Sunday, September 19, 2010

മനസ്സ് ആരറിയാന്‍.

" ബന്ധങ്ങള്‍ ഇടയ്ക്കു വെച്ച് മുറിഞ്ഞു

പോകുന്ന നല്ല സ്വപ്നങ്ങള്‍ പോലെയാണ്.

ഉണര്ന്നുകിടന്നു ബാക്കി ഭാഗം എത്ര

കാണാന്‍ ആഗ്രെഹിചാലും അവ തിരിച്ചു




വരാതെ മറഞ്ഞുപോകുന്നു ഓരോ ദിവസവും

ഈ സ്വപ്നങ്ങളുടെ ഓര്‍മ്മ മനസ്സിനെ

വല്ലാതെ വേദനിപ്പിക്കും എന്നന്നേക്കുമായി

മറഞ്ഞുപോകുന്ന ഈ സ്വപ്നം ഒരു തരാം




ഒളിച്ചുകളിയാണ് ഒരു രക്ഷപെടല്‍

ജീവിതത്തിലെ ഈ കളിയില്‍

ആര്‍ക്കുവേനമെങ്കിലും രക്ഷപെടാം

ബാക്കിയാവുന്നവര്‍ക്ക് എന്നന്നീക്കുമായി

വേദനിക്കാം വേദനിക്കുന്ന ഹൃദയങ്ങള്‍




ഉടഞ്ഞ കണ്ണാടിയില്‍ കാണുന്ന ചിതറിയ

പ്രതിബിംബങ്ങള്‍ പോലെയാണ്

സ്വപ്‌നങ്ങള്‍ നഷ്ട്ടപെട്ട മനസ്സ്

ശൂന്യമായ സ്ഫടികപാത്രം പോലെയും




എപ്പോള്‍ വേണമെങ്കിലും നിലത്തു

വീണു ചിതറാം ജീവിതത്തില്‍

സ്വപ്നങ്ങള്‍ നഷ്ട്ടമായവരുടെ

മനസ്സ് ആരറിയാന്‍...."

No comments:

Post a Comment