Friday, March 25, 2022

അമ്മിണി കൊഴുക്കട്ട

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്‌ അമ്മിണി കൊഴുക്കട്ട. വൈകുന്നേരത്തെ ചായക്ക്‌ ഒപ്പം കഴിക്കാം.

ഈസി ആയിട്ടുള്ള, ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം ആണിത്‌.  അമ്മിണി കൊഴുക്കട്ട

      ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ 

അരിപ്പൊടി  - ഒരു കപ്പ്

നാളികേരം  - കാൽ കപ്പ്

കടുക്  - അര സ്‌പൂൺ

ഉഴുന്ന്  - അര സ്‌പൂൺ

വറ്റൽമുളക്, വേപ്പില, പച്ചമുളക് - ആവശ്യത്തിന്‌

ഒരു നുള്ളു മഞ്ഞപൊടി(optional)

                   ഉണ്ടാക്കുന്ന വിധം

▪ ഒന്നേകാൽ കപ്പ്   ( പൊടി അനുസരിച്ചു) വെള്ളം തിളപ്പിച്ച്, അതിൽ ഉപ്പു, ഒരു സ്‌പൂൺ നെയ്യ് ചേർത്ത് പൊടി കൂടെ ഇട്ടു കൈവിടാതെ ഇളക്കുക. ഇറക്കുക.

▪ ഒരു വിധം ചൂടാറിയാൽ മാവു നല്ലപോലെ കുഴച്ചു, കുഞ്ഞു മണികൾ ആക്കി ഉരുട്ടി എടുക്കുക.

▪ ഈ മണികൾ 10 മിനിറ്റ് ആവി കേറ്റി എടുക്കാം.

▪ ചട്ടി വെച്ച് എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പൊട്ടിച്ചു, വേപ്പില, പച്ചമുളക്, വറ്റൽ മുളകു മൂപ്പിച്ചു ഒരു നുള്ളു മഞ്ഞപൊടി ചേർക്കുക. ശേഷം കുഞ്ഞു മണികൾ ചേർക്കുക.

▪ നാളികേരം കൂടെ ഇട്ടു നല്ലപോലെ ഇളക്കി കൂട്ടി തീ ഓഫ് ചെയ്യാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment