നമ്മുടെ നാട്ടിലെ തത്തകള്‍ പറയുന്ന ചിലവാക്കുകളേ കൊളമ്പിയന്‍ തത്ത ലെറന്‍സോ സ്‌പാനിഷ് ഭാഷയില്‍ പറഞ്ഞുള്ളൂ. 'തത്തമ്മേ ... പൂച്ച ... പൂച്ച... ' എന്നു പറയുന്നതിന് പകരം 'ഓടിക്കോ പൂച്ചവരുന്നൂ...' എന്നാണവള്‍ പറഞ്ഞത് . പക്ഷേ, ഇത് കൊളമ്പിയന്‍ പോലീസിന് ധാരാളമായിരുന്നു. അവര്‍ അവളെ കൈയോടെ കസ്‌റ്റഡിയിലെടുത്തു.
സംഭവമിങ്ങനെ...
കൊളമ്പിയന്‍ നഗരമായ ബരാംഗ്‌ക്വില്ലയിലെ മയക്കു മരുന്ന് കേന്ദ്രം റെയ്‌ഡ് ചെയ്യാനാണ് പോലീസെത്തിയത്. 300 റോളം പോലീസുകാരാണ് രഹസ്യകേന്ദ്രം വളഞ്ഞത്. എന്നാല്‍ പ്രത്യേക പരിശീലനം ലഭിച്ച തത്ത പോലീസിനെ കണ്ടപ്പോള്‍ 'ഓടിക്കോ പൂച്ചവരുന്നൂ...' എന്ന് വിളിച്ചുകൂവുകയായിരുന്നത്രേ. തത്ത നല്‍കിയ വിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് മാഫിയ ഓടി രക്ഷപെട്ടു. ഇവിടെ നിന്ന് പോലീസ് 250 കത്തികളും 1,000 ഡോസ് മരിജുവാനയും കണ്ടെടുത്തു. തത്ത കൂടുതല്‍ പ്രശ്‌നമായപ്പോള്‍ അവളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നെന്ന് പോലീസ് ഓഫീസര്‍ എഡുസ് മുനോസ് പറഞ്ഞു. കൂടു സഹിതം കാറിലേക്ക് എടുക്കുമ്പോഴും 'ഓടി രക്ഷപെടൂ' എന്ന് തത്തമ്മ പറഞ്ഞുകൊണ്ടിരുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ലെറന്‍സോ തത്തക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. 'ദാ പൂച്ച ... ഓടിക്കോ!'
No comments:
Post a Comment