Tuesday, September 19, 2023

കൊതിയൂറും ഇറച്ചി ചോറ്

കൊതിയൂറും ഇറച്ചി ചോറ്

വളരെ രുചികരമായ ഒരു വിഭവമാണ് ഇറച്ചി ചോറ്. വളരെ രുചികരമായ രീതിയി ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

       ചേരുവകള്‍

ബീഫ് - 1 കിലോ

ബസ്മതി അരി - 1 കിലോ

സവാള - 4 എണ്ണം അരിഞ്ഞത്

തക്കാളി - 3 എണ്ണം അരിഞ്ഞത്

പച്ചമുളക് - 6 എണ്ണം (ചെറുതായി അരിഞ്ഞത്)

ഇഞ്ചി - ഒരു വലിയ കഷ്ണം ചതച്ചത്

വെളുത്തുള്ളി - 8 അല്ലി ചതച്ചത്

മല്ലിയില - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

മുളകുപൊടി - 1 ടീസ്പൂണ്‍

മല്ലിപൊടി - 2 ടേബിള്‍ സ്പൂണ്‍

ഗരംമസാലപൊടി - ഒരു ടീസ്പൂണ്‍

തൈര് - ഒരു കപ്പ്

പട്ട, ഗ്രാമ്പു, ഏലക്ക - ആവശ്യത്തിന്

വെളിച്ചണ്ണെ, ഉപ്പ് - ആവശ്യത്തിന്

     തയ്യറാക്കുന്ന വിധം:

പ്രഷര്‍ കുക്കറില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ബീഫും മൂന്നു മുതല്‍ 14 വരെയുളള ചേരുവകളും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. ശേഷം അടുപ്പില്‍വെച്ച് വേവിക്കുക. ഈ സമയം ഒരു പാത്രത്തിൽ രണ്ടു ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച് ചൂടാവുമ്പോൾ നാലോ അഞ്ചോ ചുവന്നുള്ളി അരിഞ്ഞത് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോൾ പട്ട ,പട്ടയില, ഗ്രാമ്പൂ ,ഏലക്ക ,കറിവേപ്പില, കുരുമുളക്( പൊടിക്കാതെ) ചേർത്ത് ഇളക്കിയതിനു ശേഷം ഒരു ലിറ്റർ അരിക്ക് ഒന്നേ കാൽ ലിറ്റർ എന്ന കണക്കിൽ വെള്ളം ഒഴിച്ച് അതിൽ അര ടീസ്പൂണ്‍ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഇളക്കി വെള്ളം തിളക്കുമ്പോൾ കഴുകി വെച്ച അരി ഇട്ട് വീണ്ടും തിളക്കുമ്പോൾ തീ കുറച്ച് മൂടി വെക്കുക ,ഇടയ്ക്കു ഒന്നോ രണ്ടോ തവണ (ചോറ് മുറിഞ്ഞു പോവാത്ത വിധം) ഇളക്കുക ,വെള്ളം വറ്റിപ്പോകുന്നതിനു മുമ്പായി നേരത്തെ വേവിച്ചു വെച്ച ഇറച്ചി ഇട്ട് ചെറുതായി ഒന്നിളക്കി ചെറു തീയിൽ മൂടി വെക്കുക...അരി മുക്കാല്‍ വേവാകുമ്പോള്‍ ബീഫ് കറി ഇതിലേക്ക് പകര്‍ത്തുക. അല്‍പ്പം മല്ലിയിലയും ഗരംമസാല പൊടിയും തൂവുക. പാത്രം അടച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക. ഇറച്ചി ചോറ് തയ്യാര്‍..
https://t.me/+jP-zSuZYWDYzN2I0

Monday, September 18, 2023

തൈര് സാദം

തൈര് സാദം

         ചേരുവകള്‍

1 കപ്പ് പൊന്നിയരി അല്ലെങ്കില്‍ ബസ്മതി അരി

3 കപ്പ് തൈര് (തീരെ പുളിയില്ലാത്തത്)

1 ടേബിള്‍സ്പൂണ്‍ നെയ്യ് അല്ലെങ്കില്‍ വെണ്ണ
1 ടേബിള്‍സ്പൂണ്‍ കാരറ്റ് (ചെറുതായി അരിഞ്ഞത്)
1 ടേബിള്‍സ്പൂണ്‍ മല്ലിയില (ചെറുതായി അരിഞ്ഞത്)
1 ടേബിള്‍സ്പൂണ്‍ വെള്ളരിക്ക (ചെറുതായി അരിഞ്ഞത്)
അര ടേബിള്‍സ്പൂണ്‍ ഇഞ്ചി (ചെറുതായി അരിഞ്ഞത്)
അര ടേബിള്‍സ്പൂണ്‍ ചുവന്നുള്ളി (ചെറുതായി അരിഞ്ഞത്)

അര ടീസ്പൂണ്‍ കടുക്

1 ടീസ്പൂണ്‍ ഉഴുന്ന്

1 ടീസ്പൂണ്‍ കടല പരിപ്പ്

1 ടീസ്പൂണ്‍ കുരുമുളക്

1 ടീസ്പൂണ്‍ ജീരകം

1 വറ്റല്‍മുളക്

1 തണ്ട് കറിവേപ്പില

1 നുള്ള് കായപ്പൊടി

         തയ്യാറാക്കുന്ന വിധം

1 കപ്പ് പൊന്നിയരിക്ക് 1 കപ്പ് വെള്ളം എന്ന അളവില്‍ പാകത്തിന് ഉപ്പു കൂടി ചേര്‍ത്ത് വേവിക്കുക. വേവിച്ചെടുത്ത ചോറ് തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ചോറ് ചൂടാറിക്കഴിഞ്ഞാല്‍ തൈര് ചേര്‍ത്ത് ഒന്നുകൂടി ഉടച്ചിളക്കി എടുക്കുക.

ശേഷം ഇതിലേക്ക് നേരത്തേ അരിഞ്ഞുവച്ചിരിക്കുന്ന കാരറ്റ്, മല്ലിയില, വെള്ളരിക്ക, ഇഞ്ചി, ചുവന്നുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവിലായി ഒരു നുള്ള് കായപ്പൊടി കൂടി ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക.
അടുത്തതായി ഒരു പാനില്‍ നെയ്യോ വെണ്ണയോ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ജീരകം, കുരുമുളക്, ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ ചേര്‍ത്ത് ചൂടാക്കുക. ശേഷം വറ്റല്‍മുളകും കറിവേപ്പിലയും കൂടിയിട്ട് മൂപ്പിച്ചെടുക്കുക. വറ്റല്‍മുളക് ചെറുതായി ചതച്ചും ചേര്‍ക്കാം.

ഇത് ചേറിന് മുകളിലായി തൂവുക. സ്വാദിഷ്ടമായ തൈര് സാദം അഥവാ തൈര് ചോറ് തയ്യാര്‍.
https://t.me/+jP-zSuZYWDYzN2I0

Sunday, September 17, 2023

ചിക്കൻ സ്റ്റൂ ഉണ്ടാക്കാം

ചിക്കൻ സ്റ്റൂ ഉണ്ടാക്കാം

      ചേരുവകൾ

ചിക്കൻ – 1/4 kg

ഉരുളക്കിഴങ്ങ് – 1

കാരറ്റ് – 2

ബീൻസ് – 4

പച്ചമുളക് – 3

സവാള – 1

ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1
ടിസ്പൂണ്‍ വീതം

തക്കാളി ( ചെറുത് ) – 2

കുരുമുളക് പൊടി – 1 ടേബിള്‍ ടിസ്പൂണ്‍

ഗരം മസാല പൊടി – 11/2 ടോസ്പൂന്‍

ഗ്രാമ്പു – 3

ഏലക്ക – 2

പട്ട- ഒരു ചെറിയ പീസ്‌

കുരുമുളക് – 1/4 ടേബിള്‍ ടിസ്പൂണ്‍

കോൺഫ്ളോർ – 1 ടേബിള്‍ ടിസ്പൂണ്‍

വെളിച്ചെണ്ണ – 1 – 11/2 ടേബിള്‍ ടിസ്പൂണ്‍

തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്‌

രണ്ടാം പാൽ – 11/2 കപ്പ്‌

മല്ലിയില

പുതിനയില

അണ്ടിപ്പരിപ്പ്, കിസ്മിസ്

നെയ്യ് – 1 ടിസ്പൂണ്‍

ഉപ്പ്

നാരങ്ങനീര് – 1 ടിസ്പൂണ്‍

പഞ്ചസര – 1/2 ടിസ്പൂണ്‍

        ഉണ്ടാക്കേണ്ട വിധം

ആദ്യം ചിക്കൻ 1 സ്പൂണ്‍ കുരുമുളക് പൊടിയും ഉപ്പുമിട്ട് വേവിക്കുക.കിഴങ്ങ്, കാരറ്റ് വേവിച്ച് കട്ട് ചെയ്ത് വെക്കുക.

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക ഇടുക. ഇതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ബീൻസ്, തക്കാളി ഇവ ഓരോന്നായി ഇട്ട് വഴറ്റുക.ഇതിലേക്ക് ഇത്തിരി മല്ലിയില ചേർത്ത് വഴറ്റുക. വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. കോൺഫ്ളോർ ചേർക്കുക. രണ്ടാം പാൽ ചേർക്കുക. വേവിച്ച് വെച്ചിരിക്കുന്ന പെട്ടറ്റോ ,കാരറ്റ് ചേർക്കാം.തിളച്ച് കഴിയുമ്പോൾ നാരങ്ങനീര്, പഞ്ചസാര ഇവ ചേർക്കുക.തിളച്ച് നല്ലതു പോലെ കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക.ഗരം മസാല പൊടി, ബാക്കിയുള്ള കുരുമുളക് പൊടി ചേർക്കുക. ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും കുരുമുളകും കൂടി വറുത്തിടുക. പുതിനയില ചേർത്ത് വിളമ്പാം.
https://t.me/+jP-zSuZYWDYzN2I0

Saturday, September 16, 2023

ചെമ്മീൻ തവ ഫ്രൈ

ഇന്ന് അടിപൊളി രുചിയിൽ ചെമ്മീൻ തവ ഫ്രൈ തയ്യാറാക്കുന്നത്‌ എങ്ങനെയാണെന്ന് നോക്കാം..

             ചേരുവകൾ

1. ചെമ്മീൻ  - 1/2 കിലോഗ്രാം

2. വെളുത്തുള്ളി  ചതച്ചത് - 1 1/2 ടേബിൾസ്പൂൺ

3. പച്ചമുളക് ചതച്ചത് - 4 എണ്ണം

4. കറി വേപ്പില

5.നല്ല ജീരകം - 1 ടീസ്പൂൺ

6. കായം പൊടി - 1/2 ടീസ്പൂൺ

7. കാശ്മീരി മുളക് പൊടി - 1 ടീസ്പൂൺ

8. ഉപ്പ്

9. എണ്ണ - 3 ടേബിൾസ്പൂൺ

         തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും തേച്ച് 10 മിനുട്ട് മാറ്റിവെക്കുക.

ഒരു തവയിൽ 2 ടേബിൾസ്പൂൺ എണ്ണ  ചൂടാക്കി അതിൽ വെളുത്തുള്ളി ചതച്ചതും നല്ല ജീരകവും പച്ചമുളക് ചതച്ചതും കായം പൊടിയും കറിവേപ്പിലയും ഇട്ട് പച്ചമണം മാറുന്നവരെ വയറ്റുക.

അതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ച ചെമ്മീനും , മുളക് പൊടിയും ഇട്ട് നന്നായി മിക്സ്‌ ചെയ്ത് തവയിൽ നിരത്തി  വെച്ച് 1 ടേബിൾസ്പൂൺ എണ്ണ കൂടി ഒഴിച്ച് പത്തു മിനുട്ട് വേവിക്കുക.

മറിച്ചിട്ട് അഞ്ചു മിനുട്ട് കൂടി വേവിച്ച് മല്ലിയിലകൂടി ഇട്ട് വാങ്ങിവെക്കാം.!!!!!!

അടിപൊളി ചെമ്മീൻ തവ ഫ്രൈ തയ്യാർ !
https://t.me/+jP-zSuZYWDYzN2I0

Friday, September 15, 2023

തക്കാളി ഹൽവ

തക്കാളി ഉപയോഗിച്ച്‌ നല്ല രുചിയേറിയ ഹലുവ നമുക്ക്‌ വീട്ടിൽ തന്നെ തയ്യാറാക്കാം. കടയിൽ ഒന്നും ഇത്‌ വാങ്ങാൻ കിട്ടണമെന്നില്ല.

       ചേരുവകൾ

1. തക്കാളി - 7 എണ്ണം

2. പഞ്ചസാര - 1/2 കപ്പ്

3. കോൺഫ്ലവർ - 4  ടീസ്പൂൺ

4. നെയ്യ് - 3 ടേബിൾ സ്പൂൺ

5. ഏലക്കായ പൊടിച്ചത് - 1/2 ടീസ്പൂൺ

6. വെള്ളം - 1/4 കപ്പ് ( കോൺഫ്ലവർ മിക്സ്‌ചെയ്യാൻ )

7. വറുത്ത അണ്ടിപ്പരിപ്പ്‌ - 5 എണ്ണം

        തയ്യാറാക്കുന്ന വിധം

നല്ലതുപോലെ പഴുത്ത തക്കാളി 7 എണ്ണം എടുക്കുക.

ഒരു പാൻ അടുപ്പത്തു വച്ച് തക്കാളി ഇട്ടുകൊടുക്കുക ആവശ്യം ആയ  വെള്ളം കൂടി ഒഴിച്ച് കൊടുത്ത ശേഷം മൂടി വച്ച്‌ കൂടിയ ഫ്ലെയിമിൽ  5 മിനിട്ട് വേവിച്ച് എടുക്കുക.

തക്കാളി തണുത്ത ശേഷം തൊലി മാറ്റി ചെറുതായി മുറിച്ച് മിക്സിയിൽ ഇട്ട്‌ നന്നായി അരച്ച് എടുക്കുക .

ഒരു പാൻ അടുപ്പത്തുവച്ച് 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക

അതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് മീഡിയം ഫ്ലെയിമിൽ  ഇട്ട് തക്കാളിയിലെ വെള്ളം വറ്റിച്ച് എടുക്കുക.

വെള്ളം വറ്റി വരുമ്പോൾ കോൺഫ്ലവർ  1/4 കപ്പ് വെള്ളത്തിൽ മിക്സ്‌ ചെയ്ത് ഒഴിച്ച് കൊടുക്കുക.

നന്നായി ഇളക്കികൊടുക്കുക.

അതിലേക്ക് 1/2 കപ്പ് പഞ്ചസാര ചേർത്ത്  ഡ്രൈ ആക്കി എടുക്കുക .
വെളളം വറ്റി കഴിഞ്ഞാൽ  1 ടേബിൾസ്പൂൺ നെയ്യ് കൂടി ചേർത്തുകൊടുക്കുക .

പാനിൽ നിന്നും ഹൽവ ഒട്ടിപിടിക്കാതെ ആകുമ്പോൾ ഫ്ലെയിം  ഓഫ്‌ ചെയ്ത് 1/2 ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക .

നെയ്യ് തടവി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഹൽവ ഇട്ട് കൊടുത്ത്‌  സ്പൂൺ വച്ച് ഷേപ്പ് വരുത്തുക.

അതിലേക്ക് വറുത്ത അണ്ടിപ്പരിപ്പ് വച്ച് 1 മുതൽ 2 മണിക്കൂർ വരേ സെറ്റ് ആകാൻ വയ്ക്കുക .
https://t.me/+jP-zSuZYWDYzN2I0

Thursday, September 14, 2023

ഐനാസ്‌ (മടക്കുസേവ )

ഐനാസ്‌ ( മടക്കുസേവ ) കടകളിൽ നിന്ന് വാങ്ങി കഴിക്കാത്തവർ ചുരുക്കമായിരിക്കും .

ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ തന്നെ ഐനാസ്‌ നമുക്ക്‌ വീട്ടിൽ ഉണ്ടാക്കാം.

          ചേരുവകൾ

മൈദ - ഒരു കപ്പ്

ഉപ്പ് - കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

നെയ്യ് - രണ്ട് ടേബിൾ സ്പൂൺ

വെള്ളം - കാൽ കപ്പ്

ഒരു ബൗളിലേക്ക് മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് 5 മിനിറ്റോളം കുഴച്ച് 30 മിനിറ്റ് മാറ്റിവയ്ക്കുക.

ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

         ഷുഗർ സിറപ്പ്

പഞ്ചസാര -  ഒരു കപ്പ്

വെള്ളം - 3/4കാൽ കപ്പ്

ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ

നാരങ്ങനീര് - 8 തുള്ളി

       തയ്യാറാക്കുന്ന വിധം

കുഴച്ചു വെച്ചിട്ടുള്ള മാവ് അരമണിക്കൂർ കഴിയുമ്പോൾ നല്ല പോലെ സോഫ്റ്റ് ആയിട്ടുണ്ടാകും .  ഈ മാവിനെ 4 കഷണങ്ങളാക്കി മുറിച്ചെടുക്കുക .

ഓരോന്നും ചപ്പാത്തി പരത്തുന്ന പോലെ പരത്തിയെടുക്കുക .

പരത്തി എടുത്ത് നാലു ഷീറ്റും ഒന്നിനുമുകളിലൊന്നായി നെയ്യും മൈദയും ചേർത്ത് വയ്ക്കുക .

ഇനി റോൾ ചെയ്ത് എടുക്കുക . ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം .

മുറിച്ച് എടുത്തിട്ടുള്ള ഓരോരോ കഷണങ്ങളും ചെറുതായൊന്ന് പരത്തുക. ശേഷം ഓയിലിൽ ഇട്ട്‌ ഫ്രൈ ചെയ്ത്‌ എടുക്കാം.

പഞ്ചസാരയിലേക്ക് വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിച്ചെടുക്കുക ചെറുതായി കയ്യിൽ ഒന്ന്ഒട്ടി വരുന്ന പാകം മാത്രം മതി ഇതിലേക്ക് ഏലക്കാപൊടിയും നാരങ്ങാനീരും ചേർത്ത് നല്ലപോലെ മിക്സ് ആക്കി മാറ്റി വെക്കുക .

ഫ്രൈ ചെയ്തു വച്ചിട്ടുള്ള ഐനാസ് ഓരോന്നായി ഇട്ടു കൊടുത്തു ഇളക്കിക്കൊടുക്കുക.

30 സെക്കൻഡ് മാത്രം ഷുഗർ സിറപ്പിൽ ഇട്ടാൽ മതി .

ഇളക്കി കൊടുത്തതിനു ശേഷം ഓരോന്നായി മാറ്റിയെടുക്കാം.

ഐനാസ്‌  (മടക്കു സേവ ) റെഡി
https://t.me/+jP-zSuZYWDYzN2I0

Tuesday, September 12, 2023

നാടൻ കടച്ചക്ക കറി

കടച്ചക്ക വറുത്തരച്ച നാടൻ കറി  എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം 

         ചേരുവകൾ

കടച്ചക്ക - ഒന്നിന്റെ പകുതി

ചെറിയ ഉള്ളി - 10 എണ്ണം

സവാള - ഒരെണ്ണം

പച്ചമുളക് - രണ്ടെണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി - 4 അല്ലി

തക്കാളി - 1 എണ്ണം

നാളികേരം ചിരകിയത് -  ഒരു കപ്പ്

മഞ്ഞൾ പൊടി - അര ടീസ്പൂൺ

മല്ലി പൊടി -  ഒരു ടേബിൾ സ്പൂൺ

മുളകുപൊടി - രണ്ടു ടീസ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

നാളികേര  കൊത്തു -  ആവശ്യത്തിന്

വെളിച്ചെണ്ണ -  ആവശ്യത്തിന്

ഉപ്പു - ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന്

വറ്റൽ മുളക്  - 3 എണ്ണം

      തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേക്കു  മല്ലിപൊടിയും മുളകുപൊടിയും ചേർത്ത് ഒന്ന് വറുത്തെടുക്കുക .

ഒരു ബൗളിലേക്കു കടച്ചക്ക ,ചെറുതാക്കി മുറിച്ച ശേഷം ചെറിയ ഉള്ളി ,മഞ്ഞൾ പൊടി, വറുത്തെടുത്ത മല്ലിപൊടിയും മുളകുപൊടിയും ,കറി വേപ്പില ,ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് നന്നായി മിക്സ് ചെയ്തു വക്കുക .

ഇനി തേങ്ങാ വറുത്തെടുക്കണം ഇതിനായി ഒരു പാൻ വച്ച് ചൂടാക്കിയ ശേഷം പാനിലേക്കു നാളികേരം  ചിരകിയതും രണ്ടു ചെറിയ ഉള്ളി മുറിച്ചതും ചേർത്ത് വറുക്കുക നാളികേരം ഒന്നു ഡ്രൈ ആയി  വരുമ്പോൾ കുറച്ചു വെളിച്ചെണ്ണകൂടി ഒഴിച്ച് നാളികേരം ബ്രൗൺ നിറമാകുന്നവരെ വറുക്കുക .

വറുത്തെടുത്ത നാളികേരം തണുക്കാൻ വക്കുക

ഇനി ഒരു പാൻ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക വെളിച്ചെണ്ണ ചൂടാകുമ്പോൾ നാളികേര കൊത്തു ചേർത്ത് ചെറുതായി ഫ്രൈ ആക്കിയ ശേഷം നാളികേരം ഒരു വശത്തേക്ക് മാറ്റി വച്ച ശേഷം വെളിച്ചെണ്ണയിലേക്കു ചെറുതായി മുറിച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക.

ഇതിലേക്ക് സവാള മുറിച്ചതും പച്ചമുളകും കറി വേപ്പിലയും നാളികേര കൊത്തും കൂടി  ചേർത്ത് വഴറ്റുക .

ഇതിലേക്ക് ചെറുതായി മുറിച്ച തക്കാളിയും ചേർത്ത് വഴറ്റുക .

തക്കാളി വഴന്നു വരുമ്പോൾ നേരത്തെ തയ്യാറാക്കി വച്ച കടച്ചക്ക ചേർത്ത് കൊടുക്കുക.കടച്ചക്ക വേവാനുള്ള വെള്ളവും ചേർത്ത് കൊടുത്തു ഒന്ന് മൂടി വച്ച് വേവിക്കുക .

ഈ സമയത്തു നേരത്തെ വറുത്തു വച്ച നാളികേരം  വെള്ളം ചേർക്കാതെ അരച്ചെടുക്കുക .കടച്ചക്ക വെന്തതിലേക്കു നാളികേരം അരച്ചത് ചേർത്ത് കൊടുക്കുക.

ഗ്രേവിക്ക്‌ വേണ്ടി ചെറു ചൂട് വെള്ളം ചേർത്ത് കൊടുക്കുക ഒന്ന് തിളച്ചു വരുമ്പോൾ ഉപ്പു നോക്കുവാൻ മറക്കണ്ട .ഇനി ഗരം മസാല കൂടി ചേർത്ത് മിക്സ് ചെയ്തു കറി ഇറക്കി വെക്കാം.

ഇനി ഒരു ചീനചട്ടിയില്ലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളിമുറിച്ചത് ചേർത്ത് കൊടുക്കുക ഉള്ളി മൂത്തു വരുമ്പോൾ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് മൂപ്പിച്ചു കടച്ചക്ക കറിയില്ലേക്ക് ഒഴിച്ച് കൊടുക്കുക .നമ്മുടെ ടേസ്റ്റി കടച്ചക്ക വറുത്തരച്ച കറി തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Sunday, September 10, 2023

വഴുതനങ്ങ തോരൻ

ആരോഗ്യകരം ആണെങ്കിൽ പോലും വഴു വഴുന്നനെ ഇരിക്കുന്നത്‌ കൊണ്ടും അധികം ടേസ്റ്റ്‌ ഇല്ലാത്തത്‌ കൊണ്ടും പലർക്കും ഇഷ്ടമില്ലാത്ത ഒരു വിഭവം ആണ്‌ വഴുതനങ്ങ തോരൻ.ഈ വഴുതനങ്ങ തോരൻ  വളരെ എളുപ്പത്തിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ കഴിക്കാത്തവർ പോലും കഴിച്ചു പോവും.

        ചേരുവകൾ

1) വഴുതനങ്ങ - 2 എണ്ണം

2) തേങ്ങാ - കാൽ കപ്പ്

3) ചെറിയ ഉള്ളി - 7 എണ്ണം

4) പച്ചമുളക് - 1 (എരിവ് അനുസരിച്ച് കൂട്ടാം)

5) കറി വേപ്പില - 3 തണ്ട്

        ഉണ്ടാക്കേണ്ട വിധം

വഴുതനങ്ങ കട്ടി കുറച്ച് അരിഞ്ഞ് വെള്ളത്തിലേക്ക് ഇടുക.. 3 തവണ വെള്ളം മാറ്റി കൊടുത്ത് വെള്ളം ഇല്ലാതെ എടുക്കുക.

ഒരു ചട്ടിയിലേക്ക് ഇത് മാറ്റി ഇതിലേക്ക് തേങ്ങയും പച്ചമുളകും ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഉപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇനി ലോ ഫ്ലയിമിൽ 5 മിനിറ്റ് വേവിക്കുക._ നന്നായി ഇളക്കി കൊടുക്കുക. ഇതിന് ശേഷം 3 മിനിറ്റ് കൂടി മൂടി വെച്ച് വേവിക്കുക._
വെന്തതിനു ശേഷം മൂടി മാറ്റുക.. ഇനി ഇത് ഇളക്കാൻ പാടില്ല.. തണുത്തതിനു ശേഷം മാത്രം ഇളക്കി കൊടുക്കുക.

ഒട്ടും ഒട്ടിപിടിക്കാത്ത നല്ല രുചികരമായ വഴുതനങ്ങ തോരൻ റെഡി.
https://t.me/+jP-zSuZYWDYzN2I0

Thursday, September 7, 2023

മയോണൈസ്‌

കുഴിമന്തി, അൽഫാം തുടങ്ങി പുതിയ രുചികൾ മലയാളികൾക്കിടയിലേക്ക്‌  കടന്നു വന്നപ്പോൾ കൂടെ വന്നതാണ്‌ മയോണൈസും.... ഹോട്ടലുകളിൽ നിന്ന് മാത്രമേ പലരും ഇവ കഴിച്ചിട്ടുണ്ടാവു... മയോണൈസ്‌ എങ്ങനെ നമുക്ക്‌ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് നോക്കാം.

വളരെ എളുപ്പത്തിൽ ഒരു മിനിറ്റ്‌ സമയം കൊണ്ട്‌ മിക്സിയിൽ അടിച്ച്‌ എടുക്കാവുന്ന ഒന്നാണ്‌ മയോണൈസ്‌. മുട്ട ചേർക്കാത്ത മയോണൈസ്‌ ആണ്‌ നാം ഇവിടെ തയ്യാറാക്കുന്നത്‌.

      ചേരുവകൾ

തിളപ്പിച്ചാറിയ പാൽ  - 1 കപ്പ്‌

സൺ ഫ്ലവർ ഓയിൽ  - 1 കപ്പ്‌

ഉപ്പ് - ആവശ്യത്തിന്

വിനാഗിരി  - 1 ടേബിൾ സ്പൂൺ

പഞ്ചസാര -  3/4 ടേബിൾ സ്പൂൺ

വെളുത്തുള്ളി -  3 പീസ്‌

കുരുമുളക് പൊടി -  1/4  ടീസ്പൂൺ

    ഉണ്ടാക്കുന്ന വിധം

ഇവയെല്ലാം കൂടെ മിക്സിയുടെ ജാറിൽ ഇട്ട്  30 സെക്കൻഡ്‌ ഹൈസ്പീഡിൽ  അടിച്ചെടുക്കുക.... തിക്ക് ആയില്ലെങ്കിൽ ഒരു 20 സെക്കൻഡ്‌  കൂടെ അടിക്കാം.
മയോണൈസ്‌ തയ്യാർ...
https://t.me/+jP-zSuZYWDYzN2I0

Tuesday, September 5, 2023

അവലപ്പം

ഇന്ന് നമുക്ക് പഴവും, അവലും ഉപയോഗിച്ച് ഒരു നല്ല നാടൻ രുചിയിലുള്ള പലഹാരം ഉണ്ടാക്കാം.

      ചേരുവകൾ

അവൽ  -1.5 കപ്പ്‌

ഏത്തപ്പഴം  - 2 എണ്ണം

ശർക്കര  - 50 ഗ്രാം ( മധുരം അനുസരിച്ചു )

ഏലക്ക പൊടി - ആവശ്യത്തിന്

തേങ്ങപാൽ  - 1 കപ്പ്‌

നെയ്യ് - 1.5 ടേബിൾ സ്പൂൺ

     ഉണ്ടാക്കുന്ന വിധം

1. ആദ്യം ശർക്കര വെള്ളത്തിൽ ഉരുക്കി എടുത്തു മാറ്റി വക്കുക .

2. അവൽ 1 മിനിറ്റ് വറുത്തെടുത്തിനു ശേഷം മിക്സിയിൽ പൊടിച്ചെടുത്തു മാറ്റി വക്കുക .

3. ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചെറുതായി അരിഞ്ഞ പഴം കൂടെ ചേർത്ത് നന്നായിട്ട് വഴറ്റുക .

4. ഇനി ഇതിലേക്ക് പൊടിച്ച അവൽ കൂടെ കൂടെ ചേർത്ത് ഇളക്കുക .

5. ശർക്കര പാനിയും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക .

4. ഇനി അതിലേക്കു തേങ്ങാപാൽ കൂടെ ചേർത്ത് വഴറ്റാം .

5. ഇടയിൽ കുറച്ചു നെയ്യ് കൂടെ ചേർക്കാം

7. ശർക്കരയും തേങ്ങാപ്പാലും മുഴുവൻ അവൽ ഇൽ പിടിച്ചു എല്ലാം നല്ല യോജിച്ചുകിട്ടുമ്പോൾ ഏലക്ക പൊടി ചേർത്ത് തീ കെടുത്താം.

8. ഇനി ഇത് ചൂടോടെ നെയ്യ് പുരട്ടിയ പത്രത്തിലേക്കു മാറ്റി പരത്തി എടുക്കുക. മുകളിൽ ആവശ്യമെങ്കിൽ നട്ട്സ് ചേർക്കാം.
തണുത്തതിന് ശേഷം മുറിക്കാം...
https://t.me/+jP-zSuZYWDYzN2I0