ഐനാസ് ( മടക്കുസേവ ) കടകളിൽ നിന്ന് വാങ്ങി കഴിക്കാത്തവർ ചുരുക്കമായിരിക്കും .
ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ തന്നെ ഐനാസ് നമുക്ക് വീട്ടിൽ ഉണ്ടാക്കാം.ചേരുവകൾ
മൈദ - ഒരു കപ്പ്
ഉപ്പ് - കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ
വെള്ളം - കാൽ കപ്പ്
ഒരു ബൗളിലേക്ക് മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് 5 മിനിറ്റോളം കുഴച്ച് 30 മിനിറ്റ് മാറ്റിവയ്ക്കുക.
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
ഷുഗർ സിറപ്പ്
പഞ്ചസാര - ഒരു കപ്പ്
വെള്ളം - 3/4കാൽ കപ്പ്
ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ
നാരങ്ങനീര് - 8 തുള്ളി
തയ്യാറാക്കുന്ന വിധം
കുഴച്ചു വെച്ചിട്ടുള്ള മാവ് അരമണിക്കൂർ കഴിയുമ്പോൾ നല്ല പോലെ സോഫ്റ്റ് ആയിട്ടുണ്ടാകും . ഈ മാവിനെ 4 കഷണങ്ങളാക്കി മുറിച്ചെടുക്കുക .
ഓരോന്നും ചപ്പാത്തി പരത്തുന്ന പോലെ പരത്തിയെടുക്കുക .
പരത്തി എടുത്ത് നാലു ഷീറ്റും ഒന്നിനുമുകളിലൊന്നായി നെയ്യും മൈദയും ചേർത്ത് വയ്ക്കുക .
ഇനി റോൾ ചെയ്ത് എടുക്കുക . ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം .
മുറിച്ച് എടുത്തിട്ടുള്ള ഓരോരോ കഷണങ്ങളും ചെറുതായൊന്ന് പരത്തുക. ശേഷം ഓയിലിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം.
പഞ്ചസാരയിലേക്ക് വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിച്ചെടുക്കുക ചെറുതായി കയ്യിൽ ഒന്ന്ഒട്ടി വരുന്ന പാകം മാത്രം മതി ഇതിലേക്ക് ഏലക്കാപൊടിയും നാരങ്ങാനീരും ചേർത്ത് നല്ലപോലെ മിക്സ് ആക്കി മാറ്റി വെക്കുക .
ഫ്രൈ ചെയ്തു വച്ചിട്ടുള്ള ഐനാസ് ഓരോന്നായി ഇട്ടു കൊടുത്തു ഇളക്കിക്കൊടുക്കുക.
30 സെക്കൻഡ് മാത്രം ഷുഗർ സിറപ്പിൽ ഇട്ടാൽ മതി .
ഇളക്കി കൊടുത്തതിനു ശേഷം ഓരോന്നായി മാറ്റിയെടുക്കാം.
ഐനാസ് (മടക്കു സേവ ) റെഡി
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment