സാധാരണ നമ്മുടെ കടകളിൽ നിന്ന് ലഭ്യമാവാത്ത ഒരു പലഹാരം ആണ് ഒനിയൻ റിംഗ്‌സ്. എന്നാൽ സ്വയം ഉണ്ടാക്കാൻ വളരെ എളുപ്പം ആയതും ആയ പലഹാരം ആണിത്. വ്യത്യസ്തമായ ഒന്ന് ആയത് കൊണ്ട് തന്നെ കുട്ടികൾക്കും വളരെ അധികം ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയം ഇല്ല.
അപ്പൊ എങ്ങനെയാണ് ഒനിയൻ റിംഗ്‌സ് ഉണ്ടാക്കുക എന്ന് നോക്കാം
ചേരുവകൾ
സവാള- 2
മൈദ പൊടി- 1/2 കപ്പ്
അരിപ്പൊടി -അര കപ്പ്
കോൺഫ്‌ളോർ- 1/2 കപ്പ്
ബേക്കിംഗ് സോഡാ- ഒരു നുള്ള്(ആവശ്യമെങ്കിൽ )
ഉപ്പ്- ആവശ്യത്തിന്
മുളക്പൊടി- ഒരു ടീസ്പൂൺ
റസ്‌ക് പൊടി- 1 കപ്പ്
വെളുത്തുള്ളി അരച്ചത് 2ടീസ്‌പൂൺ
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള വൃത്തിയാക്കിയതിന് ശേഷം റിങ് ആയി വട്ടത്തിലരിയുക.മറ്റൊരു ബൗളിൽ മൈദപൊടിയും അരിപ്പൊടിയും കോൺഫ്‌ളോറും വെളുത്തുള്ളി അരച്ചതും മുളകുപൊടിയും ബേക്കിങ്‌സോഡായും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.സവാള റിങ് കൾ ഇതിൽ മുക്കിയെടുക്കുക,എന്നിട്ട് റസ്‌ക് പൊടിയിലും മുക്കി ഗോൾഡൻ ബ്രൗൺ നിറത്തിൽ എണ്ണയിൽ വറുത്തുകോരുക.സ്‌നാക്‌സ് റെഡി.
ടിപ്സ്
കറിവേപ്പില അരിഞ്ഞതു മാവിൽ ചേർത്താൽ ടേസ്റ്റ് കൂടും https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment