വളരെ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ഗ്രീൻ ചട്‌ണി റെസിപ്പി ആണിത് . ബിരിയാണിക്ക് സൈഡ് ഡിഷ് ആയും ,സാൻവിച്ചിൽ തേയ്ക്കാനും ,ഗ്രിൽ ചെയ്ത മീറ്റിന്റെ ഒപ്പം കഴിക്കാനും നല്ല കോമ്പിനേഷൻ ആണ് .
ആവശ്യമായ സാധനങ്ങൾ
പുതിന ഇല -25 ഗ്രാം
മല്ലിയില -50 ഗ്രാം
വെളുത്തുള്ളി -1 എണ്ണം
ചുവന്നുള്ളി -2 എണ്ണം
തൈര് -1 കപ്പ്
ഉപ്പു -ആവശ്യത്തിന്
നാരങ്ങ നീര് -1 ടേബിൾ സ്പൂൺ
പച്ചമുളക് - 2 എണ്ണം
ഉണ്ടാകേണ്ട വിധം
മല്ലിയിലയും പുതിനയിലയും നന്നായി കഴുകി വെള്ളം കളഞ്ഞു വെക്കുക.
ശേഷം ഇത് ഒരു മിക്സിയിലേക്കിട്ടു ചുവന്നുള്ളി,വെളുത്തുള്ളി,പച്ചമുളക്,നാരങ്ങാ നീര് ,ഉപ്പു എന്നിവ ചേർത്ത് അരച്ചെടുക്കുക .
ഇനി ഇതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് നന്നായി മിക്സ് ചെയ്തു ഉപയോഗിക്കാം. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment