ധാരാളം വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ ഭക്ഷണമാണ് അവല്‍
എല്ലിനും പല്ലിനും ബലം നല്‍കുന്നു.അവലില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രാതലിനൊപ്പം അവല്‍ ഉള്‍പ്പെടുത്തുന്നത്,ആരോഗ്യത്തിന് നല്ലതാണ്.ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും..മറ്റു ധാന്യങ്ങളേക്കാള്‍ കലോറി കുറവായ അവിലിനെ ഡയറ്റിങ്ങില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്...ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന തിന് സഹായിക്കുന്ന ഒന്നാണ് അവല്‍...പോഷക സമ്പുഷ്ടമായ അവല്‍ കൊണ്ട് ഒരുപാട് വിഭവങ്ങള്‍ തയ്യാറാക്കാം
അവല്‍ പ്രഥമന്‍
ചേരുവകള്‍
അവല്‍-200ഗ്രാം
നാളികേരം-1 വലുത്
ശര്‍ക്കര-100ഗ്രാം
ഉപ്പ്-ഒരു നുള്ള്
നെയ്യ്-2ടീസ്പൂണ്‍
അണ്ടിപരിപ്പ്-10എണ്ണം
മുന്തിരി-10എണ്ണം
ചുക്ക്പൊടി-1/4ടീസ്പൂണ്
ഏലക്ക -4എണ്ണം
പഞ്ചസാര-1ടീസ്പൂണ്‍
എള്ള്-1/4ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരവിയെടുത്ത് അതില്‍ നിന്ന് മൂന്ന് സ്റ്റെപ്പ് ആയിട്ട് പാല്‍ എടുക്കുക...(തമ്പാല്‍,ഒന്നാം പാല്‍,രണ്ടാം പാല്‍)
ശര്‍ക്കര ഉരുക്കി അരിച്ച് വെക്കുക.
ഏലക്കയും പഞ്ചസാരയും കൂടി നല്ലതു പോലെ പൊടിച്ചെടുക്കുക...
പാന്‍ ചൂടാകുമ്പോള്‍ എള്ള് ചൂടാക്കിയെടുക്കുക,ഇതിലേക്ക് നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക...ഇതേ നെയ്യിലേക്ക് അവല്‍ ചേര്‍ത്ത് മീഡിയം ചൂടില്‍ അവല്‍ വറുത്തെടുക്കുക...
ചുവടു കട്ടിയുള്ള പാത്രത്തില്‍ അവലും രണ്ടാം പാലും കൂടി ചേര്‍ത്തിളക്കി,നല്ലതുപോലെ തിളപ്പിക്കുക...
കുറുകി വറ്റി വരുമ്പോള്‍ ശര്‍ക്കര നീര് ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക...ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക...
ഇനി ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് കൊടുത്ത്,ഇളക്കിയതിന് ശേഷം തമ്പാല്‍ ചേര്‍ത്തിളക്കി,ചുക്ക് പൊടിയും ഏലക്ക പൊടിയും എള്ളും തൂവി കൊടുത്ത് ഇറക്കി വെക്കാം...വറുത്തെടുത്ത അണ്ടിപരിപ്പും മുന്തിരിയും കൂടി ചേര്‍ത്താല്‍ സ്വാദിഷ്ടമായ അവല്‍ പായസം റെഡി...
{തേങ്ങ ചിരവിയത് വെള്ളം ചേര്‍ക്കാതെ കൈ കൊണ്ട് നല്ലതു പോലെ തിരുമ്മിയെടുക്കുന്ന പാല്‍ ആണ് തമ്പാല്‍}
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment