ഇന്ന് നമുക്ക് ദോശ മാവ് വെച്ച് എളുപ്പത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കിയാലോ... എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം..
ചേരുവകൾ
ദോശമാവ് - 1കപ്പ്
ഗോതമ്പു പൊടി - 1/2 കപ്പ്
ശർക്കര പാനി - 3/4 ഗ്ലാസ്
തേങ്ങ വറുത്തത് - 1ടേബിൾ സ്പൂൺ
ഉപ്പ് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ദോശ മാവിൽ ഗോതമ്പു പൊടിയും ശർക്കര പാനിയും, തേങ്ങ വറുത്തതും ഒരു നുള്ള് ഉപ്പ് കൂടി ചേർത്തു ഇളക്കി കൂട്ട് റെഡി ആക്കാം
ഉണ്ണി അപ്പ ചട്ടിയിൽ ഓയിൽ ഒഴിച്ച് നന്നായി എണ്ണ ചൂടാകുമ്പോൾ മാവ് ഒഴിച്ച് ഉണ്ണി അപ്പം ചുട്ടു എടുക്കാം.
ചൂടോടെ കഴിക്കാൻ നല്ല രുചി ആണ്. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment