Monday, February 6, 2023

കോളിഫ്ലവർ പെപ്പർ മസാല

ഉച്ചയൂണിന് രുചികൂട്ടാൻ  കോളിഫ്ലവർ പെപ്പർ മസാല

  കോളിഫ്ലവർ പെപ്പർ മസാല

ചേരുവകൾ

കോളിഫ്ലവർ - 1

സവാള - 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ

തക്കാളി - 1 ചെറുത്

പച്ചമുളക് - 2

മല്ലിപ്പൊടി - 1 ടീസ്പൂൺ

മുളക്പൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

കുരുമുളക് - 1 ടേബിൾസ്പൂൺ

പെരുംജീരകം - 2 ടീസ്പൂൺ

ജീരകം - 1 ടീസ്പൂൺ

കറിവേപ്പില - 2 തണ്ട്

മല്ലിയില അരിഞ്ഞത് - 1/4 കപ്പ്

എണ്ണ - 2 ടേബിൾസ്പൂൺ

ഉപ്പ് - പാകത്തിന്

       തയ്യാറാക്കുന്ന വിധം

ചൂടുവെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് വെക്കുക. കോളിഫ്ലവർ ചെറുതാക്കി അടർത്തി കഴുകി ഉപ്പ് വെള്ളത്തിൽ അൽപസമയം മുക്കി വെക്കുക.
കുരുമുളക്, പെരുംജീരകം, ജീരകം എന്നിവ ചൂടാക്കി വറുത്ത് പൊടിച്ച് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് 3 മിനിറ്റ് വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ചുവന്നു വരുമ്പോൾ അതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. അരിഞ്ഞ തക്കാളി കൂടെ ചേർത്ത് കൊടുക്കുക.
തക്കാളി ഉടഞ്ഞു വരുന്ന പരുവം ആകുമ്പോൾ കോളിഫ്ലവർ ചേർത്ത് യോജിപ്പിക്കുക. ഇനി വറുത്ത് പൊടിച്ച് വച്ചിരിക്കുന്ന കുരുമുളക് കൂട്ട് ചേർത്ത് കൊടുക്കുക. ശേഷം അല്പം വെള്ളം ചേർത്ത് അടച്ച് വച്ച് വേവിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കറി വെന്ത് വെള്ളം വറ്റി വരുന്ന പരുവം ആകുമ്പോൾ ഗരം മസാല, അരിഞ്ഞ മല്ലിയില എന്നിവ തൂകി അടുപ്പിൽ നിന്നും മാറ്റാം. ചപ്പാത്തി, ചോറ്, പത്തിരി എന്നിവയ്ക്കൊപ്പം വിളമ്പാം.         https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment