നമുക്കിന്ന് അൽപ്പം മധുരം ആയാലൊ... നാം ഇന്ന് പപ്പായ ഉപയോഗിച്ച് ഒരു ഹൽവ ആണ് തയ്യാറാക്കുന്നത്.
ചേരുവകൾ
പപ്പായ -1/2 കിലോ (നന്നായി പഴുത്തത് )
പഞ്ചസാര -1/2 കപ്പ്
നെയ്യ് -3 ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
കോൺഫ്ലോർ -2 ടേബിൾ സ്പൂൺ
പാൽ -1/2 കപ്പ്
ഉണ്ടാക്കുന്ന വിധം
പപ്പായ കുരുവും തൊലിയും കളഞ്ഞു കഷണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കുക.
അതിനു ശേഷം ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അതിലേക്ക് അരച്ച് വെച്ച പപ്പായ ചേർത്ത് നന്നായി ഇളക്കുക.
അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക .വെള്ളം വറ്റി വരുമ്പോൾ ഒരു സ്പൂൺ നെയ്യും കൂടി ചേർക്കുക .അതിനു ശേഷം അര കപ്പ് പഞ്ചസാര ചേർത്ത് ഇളക്കി കൊടുക്കുക.
അതിന് ശേഷം 2 ടേബിൾ സ്പൂൺ കോൺഫ്ലോർ അര കപ്പ് പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്‌തു പപ്പായ കൂട്ടിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു സ്പൂൺ നെയ്യും കൂടി ചേർത്ത് യോജിപ്പിക്കുക.
പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി വക്കാം .
ഇനി അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ട് അലങ്കരിച്ചു , തണുത്തതിനു ശേഷം മുറിച്ചുപയോഗിക്കാവുന്നതാണ് . https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment