ചിക്കൻ കൊണ്ട് കൊതിയൂറും അടിപൊളി ഇറച്ചി കേക്ക് ഉണ്ടാക്കുന്ന വിധം നോക്കാം.
ചിക്കൻ മസാല തയ്യാറാക്കാം
ചിക്കൻ - 250 ഗ്രാം_
(ബോൺ ലെസ്സ്)
ചിക്കൻ അൽപ്പം മഞ്ഞൾ, കുരുമുളക് പൊടി,ഉപ്പ് എന്നിവ ഇട്ടു വേവിച്ച് എടുക്കുക. ചൂട് പോയാൽ പിച്ചി എടുത്ത് മാറ്റി വെക്കാം.
ചിക്കൻ മസാലക്ക്
സവാള -3 എണ്ണം (മീഡിയം വലുപ്പം )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് -2-3 എണ്ണം
മുളക് പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/4 ടീ സ്പൂൺ
ഗരംമസാല പൊടി -1/4 ടീ സ്പൂൺ
പെപ്പർ പൗഡർ -1/4 ടീ സ്പൂൺ
ഓയിൽ - ആവശ്യത്തിന്
ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് ഒരു മിനുട്ട് വഴററുക.
അതിലേക്ക് പൊടിയായി അരിഞ്ഞ സവാള, ഉപ്പ്, കറിവേപ്പില എന്നിവ ഇട്ടു നല്ല പോലെ വഴറ്റി എടുക്കുക.
ഇനി പൊടികൾ ചേർത്ത് മൂപ്പിച്ചെടുകണം.
ഇതിലേക്ക് ചിക്കൻ,മല്ലിയില, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നല്ല പോലെ യോജിപ്പിച്ച് എടുക്കുക.
ഇനി മസാല മറ്റൊരു പാത്രത്തിലേക്ക് തണുക്കാനായി മാറ്റി വക്കാം
മുട്ട മിക്സിന്
മുട്ട -6 എണ്ണം
പെപ്പർ പൗഡർ -1/4 ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഒരു വലിയ ബൗളിൽ മുട്ട, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജി്പ്പിക്കുക.
ഇതിലേക്കു ചിക്കെൻ മസാല ചേർത്തു മിക്സ് ചെയത് എടുക്കാം.
ഇനി ഒരു സോസ് പാൻ ചൂടാക്കി അൽപം എണ്ണ ഒഴിച്ച് എല്ലാ ഭാഗത്തും ചുറ്റിച്ച് എടുക്കുക.
ഇതിലേക്ക് തയാറാക്കിയ മിക്സ് ചേർത്ത് കൊടുക്കാം.ഒരു മിനിറ്റ് തീ
കൂട്ടി വച്ചതിന് ശേഷം ഒരു പാൻ ചൂടാക്കി അതിന്റെ മുകളിൽ സോസ് പാൻ വച്ച് കൊടുക്കാം. അതിൽ ചിക്കൻ മസാല ചേർത്ത് കൊടുക്കാം. മീഡിയം തീയിൽ 15-20 മിനുട്ട് വച്ച് വേവിക്കം.
സോസ് പാനിന് മുകളിൽ മറ്റൊരു പാൻ വച്ച് ഇത് തിരിച്ച് ഇട്ട് മുകൾ ഭാഗം ഒരു മിനുട്ട് വേവിക്കണം.
ചൂട് ചായയുടെ കൂടെ തന്നെ കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment