കുഴിമന്തി, അൽഫാം തുടങ്ങി പുതിയ രുചികൾ മലയാളികൾക്കിടയിലേക്ക് കടന്നു വന്നപ്പോൾ കൂടെ വന്നതാണ് മയോണൈസും.... ഹോട്ടലുകളിൽ നിന്ന് മാത്രമേ പലരും ഇവ കഴിച്ചിട്ടുണ്ടാവു... മയോണൈസ് എങ്ങനെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് നോക്കാം.
വളരെ എളുപ്പത്തിൽ ഒരു മിനിറ്റ് സമയം കൊണ്ട് മിക്സിയിൽ അടിച്ച് എടുക്കാവുന്ന ഒന്നാണ് മയോണൈസ്. മുട്ട ചേർക്കാത്ത മയോണൈസ് ആണ് നാം ഇവിടെ തയ്യാറാക്കുന്നത്.ചേരുവകൾ
തിളപ്പിച്ചാറിയ പാൽ - 1 കപ്പ്
സൺ ഫ്ലവർ ഓയിൽ - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
വിനാഗിരി - 1 ടേബിൾ സ്പൂൺ
പഞ്ചസാര - 3/4 ടേബിൾ സ്പൂൺ
വെളുത്തുള്ളി - 3 പീസ്
കുരുമുളക് പൊടി - 1/4 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ഇവയെല്ലാം കൂടെ മിക്സിയുടെ ജാറിൽ ഇട്ട് 30 സെക്കൻഡ് ഹൈസ്പീഡിൽ അടിച്ചെടുക്കുക.... തിക്ക് ആയില്ലെങ്കിൽ ഒരു 20 സെക്കൻഡ് കൂടെ അടിക്കാം.
മയോണൈസ് തയ്യാർ...
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment