എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ കാരറ്റ് കേക്ക്...
പട്ടാമ്പി: കാരറ്റിന്റെയും ഈന്തപ്പഴത്തിന്റെയും രുചി നിറച്ചുള്ള കേക്ക്...കേള്‍ക്കുമ്പോള്‍ തന്നെ കൊതി തോന്നുന്ന കേക്ക് തിന്നാന്‍ കൂറ്റനാട് കെ.ആര്‍. ബേക്സിലെത്തണം. അധികം ബേക്കറികളിലില്ലാത്ത കാരറ്റ് കേക്കാണ് ഇവരുടെ പ്രത്യേകത.
കഴിഞ്ഞ ക്രിസ്മസ് സീസണില്‍ പ്ലം കേക്കിനൊപ്പം കാരറ്റ് കേക്കും ചൂടോടെ വിറ്റുതീര്‍ന്നുവെന്ന് ഉടമ കെ.ആര്‍. ബാലന്‍ പറയുന്നു. കേക്കുണ്ടാക്കുന്നതിനായി ഒന്നാം നമ്പര്‍ ഈന്തപ്പഴവും കാരറ്റുമാണ് ഉപയോഗിക്കുന്നത്. കേട് വരാതിരിക്കാനുള്ള ചേരുവകള്‍ ചേര്‍ക്കാത്തതിനാല്‍ ഓര്‍ഡറിനനുസരിച്ചും സീസണ്‍ നോക്കിയുമാണ് കാരറ്റ് കേക്ക് കൂടുതലായി ബേക്കറിക്കാര്‍ ഉണ്ടാക്കാറുള്ളത്.
ഒരു കിലോഗ്രാം കാരറ്റ് കേക്ക് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
ഈന്തപ്പഴം-150 ഗ്രാം
അണ്ടിപ്പരിപ്പ്-25 ഗ്രാം
കാരറ്റ്-200 ഗ്രാം
മൈദ-100 ഗ്രാം
ഈന്തപ്പഴം സിറപ്പ്-25 ഗ്രാം
മുട്ട-രണ്ടെണ്ണം
സണ്‍ഫ്‌ലവര്‍ ഓയില്‍-150 മില്ലിഗ്രാം
ബേക്കിങ് പൗഡര്‍-രണ്ട് ഗ്രാം
ഐസിങ് ഷുഗര്‍-50 ഗ്രാം
പാല്‍-20 മില്ലി ലിറ്റര്‍
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം ചെറിയ കഷ്ണങ്ങാക്കി മുറിച്ചെടുക്കണം. ഇതിനൊപ്പം അരിഞ്ഞെടുത്ത കാരറ്റും കൂടി മിക്സിയിലിട്ട് അരച്ചെടുക്കണം. ഇതിലേക്ക് അണ്ടിപ്പരിപ്പ്, മൈദ, മുട്ട, ബേക്കിങ് പൗഡര്‍, ഐസിങ് ഷുഗര്‍ (സാധാരണ പഞ്ചസാരയായാലും മതി), പാല്‍ എന്നീ ചേരുവകള്‍ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തെടുക്കണം. സണ്‍ഫ്‌ലവര്‍ ഓയില്‍കൂടി ചേര്‍ത്തിളക്കി അരമണിക്കൂര്‍ വെച്ചശേഷം കേക്കുണ്ടാക്കുന്ന പാത്രത്തിന്റെ മുക്കാല്‍ഭാഗം നിറയ്ക്കണം. ശേഷം ഓവനില്‍ വെച്ച് ബേക്ക് ചെയ്‌തെടുത്താല്‍ കാരറ്റ് കേക്ക് റെഡി. 45 മുതല്‍ 60 മിനിട്ട് വരെയാണ് ഓവനില്‍ ബേക്കിങ്ങിനായി എടുക്കുന്ന സമയം. വീട്ടിലെ ചെറിയ മൈക്രോ വേവ് ഓവനാണെങ്കില്‍ ഒന്നര മണിക്കൂര്‍ സമയമെടുക്കും. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment