ബാല്യത്തിന്‍ കുറുബുമായ് ഞാന്‍ ഓടി നടന്ന കാലം .....
സുന്ദരകാലമായ് മിന്നിമറയുനെന്‍ മനസ്സില്‍ ..
ഓര്‍കുന്നു ഞാന്‍ എന്‍ നഷ്ട വസന്തം,
അറിയുന്നു ഞാന്‍ അതിന്‍ നഷ്ട ധൂളി .....
അമ്മതെന്‍ മടിത്തട്ടില്‍ ചാഞ്ചാടി ,
ഉറങ്ങാനായ് കിടക്കും നേരം ...
ചോദിക്കുമായിരുനെന്‍ അമ്മോട് ഞാന്‍ ,
എന്താണീ ഉദരമൊരു പന്തുപോലമ്മേ.....
ചെറുചിരിയാല്‍ വാരിയെടുത്ത് ഉമ്മ വെച്ചെന്‍ അമ്മ,
നിനക്ക് കൂട്ടായ് ഒരുവനെടുത്തു വച്ചിരികുന്നമ്മ ..
വരുമവനൊരുനാള്‍ നിന്‍റെ മാത്രം പൊന്‍ഉണ്ണിയായ് ....
സന്തോഷമാം ദിനങ്ങളില്‍ മുഴുകി ഞാന്‍ ...........
ആഹ്ലാദത്തിന്‍ നൗകയായ് തിരകളില്‍ അറിഞാടി..
ഉറക്കത്തില്‍ നിന്നുണര്‍ന്നു തിരഞ്ഞു ഞാന്‍ എന്‍ അമ്മയെ ..
ചോദിച്ചു ഞാന്‍ രോദനത്താല്‍ എവിടെയെന്‍ അമ്മ ...
കൊണ്ടുപോയി കാണിച്ചുതന്നെന്‍ അമ്മയെ അവര്‍ ,
രോഗ ശയ്യയില്‍ വേദനകളാല്‍ മുറുകുന്നെന്‍-
സ്വന്തം അമ്മയെ ..........
ഓടി അടുത്തുഞാന്‍ ചുംബനത്താല്‍ ആലിംഗനം ചെയ്തു..
അമ്മേ നിനകിതെന്തു പറ്റി.....
എന്തിനെന്നെ വിട്ടോടി വന്നു നീ ഇവിടെ ....
പറഞ്ഞു തന്നെന്‍ അമ്മ ,
ഇന്നലെ രാത്രി ഉറങ്ങാനായ് കിടന്നനേരം -
അടുത്തുവന്നെനെ, എടുത്തു പറന്നകന്നു നിന്‍ മുത്തശ്ശി ...
മനോഹരമായൊരു പൂങ്കാവനത്തിലൂടെ...
മുന്‍പെങ്ങും ഞാന്‍ അവിടെ പോയിട്ടില്ലെന്‍ ഓമലേ .....!
ഞാന്‍ അറിയുനെന്‍ ഏകാന്തത
ചൊടിച്ചു ഞാന്‍ നിന്‍ മുത്തശ്ശിയോടു ,
എവിടെയെന്‍ പയ്തല്‍ .............
അവന്‍റെ ജീവിതമിനിയും ഭാക്കി ,
നിനക്കിനി അവനുമായില്ലൊരു ജീവിതം ഭൂമിയില്‍ ...
അറിയുക നീ എന്‍ പുത്രി വരുക നീ എന്നോടൊത്ത്....
മറുപടി നല്‍കി മുത്തശ്ശി എന്നെയും കൊണ്ടകന്നു നീങ്ങി ...
കയ്കാലുകള്‍ പിടഞ്ഞലറി ഞാന്‍ ....
അരുത് ,അവനില്ലാതെ ഞാന്‍ ഇല്ലെന്‍ ദൈവങ്ങളെ ...
താഴേക്കെറിഞ്ഞു എന്നെ നിന്‍ മുത്തശ്ശി .............
അറിയുക നീ എന്‍ മകനെ ...
കണ്ടത് ഞാനൊരു സ്വപ്നമെങ്കിലും ,
കണ്ണുതുറന്നു ഞാന്‍ കണ്ടതെന്‍ രക്തത്തിന്‍ മെത്ത.......
പറഞ്ഞു തീര്‍നതും,കെട്ടിപിടിച്ചെന്നെ ഉമ്മവെച്ചമ്മ.....
അമ്മക്ക് പൂവണ്ട മകനെ നിന്നെ തനിച്ചാക്കി എങ്ങും .....
തളര്‍നു പോയെന്‍ അമ്മയുടെ കരങ്ങള്‍ ,
എടുത്തു മാറ്റി ഞാന്‍ എന്‍ മൂര്‍ധാവില്‍ നിന്നും .....
ഉറങ്ങിപോയെന്‍ അമ്മ എന്നേക്കുമായ് ..............................
കെട്ടിപിടിച്ചു ഓരയിട്ടു കരഞ്ഞു ഞാന്‍ ,
എന്നെ നോക്കി നില്‍ക്കും ഏകാന്തതയെ കണ്ട്....
ഒരിക്കലും വരാതൊരെന്‍ ഉണ്ണിയെ ഓര്‍ത്ത് .........................
No comments:
Post a Comment