വളരെ ഈസിയായി ഉണ്ടാക്കി എടുക്കാവുന്ന ഒരു വറപൊരി വിഭവം ആണ് ഉള്ളി ബജ്ജി . സവാള വിലയെല്ലാം വളരെ കുറഞ്ഞു നിൽക്കുന്ന ഈ സമയം നമുക്ക് ഉള്ളിബജ്ജി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
സവോള 3എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് - 3എണ്ണം
പൊതിയിന ഇല - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
കായം - അര ടീസ്പൂൺ
മുളക് പൊടി - 1ടീസ്പൂൺ
കടല മാവ് - (മുക്കാൽ കപ്പ് മുതൽ 1 കപ്പ് വരെ )
വെള്ളം - ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ആദ്യം ഉള്ളി കനം കുറച്ചു അരിഞ്ഞു എടുക്കുക.
ശേഷം അതിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചി പച്ചമുളക് പൊതിയിന ഇല ഇവ ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കാം.
ഇതിലേക്ക് ഇനി ആവശ്യത്തിന് ഉപ്പ് ,കായം പൊടി ,മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക.
ശേഷം കടല മാവ് ചേർത്ത് കുറേശെ വെള്ളം ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം 10മിനിറ്റ് മാറ്റി വെക്കാം.
ഒരു പാൻ വെച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഓയിൽ ചൂടായതിനു ശേഷം തയ്യാറാക്കിയവെച്ച മാവ് എടുത്ത് കൈവെച്ച് ഒന്ന് പരത്തി ചൂടായ എണ്ണയിൽ ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തെടുക്കാം.
ഉള്ളിബജ്ജി തയ്യാർ...ഇതിന്റെ കൂടെ ടൊമാറ്റോ കെച്ചപ്പ് കൂടി ചേർത്ത് സെർവ് ചെയ്യാം.. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment