മൈസൂർ ബോണ്ട എന്ന് കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ചായക്കൊപ്പം കഴിക്കാൻ ഒരു സൂപ്പർ പലഹാരമാണിത്.തക്കാളി ചമ്മന്തിയോ പൊട്ടുകടല ചമ്മന്തിയോ ചേർത്ത് കഴിക്കാം..
ചേരുവകൾ
മൈദ- ഒന്നര കപ്പ്
ബേക്കിംഗ് സോഡ- അര ടീസ്പൂൺ
അധികം പുളിയില്ലാത്ത തൈര് -ഒരു കപ്പ്
ഉപ്പ് -ആവശ്യത്തിന്
ഇഞ്ചി ചെറുതായി അരിഞ്ഞത്- രണ്ട് ടേബിൾസ്പൂൺ
മല്ലിയില ചെറുതായി അരിഞ്ഞത് -കാൽ കപ്പ്
പച്ചമുളക്-2
തേങ്ങാക്കൊത്ത് -അര കപ്പ്
ജീരകം- ഒരു ടീസ്പൂൺ
എണ്ണ -ഒരു ടേബിൾസ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വറുക്കാൻ ഉള്ള എണ്ണ ഒഴികെയുള്ള ചേരുവകൾ കൈകൊണ്ട് നന്നായി യോജിപ്പിച്ചെടുക്കുക.
ആവശ്യമുണ്ടെങ്കിൽ മാത്രം അല്പം വെള്ളം ചേർത്തു കൊടുക്കാം.
ഇത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മാവിൽനിന്നും ചെറിയ നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ ഇട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment