മുട്ടയും പഴവും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല കിടിലൻ കായ് പോള ആണ് ഇന്ന് നാം ഉണ്ടാക്കുന്നത്.
ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.... കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമാകുന്ന ഈ സ്നാക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
മുട്ട. - 4 എണ്ണം
പഴം -2 എണ്ണം
പഞ്ചസാര -2 ടേബിൾ സ്പൂൺ
വാനില എസൻസ് -1ടീസ്പൂൺ
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
കിസ്മിസ് - ആവശ്യത്തിന്
ബട്ടർ -1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ഒഴിച്ച് അതിനുശേഷം നമ്മൾ മുറിച്ചിട്ട് വച്ചിരിക്കുന്ന 2 പഴം അതിലിട്ട് 3 മിനിറ്റ് വാട്ടി എടുക്കുക.. പഴത്തിനെ നിറം ഒരു മഞ്ഞ കളർ ആകുന്ന സമയത്ത് പഴം പാനിൽ നിന്നും മാറ്റിയെടുക്കാം....
ഈ സെയിം പാനിലേക്ക് ഒരു ടേബിൾസ്പൂൺ കൂടി ബട്ടർ ഒഴിച്ചതിനുശേഷം കുറച്ച് അണ്ടി പരിപ്പും കിസ്മിസും വറുത്തു കോരാം....
ഇനിയൊരു മിക്സിയുടെ ജാർലേക്ക് നാല് മുട്ടയും ഒരു ടീസ്പൂൺ വാനില എസൻസും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഇട്ട് അടിച്ചു എടുക്കാം..
മുട്ട നല്ലവണ്ണം അടിച്ചെടുത്ത് ശേഷം അത് ഒരു ബൗളിലേക്ക് മാറ്റാം ഇനി നമ്മൾ നേരത്തെ വാട്ടിവെച്ച പഴവും കിസ്മിസും അണ്ടിപ്പരിപ്പും അതിലേക്കു ഇട്ടു മിക്സ് ചെയ്ത് എടുക്കാം ഇനി ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടായ ഒരു പാനിലേക്ക് ഒഴിച്ച് അതിനുശേഷം നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ട പഴം മിക്സ് അതിലേക്ക് ഒഴിച്ചുകൊടുക്കുക പാത്രം അടച്ചു വെച്ച് 25 മിനിറ്റ് വേവിച്ചെടുക്കാം... 25 മിനിട്ടിനു ശേഷം പാത്രം തുറന്ന് നോക്കാം സ്വാദിഷ്ടമായ കായ്പോള റെഡി. https://noufalhabeeb.blogspot.com
No comments:
Post a Comment