ആരോഗ്യകരം ആണെങ്കിൽ പോലും വഴു വഴുന്നനെ ഇരിക്കുന്നത് കൊണ്ടും അധികം ടേസ്റ്റ് ഇല്ലാത്തത് കൊണ്ടും പലർക്കും ഇഷ്ടമില്ലാത്ത ഒരു വിഭവം ആണ് വഴുതനങ്ങ തോരൻ.ഈ വഴുതനങ്ങ തോരൻ വളരെ എളുപ്പത്തിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ കഴിക്കാത്തവർ പോലും കഴിച്ചു പോവും.
ചേരുവകൾ1) വഴുതനങ്ങ - 2 എണ്ണം
2) തേങ്ങാ - കാൽ കപ്പ്
3) ചെറിയ ഉള്ളി - 7 എണ്ണം
4) പച്ചമുളക് - 1 (എരിവ് അനുസരിച്ച് കൂട്ടാം)
5) കറി വേപ്പില - 3 തണ്ട്
ഉണ്ടാക്കേണ്ട വിധം
വഴുതനങ്ങ കട്ടി കുറച്ച് അരിഞ്ഞ് വെള്ളത്തിലേക്ക് ഇടുക.. 3 തവണ വെള്ളം മാറ്റി കൊടുത്ത് വെള്ളം ഇല്ലാതെ എടുക്കുക.
ഒരു ചട്ടിയിലേക്ക് ഇത് മാറ്റി ഇതിലേക്ക് തേങ്ങയും പച്ചമുളകും ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഉപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ലോ ഫ്ലയിമിൽ 5 മിനിറ്റ് വേവിക്കുക._ നന്നായി ഇളക്കി കൊടുക്കുക. ഇതിന് ശേഷം 3 മിനിറ്റ് കൂടി മൂടി വെച്ച് വേവിക്കുക._
വെന്തതിനു ശേഷം മൂടി മാറ്റുക.. ഇനി ഇത് ഇളക്കാൻ പാടില്ല.. തണുത്തതിനു ശേഷം മാത്രം ഇളക്കി കൊടുക്കുക.
ഒട്ടും ഒട്ടിപിടിക്കാത്ത നല്ല രുചികരമായ വഴുതനങ്ങ തോരൻ റെഡി.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment