    -ആവശ്യത്തിന്

പിസ്സ സോസ് ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍

വെളുത്തുള്ളി നുറുക്കിയത് – ടേബിള്‍ സ്പൂണ്‍

സവാള കൊത്തിയരിഞ്ഞത്   – 1/2 കപ്പ്

തക്കാളി പുഴുങ്ങിയത്  – 3 എണ്ണം

ടൊമാറ്റോ സോസ്   – 2 ടേബിള്‍ സ്പൂണ്‍

മുളകുപൊടി   – 1 ടീസ്്പൂണ്‍

ഉപ്പ്     -ആവശ്യത്തിന്

മാവ് തയ്യാറാക്കുന്ന വിധം

ആദ്യം ചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി 15 മിനിറ്റ് പൊങ്ങാന്‍ വയ്ക്കണം. ശേഷം അതും ആട്ട / മൈദാപൊടിയും ഉപ്പും ഓയിലും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴകുക. ശേഷം എണ്ണ തടവി 2 മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കണം. ഒരു പാത്രത്തില്‍ അടച്ചു വേണം വയ്ക്കാന്‍.

സോസ് തയ്യാറാക്കുന്ന വിധം

തക്കാളി പുഴുങ്ങിയത് തൊലി കളഞ്ഞ് മിക്‌സിയില്‍ അടിച്ചെടുക്കുക.
ഇനി പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. ശേഷം വെളുത്തുള്ളി, സവാള എന്നിവ ഇട്ടു വഴറ്റുക.ഇനി മുളക് പൊടി ഇടാം. മൊരിഞ്ഞ് കഴിഞ്ഞാല്‍ മിക്‌സിയില്‍ അടിച്ച തക്കാളിയും ടൊമാറ്റോ സോസും ചേര്‍ത്ത് കൊടുക്കണം.
നന്നായി ഇളക്കി കൊണ്ടിരിക്കണം. ആവശ്യത്തിന് ഉപ്പു ഇട്ടു കൊടുക്കണം.

ഇനി ടോപ്പിംഗ്സ് തയ്യാറാക്കാം

ടോപ്പിംഗ്‌സിന് അവശ്യമായ ചേരുവകള്‍

സവാള  -1 എണ്ണം

ക്യാപ്‌സിക്കം   – 1 എണ്ണം

തക്കാളി  – 1 എണ്ണം

ഒലിവു   – 10 എണ്ണം

മോസറില്ല ചീസ് – 200 ഗ്രാം

പച്ചക്കറികള്‍ എല്ലാം നീളത്തില്‍ മുറിച്ച് വയ്ക്കുക.

ചിക്കന്‍ ബ്രെസ്‌റ്    – 2 എണ്ണം

മുളക് പൊടി       – 1/ 2 ടീ സ്പൂണ്‍

ഉപ്പ്        – ആവശ്യത്തിന്

ചിക്കന്‍ ചെറുതായി നീളത്തില്‍ മുറിക്കണം. ഉപ്പും മുളകുപൊടിയും ചേര്‍ത്ത് പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. ശേഷം എണ്ണയില്‍ വറുത്തു എടുക്കുക.

ഇനി പിസ്സ സെറ്റ് ചെയ്യാം…

പിസ്സ മാവ് ചപ്പാത്തി പലകയില്‍ പരത്തി എടുക്കണം. അതിന്റെ മുകളില്‍ പിസ്സ സോസ്പരത്തി കൊടുക്കണം. മുകളില്‍ കുറച്ചു ചീസ് വിതറുക. ഇനി പച്ചക്കറികള്‍ എല്ലാം മുകളില്‍ നിരത്താം. ഇനി വറുത്തു വെച്ച ചിക്കനും മുകളില്‍ ഇട്ടു കൊടുക്കാം. അവസാനം ബാക്കി ചീസ് മുകളില്‍ വിതറുക.

ഓവന്‍ 180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക. ഇനി 15 മിനിറ്റ് ബേക്ക് ചെയ്യുക.സ്വാദൂറും ചിക്കന്‍ പിസ്സ തയ്യാര്‍…
https://t.me/+jP-zSuZYWDYzN2I0