Monday, March 28, 2022

ഗ്രീൻ ചട്‌ണി

വളരെ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ഗ്രീൻ ചട്‌ണി റെസിപ്പി ആണിത് . ബിരിയാണിക്ക് സൈഡ് ഡിഷ് ആയും ,സാൻവിച്ചിൽ  തേയ്ക്കാനും ,ഗ്രിൽ ചെയ്ത മീറ്റിന്റെ ഒപ്പം കഴിക്കാനും നല്ല കോമ്പിനേഷൻ ആണ് . 

               ആവശ്യമായ സാധനങ്ങൾ  

പുതിന ഇല -25 ഗ്രാം

മല്ലിയില -50 ഗ്രാം

വെളുത്തുള്ളി -1 എണ്ണം

ചുവന്നുള്ളി -2 എണ്ണം

തൈര് -1 കപ്പ്

ഉപ്പു -ആവശ്യത്തിന്

നാരങ്ങ നീര് -1 ടേബിൾ സ്പൂൺ

പച്ചമുളക് - 2 എണ്ണം

                      ഉണ്ടാകേണ്ട വിധം

മല്ലിയിലയും പുതിനയിലയും നന്നായി കഴുകി വെള്ളം കളഞ്ഞു വെക്കുക.

ശേഷം ഇത് ഒരു മിക്സിയിലേക്കിട്ടു ചുവന്നുള്ളി,വെളുത്തുള്ളി,പച്ചമുളക്,നാരങ്ങാ നീര് ,ഉപ്പു എന്നിവ ചേർത്ത് അരച്ചെടുക്കുക .

ഇനി ഇതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് നന്നായി മിക്സ് ചെയ്തു ഉപയോഗിക്കാം.   https://noufalhabeeb.blogspot.com/?m=1

Friday, March 25, 2022

അമ്മിണി കൊഴുക്കട്ട

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്‌ അമ്മിണി കൊഴുക്കട്ട. വൈകുന്നേരത്തെ ചായക്ക്‌ ഒപ്പം കഴിക്കാം.

ഈസി ആയിട്ടുള്ള, ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം ആണിത്‌.  അമ്മിണി കൊഴുക്കട്ട

      ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ 

അരിപ്പൊടി  - ഒരു കപ്പ്

നാളികേരം  - കാൽ കപ്പ്

കടുക്  - അര സ്‌പൂൺ

ഉഴുന്ന്  - അര സ്‌പൂൺ

വറ്റൽമുളക്, വേപ്പില, പച്ചമുളക് - ആവശ്യത്തിന്‌

ഒരു നുള്ളു മഞ്ഞപൊടി(optional)

                   ഉണ്ടാക്കുന്ന വിധം

▪ ഒന്നേകാൽ കപ്പ്   ( പൊടി അനുസരിച്ചു) വെള്ളം തിളപ്പിച്ച്, അതിൽ ഉപ്പു, ഒരു സ്‌പൂൺ നെയ്യ് ചേർത്ത് പൊടി കൂടെ ഇട്ടു കൈവിടാതെ ഇളക്കുക. ഇറക്കുക.

▪ ഒരു വിധം ചൂടാറിയാൽ മാവു നല്ലപോലെ കുഴച്ചു, കുഞ്ഞു മണികൾ ആക്കി ഉരുട്ടി എടുക്കുക.

▪ ഈ മണികൾ 10 മിനിറ്റ് ആവി കേറ്റി എടുക്കാം.

▪ ചട്ടി വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പൊട്ടിച്ചു, വേപ്പില, പച്ചമുളക്, വറ്റൽ മുളകു മൂപ്പിച്ചു ഒരു നുള്ളു മഞ്ഞപൊടി ചേർക്കുക. ശേഷം കുഞ്ഞു മണികൾ ചേർക്കുക.

▪ നാളികേരം കൂടെ ഇട്ടു നല്ലപോലെ ഇളക്കി കൂട്ടി തീ ഓഫ് ചെയ്യാം.   https://noufalhabeeb.blogspot.com/?m=1

Sunday, March 20, 2022

റവ ബിരിയാണി

വ്യത്യസ്തങ്ങളായ ബിരിയാണികൾ കഴിച്ചിട്ടുള്ളവരാണ്‌ നമ്മിൽ പലരും... ഇന്നത്തെ പാചകത്തിൽ ഇന്ന് ഒരു  വെറൈറ്റി ബിരിയാണി റെസിപ്പി ആണ്‌ പരിചയപ്പെടുത്തുന്നത്‌... റവ ബിരിയാണി.    പലരും കഴിച്ചിരിക്കാൻ സാധ്യത ഇല്ല.. .  ഇത്‌ എങ്ങനെ ആണ്‌ തയ്യാർ ആക്കുന്നത്‌ എന്ന് നോക്കാം .

                           ചേരുവകൾ 

റവ -  500 ഗ്രാം

ചിക്കൻ 500 ഗ്രാം

സവാള  - 3 എണ്ണം

പച്ചമുളക് - 2 എണ്ണം

തക്കാളി  - 2 എണ്ണം

ഇഞ്ചി  - 1 എണ്ണം

വെളുത്തുള്ളി  - 8 എണ്ണം

കറിവേപ്പില - കുറച്ച്‌

മല്ലിയില  - കുറച്ച്‌

മുളക്പൊടി  - 1/2 ടീസ്പൂൺ

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

കുരുമുളക് പൊടി - 3/4 ടീസ്പൂൺ

ജീരകപ്പൊടി - 1/2 ടീസ്പൂൺ

അണ്ടിപ്പരിപ്പ്  - കുറച്ച്‌

ഉണക്ക മുന്തിരി - കുറച്ച്‌

ഓയിൽ  - 8 ടേബിൾ സ്പൂൺ

നെയ്യ്  - 1ടേബിൾ സ്പൂൺ

                     തയ്യാറാക്കുന്ന വിധം

ആദ്യം റവ നന്നായി വറുക്കുക (നല്ല മണം വരുന്ന വരെ )

ചിക്കൻ , മസാല പുരട്ടി വെക്കുക.

ഒരു പാനിൽ 4 ടേബിൾ സ്പൂൺ  ഓയിൽ ഒഴിച്ചു ഒരു സവാള ,അണ്ടിപരിപ്പ്‌ , മുന്തിരി , കറിവേപ്പില എന്നിവ  വറുത്തു മാറ്റിവെക്കുക .

ഇതേ പാനിൽ സവാള,  ഇഞ്ചി , വെളുത്തുള്ളി ,  പച്ചമുളക് , തക്കാളി എന്നിവ ഇട്ട് വയറ്റി മസാല പൊടികൾ ചേർത്ത് കൊടുക്കുക .

മറ്റൊരു പാനിൽ ഓയിൽ ഒഴിച്ചു ചിക്കൻ ഫ്രൈ ചെയ്തു എടുക്കുക.

ഇതേ ഓയിലിൽ പാകത്തിന് വെള്ളം (റവ 3cup= വെള്ളം 3cup) ഒഴിച്ചു നെയ്യ് 1ടേബിൾ സ്പൂൺ  വറുത്തു വെച്ച "സവാള , അണ്ടിപരിപ്പ്‌ , മുന്തിരി , കറിവേപ്പില,  ഉപ്പ് എന്നിവ ഇട്ട് തിളച്ചു വന്നാൽ റവ കുറേശെ ചേർത്ത് ഇളക്കി യോജിപ്പിച്ച് അടച്ചു വെച്ച് വേവിക്കുക .

സവാള മസാലയിലേക്ക് മല്ലിയില , ഫ്രൈ ചെയ്ത ചിക്കൻ , വറുത്തു വെച്ച സവാള , അണ്ടിപരിപ്പ്‌ ,  മുന്തിരി  എന്നിവ ഇട്ട് മിക്സ്‌ ആക്കണം ഇതിന് മുകളിൽ റവ ഇട്ട് അല്പ സമയം അടച്ചു വെക്കുക.  ശേഷം മിക്സ്‌ ആക്കി ചൂടോടെ വിളമ്പാം.

വറുത്ത സവാള അണ്ടിപരിപ്പ്‌ , മുന്തിരി ,  മല്ലിയില എന്നിവ മുകളിൽ ഇട്ട് അലങ്കരിക്കാം.   https://noufalhabeeb.blogspot.com/?m=1

Thursday, March 17, 2022

ഉള്ളി ബജ്ജി

വളരെ ഈസിയായി ഉണ്ടാക്കി എടുക്കാവുന്ന ഒരു വറപൊരി വിഭവം ആണ്‌ ഉള്ളി ബജ്ജി . സവാള വിലയെല്ലാം വളരെ കുറഞ്ഞു നിൽക്കുന്ന ഈ സമയം നമുക്ക്‌ ഉള്ളിബജ്ജി തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

                          ചേരുവകൾ 

സവോള 3എണ്ണം

ഇഞ്ചി  - ചെറിയ കഷ്ണം

പച്ചമുളക്  - 3എണ്ണം

പൊതിയിന ഇല  - കുറച്ച്‌

ഉപ്പ്  - ആവശ്യത്തിന്

കായം - അര ടീസ്പൂൺ

മുളക് പൊടി  -  1ടീസ്പൂൺ

കടല മാവ്  - (മുക്കാൽ കപ്പ് മുതൽ 1 കപ്പ്‌ വരെ )

വെള്ളം  - ആവശ്യത്തിന്

                     തയ്യാറാകുന്ന വിധം

ആദ്യം ഉള്ളി കനം കുറച്ചു അരിഞ്ഞു എടുക്കുക.

ശേഷം അതിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചി പച്ചമുളക് പൊതിയിന ഇല ഇവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കൊടുക്കാം.

ഇതിലേക്ക് ഇനി ആവശ്യത്തിന് ഉപ്പ് ,കായം പൊടി ,മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക.

ശേഷം കടല മാവ് ചേർത്ത്  കുറേശെ വെള്ളം ചേർത്ത് കൊടുത്ത് നന്നായി മിക്സ്‌ ചെയ്ത ശേഷം 10മിനിറ്റ് മാറ്റി വെക്കാം.

ഒരു പാൻ വെച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഓയിൽ ചൂടായതിനു ശേഷം തയ്യാറാക്കിയവെച്ച മാവ് എടുത്ത് കൈവെച്ച് ഒന്ന് പരത്തി ചൂടായ എണ്ണയിൽ ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തെടുക്കാം.

ഉള്ളിബജ്ജി തയ്യാർ...ഇതിന്റെ കൂടെ ടൊമാറ്റോ കെച്ചപ്പ് കൂടി ചേർത്ത് സെർവ് ചെയ്യാം..   https://noufalhabeeb.blogspot.com/?m=1

Friday, March 11, 2022

കായ്‌പോള

മുട്ടയും പഴവും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല കിടിലൻ കായ്‌ പോള ആണ്‌ ഇന്ന് നാം ഉണ്ടാക്കുന്നത്‌.

ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്....  കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമാകുന്ന ഈ സ്നാക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.

              ആവശ്യമുള്ള സാധനങ്ങൾ

മുട്ട. - 4 എണ്ണം

പഴം -2 എണ്ണം

പഞ്ചസാര -2 ടേബിൾ സ്പൂൺ

വാനില എസൻസ് -1ടീസ്പൂൺ

അണ്ടിപ്പരിപ്പ്‌ -  ആവശ്യത്തിന്

കിസ്മിസ് - ആവശ്യത്തിന്

ബട്ടർ -1 ടേബിൾ സ്പൂൺ

                      തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ഒഴിച്ച് അതിനുശേഷം നമ്മൾ മുറിച്ചിട്ട് വച്ചിരിക്കുന്ന 2 പഴം അതിലിട്ട് 3 മിനിറ്റ് വാട്ടി  എടുക്കുക.. പഴത്തിനെ നിറം ഒരു മഞ്ഞ കളർ ആകുന്ന സമയത്ത് പഴം പാനിൽ നിന്നും മാറ്റിയെടുക്കാം....

ഈ സെയിം പാനിലേക്ക് ഒരു ടേബിൾസ്പൂൺ കൂടി ബട്ടർ ഒഴിച്ചതിനുശേഷം കുറച്ച് അണ്ടി പരിപ്പും കിസ്മിസും വറുത്തു കോരാം....

ഇനിയൊരു മിക്സിയുടെ ജാർലേക്ക് നാല് മുട്ടയും ഒരു ടീസ്പൂൺ വാനില എസൻസും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഇട്ട് അടിച്ചു എടുക്കാം..

മുട്ട നല്ലവണ്ണം അടിച്ചെടുത്ത് ശേഷം അത് ഒരു ബൗളിലേക്ക് മാറ്റാം ഇനി നമ്മൾ നേരത്തെ വാട്ടിവെച്ച പഴവും കിസ്മിസും അണ്ടിപ്പരിപ്പും അതിലേക്കു ഇട്ടു മിക്സ് ചെയ്ത് എടുക്കാം ഇനി ഒരു  ടേബിൾ സ്പൂൺ ബട്ടർ ചൂടായ ഒരു പാനിലേക്ക് ഒഴിച്ച് അതിനുശേഷം നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട പഴം മിക്സ് അതിലേക്ക് ഒഴിച്ചുകൊടുക്കുക പാത്രം അടച്ചു വെച്ച് 25 മിനിറ്റ് വേവിച്ചെടുക്കാം... 25 മിനിട്ടിനു ശേഷം പാത്രം തുറന്ന് നോക്കാം സ്വാദിഷ്ടമായ കായ്പോള റെഡി.    https://noufalhabeeb.blogspot.com

Tuesday, March 8, 2022

ഒനിയൻ റിംഗ്‌സ്

സാധാരണ നമ്മുടെ കടകളിൽ നിന്ന് ലഭ്യമാവാത്ത ഒരു പലഹാരം ആണ്‌ ഒനിയൻ റിംഗ്‌സ്‌. എന്നാൽ സ്വയം ഉണ്ടാക്കാൻ വളരെ എളുപ്പം ആയതും ആയ പലഹാരം ആണിത്‌. വ്യത്യസ്തമായ ഒന്ന് ആയത്‌ കൊണ്ട്‌ തന്നെ കുട്ടികൾക്കും വളരെ അധികം ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയം ഇല്ല.

അപ്പൊ എങ്ങനെയാണ്‌ ഒനിയൻ റിംഗ്‌സ്‌ ഉണ്ടാക്കുക എന്ന് നോക്കാം‌

             ചേരുവകൾ

സവാള- 2

മൈദ  പൊടി- 1/2 കപ്പ്

അരിപ്പൊടി -അര കപ്പ്

കോൺഫ്‌ളോർ- 1/2 കപ്പ്

ബേക്കിംഗ് സോഡാ- ഒരു നുള്ള്(ആവശ്യമെങ്കിൽ )

ഉപ്പ്- ആവശ്യത്തിന്

മുളക്പൊടി- ഒരു ടീസ്പൂൺ

റസ്‌ക് പൊടി- 1 കപ്പ്

വെളുത്തുള്ളി അരച്ചത് 2ടീസ്‌പൂൺ

വെളിച്ചെണ്ണ -ആവശ്യത്തിന്

           തയ്യാറാക്കുന്ന വിധം

സവാള വൃത്തിയാക്കിയതിന് ശേഷം റിങ് ആയി  വട്ടത്തിലരിയുക.മറ്റൊരു ബൗളിൽ മൈദപൊടിയും അരിപ്പൊടിയും കോൺഫ്‌ളോറും വെളുത്തുള്ളി അരച്ചതും മുളകുപൊടിയും  ബേക്കിങ്‌സോഡായും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് പേസ്റ്റ്  രൂപത്തിലാക്കുക.സവാള റിങ് കൾ ഇതിൽ മുക്കിയെടുക്കുക,എന്നിട്ട് റസ്‌ക് പൊടിയിലും  മുക്കി ഗോൾഡൻ ബ്രൗൺ നിറത്തിൽ എണ്ണയിൽ വറുത്തുകോരുക.സ്‌നാക്‌സ്  റെഡി.

   ടിപ്സ്

കറിവേപ്പില അരിഞ്ഞതു മാവിൽ ചേർത്താൽ ടേസ്റ്റ് കൂടും    https://noufalhabeeb.blogspot.com/?m=1

Friday, March 4, 2022

മൈസൂർ ബോണ്ട

മൈസൂർ ബോണ്ട എന്ന് കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ചായക്കൊപ്പം കഴിക്കാൻ ഒരു സൂപ്പർ പലഹാരമാണിത്.തക്കാളി ചമ്മന്തിയോ പൊട്ടുകടല ചമ്മന്തിയോ ചേർത്ത് കഴിക്കാം..

                    ചേരുവകൾ 

മൈദ- ഒന്നര കപ്പ്

ബേക്കിംഗ് സോഡ- അര ടീസ്പൂൺ

അധികം പുളിയില്ലാത്ത തൈര് -ഒരു കപ്പ്

ഉപ്പ് -ആവശ്യത്തിന്

ഇഞ്ചി ചെറുതായി അരിഞ്ഞത്- രണ്ട് ടേബിൾസ്പൂൺ

മല്ലിയില ചെറുതായി അരിഞ്ഞത് -കാൽ കപ്പ്

പച്ചമുളക്-2

തേങ്ങാക്കൊത്ത് -അര കപ്പ്

ജീരകം- ഒരു ടീസ്പൂൺ

എണ്ണ -ഒരു ടേബിൾസ്പൂൺ

എണ്ണ -വറുക്കാൻ ആവശ്യത്തിന്

                 തയ്യാറാക്കുന്ന വിധം

വറുക്കാൻ ഉള്ള എണ്ണ ഒഴികെയുള്ള ചേരുവകൾ കൈകൊണ്ട് നന്നായി യോജിപ്പിച്ചെടുക്കുക.

ആവശ്യമുണ്ടെങ്കിൽ മാത്രം അല്പം വെള്ളം ചേർത്തു കൊടുക്കാം.

ഇത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മാവിൽനിന്നും ചെറിയ നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ ഇട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.       https://noufalhabeeb.blogspot.com/?m=1