വൈകുന്നേരത്തെ ചായക്ക് ഒരു പുതിയ സ്നാക്ക് .നേന്ത്രപഴം സർപ്രൈസ്
ചേരുവകൾനേന്ത്രപ്പഴം2 എണ്ണം
നാളികേരം ചിരകിയത് ഒരു കപ്പ്
അവൽ6 ടേബിൾ സ്പൂൺ
പഞ്ചസാര2 ടേബിൾ സ്പൂൺ
മൈദ മുക്കാൽ കപ്പ്
അരിപൊടി ഒരു ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഏലക്കായ പൊടി അരടീസ്പൂൺ
ഉപ്പ് കാൽ ടീസ്പൂൺ
നെയ്യ് ഒരു ടേബിൾ സ്പൂൺ
കശുവണ്ടി ആവശ്യത്തിന്
കിസ്‌മിസ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടായി വരുമ്പോൾ കുറച്ചു നെയ്യ് ചേർത്ത് കൊടുക്കുക .നെയ്യില്ലേക്ക് അണ്ടിപ്പരിപ്പ് ചേർത്ത് കൊടുത്തു ചെറുതായി ഫ്രൈ ആയി വരുമ്പോൾ കിസ്‌മിസ് കൂടി ചേർത്ത് ഫ്രൈ ചെയ്യുക ,ഇതിലേക്ക് നാളികേരം ചിരകിയതും ചേർത്ത് കൊടുക്കുക .നാളികേരം ഒന്ന് ഡ്രൈ ആയി വരുമ്പോൾ നേന്ത്രപ്പഴംചെറുതായി മുറിച്ചതും ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക .ഇതിലേക്ക് കുറച്ചു പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത ശേഷം കുറച്ചു അവിൽ കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുത്തു കുറച്ചു ഏലക്കായ പൊടി കൂടി ചേർത്ത് എടുത്താൽ നമ്മുടെ ഫില്ലിംഗ് റെഡി ആയി. ഈ ഫില്ലിംഗ് ചൂട് ആറി വരുമ്പോൾ നല്ലവണ്ണം ഒന്ന് മിക്സ് ചെയ്ത ശേഷം ഓരോ ബോൾസ് ആക്കി ഉരുട്ടി എടുക്കണം .ഇനി ബാറ്റെർ ഉണ്ടാക്കി എടുക്കാൻ ആയി ഒരു ബൗളിലേക്കു മൈദാപൊടി ,അരിപൊടി ,മഞ്ഞൾ പൊടി ,ഉപ്പ്,പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്തു ബാറ്റെർ റെഡി ആക്കുക .ഇനി ഒരു ചീനച്ചട്ടി ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക വെളിച്ചെണ്ണ ചൂടാകുമ്പോൾ ഓരോ ബോൾസ് എടുത്തു ബാറ്ററിൽമുക്കി വെളിച്ചെണ്ണയിൽ ഇട്ടുകൊടുക്കുക ,ഒരു വശംഫ്രൈ ആയി വന്നാൽ ബോൾസ് തിരിച്ചിട്ടു കൊടുക്കണം .മറു വശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും എടുക്കാം .അപ്പോൾ നമ്മുടെ ബനാന സർപ്രൈസ് തയ്യാർ.... https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment