അരിയും ഉഴുന്നും അരക്കാതെ തന്നെ ഗോതമ്പ് ഉപയോഗിച്ച് നമുക്ക് നല്ല സോഫ്റ്റ് ഇഡലി തയാറാക്കാം..
നാം ഇന്ന് ഇവിടെ ഒരു മാവ് കൊണ്ട് തന്നെ രണ്ടു രീതിയിൽ ഇഡലി തയാറാക്കുന്നുണ്ട് . ഒന്ന് കുട്ടികൾക്ക് എല്ലാം ഇഷ്ടമാകുന്ന തരത്തിൽ മധുരമുള്ള ഒരു ഇഡലിയും , മറ്റൊന്ന് ഡയറ്റ് /ഡയബറ്റിക് ഫ്രണ്ട്‌ലി ആയിട്ടുള്ള ഗോതമ്പു ഇഡലിയും.ചേരുവകൾ
ഗോതമ്പുപൊടി - 1.5 കപ്പ്
റവ -1/2 കപ്പ്
പാൽ -1 കപ്പ്
തൈര് -1 കപ്പ്
ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ
പഞ്ചസാര --ആവശ്യത്തിന്
സവോള -3 ടേബിൾ സ്പൂൺ
ഉഴുന്നുപരിപ്പ് -1 ടീസ്പൂൺ
ഇഞ്ചി -1 ടീസ്പൂൺ
കറി വേപ്പില -ആവശ്യത്തിന്
പച്ചമുളക് -1എണ്ണം
ഏലക്കാപ്പൊടി -2 നുള്ള്
ഉപ്പ് -ആവശ്യത്തിന്
നെയ്യ് /എണ്ണ - 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി ഒരു പാനിൽ ഇട്ടു ചെറുതായി ചൂടാക്കിയെടുക്കുക.
തണുത്ത ശേഷം ഇതിലേക്ക് ഉപ്പ്,തൈര് ,റവ ,പാൽ(പാൽ നു പകരം വെള്ളം ചേർത്താലും മതി) എന്നിവ ചേർക്കുക .ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇഡലി മാവ് പരുവത്തിൽ ആക്കുക.
ഇതിലേക്ക് സോഡാപ്പൊടി ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക.
ഈ മാവിൽ നിന്ന് പകുതി വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്കു പഞ്ചസാരയും ഏലക്കാപൊടിയും ചേർത്തിളക്കുക .ഇതാണ് മധുര ഇഡ്‌ലിക്കുള്ള കൂട്ട് .ഇത് കുട്ടികൾക്കൊക്കെ ഇഷ്ടമാകുന്ന ഇഡ്‌ലിയാണ് .
ഒരു പാനിൽ നെയ്യ്/ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പിട്ടു മൂക്കുമ്പോൾ സവോള,ഇഞ്ചി,പച്ചമുളക്',കറിവേപ്പില എന്നിവ വഴറ്റി ബാക്കി പകുതി മാവിലേക്കു ചേർക്കുക.രണ്ടാമത്തെ ഇഡ്‌ലിക്കുള്ള കൂട്ടും റെഡി .
രണ്ടു കൂട്ട് മാവും സാധാരണ ഇഡലി വേവിക്കുന്ന പോലെ വേവിച്ചെടുക്കുക .ഏതെങ്കിലും ചട്ട്ണി കൂട്ടി ചൂടോടെ കഴിക്കാം .
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment