വെറും അഞ്ചുമിനിട്ട് മതി ഉണ്ടാക്കാൻ; ഈ ഉള്ളി മുട്ട വറവ് മാത്രം മതി ഒരു പറ ചോറുണ്ണാൻ
ചോറിനൊപ്പം അധികം കറികളൊന്നുമില്ലെങ്കിൽ മിക്കവാറും പേരും ചമ്മന്തിയുണ്ടാക്കുകയോ മുട്ട പൊരിച്ച് കഴിക്കുകയോ ആയിരിക്കും ചെയ്യാറ്. എന്നാൽ ചമ്മന്തിയോ മുട്ടയോ മാത്രം ചോറിനൊപ്പം കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒരു കിടിലം വിഭവം തയ്യാറാക്കം. വളരെ കുറച്ച് ചേരുവകൾ കൊണ്ടുണ്ടാക്കുന്ന ഈ വിഭവമുണ്ടെങ്കിൽ എത്ര ചോറ് കഴിച്ചാലും മതിയാവില്ല.ഉളളി മുട്ട വറവ് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു മിക്‌സി ജാറിൽ പത്തോ പതിനഞ്ചോ ചുവന്നുള്ളി തൊലി കളഞ്ഞത്, നാല് വെളുത്തുള്ളിയുടെ അല്ലികൾ, ചെറിയ ഒരു കഷ്ണം പുളി, രണ്ട് ടീ സ്‌പൂൺ മുളകുപൊടി, മുക്കാൽ ടീ സ്‌പൂൺ ജീരകം പൊടിച്ചത്, കാൽ ടീ സ്‌പൂൺ അളവിൽ ഗരം മസാല എന്നിവ വെള്ളം ചേർക്കാതെ അടിച്ചെടുക്കണം.
ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചിട്ട് രണ്ട് ടീ സ്‌പൂൺ വെളിച്ചെണ്ണ ചേർക്കണം. എണ്ണ ചൂടാകുമ്പോൾ ആവശ്യത്തിന് മുട്ട ചേർത്ത് ഇളക്കിയെടുക്കാം. ശേഷം ഇതിലേയ്ക്ക് അര ടീ സ്‌പൂൺ കുരുമുളക് പൊടി, അൽപ്പം ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയെടുക്കണം. ഇനി മുട്ട വറുത്തത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയിട്ട് ചീനച്ചട്ടിയിൽ അൽപ്പം എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഒരു ടീ സ്‌പൂൺ കടുകും ജീരകും ചേർത്തിട്ട് കടുക് പൊട്ടിത്തുടങ്ങുമ്പോൾ കുറച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർക്കണം.
അടുത്തതായി നേരത്തെ അരച്ചുവച്ചിരിക്കുന്ന മസാല ഇതിലേയ്ക്ക് ചേർത്ത് രണ്ട് മിനിട്ട് വഴറ്റിയെടുക്കണം. ഇനി ഇതിലേയ്ക്ക് കുറച്ച് വെള്ളവും അൽപ്പം ഉപ്പും ചേർത്ത് തിളപ്പിക്കണം. തിളച്ചുവരുമ്പോൾ വറുത്തുവച്ചിരിക്കുന്ന മുട്ട ചേർക്കാം. ഗ്രേവി വറ്റിക്കഴിയുമ്പോൾ ചോറിനൊപ്പവും ചപ്പാത്തിയോടൊപ്പവും
അപ്പത്തിനോടൊപ്പവും കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment