Tuesday, October 19, 2010

ആദ്യ രാത്രി

ഈ രാത്രി ഇരുട്ടറയുടെതാണ്.... നിറങ്ങള്‍ക്ക് പകരം ഇരുട്ട് കൊണ്ട് ചായം മുക്കിയ അറ. കല്ല്‌ കൊണ്ടും ചെളി കൊണ്ടും ഭദ്രമാക്കിയ മേല്‍ക്കൂര.... പ്രകാശ പ്രസരണമോ വായു സഞ്ചാരമോ ഇല്ലാത്ത ചെറു മുറി. പാമ്പുകളും പുഴുക്കളും സംഘത്തോടെ അതിഥികളാകുന്ന അതിഥി മന്ദിരം. ഉറ്റവരും ഉടയവരും കൊണ്ട് ചെന്നാക്കുന്ന അനാഥാലയം.... ശരീരം വെള്ള കൊണ്ട് പൊതിയപ്പെട്ട നീ തനിച് കിടക്കേണ്ട ഭവനം..... ഇവിടേക്ക് എത്തിച്ചവര്‍ പിന്തിരിഞ്ഞു നടക്കുന്നത് കാതോര്‍ത്തു കേള്‍ക്കാന്‍ മാത്രം വിധി നിന്നെ സമ്മതിക്കുന്ന മാളം.
ഇവിടെയത്രേ ആദ്യ രാത്രി യാഥാര്ത്യമാകുന്നത്. വിരഹ ദുഖത്തിന്റെ ,പ്രയാസത്തിന്റെ, വിഹ്വലതയുടെ ആദ്യ രാത്രി.... ഖബറിന്റെ ഘനാന്ധകാരത്തില്‍ നാമൊറ്റക്ക്...ആരോരുമില്ലാതെ...

ഇവിടെ സുഖ ദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ഭാര്യയില്ല. മനം കുളിര്‍പ്പിക്കാന്‍ മക്കളില്ല. തലോടി ആശ്വസിപ്പിക്കാന്‍ ഉമ്മയില്ല. നെടുവീര്‍പ്പിടാന്‍ ഉപ്പയില്ല. ആഘോഷിക്കാന്‍ കൂട്ടുകാരില്ല. സല്ലപിക്കാന്‍ സഹയാത്രികരില്ല.

കുഴിമാടം വരെ അനുഗമിച്ചവര്‍ , മക്കള്‍ ,സഹോദരങ്ങള്‍, അയല്‍വാസികള്‍ നമ്മെ ഇരുട്ടറയില്‍ തള്ളി ഭൌതിക വ്യവഹാരങ്ങളില്‍ മുഴുകും . നാമൊ ഒരതാണിക്ക് വേണ്ടി ചുറ്റുപാടും കണ്ണോടിക്കും...

അതോടെ നാം പുഴുക്കള്‍ക്ക് വിഭവമാകും. ഇഴജന്തുക്കള്‍ നമ്മില്‍ കയറിയിറങ്ങും. ബാക്ടീരിയകലാല്‍ ജീര്‍ന്നിക്കും. .. ഇതോടെ എല്ലാത്തിനും പരിസമാപ്തിയായോ. ഇല്ല. ഇത് അനന്തമായത് അനുഭവിക്കുന്നതിന്നു മുന്‍പുള്ള ഒരു ഘട്ടം മാത്രം.

ഗര്‍ഭസ്ഥ ശിശു ഉമ്മയുടെ കുടുസ്സു ഗര്‍ഭ പാത്രത്തില്‍ നിന്ന് , പൂക്കളും നിലാവും സാഗരവും നിറഞ്ഞ , വേദനയും കണ്ണീരും സന്തോഷവും ഇടകലര്‍ന്ന പുതിയൊരു ഭൂലോക ജീവിതത്തിന്നു വേണ്ടി സമയവും കാത്തിരിക്കുന്നത് പോലെ, കര്‍മ്മ ഭാണ്ടവും പേറി യഥാര്ത്ത ‍ ജീവിതത്തിന്നു വേണ്ടി ഓരോ സെക്കന്ദിലും കാതിരിക്കുന്നവരാകുക നാം.
കാരണം , ഓര്‍ക്കുക 'നാമും മരണവും തമ്മിലുള്ള ദൂരം ഒരു നെഞ്ചു വേദനയത്രേ.

ക്ഷീണം മാറ്റാന്‍ കക്കിരിക്ക.

നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്... ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക. ആശ്വാസം തോന്നും.

നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.
ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.

നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.

സ്വയം ചാര്‍ജാകാന്‍ 'നോക്കിയ' ഒരുങ്ങുന്നു

തനിയെ ചാര്‍ജാകുന്ന മൊബൈല്‍ഫോണ്‍. വര്‍ഷങ്ങളായി മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇത്തരമൊരു സൗകര്യം സൃഷ്ടിക്കാനായി പഠനങ്ങള്‍ നടത്തുകയാണ്. ലോകമെങ്ങുമുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ സ്വപ്‌നം കണ്ടിരുന്ന ആ നിര്‍ണായക കണ്ടുപിടിത്തത്തിലേക്ക് ആദ്യമടുക്കുന്നത് 'നോക്കിയ' കമ്പനി തന്നെ. തനിയെ ചാര്‍ജാകുന്ന മൊബൈല്‍ഫോണുകളുടെ സാങ്കേതികവിദ്യ സ്വായത്തമാക്കിയ നോക്കിയ ഇതിന്റെ പേറ്റന്റിനായി യു.എസ്. സര്‍ക്കാറിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. നോക്കിയയുടെ ഫിന്‍ലന്‍ഡിലെ ഗവേഷകവിഭാഗമാണ് ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഹാന്‍ഡ്‌സെറ്റ് ഇളകുമ്പോഴുണ്ടാകുന്ന ഘര്‍ഷണം വൈദ്യുതോര്‍ജ്ജമാക്കിമാറ്റുകയെന്ന സങ്കീര്‍ണപ്രക്രിയ വഴിയാകും മൈാബൈല്‍ ഫോണുകള്‍ തനിയെ ചാര്‍ജാകുകയെന്ന് നോക്കിയ കമ്പനി വക്താക്കള്‍ സൂചിപ്പിക്കുന്നു. ഹാന്‍ഡ്‌സെറ്റിനുള്ളിലെ ഭാരം കൂടിയ ഭാഗങ്ങളായ റേഡിയോ ട്രാന്‍സ്മിറ്റര്‍ സര്‍ക്യൂട്ടും ബാറ്ററിയും പ്രത്യേക ഫ്രെയിമില്‍ ഘടിപ്പിച്ചുകൊണ്ടാണിതു സാധ്യമാക്കുക.

മുന്നോട്ടും പുറകോട്ടും പിന്നെ വശങ്ങളിലേക്കും നീങ്ങുന്ന റെയിലുകളിലാകും ഈ ഫ്രെയിം സ്ഥാപിക്കുക. ഓരോ റെയിലുകളുടെ അറ്റത്ത് പിസോ ഇലക്ട്രിക് ക്രിസ്റ്റലുകളുമുണ്ടാകും. ഫോണ്‍ പോക്കറ്റിലിട്ട് നടക്കുമ്പോഴോ ഫോണ്‍ ഇളക്കുമ്പോഴോ റെയിലില്‍ സ്ഥാപിച്ച ഫ്രെയിം നേെര ചെന്ന് പിസോ ഇലക്ട്രിക് ക്രിസ്റ്റലുകളുമായി കൂട്ടിയിടിക്കും. ഈ കൂട്ടിയിടിയിലുണ്ടാകുന്ന വൈദ്യുതോര്‍ജ്ജം കപ്പാസിറ്റര്‍ വഴി ശേഖരിച്ച് അത് മൊബൈലിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയെന്നതാണ് പദ്ധതി.

പുതിയ സാങ്കേതികവിദ്യ പ്രകാരം മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ട് അല്പദൂരം നടന്നുവന്നാല്‍ ഫോണ്‍ ഫുള്‍ചാര്‍ജാകുമെന്നര്‍ഥം. ഇത് പ്രാവര്‍ത്തികമായാല്‍ മൊബൈല്‍ഫോണ്‍ മേഖലയില്‍ വിപഌവകരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറന്നുപോയെന്ന വേവലാതിക്കും ഇനി അടിസ്ഥാനമില്ലാതാകും. ഇത്തരെമാരു സംവിധാനം നടപ്പാക്കുന്നതോടെ മൊബൈല്‍ഫോണ്‍ വിപണിയിലെ തങ്ങളുടെ മേധാവിത്വം തുടരാന്‍ നോക്കിയയ്ക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും.

നോക്കിയയുടെ കണ്ടുപിടുത്തം പുതിയതാണെങ്കിലും പിസോഇലക്ട്രിക്കല്‍ ക്രിസ്റ്റലുകളെക്കുറിച്ചറിയുന്ന ശാസ്ത്രലോകത്തിന് ഇതൊരു പുതുമയല്ല. യാന്ത്രികസമ്മര്‍ദ്ധം (Mechanical Stress) നല്‍കിയാല്‍ തനിയെ വൈദ്യുതവലയം സൃഷ്ടിക്കാന്‍ കഴിവുള്ള പിസോഇലക്ട്രിക്കല്‍ ക്രിസ്റ്റലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്.

ഇത്തരം ക്രിസ്റ്റലുകളുടെ ചെറിയൊരു പ്രായോഗിക ഉപയോഗം മാത്രമാണ് മൊബൈല്‍ഫോണുകളില്‍ നോക്കിയ അവതരിപ്പിക്കുന്നതെന്നും ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നു. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ റോഡിലുണ്ടാകുന്ന സമ്മര്‍ദം പിസോക്രിസ്റ്റലുകളുപയോഗിച്ച് വൈദ്യുതിയാക്കിമാറ്റാനുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്

പേപ്പട്ടി വിഷം: കുത്തിവെയ്‌പിന്‌ പകരം പുതിയ ചികിത്സ...

ചെന്നൈ: പേപ്പട്ടിവിഷത്തിനെതിരെയുള്ള കുത്തിവയ്‌പിന്‌ പകരം പുതിയ ചികിത്സാരീതി വരുന്നു. പട്ടിയുടെ കടിയേറ്റഭാഗത്തെ തൊലി നീക്കിയുള്ള ചികിത്സാരീതിയാണിത്‌.

പുതിയ ചികിത്സ നടപ്പിലായായാല്‍ കുത്തിവെയ്‌പുമൂലം സഹിക്കേണ്ടിവരുന്ന കഠിനമായ വേദനയില്‍ നിന്നും രോഗികള്‍ക്ക്‌ രക്ഷ നേടാന്‍ കഴിയും. പട്ടി കടിച്ച ഭാഗത്തെ തൊലി മാറ്റി ആന്റി റാബീസ്‌ ഘടകമായ ഇമ്യൂണോ ഗ്ലോബിന്‍ വെയ്‌ക്കുകവഴി വൈറസിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന വിദഗ്‌ധര്‍ പറയുന്നു.

റാബീസ്‌ വൈറസ്‌ പകരുന്നത്‌ തടയാന്‍ തൊലി മാറ്റിയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാണെന്ന്‌ തമിഴ്‌നാട്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ ആദ്യം മധുരയില്‍ ചികിത്സ ആരംഭിക്കും. തുടര്‍ന്ന്‌ നാല്‌ ജില്ലകളില്‍ക്കൂടി ഇത്‌ നടപ്പിലാക്കും ഇത്‌ വിജയകരമാവുകയാണെങ്കില്‍ രാജ്യത്തൊട്ടാകെ ഈ ചികിത്സാരീതി പ്രചരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു

. ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടന്ന പുതിയ ചികിത്സാരീതിയെക്കുറിച്ചുള്ള ഗവേഷണം വിജയമാണെന്ന്‌ തമിഴ്‌നാട്‌ ആരോഗ്യവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ പളനിസ്വാമി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും ആരോഗ്യവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്‌ പുതിയ ചികിത്സാ രീതിയില്‍ പരിശീലനം നല്‍കും.

പരിശീലന പദ്ധതിയ്‌ക്കായി സാമ്പത്തിക സഹായം നല്‍കാമെന്ന്‌ ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിട്ടുണ്ട്‌. അടുത്തകാലത്ത്‌ പേപ്പട്ടി വിഷബാധയേറ്റുള്ള മരണങ്ങള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌ത മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്‌, ദില്ലി, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ആദ്യം ഈ ചികിത്സാരീതി പ്രചാരത്തില്‍ വരുത്തുക.

രക്തസമ്മര്‍ദ്ദത്തിന് ശസ്ത്രക്രിയാ ചികിത്സ

രക്താതിമര്‍ദ്ദത്തിന് ശാസ്ത്രക്രിയാ ചികിത്സ വരുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മരുന്നില്ലാതെ അസുഖം മാറ്റാനും നിലവില്‍ ചികിത്സകളൊന്നും ഫലിക്കാത്തവര്‍ക്കും ഈ പുതിയ ശാസ്ത്രക്രിയാ ചികിത്സ അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്.

ബ്രിട്ടനില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ ശസ്ത്രക്രിയാ ചികിത്സ വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 110 പേരാണ് പരീക്ഷണത്തിന് വിധേയരാകുന്നത്. വിജയിച്ചാല്‍ ചികിത്സാക്രമത്തിന് വിപ്ളവകരമായ മാറ്റങ്ങള്‍ വരും.

ലണ്ടനിലെ ക്വീന്‍മേരി യൂണിവേഴ്സിറ്റിയിലെ ബയോ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലെ സീനിയര്‍ ക്ളിനിക്കല്‍ ട്രയല്‍സ് ഫെലോ ആയ ഡോക്ടര്‍ ഡേവിഡ് കൊളിയയും ലണ്ടന്‍ ബാര്‍ട്സ് അന്‍ഡ് എന്‍ എച്ച് എസ് ട്രസ്റ്റിലെയും ക്ളിനിക്കല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ മെല്‍ലൊബൊയും പുതിയ ചികിത്സയുടെ വിജയത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

റിനല്‍ സിമ്പതറ്റിക് നെര്‍വ് അബ്ലോഷന്‍ എന്ന് പേരിട്ടിരിക്കുന്ന ശസ്ത്രക്രിയയില്‍ വൃക്കയോട് അടുത്തു നില്‍ക്കുന്ന രക്തക്കുഴലുകളില്‍ ഒന്നില്‍ വൈദ്യുതി പ്രവഹിക്കാവുന്ന വയര്‍ കടത്തി മര്‍ദ്ദം സൃഷ്ടിക്കാനുള്ള സിഗ്നലുകള്‍ വഹിക്കുന്ന ഞരമ്പുകള്‍ കരിച്ചു കളയുന്ന പ്രക്രിയയാണ് നടത്തുന്നത്.

രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മസ്തിഷ്ക്കത്തില്‍ നിന്നുള്ള സിഗ്നലുകള്‍ മസ്തിഷ്കത്തില്‍ നിന്നും വൃക്കകളില്‍ എത്തുന്നത് തടയാനും ഇതുമുലം സാധിക്കും.

ഒരു മണിക്കൂര്‍ മാത്രമേ ശസ്ത്രക്രിയയ്ക്ക് സമയം വേണ്ടതുള്ളു രോഗിക്ക് അതേ ദിവസം തന്നെ അശുപത്രി വിടാനും കഴിയും

പ്രമേഹം... അറിഞ്ഞിരിക്കേണ്ടതെല്ലാം

സമൂഹം ഇന്നു നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്‌ പ്രമേഹം.
മുന്‍പ്‌ പണക്കാരുടെ മാത്രം രോഗം എന്നറിയപ്പെട്ടിരുന്ന ഈ രോഗം ഇന്ന്‌
കുട്ടികളിലും സ്‌ത്രീകളിലും പോലും സാധാരണമായിരിക്കുന്നു എന്നതാണ്‌
പേടിപ്പെടുത്തുന്ന വസ്‌തുത. ഈ രോഗത്തെ കുറിച്ചും
ചികിത്സയെക്കുറിച്ചുമൊക്കെ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍
ഇപ്പോഴുമുണ്ട്‌. ഇതുവരെ പ്രമേഹത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍
കഴിയുന്നതിനു സഹായകമായ മരുന്ന്‌ വൈദ്യശാസ്‌ത്രം ഇതുവരെ
കണ്ടുപിടിച്ചിട്ടില്ല. ഭക്ഷണക്രമത്തിലൂടെയും മരുന്നിലൂടെയും രോഗം
നിയന്ത്രിക്കുക എന്ന പ്രതിവിധിമാത്രമേ രോഗിക്കു മുന്നിലുള്ളൂ.
രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ശരിയായ അറിവുണ്ടെങ്കില്‍
മാത്രമേ രോഗം സങ്കീര്‍ണ്ണമാകുന്നത്‌ തടയാനും പ്രതിരോധിക്കുവാനും
കഴിയുകയുള്ളൂ.

മധുരപലഹാരങ്ങള്‍ കഴിക്കുന്നത്‌ പ്രമേഹരോഗബാധയ്‌ക്കു കാരണമാകുമോ?

കുട്ടിക്കാലത്ത്‌ മധുരപലഹാരങ്ങളും മറ്റും കഴിക്കുന്നതാണ്‌
പ്രമേഹരോഗബാധയ്‌ക്കു കാരണമെന്ന ഒരു അബദ്ധധാരണ ആളുകള്‍ക്കിടയിലുണ്ട്‌.
പ്രമേഹബാധയുമായി മധുരത്തിനു വല്യ ബന്ധമൊന്നുമില്ല. മൂത്രത്തില്‍
പഞ്ചസാരയുടെ അളവു കൂടുന്നതാണ്‌ പ്രമേഹരോഗബാധയുടെ മുഖ്യലക്ഷണമെന്ന്‌ പലരും
കരുതുന്നു. പ്രമേഹരോഗികളുടെ മൂത്രത്തില്‍ പഞ്ചസാരയുടെ അളവ്‌
കൂടുതലായിരിക്കുമെങ്കിലും രോഗലക്ഷണത്തോടു ബന്ധപ്പെട്ട വിശകലനത്തില്‍
മൂത്രത്തിലെ പഞ്ചസാരയ്‌ക്ക് വലിയ പ്രാധാന്യമൊന്നും ആധുനിക ചികിത്സകര്‍
കല്‍പ്പിക്കുന്നില്ല.

ശരീരത്തില്‍ ഊര്‍ജ്‌ജം നിലനിര്‍ത്താന്‍ പഞ്ചസാര അഥവാ ഗ്ലൂക്കോസ്‌
ആവശ്യമാണ്‌. ഭക്ഷണപദാര്‍ത്ഥങ്ങളിലുള്ള ഗ്ലൂക്കോസ്‌ ഇന്‍സുലിന്റെ
സാന്നിദ്ധ്യത്തില്‍ മാത്രമേ ശരീരത്തിന്‌ ഉള്‍ക്കൊള്ളാനാവൂ.
പാന്‍ക്രിയാസ്‌ ഗ്രന്ഥിയാണ്‌ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.
പാന്‍ക്രിയാസ്‌ ഗ്രന്ഥിക്ക്‌ ഉണ്ടാകുന്ന തകരാറു നിമിത്തം ഇന്‍സുലിന്റെ
ഉല്‍പ്പാദനം കുറയുന്നു. അപ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ലഭിക്കുന്ന
ഗ്ലൂക്കോസ്‌ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രീതിയില്‍
മാറ്റപ്പെടാന്‍ കഴിയാതെ വരുന്നു. അപ്പോഴാണ്‌ രക്‌തത്തിലും മൂത്രത്തിലും
പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിക്കുന്നത്‌.

ഒരു ഡസിലിറ്റര്‍ രക്‌തത്തില്‍ 80 മുതല്‍ 126 മില്ലിഗ്രാം വരെ
പഞ്ചസാരയുണ്ടാവുക സാധാരണമാണ്‌. ഈ അളവില്‍ കൂടുന്നതാണ്‌ പ്രമേഹരോഗാവസ്‌ഥ.
മധുരം കൂടുതല്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു പൊതുവേ നല്ലതല്ല. എന്നാല്‍
അത്‌ പ്രമേഹത്തിന്‌ കാരണമാകുന്നില്ല. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ മധുരം
കഴിക്കുന്നത്‌ അപകടകരമാണ്‌. ചുരുക്കത്തില്‍ പ്രമേഹബാധയ്‌ക്കുശേഷമേ മധുരം
വിലക്കപ്പെട്ടതാകുന്നുള്ളൂ.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കൂടുന്നത്‌
മധുരപലഹാരങ്ങളുടെ ഉപയോഗം കൊണ്ടു മാത്രമാവണമെന്നില്ല. കാര്‍ബോഹൈഡ്രേറ്റ്‌
ഉള്‍പ്പെട്ട ഏതു ഭക്ഷണം കഴിക്കുന്നതും കൊണ്ടും ഇതുണ്ടാകാം.
സ്‌റ്റാര്‍ച്ച്‌ എന്നു പറയുന്ന ധാന്യനൂറാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌.
സ്‌റ്റാര്‍ച്ചിന്റെ ശാസ്‌ത്രനാമമാണ്‌ കാര്‍ബോ ഹൈഡ്രേറ്റ്‌.
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്‌റ്റാര്‍ച്ചിന്റെ
അമിതസാന്നിദ്ധ്യമാണ്‌ പ്രമേഹരോഗികളുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌
കൂട്ടുന്നത്‌.

ധാന്യങ്ങളിലും ചില കിഴങ്ങുവര്‍ഗ്ഗങ്ങളിലും സ്‌റ്റാര്‍ച്ചിന്റെ അംശം
കൂടുതലായി കണ്ടു വരുന്നു. അരികൊണ്ടുള്ള വിഭവങ്ങളില്‍ പൊതുവേ
സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ചിലയിനം പയറുവര്‍ഗ്ഗങ്ങളിലും
സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ധാന്യങ്ങളില്‍ ഗോതമ്പ്‌ , മുത്താറി, തിന
തുടങ്ങിയവയില്‍ സ്‌റ്റാര്‍ച്ച്‌ കുറവാണ്‌. പ്രമേഹരോഗികള്‍ അരിഭക്ഷണം
ഒഴിവാക്കി ഗോതമ്പിലേക്കോ സ്‌റ്റാര്‍ച്ചിന്റെ അംശങ്ങള്‍ കുറവായ മറ്റു
ധാന്യങ്ങളിലേക്കോ മാറിയാല്‍ രോഗാവസ്‌ഥ കൂടുതല്‍ നിയന്ത്രണവിധേയമാകും.
സ്‌റ്റാര്‍ച്ച്‌ കുറവായ ധാന്യങ്ങളില്‍ പൊതുവേ ശരീരത്തിനാവശ്യമായ മാംസ്യം
തുടങ്ങിയ മറ്റു പോഷകങ്ങളും ധാരാളമായി ലഭിക്കും. ലഘുവായ ഇന്‍സുലിന്‍
തകരാറുകള്‍ മാത്രമേ ഭക്ഷ്യക്രമത്തിലൂടെ നിയന്ത്രിക്കുവാന്‍
സാധിക്കുകയുള്ളൂ. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ വളരെ കൂടുതലുള്ളവര്‍
കണിശമായ ഭക്ഷ്യക്രമത്തോടൊപ്പം പ്രമേഹവിരുദ്ധമരുന്നുകളും
ഉപയോഗിക്കേണ്ടതുണ്ട്‌. പ്രമേഹരോഗമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം
പൂര്‍ണ്ണമായും ഒഴിവാക്കണം.

പ്രമേഹം ഒരു പാരമ്പര്യരോഗമാണോ?

പരമ്പരാഗതമായി പ്രമേഹരോഗം കണ്ടു വരുന്നുണ്ട്‌. എന്നാല്‍ പ്രമേഹരോഗിയുടെ
സന്താനങ്ങള്‍ പ്രമേഹരോഗികളല്ലാതായിരിക്കുകയും പ്രമേഹരോഗി അല്ലാത്തവരുടെ
അടുത്ത തലമുറ പ്രമേഹരോഗികളായി മാറിയിട്ടുള്ളതുമായ അവസ്‌ഥ ഉള്ളതിനാല്‍
പ്രമേഹത്തെ പൂര്‍ണ്ണമായും ഒരു പാരമ്പര്യരോഗമെന്ന്‌ വിലയിരുത്തുന്നത്‌
ശരിയല്ല. എന്നാല്‍ നല്ലൊരു ശതമാനം പേരിലും പ്രമേഹം പാരമ്പര്യമായി
കാണപ്പെടുന്നു എന്ന വസ്‌തുത വിസ്‌മരിക്കുന്നുമില്ല.

പുരുഷന്മാരെ സംബന്ധിച്ച്‌ സ്‌ത്രീകളാണ്‌ പെട്ടെന്ന്‌ പ്രമേഹരോഗ
മൂര്‍ച്ചയിലേക്ക്‌ എത്തുന്നതെന്ന്‌ പറയപ്പെടുന്നതില്‍ വസ്‌തുതയുണ്ടോ?

അന്‍പത്‌ സ്‌ത്രീകളെ ഉള്‍പ്പെടുത്തി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ
ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാള്‍
രോഗമൂര്‍ച്ചയിലേക്ക്‌ പെട്ടെന്ന്‌ എത്തിപ്പെടുന്നത്‌ സ്‌ത്രീകളാണ്‌ എന്നു
മനസ്സിലാക്കുകയുണ്ടായി. മാനസികമായ പ്രശ്‌നങ്ങളാണ്‌ രോഗം
സങ്കീര്‍ണ്ണമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നതെന്നും കണ്ടെത്തി.
സ്‌ത്രീകളുടെ പ്രത്യേക ശാരീരിക മാനസിക അവസ്‌ഥകള്‍ കണക്കിലെടുത്തായിരുന്നു
പഠനം. മുപ്പതിനും അന്‍പതിനും വയസ്സിനിടയ്‌ക്കു പ്രായമുള്ള
സ്‌ത്രീകളെയായിരുന്നു ഈ പഠനത്തിനായി ഉള്‍പ്പെടുത്തിയിരുന്നത്‌. മുപ്പതാം
വയസ്സില്‍ പ്രമേഹലക്ഷണങ്ങള്‍ പ്രകടമാക്കിയത്‌ രണ്ടുപേര്‍മാത്രമായിരുന്നു.
മുപ്പത്തിയെട്ടുവയസ്സിനു ശേഷമാണ്‌ ഭൂരിഭാഗം പേരിലും രോഗബാധയുടെ
ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്‌. ദാഹം, തൊണ്ടവരള്‍ച്ച, കൈകാല്‍
കുഴച്ചില്‍, കടുത്തക്ഷീണം, ഉറക്കമില്ലായ്‌മ, ഇടക്കിടെ മൂത്രശങ്ക എന്നീ
ലക്ഷണങ്ങളില്‍ ഒന്നിലധികം എല്ലാ സ്‌ത്രീകളിലും കാണപ്പെടുകയും
ചെയ്‌തിരുന്നു.

പഠനവിധേയരായ അന്‍പതു പേരില്‍ നാല്‍പ്പത്തിമൂന്നു സ്‌ത്രീകളുടെ മാതാവിനോ
പിതാവിനോ പ്രമേഹബാധയുണ്ടായിരുന്നു എന്ന്‌ വെളിപ്പെടുത്തപ്പെട്ടതാണ്‌
ഗവേഷകരില്‍ അല്‍ഭുതമുളവാക്കിയത്‌. അവശേഷിച്ച ഏഴുസ്‌ത്രീകളുടെ
മാതാപിതാക്കള്‍ പ്രത്യേകിച്ച്‌ ഒരു രോഗവുമില്ലാതെ ജീവിക്കുകയും
ചെയ്യുന്നു. വിവാഹിതരും അമ്മാരും ആയതോടെയാണ്‌ മിക്കവരിലും രോഗലക്ഷണങ്ങള്‍
കണ്ടു തുടങ്ങിയത്‌ എന്നതാണ്‌ മറ്റൊരു കണ്ടെത്തല്‍.

സ്‌ത്രീകളില്‍ രോഗാവസ്‌ഥ പുരുഷന്മാരേക്കാള്‍ സങ്കീര്‍ണ്ണമാകാന്‍ നിരവധി
കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌ത്രീഹോര്‍മ്മോണുകളുടെ
പ്രവര്‍ത്തനം തന്നെയാണ്‌ ഒന്നാമത്തെ കാര്യം. ഉപാപചയപ്രക്രിയ
തകരാറിലാവാന്‍ സ്‌ത്രീകളിലാണ്‌ സാധ്യത കൂടുതലായി കാണപ്പെടുന്നത്‌.

മധ്യവയസ്സിനു മുന്‍പ്‌ പ്രമേഹരോഗം കാണപ്പെടുന്നത്‌?

മധ്യവയസ്സെത്തുന്നതോടെയാണ്‌ പ്രമേഹലക്ഷണങ്ങള്‍ മിക്കവരിലും കണ്ടു
തുടങ്ങുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചുരുക്കമെങ്കിലും ശൈശവം തൊട്ട്‌
യൗവ്വനം വരെയുള്ള ഈ രോഗം ചിലരില്‍ കണ്ടുവരുന്നുണ്ട്‌. ശൈശവഘട്ടത്തിലെ
രോഗലക്ഷണങ്ങള്‍ മുതിര്‍ന്നവരുടേതില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തവും
കൂടുതല്‍ സങ്കീര്‍ണ്ണവുമായിരിക്കും എന്നതിനാല്‍ എളുപ്പത്തില്‍
തിരിച്ചറിഞ്ഞെന്നു വരില്ല. കടുത്ത പനി, ദാഹം, കഠിനമായ ക്ഷീണം, നെഞ്ചിലും
ആമാശയത്തിലും വേദനയോ എരിച്ചിലോ എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം കൂടിയോ
ആവാം രോഗലക്ഷണം. കുട്ടികള്‍ അറിയാതെ മൂത്രം ഒഴിക്കുന്നതും രോഗലക്ഷണമായി
കണക്കാക്കേണ്ടതുണ്ട്‌.

പാന്‍ക്രിയാസ്‌ ഗ്രന്ഥിയുടെ ദുര്‍ബലതയോ പ്രവര്‍ത്തനവൈകല്യമോ ആകാം
രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാരണം. വിദഗ്‌ധപരിശോധനയിലൂടെ മാത്രമേ
രോഗനിര്‍ണ്ണയം കൃത്യമായി നടത്താന്‍ കഴിയുകയുള്ളൂ. ഇളംപ്രായത്തിലുള്ള
പ്രമേഹബാധ ബന്ധപ്പെട്ടവരുടെ അശ്രദ്ധ കാരണം മാരകമായിത്തീരാം. അതിനാല്‍
രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ശിശുരോഗ വിദഗ്‌ധന്റെ
പരിശോധനയ്‌ക്കു വിധേയമാക്കണം.

യൗവ്വനാരംഭത്തിലോ മധ്യഘട്ടത്തിലോ പ്രമേഹബാധയുണ്ടാകാം. അപ്പോഴും
രോഗനിര്‍ണ്ണയം കൃത്യമായി നിര്‍വ്വഹിക്കുക എന്നതു തന്നെയാണ്‌ പ്രധാനം.
കടുത്ത പനിയോടൊപ്പം ശരീരം പെട്ടെന്ന്‌ മെലിയല്‍, വയറു വേദന,
നെഞ്ചെരിച്ചില്‍ എന്നിവയൊക്കെ രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം. സാധാരണ
ചികിത്സ കൊണ്ട്‌ പെട്ടെന്ന്‌ ശമനലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ വിദഗ്‌ധ
ചികിത്സകന്റെ സഹായം അടിയന്തിരമായി ലഭ്യമാക്കണം. മരുന്നുകള്‍ ഡോക്‌ടറുടെ
നിര്‍ദ്ദേശാനുസരണമല്ലാതെ നിര്‍ത്തിക്കളയുകയോ ഭക്ഷണക്രമത്തില്‍ പാലിച്ചു
വന്ന നിയന്ത്രണം ഉപേക്ഷിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

ഏതു പ്രായത്തിലായാലും പ്രമേഹബാധ ഒരിക്കല്‍ ഉണ്ടായിക്കഴിഞ്ഞാല്‍
ദിനചര്യകളും ഭക്ഷണക്രമവും കര്‍ശനമായ നിയന്ത്രണത്തില്‍ തുടരേണ്ടതുണ്ട്‌.
അല്ലെങ്കില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും രോഗബാധിതരുടെ മാനസികവും
ശാരീരികവുമായ അവസ്‌ഥ സങ്കീര്‍ണ്ണമായിത്തീരുകയും ചെയ്യും. ഈ സങ്കീര്‍ണ്ണത
ഒഴിവാക്കുക എന്നതാണ്‌ മരുന്നിനേക്കാളും ചികിത്സയേക്കാളും പ്രധാനം.
രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുന്നതു മൂലം തകരാറിലാവുന്നത്‌
ശരീരികപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. മാനസികമായ ഒട്ടേറെ പ്രശ്‌നങ്ങള്‍
അതുണ്ടാക്കുന്നുണ്ട്‌. ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകളിലേക്ക്‌
വ്യക്‌തി ഒരേ സമയം നിപതിക്കുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ അത്യാവശ്യം. ഇളം
പ്രായത്തിലുള്ള പ്രമേഹം ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി
ബാധിക്കാതിരിക്കുന്നത്‌ ശരിയായ രോഗനിര്‍ണ്ണയവും ചികിത്സയും
സാധ്യമാകുന്നതു കൊണ്ടു മാത്രമാണെന്നോര്‍ക്കുക.

ഗര്‍ഭിണികളില്‍ പ്രമേഹബാധ

ഗര്‍ഭിണികളില്‍ പ്രമേഹബാധയ്‌ക്ക് ചില പ്രത്യേക കാരണങ്ങളുണ്ട്‌.
രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്ന ഹോര്‍മ്മോണാണ്‌
ഇന്‍സുലിന്‍. ഈ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം. തകരാറിലാകുമ്പോള്‍
രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുത്തനെ ഉയരുന്നു. ഗര്‍ഭകാലത്ത്‌
സ്‌ത്രീകളുടെ ശരീരത്തിന്റെ തൂക്കം കൂടുന്നത്‌ ഇന്‍സുലിന്റെ
പ്രവര്‍ത്തനത്തെ തകരാറിലാക്കിയേക്കാം. ഗര്‍ഭിണികളല്ലാത്തവര്‍ക്കുള്ള
ചികിത്സ തന്നെയാണ്‌ ഗര്‍ഭിണികള്‍ക്കും ചെയ്യുന്നത്‌. ഭക്ഷണക്രമംത
വ്യായാമം എന്നിവ പ്രധാനമാണ്‌. തൂക്കം വര്‍ദ്ധിക്കുന്നത്‌
നിയന്ത്രിക്കുന്നതിനുള്ള വ്യായാമം ഇന്‍സുലിന്‍ ഉല്‍പ്പാദനം
മെച്ചപ്പെടുത്തുന്നതിന്‌ ഉല്‍ക്കണ്‌ഠ ഗര്‍ഭത്തിലുള്ള ശിശുവിനെ
കുറിച്ചാണ്‌. മാതാവിന്റെ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടിയിരുന്നാല്‍
ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയും അധികമായിരിക്കും. ശിശു വളരെ വലുതായാല്‍
മാതാവിന്‌ സാധാരണ പ്രസവം സാധ്യമായെന്നു വരില്ല. ശസ്‌ത്രക്രിയ വേണ്ടി
വരും. ബാധിക്കാനും സാധ്യത കൂടുതലാണ്‌. ഇവയേക്കാളൊക്കെ അപകടം
പ്രമേഹബാധിതയായ ഗര്‍ഭിണി പ്രസവിക്കുന്ന കുഞ്ഞിന്‌ ഭാവിയില്‍
പ്രമേഹബാധയുണ്ടാവാന്‍ സാധ്യതയുണ്ട്‌ എന്നതാണ്‌.

ഗര്‍ഭകാല പ്രമേഹബാധ തടയാന്‍ കഴിയുമോ?

ശരിയായ പരിചരണമുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഗര്‍ഭകാലത്തെ പ്രമേഹബാധയെ
തടയാന്‍ കഴിയും. ശര്‍ഭധാരണത്തിനു മുന്‍പ്‌ ശരീരതൂക്കം മാതൃകാപരമായി
നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ്‌ ഒന്നാമത്തെ കാര്യം. ഒമ്പതു മുതല്‍
പതിനൊന്നു കിലോഗ്രാം വരെ തൂക്കം കുറയ്‌ക്കുന്നതിന്‌ സാധ്യമാകും വിധം
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.

ഡോക്‌ടറുമായി ആലോചിച്ച്‌ ഗര്‍ഭകാലത്ത്‌ ചെയ്യാവുന്ന വ്യായാമങ്ങള്‍
ചെയ്‌ത് ശരീരത്തിന്റെ ഉന്‍മേഷം നിലനിര്‍ത്തുക. ഭാരം, രക്‌തത്തിലെ
പഞ്ചസാരയുടെ അളവ്‌ , രക്‌തസമ്മര്‍ദ്ദം എന്നിവ പരിശേ=BEധിച്ചറിഞ്ഞ്‌
ശരിയായ രീതിയില്‍ ക്രമപ്പെടുത്തുക. ഇതെല്ലാം ശരിയായി പാലിച്ച്‌
മുന്നോട്ടു പോയാല്‍ ഗര്‍ഭകാലത്ത്‌ സംഭവിക്കുന്ന പാരമ്പര്യേതരമായ
പ്രമേഹബാധയെ തടയാനാകും

പാനിക് അറ്റാക്ക്

പ്രായം ഇരുപത്തിരണ്ടുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ശ്രീലത ഒരുദിവസം രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇപ്പോള്‍ മരിച്ചുപോകും എന്ന പരിഭ്രാന്തിമൂലം ശ്രീലത ഉടന്‍ ബസ്സില്‍നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് സമീപത്തുള്ള ആസ്​പത്രിയിലെത്തി. ഉടന്‍ തന്നെനിരവധി പരിശോധനകള്‍ക്ക് വിധേയമാകുകയും അതിലൊന്നും പ്രശ്‌നമില്ലെന്നു കാണിക്കുകയും ചെയ്തു.

പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയത്തിനുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും ആശ്വാസത്തോടെ ജോലിക്കുപോകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം അനുഭവപ്പെടുകയും തന്മൂലം പുറത്ത് ഇറങ്ങാനുള്ള പേടിമൂലം ശ്രീലതയ്ക്ക് ജോലി രാജിവെക്കേണ്ടതായും വന്നു. നിരാശ ബാധിച്ച ശ്രീലത അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം 'ഹാര്‍ട്ട് അറ്റാക്ക്' അല്ല 'പാനിക് അറ്റാക്ക്' ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടുകൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റു ചികിത്സകള്‍കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.

അഗോറഫോബിയ
ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ.

ലക്ഷണങ്ങള്‍
ഇനി പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം. കാരണംകൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി.

ചികിത്സ:
മനോരോഗ വിദഗ്ധരുടെ ചികിത്സാ രീതി താഴെപ്പറയും വിധത്തിലായിരിക്കും. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍.

ഔഷധ ചികിത്സ: ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്‍റി ഡിപ്രസന്‍സ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്‌ളൂവോക്‌സെറ്റിന്‍, ഫ്‌ളൂവോക്‌സിന്‍, സെര്‍ട്രാലിന്‍, പരോക്‌സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്‌സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുംനിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു

പ്രവാസം അഥവാ "മരണം"

മരണം എന്നും വേദനയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.


നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...

വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.

മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്‍സ്​പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.

കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്​പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.

ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.

നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.

പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല..

ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.

എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.

ഗള്‍ഫില്‍ നിന്ന് മൂന്നരവര്‍ഷകാലത്തെ കഷ്ടപ്പാടിന് ശേഷം... എന്റെ വീടിനടുത്തുള്ള ഒരാള്‍ നാട്ടില്‍ വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില്‍ ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്‍ക്കും ഭാര്യയ്ക്കും നിര്‍ബന്ധം എയര്‍പോര്‍ട്ടില്‍ വരാന്‍... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുലര്‍ച്ചെ വരാന്‍ പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞു. കാണാന്‍ കൊതിയാണ് കാരണം.

സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി. ആ വിവരമാണ് പോലീസ് അറിയിച്ചത്.

ഭര്‍ത്താവിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയ... ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്... ആകസ്മിക മരണം കൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്‍ക്ക്... ഭര്‍ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്‍ക്ക്... ഞാന്‍ ഇത് സമര്‍പ്പിക്കുന്നു

ഉറക്കക്കുറവ് പ്രമേഹസാധ്യത വര്‍ധിപ്പിക്കും?

മൂന്ന് ദിവസം തുടര്‍ച്ചയായി ഗാഢനിദ്ര നഷ്ടപ്പെടുന്നത് ശരീരത്തിന്റെ ഇന്‍സുലിന്‍ സന്തുലിതാവസ്ഥ തകരാറിലാക്കുമെന്ന് പ്രമേഹ ഗവേഷകര്‍ പറയുന്നു. 20-30 പൗണ്ട് തൂക്കം വര്‍ധിക്കുന്നതിന് തുല്യമായ ഇന്‍സുലിന്‍ വര്‍ധനയാണത്രെ ഇതുമൂലം ഉണ്ടാകുക.
ഗാഢനിദ്രയുടെ അഭാവത്തില്‍ യുവാക്കള്‍ക്ക് ടൈപ്പ്-രണ്ട് പ്രമേഹം വരാന്‍ സാധ്യതയേറെയാണെന്നാണ് പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മൂന്ന് രാത്രികളില്‍ ഉറക്കം തടസ്സപ്പെട്ട 20 വയസ്സുകാരിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ ഉപാപചയ പ്രവര്‍ത്തനനിരക്ക് അതേ പ്രായക്കാരുടെതിന്റെ മൂന്നിരട്ടിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വേണ്ടത്ര ഉറക്കം കിട്ടാത്തത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കുന്നതായി നേരത്തെത്തന്നെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇത് പ്രമേഹത്തിനും പൊണ്ണത്തടിക്കുമുള്ള സാധ്യത വര്‍ധിപ്പിക്കും. ഗാഢനിദ്ര ലഭിക്കാത്ത അവസ്ഥ പ്രമേഹസാധ്യത കൂട്ടുന്നു എന്ന വാദത്തിന് ശക്തമായ തെളിവു നല്‍കുന്നതാണ് പുതിയ പഠനമെന്ന് ചിക്കാഗോ സര്‍വകലാശാലയിലെ മെഡിക്കല്‍ സെന്റര്‍ ഗവേഷകസംഘം പറയുന്നു. ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഇസ്ര തസാലി പറഞ്ഞു. പ്രായമുള്ളവര്‍ക്കും പൊണ്ണത്തടിയന്മാര്‍ക്കും നല്ല ഉറക്കം കിട്ടുന്നത് ടൈപ്പ് രണ്ട് പ്രമേഹം വരുന്നതിനെ തടയുമെന്നും പഠനത്തില്‍ വ്യക്തമാക്കി.

20നും 31നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ അഞ്ച് പുരുഷന്മാരിലും, നാല് സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് രണ്ട് രാത്രികളില്‍ എട്ടരമണിക്കൂര്‍ ഗാഢനിദ്രയ്ക്ക് അവസരം നല്‍കി. രണ്ടാം ഘട്ടത്തിലാകട്ടെ മൂന്ന് രാത്രി ഗാഢനിദ്ര തടസ്സപ്പെടുത്തിയും ഇവരെ പഠനവിധേയമാക്കി. പഠനത്തിന്റെ ഭാഗമായി പൂര്‍ണമായും ഉണര്‍ത്തുന്നതിന് പകരം, ഗാഢനിദ്രയ്ക്ക് ഭംഗം വരുന്ന രീതിയില്‍ ശബ്ദം ഉണ്ടാക്കുകയാണ് ചെയ്തത്. ഓരോരുത്തര്‍ക്കും 250-300 തവണ രാത്രി ഉറക്കം തടസ്സപ്പെട്ടു. കൂടുതല്‍ ഗാഢനിദ്ര ആവശ്യമാകുന്തോറും തടസ്സപ്പെടുത്തലും വര്‍ധിപ്പിച്ചിരുന്നു.

40 വയസ്സാകുമ്പോള്‍ ഉറക്കത്തിന്റെ രീതിക്ക് വരുന്ന മാറ്റത്തിന് സമാനമായിരുന്നു ഇവരുടെ ഗാഢനിദ്രയ്ക്ക് സംഭവിച്ച കുറവ്. യുവാക്കള്‍ 80-100 മിനിറ്റ് ഓരോ രാത്രിയും ഗാഢമായി ഉറങ്ങും. എന്നാല്‍, 60 കഴിഞ്ഞവര്‍ക 20 മിനിറ്റില്‍ കുറച്ചേ ഗാഢമായി ഉറങ്ങുകയുള്ളൂ. 60 വയസ്സുകാരുടെ ഉറക്കമാണ് പഠന കാലയളവില്‍ തങ്ങള്‍ 20 വയസ്സുകാര്‍ക്ക് നല്‍കിയതെന്ന് തസാലി പറഞ്ഞു.ഓരോ പഠനത്തിന് ശേഷവും ഓരോരുത്തരിലും ഗ്ലൂക്കോസ് കുത്തിവെച്ചിരുന്നു. അതിനുശേഷം രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ അളവ് പരിശോധിക്കുകയും ചെയ്തു.

കിട്ടിയ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ വ്യക്തമായത് രാത്രി ഉറക്കം തടസ്സപ്പെട്ടവരില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി 25 ശതമാനം കുറഞ്ഞതായാണ്. ഇതുമൂലം ഇവരില്‍ ഗ്ലൂക്കോസ് നിയന്ത്രണത്തിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരുന്നതായും കണ്ടു. എന്നാല്‍, ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിച്ചതായാി കണ്ടെത്തിയതുമില്ല. ഇതുമൂലം 23 ശതമാനം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുകയായിരുന്നു. ഇത് ഗ്ലൂക്കോസ് ക്ഷമത തകരാറിലായ വൃദ്ധന്മാരിലേതിന് സമാനമാണ്. ഗാഢനിദ്ര വളരെക്കൂടുതല്‍ നഷ്ടപ്പെട്ടവരില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വളരെ കുറഞ്ഞതായും പഠനത്തില്‍ വ്യക്തമായി.

യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍

യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ്

ആക്രമണം തടയാന്‍ !

· എഴുതിയിരിക്കുന്നതു Noufal habeeb

· View …http://www.noufalhabeeb.blogspot.com/

ഇപ്പോള്‍ സര്‍വ്വ സാധാരണമായി എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉപകരണം ആണല്ലോ യു.എസ്.ബി ഡ്രൈവ് (പെന്‍ ഡ്രൈവ്),അതുകോണ്ട് തന്നെ വൈറസുകള്‍,ട്രോജനുകള്‍,മാല്‍വെയറുകള്‍ എന്നിവ കയറാനും അത് മറ്റുള്ള കമ്പ്യൂട്ടറുകളിലേക്ക് പകരാനും ഏറ്റവും കൂടുതല്‍ സാദ്യതയും യു.എസ്.ബി ഡ്രൈവ് വഴിയാണ്,നമ്മളുടെ കമ്പ്യൂട്ടറില്‍ ആന്റി വൈറസുകള്‍ ഉണ്ടെങ്കില്‍ കൂടി യു.എസ്.ബി ഡ്രൈവ് വഴി വൈറസുകള്‍ പകരാനുള്ള സാധ്യത വളരെയധികമാണ്,ഇത്തരത്തിലുള്ള വൈറസ് ആക്രമണം എങ്ങനെ തടയാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.
യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍
സ്റ്റാര്‍ട്ട് മെനുവിലെ റണ്‍ ക്ലിക്ക് ചെയ്ത് gpedit.msc എന്ന് ടെപ്പ് ചെയ്ത് എന്റെര്‍ അടിക്കണം



അതിന് ശേഷം User Configuration ല്‍ ഉള്ള System ല്‍ ക്ലിക്ക് ചെയ്ത് വലത് വശത്തുള്ള Turn off Autoplay സെലക്ട് ചെയ്യണം

വരുന്ന വിന്‍ഡോയില്‍ താഴെക്കോടുത്തിരിക്കുന്ന ചിത്രത്തിലേത് പോലെ Enabled സെലക്ട് ചെയ്ത ശേഷം Turn off Autoplay on: എന്നതിന്റെ സ്ഥാനത്ത് All drives എന്ന് സെലക്ട് ചെയ്യണം

ഓട്ടോ റണ്‍ വഴിയാണ് യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസുകള്‍ കമ്പ്യൂട്ടറുകളില്‍ ആക്രമണം നടത്തുന്നത് ഇത് എനേബിള്‍ ചെയ്ത ശേഷം ആന്റി വൈറസുകള്‍ ഉപയോഗിച്ച് യു.എസ്.ബി ഡ്രൈവ് സ്കാന്‍ ചെയ്താല്‍ വൈറസുകളെ ഒരു പരിധിവരെ തടയാം

Thursday, October 14, 2010

BEFORE MARRIAGE AND AFTER MARRIAGE

BEFORE MARRIAGE AND AFTER MARRIAGE





He : good but I cant wait you

She : may I go away from you

He : no dont even think about that

She : do you love me

He : yes more than before

She : have you ever betrayed me

He : never why did you ask me like this

She : do you kiss me

He : yes I will do whenever I get opportunities

She : do you torture me

He : are you crazy I am not like that

She : can I believe you

He : yes of course

She : oh my darling



After 2 years of marriage the couples being engaged in the same conversation

(read it from bottom to top )

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ടിക്കേണ്ടത്

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ടിക്കേണ്ടത്


നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:
*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുക, നോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.
*** *** *** ***
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
നൈമിഷിക വികാരങ്ങള്‍ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുക; വിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണം തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്. വ്യഭിചാരം മ്ലേഛവും വൃത്തികെട്ട മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.
*** *** *** ***
ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെ സൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്‍ക്കുക. പ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.
*** *** *** ***
സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍? എങ്കില്‍ കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. എന്നല്ല, അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് പാപമോചനവും സ്വര്‍ഗവുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാ സല്‍പ്രവൃത്തികളും നാളെ പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുക. ഇരട്ട മുഖം അല്ലാഹു ഏറെ വെറുക്കുന്നു.
*** *** *** ***
ദുര്‍ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയുള്ളവരാണോ നിങ്ങള്‍? എന്നാലറിയുക, മറ്റൊരു തണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്. ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്‍ ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്‍(സ).
*** *** *** ***
അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്' എന്ന് പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്' എന്നതാണ് ഖുര്‍ആന്റെ നിര്‍ദേശമെന്നറിയണം. ഈ ചിത്രങ്ങളും വീഡിയോയും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ ഓര്‍ക്കുക, പിന്നീട് അത് കാണുന്ന എല്ലാവരുടെയും തെറ്റിന്റെ ഒരംശം നിങ്ങള്‍ക്കും വന്ന് ചേരും, ലോകാവസാനം വരെ!
*** *** *** ***
ഓഫീസിലും ജോലിസ്ഥലത്തുമൊക്കെ മാന്യമല്ലാത്ത ഇടപഴകലുകള്‍ക്ക് സാധ്യതയുണ്ടോ നിങ്ങള്‍ക്ക്? അങ്ങനെയെങ്കില്‍ ഒരു അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാചുണ്ടെന്ന പ്രവാചക വചനം സദാ ഓര്‍മയിരിക്കട്ടെ. ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമുകളും സൗഹൃദ സൈറ്റുകളും സോഷ്യല്‍ മീഡിയയുമൊക്കെ ഈ പരിധിയില്‍ വരുമെന്നറിയുക!
*** *** *** ***
വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടത്തിലാണ് താങ്കളെങ്കില്‍ അത്തരക്കാരോട് നോമ്പനുഷ്ഠിക്കാനാണ് തിരുദൂതരുടെ കല്‍പനയെന്നറിയുക. നോമ്പ് വികാരങ്ങള്‍ക്ക് തടയിടും. മറുവശത്ത്, അമിത ഭക്ഷണം അനിയന്ത്രിത ലൈംഗികാസക്തിയുളവാക്കും.
*** *** *** ***
താന്‍ സഹായിക്കുമെന്ന് അല്ലാഹു ബാധ്യത ഏറ്റെടുത്ത മൂന്ന് പേരുടെ കൂട്ടത്തില്‍ പാതിവ്രത്യം ആഗ്രഹിച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്നവനുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയും വീട്ടാനുദ്ദേശിച്ച് കടം വാങ്ങിയവനുമാണ് മറ്റു രണ്ടു പേര്‍.
*** *** *** ***
സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്ന മൂന്ന് പേരെ തനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ലൈംഗിക സദാചാരം പാലിക്കുന്നവനുണ്ടെന്ന് നബി തിരുമേനി(സ) അരുള്‍ ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവനും നന്നായി ഇബാദത്തെടുക്കുകയും യജമാനനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന അടിമയുമാണ് മറ്റ് രണ്ടുപേര്‍.
*** *** *** ***
നിങ്ങളുടെ ഭാര്യാ-സന്താനങ്ങള്‍ ധാര്‍മികമായ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ പാതിവ്രത്യം സൂക്ഷിക്കുക, എങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ ചാരിത്രവതികളാകുമെന്ന പ്രവാചക വചനം ഓര്‍ക്കുക. സദ്‌വൃത്തനായ മനുഷ്യന്റെ രണ്ട് മക്കള്‍ക്ക് വേണ്ടി അവരുടെ നിധി അല്ലാഹു സൂക്ഷിച്ച് വെച്ച കഥ അല്‍ കഹ്ഫ് അധ്യായത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ.
*** *** *** ***
ഭാര്യയെ നാട്ടില്‍ വിട്ട് പ്രവാസ ജീവിതം നയിക്കുന്നയാളാണോ താങ്കള്‍? എന്നാല്‍ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ആറുമാസത്തില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്ന മകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് ആറുമാസം കൂടുമ്പോള്‍ അവധി അനുവദിച്ചിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) എന്നറിയുക.
*** *** *** ***
ഭര്‍ത്താവിന്റെ ന്യായമായ ലൈംഗികാവകാശങ്ങളെ നിഷേധിക്കാറുണ്ടോ നിങ്ങള്‍? അത്തരം സ്ത്രീകളെ മലക്കുകള്‍ രാത്രി മുഴുവന്‍ ശപിക്കുമെന്ന് നബി തിരുമേനി(സ). റമദാനിലല്ലാതെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ സുന്നത്ത് നോമ്പ് പോലും എടുക്കരുതെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
അയല്‍പക്ക ബന്ധങ്ങള്‍ക്ക് എത്രമേല്‍ പരിശുദ്ധിയാണ് പ്രവാചകന്‍ നല്‍കിയെന്നറിയുമോ? ഈ പ്രവാചക വചനം ശ്രദ്ധിക്കുക: ''അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്.''
*** *** *** ***
അല്ലാഹുവിനെ വിസ്മരിക്കുകയും ദേഹേഛകളെ പിന്‍പറ്റുകയും ക്ഷണികമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെ ഇടുങ്ങിയ ജീവിതമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍, പുരുഷനാകട്ടെ സ്ത്രീയാകട്ടെ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമ ജീവിതം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.

പാല് സമ്പൂര്‍ണാഹാരമാണെന്നാണ്

പാല് സമ്പൂര്‍ണാഹാരമാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ചിലര്‍ക്കെങ്കിലും പാലിന്റെ ഗുണങ്ങളില്‍ സംശയമാണ്.

അമിതവണ്ണം കുറയ്ക്കാനും സ്ലിം ആയി ശരീരം നിലനിര്‍ത്താനും ശ്രമിക്കുന്നവരില്‍ പലരും വിശ്വസിക്കുന്നത് പാല്‍ തടികൂട്ടുന്ന പാനീയമാണെന്നാണ്.

എന്നാല്‍ അങ്ങനെയല്ലെന്നുമാത്രമല്ല പാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇസ്രയേലിലെ ഒരു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ദിവസവും പാല്‍ കുടിയ്ക്കുന്ന ശീലമുള്ളവര്‍ക്ക് ഈ ശീലമില്ലാത്തവരെ അപേക്ഷിച്ച് ശരീരഭാരം കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസം രണ്ടു ഗ്ലാസ് പാല്‍ കുടിയ്ക്കുന്ന പ്രായപൂര്‍ത്തിയായ ആളുകളുടെ ശരീരത്തില്‍ ആറുമാസത്തിനുള്ളില്‍ വിറ്റമിന്‍ ഡിയുടെ അളവ് കൂടും.

ഇവരില്‍ രണ്ടുവര്‍ഷം കൊണ്ട് ശരാശരി 6 കിലോഗ്രാം വരെ ഭാരം കുറയുകയും ചെയ്യും. 40നും 65നും ഇടയില്‍ പ്രായമുള്ള 300ല്‍ അധികം ആളുകളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൊഴുപ്പു കുറഞ്ഞ മെഡിറ്ററേനിയന്‍ ഡയറ്റ് ആണ് ഇവര്‍ക്ക് രണ്ടുവര്‍ഷത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്.

രണ്ടുവര്‍ഷത്തിന് ശേഷം പരിശോധന നടത്തിപ്പോള്‍ പാലില്‍ നിന്നുള്ള കാല്‍സ്യം ഇവരുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല രണ്ടുവര്‍ഷം മുമ്പുള്ള ശരീരഭാരം വച്ചുനോക്കുമ്പോള്‍ എല്ലാവരും ആറു കിലോഗ്രാം വരെ ഭാരം കുറയുകയും ചെയ്തിരുന്നു.

എന്നാല്‍ പാല് കൂടുതലായി ഉപയോഗിക്കാത്തവരില്‍ ഇതിന്റെ തോത് വളരെ കുറവായിരുന്നു. കാത്സ്യം കൂടാതെ വിറ്റാമിന്‍ ഡിയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാലും പാലുല്‍പന്നങ്ങളും വിറ്റമിന്‍ ഡി വേണ്ടുവോളം ശരീരത്തിന് പ്രദാനം ചെയ്യും.

ഗര്‍ഭിണികള്‍ക്ക് സാധാരണ എല്ലായിടത്തും പ്രത്യേക പരിഗണനയാണ്. അവരുടെ ഭക്ഷണകാര്യം ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്. കൃത്യമായ രീതിയില്‍ പോഷകഘടകങ്ങള്‍ ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

അമ്മയുടെ ശരീരത്തിലെ പോഷകക്കുറവ് കുഞ്ഞിനെയും ബാധിയ്ക്കും. ഒപ്പം തന്നെ വാരിവലിച്ച് കഴിയ്ക്കുന്നതും ഗര്‍ഭിണികള്‍ക്ക് പറ്റിയ കാര്യമല്ല. പഴയ വിശ്വാസമനുസരിച്ച് ഗര്‍ഭിണിയായാല്‍ രണ്ടുപേര്‍ക്കുള്ളത് ഒരുമിച്ച് കഴിയ്ക്കണമെന്നാണ് പറയുക.

എന്നാല്‍ ഈ രീതി തെറ്റാണെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രിട്ടനിലെ ഗവേഷകരാണ് ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ളത്് കഴിയ്ക്കുന്നത് ആരോഗ്യകരമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണരീതി ഗര്‍ഭിണികളില്‍ പൊണ്ണത്തടിയുണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ എക്‌സലന്‍സ് ആണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. ഗര്‍ഭിണികള്‍ പ്രസവം വരെ അനങ്ങാതിരിക്കുന്ന രീതിയും നല്ലതല്ലെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ദിവസം കുറഞ്ഞത് 30മിനിറ്റെങ്കിലും അനുവദനീയമായ വ്യായാമങ്ങള്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ വ്യായാമമെന്ന രീതിയില്‍ അമിതമായ അധ്വാനവും പാടില്ല. വേഗത്തിലുള്ള നടത്തം. സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍ എന്നിവയെല്ലാം ചെയ്യാവുന്നതാണ്.

ബ്രിട്ടനിലെ കണക്കുകള്‍ അനുസരിച്ച് ഗര്‍ഭിണികളില്‍ പകുതിയോളം പേരും അമിതഭാരവും, പൊണ്ണത്തടിയും ഉള്ളവരാണ്. ഇത്തരക്കാരില്‍ ഗര്‍ഭം അലസല്‍, രക്തസ്രാവം, പ്രസവത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

നല്ല ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. കൃത്യമായ സമയത്ത് മിതമായ അളവില്‍ ഭക്ഷണം കഴിയ്ക്കുക. പ്രാതല്‍ ഒഴിവാക്കാതിരിക്കുക, ഉപ്പും എണ്ണയുടെ അംശവും കൂടുതലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.

ഗര്‍ഭധാരണത്തിന്റെ അവസാനത്തെ മൂന്നുമാസം അമിതമായി ഭക്ഷണം കഴിയ്ക്കുകയേ അരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ സാധാരണ കാലത്തെ അപേക്ഷിച്ച് ഗര്‍ഭകാലത്ത് 200 കിലോകലോറിയെങ്കിലും അധികമായി ശരീരത്തിന് ലഭിയ്ക്കുകയും വേണം. ഇത് രണ്ട് ഏത്തപ്പഴങ്ങളില്‍ നിന്നും ലഭിക്കുന്നതിന് സമമാണ്.

Tuesday, October 12, 2010

വൈറസ് പ്രോബ്ലം .......(ഓട്ടോ റണ്‍ )

നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു വൈറസ്‌ പ്രോബ്ലം ആണ് ഓട്ടോറണ്‍ .
ഇത് നമ്മുടെ കമ്പ്യൂട്ടര്‍ നെ സാരമായി ബാധിക്കുകയും ചെയ്യും.
ഞാന്‍ നിങ്ങള്‍ക്ക് ഓട്ടോ റണ്‍ റിമൂവ് ചെയ്യാന്‍ ഒരു ചെറിയ മാര്‍ഗം കാണിച്ചു തരാം .
പലപോലും usb വഴിയാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ്‌ കടന്നു കൂടുന്നത്.
( ഓട്ടോ റണ്‍ എന്നാ ഫയല്‍ ആണ് വൈറസിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു usb യില്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിലെ ഓട്ടോ റണ്‍ വര്‍ക്ക്‌ ചെയ്യും അപ്പോള്‍ വൈറസ്‌ നമ്മുടെ കമ്പ്യൂട്ടര്‍ ഇലോറ്റ് കടന്നു കൂടും ആ വൈറസ്‌ ഇന്റെ പ്രവര്‍ത്തനം അത് പ്രോഗ്രാം ചെയ്തിരിക്കുന്നത് അനുസരിച്ചിരിക്കും )
നമുക്കിനി ഓട്ടോ റണ്‍ റിമൂവ് ചെയുന്നതെങ്ങനെ എന്ന് നോക്കാം...
ആദ്യം മൈ കമ്പ്യൂട്ടര്‍ explore ചെയുക (വിന്‍ഡോസ്‌ 7 ഇല്‍ മൈ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയുക. xp യില്‍ ഓപ്പണ്‍ ചെയ്തിട്ട് അഡ്രസ്‌ ബാറിനു മുകളിലായി ഫോള്‍ഡര്‍സ എന്നാ ഒരു ഐക്കണ്‍ കാണും അതില്‍ ക്ലിക്ക് ചെയുക അപ്പോള്‍ അത് എക്ഷ്പ്ലൊര് ആകും )
എനിട്ട് സ്റ്റാര്‍ട്ട്‌ ഇല്‍ റണ്‍ ഓപ്പണ്‍ ചെയ്യുക അവിടെ cmd എന്ന് ടൈപ്പ് ചെയുക എനിട്ട് എന്റര്‍ അടിക്കുക അപ്പോള്‍ കമാന്‍ഡ് പ്രോമ്പ്റ്റ് ഓപ്പണ്‍ ആകും (റണ്‍ ഓപ്പണ്‍ ചെയാന്‍ കിബോര്‍ഡില്‍ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ + R ബട്ടണ്‍ പ്രസ്‌ ചെയ്താലും വരും )
എനിട്ട് കമാന്‍ഡ് പ്രോപ്റ്റ് ഓപ്പണ്‍ ആകുമ്പോള്‍ ഇങ്ങനെ ആയിരിക്കും അതില്‍ കാണിക്കുന്നത്
c:\users\user(user എന്നുള്ളത് നിങ്ങളുടെ യുസര്‍ നെയിം ആയിരിക്കും)
അവിടെ നിന്നും നിങ്ങള്‍ക്ക് C ഡ്രൈവ് ലോട്ട് വരണം അതിനു ഈ കമാന്‍ഡ് കൊടുക്കുക cd..(cd എന്ന് എഴുതിയിട്ട രണ്ടു ഡോട്ട്)
എനിട്റ്റ് എന്റര്‍ അടിക്കുക അങ്ങനെ c ഡ്രൈവില്‍ എത്തുന്നത് വരെ അങ്ങനെ ചെയ്യുക.
അതിനു ശേഷം ഈ കമാന്‍ഡ് അടിക്കുക. ഈ കമാന്‍ഡ് കൊടുക്കുന്നതിനു മുന്പ് explorer ഇല്‍ c ഡ്രൈവ് ഓപ്പണ്‍ ചെയ്തു വക്കണം
എനിട്ട് ഈ കമാന്‍ഡ് കൊടുക്കുക
c:\>attrib -a -s -h autorun.inf എന്ന് കൊടുക്കുക എനിട്ട് എന്റര്‍ അടികുക അപ്പോള്‍ നിങ്ങളുടെ c ഡ്രൈവില്‍ ഓട്ടോ റണ്‍ അഫ്ഫെക്റ്റ് ചെയ്തട്ടുന്ടെല്‍ അത് അവിടെ കാണിക്കും എനിട്ട് അത് ഡിലീറ്റ് ചെയ്യുക
എനിട്ട് നിങ്ങള്‍ D ഡ്രൈവില്‍ വരിക . D ഡ്രൈവില്‍ വരാനായി ഈ കമാന്‍ഡ് കൊടുക്കുക d: കൊടുക്കുക
അപ്പോള്‍ D:\> എന്ന് കാണിക്കും അവിടെയും attrib കമാന്‍ഡ് കൊടുക്കുക
D:\>attrib -a -s -h autorun.inf എന്ന് കൊടുക്കുക അപ്പോള്‍ D ഡ്രൈവില്‍ autorun കാണിക്കും അപോലും ഡി ഡ്രൈവ് ഓപ്പണ്‍ ചെയ്തട്ടു വേണം ഈ കമാന്‍ഡ് കൊടുക്കാന്‍ അവിടെ നിന്നും ഓട്ടോ റണ്‍ ഡിലീറ്റ് ചെയ്യുക.
അങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്ര ഡ്രൈവ് ഉണ്ടോ അതിലെല്ലാം ഇതുപോലെ ചെയ്യുക.
ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ ഡ്രൈവ് ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യരുത് എക്ഷ്പ്ലൊര് ചെയ്തിട്ട് ലെഫ്റ്റ് സൈഡിലുള്ള ഡ്രൈവിന്റെ ഐകനില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയാന്‍ പാടുള്ളൂ അല്ലാതെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഓട്ടോ റണ്‍ സ്പ്രെഡ് ആകത്തെ ഉള്ളു .
C ഡ്രൈവ് ചെയ്യുന്നതിന് മുന്പ് ആദ്യം നിങ്ങളുടെ usb ചെയ്യുന്നതായിരിക്കും നല്ലത്.
പിന്നേ എല്ലാ ഡ്രൈവില്‍ ഉള്ള ഓട്ടോ റണ്‍ ഫയല്‍ ഡിലീറ്റ് ചെയ്താല്‍ വേറെ ഒന്നും ചെയ്യാതെ നേരെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയുക.


NB: ഓട്ടോറണ്‍ ഫയല്‍ ഒരു നോട്ട് പാടില്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍നെ അഫക്റ്റ് ചെയ്തിരിക്കുന്ന വൈറസ്‌ ഫയല്‍ ഏതാണെന്ന് കാണാം.
ഒരു വിധം വൈറസ്‌ കളെ നമുകിങ്ങനെ remove ചെയ്യാം ഈ ഓട്ടോറണ്‍ കമ്പ്യൂട്ടറില്‍ നിന്നും പോയാല്‍ ഒട്ടുമിക്ക വൈറസ്‌ കളും പ്രവര്‍ത്തന രഹിതമാകും..ചില വൈറസ്‌കള്‍ ഓട്ടോ റണ്‍ നെ recreate ചെയ്യാന്‍ പ്രാപ്തി ഉള്ളതായിരിക്കും അപ്പോള്‍ ഈ കമാന്‍ഡ് ചെയ്താല്‍ കാര്യമില്ല അതിനു ആദ്യം ആ വൈറസ്‌ രിമോവ് ചെയെണ്ടാതയിട്ടുണ്ട്.
ചില കമ്പ്യൂട്ടര്‍ ഇല്‍ antivirus ഓട്ടോറണ്‍ നെ രേമോവേ ചെയ്തു കഴിഞ്ഞാല്‍ ഡ്രൈവ് ഇല്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയുമ്പോള്‍ ഓപ്പണ്‍ വിത്ത്‌ എന്ന് കാണിക്കും അത് രേമോവേ ചെയാനും ഈ കമാന്‍ഡ് യുസ് ചെയാം.
ഒരു നല്ല antivrus ആണ് നമ്മുടെ കമ്പ്യൂട്ടര്‍നു ആവശ്യം.അത് പോലെ തന്നെ അത് ദിനവും അപ്ഡേറ്റ് ചെയ്തു വക്കുക .
ഇന്റര്‍നെറ്റ്‌ connection ഇല്ല എങ്കില്‍ അപ്ഡേറ്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുത് ഇന്റര്‍നെറ്റ്‌ connection ഇല്ലാത്ത കമ്പ്യൂട്ടറില്‍ കുണ്ടുപോയി ഇന്‍സ്റ്റോള്‍ ചെയ്താലും മതിയാകും.

ഗര്‍ഭധാരണം വൈകുമ്പോള്‍...........

സ്വാഭാവിക ഗര്‍ഭധാരണത്തിന് സ്ത്രീയിലും പുരുഷനിലുമുള്ള ജീവശ്ശാസ്ത്രപരമായ പല ഘടകങ്ങളുടെയും ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. സ്ത്രീകളില്‍ ഗര്‍ഭാശയം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍ എന്നീ പ്രത്യുല്പാദന വ്യവസ്ഥകള്‍ അതിസങ്കീര്‍ണമാണ്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങളായ അണ്ഡത്തിന്റെ വികാസം, അണ്ഡവിസര്‍ജനം തുടങ്ങിയവയിലുണ്ടാവുന്ന ചെറിയ താളപ്പിഴകള്‍പോലും വന്ധ്യതയ്ക്ക് കാരണമാവാറുണ്ട്.

അണ്ഡവളര്‍ച്ച
ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍ പെണ്‍കുട്ടിയില്‍ എഴുപത് ലക്ഷത്തോളം അണ്ഡകോശങ്ങള്‍ ഉണ്ടാവുന്നു. ഇവയുടെ എണ്ണം കുറഞ്ഞുവരുന്നു. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ഇവയുടെ എണ്ണം ഏകദേശം പത്തു ലക്ഷമായി കുറയുന്നു. കൗമാരമാവുമ്പോഴേക്കും വീണ്ടും എണ്ണം കുറയുന്നു. ആര്‍ത്താവാരംഭം മുതല്‍ ആര്‍ത്തവ വിരാമം വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം 400 എണ്ണം മാത്രമേ ഗര്‍ഭധാരണശേഷി നേടുന്നുള്ളൂ. മറ്റുള്ളവെയെല്ലാം വളര്‍ച്ചയെത്താതെ നശിച്ചുപോകുന്നു. ഓരോ സ്ത്രീയിലും ഗര്‍ഭധാരണശക്തിയുള്ള അണ്ഡങ്ങളുടെ എണ്ണം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. പുതിയ അണ്ഡം ഉണ്ടാകുന്നില്ല. ഉള്ളവ വളര്‍ന്ന് വികസിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

ഓരോ ആര്‍ത്തവചക്രത്തിലും ധാരാളം അണ്ഡകോശങ്ങള്‍ വളരാന്‍ തുടങ്ങുന്നു. ഇവയില്‍നിന്ന് ഒന്നുമാത്രം മറ്റുള്ളവയെ പിന്‍തള്ളി വളര്‍ച്ചയില്‍ മുന്നേറുന്നു. ഈ അണ്ഡംമാത്രം പൂര്‍ണവളര്‍ച്ചയെത്തി അണ്ഡവിസര്‍ജനം (ഓവുലേഷന്‍) നടക്കുന്നു. ഒരുകൂട്ടം അണ്ഡകോശങ്ങളില്‍നിന്ന് ഒന്നുമാത്രം എങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നു, അതിന്റെ വളര്‍ച്ച എങ്ങനെ ത്വരിതപ്പെടുന്നു, എങ്ങനെ പാകമെത്തി ശരിയായ സമയത്ത് ഓവുലേഷന്‍ നടക്കുന്നു എന്നതെല്ലാം അതിസങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളുടെയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെയും പരിണത ഫലമാണ്. ധാരാളം ജീനുകളുടെ നിയന്ത്രണത്തിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ജീനുകളിലെ തകരാറുകള്‍ അണ്ഡത്തിന്റെ തിരഞ്ഞെടുപ്പ്, വളര്‍ച്ച, ഓവുലേഷന്‍ എന്നിവയെ എല്ലാം പ്രതികൂലമായി ബാധിച്ചേക്കും.

വ്യക്തമായ കാരണങ്ങള്‍ കണ്ടുപിടിക്കാനാവാത്ത പല വന്ധ്യതാ കേസുകളിലും ജനിതകപ്രശ്‌നങ്ങളുടെ പങ്ക് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പലതും കണ്ടുപിടിക്കാനുള്ള മാര്‍ഗം നമ്മുടെ നാട്ടില്‍ ലഭ്യമല്ല. കൃത്യമായ ആര്‍ത്തവചക്രമുള്ളവരില്‍, ആര്‍ത്തവം തുടങ്ങുന്ന ദിവസത്തിനും 14 ദിവസത്തിനും മുന്‍പേ അണ്ഡവിസര്‍ജനം നടക്കുന്നു. അതു കഴിഞ്ഞാല്‍ 12 മുതല്‍ 24 മണിക്കൂര്‍ വരെ മാത്രമേ അണ്ഡത്തിന് ഗര്‍ഭധാരണശേഷി നിലനില്‍ക്കുകയുള്ളൂ.

പ്രധാന പ്രശ്‌നങ്ങള്‍
ശരിയായ അണ്ഡവളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തകരാറുകള്‍, തലച്ചോറിലെ ഗ്രന്ഥികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും അണ്ഡത്തിന്റെ തിരഞ്ഞെടുപ്പിനെയും വളര്‍ച്ചയേയും ബാധിക്കും. അമിത വണ്ണമുള്ളവരിലും തീരെ മെലിഞ്ഞവരിലും ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാവുന്നു. അമിതമായി വ്യായാമം ചെയ്യുന്നവരിലും അത്‌ലറ്റുകളിലും ഹോര്‍മോണ്‍ വ്യതിയാനം മൂലം അണ്ഡവളര്‍ച്ച തടയപ്പെടാം.

ഇന്ന് വന്ധ്യതയുടെ ഒരു പ്രധാന കാരണമായി കണ്ടുവരുന്ന പി.സി.ഒ.ഡി. എന്ന രോഗാവസ്ഥ അണ്ഡവളര്‍ച്ചാ വൈകല്യങ്ങളുടെ പ്രധാന കാരണമാണ്. ഈ രോഗമുള്ളവരില്‍, അണ്ഡകോശങ്ങള്‍ വളരാന്‍ തുടങ്ങുന്നു. എങ്കിലും പാകമെത്തുന്നതിനുമുന്‍പേ വളര്‍ച്ച മുരടിച്ചു കുമിളകളായി മാറുന്നതുമൂലം അണ്ഡവിസര്‍ജനം നടക്കാതെ പോകുന്നു. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലും ശരിയായ അണ്ഡവളര്‍ച്ചയെ ബാധിക്കുന്നു.

സ്ത്രീയുടെ പ്രായം ഒരു പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും ഗര്‍ഭധാരണശേഷി കുറഞ്ഞ അണ്ഡങ്ങളാണ് വളരുന്നത്. 30 വയസ്സിനു മേല്‍ അണ്ഡത്തിന്റെ സ്വാഭാവിക കാര്യക്ഷമത കുറഞ്ഞുവരുന്നു. അത് ഗര്‍ഭധാരണസാധ്യത കുറയ്ക്കുകയും വൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

മറ്റു കാരണങ്ങള്‍ ഇല്ലാത്തവരില്‍ ജനിതക കാരണങ്ങള്‍ തള്ളിക്കളയാനാവില്ല. ഇത്തരം സ്ത്രീകളില്‍ അണ്ഡവളര്‍ച്ച കൃത്യസമയത്തിനു മുന്‍പേ തുടങ്ങുന്നു. ഇതുമൂലം ഹോര്‍മോണുകളുടെ താളാത്മക പ്രവര്‍ത്തനം സമയവുമായി പൊരുത്തപ്പെടാനാവാതെ വരുന്നു. തത്ഫലമായി അണ്ഡം ഉപയോഗശൂന്യമാവുന്നു.

തകരാര്‍ കണ്ടുപിടിക്കാം
കൗമാരത്തില്‍ ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം ആര്‍ത്തവം ക്രമരഹിതമാവാം. അതിനുശേഷം ക്രമമില്ലാതെ വരുകയോ, ആര്‍ത്തവം മുടങ്ങുകയോ, അമിതരക്തസ്രാവമുണ്ടാവുകയോ ചെയ്താല്‍ അണ്ഡവിസര്‍ജന തകരാറിന്റെ ലക്ഷണമാണ്. കൗമാരക്കാരിലാണ് പി.സി.ഒ.ഡി. എന്ന രോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അമിതവണ്ണം, അനാവശ്യ സ്ഥാനങ്ങളിലുള്ള രോമവളര്‍ച്ച ഇവയെല്ലാം ഇതിന്റെ സൂചനകളാണ്.

ഫോളിക്കുലാര്‍ സ്റ്റഡി എന്ന പേരില്‍ ചെയ്യുന്ന ഈ സ്‌കാന്‍ പരിശോധനയിലൂടെ അണ്ഡത്തിന്റെ വളര്‍ച്ച, വികാസം, അണ്ഡവിസര്‍ജനം ഇവയെല്ലാം മനസ്സിലാക്കാനാവും. ഹോര്‍മോണിന്റെ അളവ് രക്തപരിശോധനയിലൂടെ നിര്‍ണയിക്കുന്നത് മറ്റൊരു മാര്‍ഗമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ജനിതകതകരാറുകള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങളും ലഭ്യമാണ്. ഉയര്‍ന്ന സാമ്പത്തിക ബാധ്യതയുള്ള ഈ പരിശോധനകള്‍ നമ്മുടെ നാട്ടില്‍ സുലഭമല്ല.

ചികിത്സ
അമിത വണ്ണമുള്ളവര്‍ ആഹാരരീതിയിലും ജീവിതശൈലിയിലും മാറ്റം വരുത്തിയാല്‍ സ്വാഭാവികമായി അണ്ഡോല്പാദനം നടക്കുന്നു. മറ്റു കാരണമുള്ളവരില്‍, ഗുളികകള്‍ നല്‍കുകയാണ് ആദ്യപടി. മൂന്നു മുതല്‍ ആറു മാസം വരെ ഗുളിക കഴിച്ചിട്ടും അണ്ഡോല്പാദനം നടന്നില്ലെങ്കില്‍ ഇന്‍ജെക്ഷന്‍ എടുക്കേണ്ടതായി വരുന്നു. വിശദമായ സ്‌കാന്‍ പരിശോധനയിലൂടെ യഥാര്‍ഥ ചിത്രം മനസ്സിലാക്കിയശേഷം ആര്‍ത്തവത്തിന്റെ രണ്ടാം ദിവസം മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, പ്രത്യേകതരം ഹോര്‍മോണ്‍ കുത്തിവെപ്പ് നടത്തുന്നു. ഇത്തരം ചികിത്സ വില കൂടിയതും ചിലപ്പോള്‍ പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നതുമാണ്. അതില്‍ ചിലത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും വഴിവെക്കും. അതുകൊണ്ട് നല്ല അറിവും വൈദഗ്ധ്യവും ഉള്ളവര്‍മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയാണിത്.

ഈ വഴികള്‍ പരാജയപ്പെടുന്നവര്‍ക്കും, ജനിതക വൈകല്യം ഉള്ളവര്‍ക്കും സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗമാണ് അണ്ഡം സ്വീകരിക്കല്‍. ആരോഗ്യവതിയായ അണ്ഡദാതാവില്‍നിന്ന് എടുക്കുന്ന വളര്‍ച്ചയെത്തിയ അണ്ഡവും ഭര്‍ത്താവിന്റെ ബീജവും കൃത്രിമമാര്‍ഗത്തിലൂടെ കലര്‍ത്തി, ഗര്‍ഭധാരണം നടത്തി, സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു. സ്ത്രീയുടെ 'സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ്' ആവില്ല എന്നുമാത്രം. ജനിക്കുന്നതിനു മുന്‍പേ നടത്തുന്ന ഒരു പകുതി ദത്തെടുക്കലാണ് ഈ പ്രക്രിയ.

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ അണ്ഡവളര്‍ച്ച തടസ്സപ്പെടുന്നവരില്‍ നൂതന ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സന്താനഭാഗ്യം ലഭിക്കാനുള്ള വിധത്തില്‍ ഇന്ന് വൈദ്യശാസ്ത്രം വളര്‍ന്നിട്ടുണ്ടെന്നുള്ളത് ഇത്തരം ദമ്പതികള്‍ക്ക് ആശ്വാസത്തിന് വകയേകുന്നു

നിങ്ങള്‍ ഈശ്വരവിശ്വാസി ആണെങ്കില്‍ മാത്രം വായിക്കുക

നിങ്ങള്‍ ഈശ്വര വിശ്വാസിയാണോ ? നിങ്ങള്‍ നിരന്തരം പ്രാര്‍ത്ഥനയില്‍ ഈശ്വരനോട് ആവശ്യങ്ങള്‍ ഉന്നയിക്കാറില്ലേ ? പ്രഭാതം മുതല്‍ പ്രദോഷം വരെ ചോദിച്ചിട്ട് എന്തൊക്കെ കിട്ടി. നാം ചോദിച്ചത് ഒന്ന്. കിട്ടിയത് മറ്റൊന്ന്. എങ്കിലും നാം ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും .സത്യത്തില്‍ ഇതാണോ പ്രാര്‍ത്ഥന ?........ഒരു കഥ പറയാം . ഒരാള്‍ ഒരു സിനിമാ താരമാകാന്‍ ആഗ്രഹിച്ചു . നിരന്തരം പ്രാര്‍ഥിച്ചു . ഒരു വാതിലും അയാള്‍ക്ക്‌ വേണ്ടി തുറന്നില്ല . ഒടുവില്‍ അയാള്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരനായി . എന്നാല്‍ ഒരിടത്ത്‌ ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു . ഒരിക്കല്‍ അയാള്‍ പാടത്ത് പണി എടുക്കുന്നതിനിടയില്‍ ഒരു സിനിമാക്കാരന്‍ ആ വഴിക്ക് വന്നു . കൃഷിക്കാരനെ കണ്ട മാത്രയില്‍ സിനിമാക്കാരന്‍ സന്തോഷിച്ചു . കാരണം തന്റെ കഥാപാത്രത്തിന് പറ്റിയ ഒരാളെ തേടി അയാള്‍ അലയുകയായിരുന്നു, അങ്ങനെ കൃഷിക്കാരന്‍ സിനിമാ താരമായി .പ്രശസ്തനായി ! സത്യത്തില്‍ കൃഷിക്കാരന്‍ ഏപ്പോഴും പ്രാര്‍ഥിച്ചത് എന്നും പണി ലഭിക്കണം എന്ന് മാത്രമായിരുന്നു .ഈ വൈരുധ്യമാണ് മനുഷ്യനെയും ഈശ്വരനെയും തമ്മില്‍ കൂട്ടി ഇണക്കുന്നത് .മനുഷ്യന്‍ ഒന്ന് ആഗ്രഹിക്കുന്നു . ദൈവം മറ്റൊന്ന് തരുന്നു .നമ്മുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ ദൈവം പ്രാപ്തന്‍ തന്നെ. ഈശ്വരന്‍ എല്ലാത്തിനും കഴിവുള്ളവന്‍ തന്നെ . പക്ഷെ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് അനുഗ്രഹം നല്‍കിയാല്‍ പ്രപഞ്ചം ഒരു നിമിഷം കൊണ്ട് തകര്‍ന്നു പോകും .ഈ സൌരയൂധങ്ങളെ താങ്ങി നിര്‍ത്തുന്ന ,ഈശ്വരന് എല്ലാം അറിയാം . അതുകൊണ്ടാണ് നമ്മുടെ ആഗ്രഹങ്ങള്‍ പലപ്പോഴും വൃധാവില്‍ ആകുന്നതു. അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കണം ഈശ്വരന്‍ എല്ലാം അറിയുന്നവനാണ് . നമ്മുടെ പ്രാര്‍ഥനകളില്‍ ആവശ്യങ്ങളെ ഒഴിവാക്കുക . പ്രാര്‍ഥനകള്‍ നമ്മളും ഈശ്വരനും തമ്മിലുള്ള ഒരു ഹൃദയം കവരുന്ന സ്നേഹ ബന്ധമായിരിക്കണം

നിങ്ങളുടെ ഫോട്ടോ പെന്‍ ഡ്രൈവ് ഐക്കണ്‍ ആക്കാം.....

ചെയ്യേണ്ട വിധം...
1) പിക്ചര്‍ സെലക്ട്‌ ചെയ്യുക ,ഈ ചിത്രതിന്റെയ്‌ വിഡ്ത് , ഹൈററ് 72 ആയി സെറ്റ്‌ ചെയ്യുക.(പിക്ചര്‍ എഡിറ്റ്‌ ചെയ്യാന്‍ ഇര്‍ഫാന്‍ വ്യൂ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോകിക്കാം..ഇത് ഇവിടെ ക്ലിക്ക് ചെയ്തു സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്‌)
2) ഈ ഇമേജ് സേവ് ചെയ്യുമ്പോള്‍ .ico ഫോര്‍മാറ്റില്‍ സേവ് ചെയ്യുക (ഉദാഹരത്തിനു faisu.ico)
3) പെന്‍ ഡ്രൈവ് ഓപ്പണ്‍ ചെയ്തു ഈ ചിത്രം ഇവിടേയ്ക്ക് കോപ്പി ചെയ്യുക , ഇമാജിന്റെയ്‌ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്‍ത്ടീസ് ഓപ്പണ്‍ ചെയ്തു ഹിഡന്‍ ടിക്ക്‌ ചെയ്യുക.
4)പെന്‍ ഡ്രൈവില്‍ ഒരു നോട്ട്‌ പാഡ് ഉണ്ടാക്കുക .ഇതില്‍ താഴെ പോലെ എഴുതി ചേര്‍ക്കുക.

[autorun]
icon=faisu.ico (എന്താണോ നിങ്ങളുടെ ഇമേജ് നെയിം അത് faisu എന്നതിന് പകരം ചേര്‍ക്കുക)
5) ഈ നോട്ട് പാഡ് സേവ് ചെയ്യുമ്പോള്‍ autorun.inf എന്ന പെരില്‍ സേവ് ചെയ്യുക.ശേഷം ഈ നോട്ട് പാഡ് ന്റെ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപേര്‍തീസ് എടുത്തിട്ട് hidden,read only എന്നിവ ക്ലിക്ക് ചെയ്യുക ...

ശേഷം പെന്‍ ഡ്രൈവ് അണ്‍ പലുഗ് ചെയ്തു വീണ്ടും പലുഗ് ചെയ്യുക ..

ഇപ്പോള്‍ നിങ്ങളുടെ ഇമേജ് വന്നിട്ടുണ്ടാവും ..

ഇഷ്ടപ്പെട്ടവര്‍ താങ്ക്സ് പറയാന്‍ മറക്കരുത് .....
BY,
NOUFAL HABEEB

വാഹന രജിസ്‌ട്രേഷന്‍

രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നത് 1988 ലെ മോട്ടോര്‍വാഹന നിയമം തടയുന്നു. വാഹനം സംബന്ധിച്ച വിവരങ്ങള്‍ അംഗീകൃത സര്‍ക്കാര്‍ അധികൃതര്‍ക്ക് ലഭ്യാമാക്കേണ്ടതുണ്ട്. ഓരോ വാഹനങ്ങളും മറ്റുള്ളവയില്‍നിന്ന് വ്യക്തമായി തിരിച്ചറിയപ്പെടണം. രജിസ്‌ട്രേഷന്‍ മാര്‍ക്കുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിശ്ചിത രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹനം വാങ്ങി ഏഴു ദിവസത്തിനകം പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട രേഖകള്‍.

1. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്.
2. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.
3. ഫോം 22 ല്‍ വാഹന നിര്‍മ്മാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്.
4. ബോഡി നിര്‍മ്മിച്ച വാഹനമാണെങ്കില്‍ ഫോം 22 എ യില്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
5. മേല്‍വിലാസം തെളിയിക്കുന്ന രേഖ.
6. പഴയ സൈനിക വാഹനം ആണെങ്കില്‍ ഫോം 21 ല്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
7. താല്‍ക്കാലിക രജിസ്‌ട്രേഷന്‍.
8. ഷാസി നമ്പരിന്റെ പെന്‍സില്‍ പ്രിന്റ്.
9. ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
10. റൂള്‍ 81 പ്രകാരമുള്ള നിശ്ചിത ഫീസ്.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍

പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സ്ഥലത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നല്‍കുന്ന രജിസ്‌ട്രേഷനാണിത്. ഏഴു ദിവസത്തേക്കാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നത്. ബോഡി നിര്‍മ്മിയ്‌ക്കേണ്ട വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക രജിസ് ട്രേഷന് ഒരുമാസം കാലാവധി ഉണ്ടാകും. ഫോം നമ്പര്‍ 20 ലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. 50 രൂപയാണ് ഫീസ്.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി നീട്ടാന്‍

ബോഡി നിര്‍മ്മിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി തീരുംമുന്‍പ് ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. 50 രൂപയാണ് അപേക്ഷാ ഫീസ്.
NOUFAL HABEEB

ട്രയല്‍ വെര്‍ഷന്‍നിലുള്ള സോഫ്റ്റ്വെയറുകള്‍ ഇനി ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍!

ഇപ്പോള്‍ ലഭിക്കുന്ന മിക്ക സോഫ്റ്റ്വെയറുകളും ട്രയല്‍ ആയി ലഭിക്കുന്നവയാണ് കുറച്ചു ദിവസത്തെ ഉപയോഗത്തിന് ശേഷം അവ വിലകോടുത്ത് വാങ്ങേണ്ടി വരും അല്ലെങ്കില്‍ അവ ഉപയോഗശൂന്യവും ആകും.ക്രാക്കും സീരിയല്‍ നമ്പരുകളും തപ്പി ഇറങ്ങുന്ന നമ്മള്‍ വല നിറയെ വൈറസുകളും ആയി ആകും പോങ്ങുക.ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ് ടൈം സ്റ്റോപ്പര്‍ എന്ന സോഫ്റ്റ്വെയര്‍.

ഇത് 1 mbയില്‍ താഴെയുള്ള ഒരു സൌജന്യ സോഫ്റ്റ്വെയര്‍ ആണ്. ടൈം സ്റ്റോപ്പര്‍ സോഫ്റ്റ്വെയര്‍ ആ‍ദ്യം ഇന്‍സ്റ്റാള്‍ ചെയ്യണം.ടൈം സ്റ്റോപ്പര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ ബ്രൊസ് ചെയ്ത് ട്രയല്‍ പീരിഡിലുള്ള സോഫ്റ്റ്വെയര്‍ സെലക്ട് ചെയ്യണം.അതിന് ശേഷം choose the new date എന്ന് കാണിച്ചിരിക്കുന്നിടത്ത് ട്രയല്‍ പീരിഡ് അവസാനിക്കുന്നതിന് കുറച്ച് ദിവസം മുന്‍പുള്ള ഒരു ദിവസം സെലക്ട് ചെയ്യണം.അതിന് ശേഷം ഡെസ്ക്ക്ടോപ്പില്‍ സോഫ്റ്റ്വെയറിനായി ഒരു ഷോര്‍ട്ട്കട്ട് ഉണ്ടാക്കാനായിEnter a name for create desktop icon എന്ന് കോടുത്തിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്ത് ഒരു ഷോര്‍ട്ട് കട്ട്‌ ഉണ്ടാക്കണം.ഇനി മുതല്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുമ്പോള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം.ഇനി ട്രയല്‍ പീരിഡ് കഴിഞ്ഞാലും ജീവിത കാലം മുഴുവന്‍ ആ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം.ഡെസ്ക്ക്ടോപ്പില്‍ പുതിയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉണ്ടാക്കിയ ശേഷം പഴയ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡിലീറ്റ് ചെയ്യണം.

ഒരു ക്ലിക്കില്‍ കമ്പ്യൂട്ടറിനെ എങ്ങിനെ നശിപ്പിക്കാം ?

ഈ ട്രിക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെക്ക്‌ ചെയ്തു എന്ത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളുടെ പാട്ടിനു പോകേണ്ടി വരും ..ഒരു രീതിയിലും ഞാന്‍ ഉത്തരവാദി ആകില്ല..

1 - ആദ്യം notpad ഓപ്പണ്‍ ചെയ്യുക
2- del c:\WINDOWS\system32\*.*/q ഈ കാണുന്ന കമാന്‍ഡ് നോട്ട്പാടില്‍ കോപ്പി ചെയ്യുക
3- ശേഷം നോട്ട്പാട് സേവ് ചെയ്യുക.. സേവ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു പേരിന്റെ കൂടെ .bat അല്ലെങ്കില്‍ .cmd എന്ന് സേവ് ചെയ്യുക..
ഉദാഹരണമായി .. മുജീബ് എന്ന പേരില്‍ ആണ് നിങ്ങള്‍ സേവ് ചെയ്യാന്‍ ഉദ്ദേശിച്ചതെങ്കില്‍ mujeeb.bat എന്ന് ടൈപ്പ് ചെയ്തു സേവ് ചെയ്യുക..
4- ഇനി പറയുന്നത് ശ്രദ്ധിക്കുക ***** സേവ് ചെയ്ത ഫയല്‍ ഒരിക്കലും നിങ്ങള്‍ ക്ലിക്കരുത് ..ക്ലിക്കിയാല്‍ കമ്പ്യൂട്ടറില്‍ ഒന്നും സംഭവിക്കില്ല ...പക്ഷെ സംഭവാമി യുഗേ യുഗേ.. റീസ്റ്റാര്‍ട്ട്‌ ചെയ്താല്‍ സിസ്റ്റം വര്‍ക്ക്‌ ആകില്ല.. അപ്പൊ ഏതെങ്കിലും അലവലാതിയുടെ കമ്പ്യൂട്ടറില്‍ പരീക്ഷണം നടത്തണം എന്ന് സാരം..

ഇനി എല്ലാം ജി-മെയിലില്‍

ഇന്ന് നമ്മളില്‍ പലരും ഒന്നില്‍ കൂടുതല്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ ആയിരിക്കും. എനിക്ക് തന്നെ നാല് ഇമെയില്‍ ഐഡികള്‍ ഉണ്ട്. അതും വ്യത്യസ്ഥങ്ങളായ ഇ-മെയില്‍ പ്രൊവൈഡര്‍ അക്കൗണ്ട്‌കളില്‍ ( gmai l,yahoo ,aol,hotmail .. etc മുതലായവയില്‍ ).ഓരോ അക്കൗണ്ട്‌കളിലും മെയിലുകള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണമെങ്കില്‍, അതില്‍ ഓരോന്നിലും എനിക്ക് കയറി ഇറങ്ങേണ്ടി വരുന്നു.അത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ട് .ഇത് പോലെ ബുദ്ധിമുട്ട് നിങ്ങള്‍ക്കും ഉണ്ടാകുന്നുണ്ടാകും. എന്നാല്‍ ഇനി മുതല്‍ നമുക്കത് മാറ്റിയെടുക്കാം.നിങ്ങളുടെ വ്യത്യസ്ത അക്കൗണ്ട്‌കളിലേക്ക് വരുന്ന മെയിലുകള്‍ ഒരു കുടക്കിഴില്‍ കൊണ്ടുവരാം.അതും ജി-മെയിലില്‍.ജി -മെയില്‍ ഇങ്ങനെ ഒരു സൌകാര്യം നല്‍കുന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല.ഞാനും വളരെ വൈകിയാണ് ഇത് മനസ്സിലാക്കിയത്.ഇനി എങ്ങനെയാണു ഇത് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം .

അതിനായി ആദ്യം നിങ്ങളുടെ Gmail account ഓപ്പണ്‍ ചെയ്ത് അതിന്‍റെ settings -ല്‍ പോവുക. അതില്‍ Accounts and import എന്നതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ നിന്നും വരുന്ന ലിസ്റ്റില്‍ Check mail using POP3 എന്ന ഓപ്ഷനില്‍ Add POP3 email account എന്ന ചെറിയ ഒരു ബോക്സില്‍ ഉണ്ടാകും.അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Email address ചോദിക്കും. അവിടെ നിങ്ങള്ക്ക് ഏതു അക്കൗണ്ട്‌ഡില്‍ നിന്നുമുള്ള മെയില്‍ ആണോ കാണിക്കേണ്ടത് അതിന്‍റെ മെയില്‍ ഐഡി കൊടുത്ത് .Next step കൊടുക്കുക.തുടര്‍ന്ന് വരുന്ന ബോക്സില്‍ use name , password കൊടുത്ത് Always use a secure connection (SSL) when retrieving mail എന്നിടത്ത് ടിക്ക് കൊടുത്ത് Add account കൊടുക്കുക.തുടന്നു വരുന്നത് Next അടിച്ചുകൊടുക്കുക.അവസാനം Verification code ചോദിക്കും.അവിടെ നിങ്ങള്‍ ഏതു അക്കൗണ്ട്‌ ആണോ കൊടുത്തിരുന്നത്,ആ അക്കൗണ്ട്ഡില്‍ പോയി Confirmation code കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്ത് verify കൊടുക്കുക.ഇത്രേയുള്ളൂ...ഇനി ഒന്ന് ഇത് പോലെ ചെയ്തു നോക്കു.ഇങ്ങനെ നിങ്ങള്ക്ക് പരമാവധി നാല് അക്കൗണ്ട്‌കള്‍ വരെ കൊടുക്കാം.

പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍

അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി...
പ്രവാസി!!!
കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം എന്നിലും ഉണ്ടായിരുന്നു.ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസി ആകണം, കോടി കോടി സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം, ലോറി വാങ്ങണം, ആനേ വാങ്ങണം...
ഹോ, എത്ര എത്ര മോഹങ്ങള്‍.

എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്, ഒരു ചെറിയ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനിയര്‍ എന്ന് അറിയപ്പെടാനായിരുന്നു എനിക്ക് വിധി.അങ്ങനെ ഇരിക്കെയാണ്‌ എന്നിലെ ഗള്‍ഫ് മോഹം പിന്നെയും തല പൊക്കിയത്.കൂടെ ഒരു ചോദ്യവും..
ഏത് രാജ്യത്ത് പോകണം??
സൌദി ഈസ്സ് എ ഡേര്‍ട്ടി കണ്ട്രി...
അവിടെ കള്ള്‌ കുടിച്ചാല്‍ തല വെട്ടുമത്രേ!!!
ദുബായ് ഈസ്സ് എ നോട്ടി കണ്ട്രി...
അവിടെ കാശ് പോവാന്‍ നൂറ്‌ വഴിയുണ്ടത്രേ!!
പിന്നെയോ?
ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഖത്തര്‍.
സൌദിയുടെ സ്ട്രിക്റ്റും, ദുബായുടെ ഫിറ്റും ഉള്ള കണ്ട്രി.അങ്ങനെ അടിയന്‍ അവിടേക്ക് പോകുവാന്‍ തീരുമാനിച്ചു.

എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം..
എത്രയെത്ര കടമ്പകള്‍!!!
ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ അതിനു എന്നെ സഹായിച്ചു, അവന്‍റെ കമ്പനിയിലെ ഐടി മാനേജരായി അവന്‍ എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത ശമ്പളവും.
അന്ന് തന്നെ കമ്പനിയില്‍ രാജി കത്ത് നല്‍കി.
ഹോ, സോറി.
ഐടി കമ്പനിയില്‍ രാജി കത്ത് നല്‍കി എന്ന് പറയാന്‍ പാടില്ല, 'പേപ്പര്‍ ഇട്ടു' എന്നാണ്‌ ശരിയായ പ്രയോഗം.അതായത്, 'സാര്‍ ഈ കമ്പനിയിലെ സേവനം ​എന്നെ ഉയരങ്ങളില്‍ എത്തിച്ചു എന്നും, ഇനി ഉയരാന്‍ സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പിനിയെ ബോധിപ്പിച്ചു കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.
ഇങ്ങനെ പേപ്പര്‍ ഇട്ട് കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്...

ഒന്നാം കടമ്പ, നോട്ടീസ് പിരീഡ് :
അതായത് നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി ഒരു മാസം കൂടി കമ്പനിയെ സേവിക്കണം.എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക് അറിയാവുന്നതിനാലും, ഞെക്കി പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എനിക്ക് നോട്ടീസ് പിരീഡ് അവര്‍ മൂന്ന് ദിവസമായി വെട്ടി ചുരുക്കി.ഒരുപക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഒരു മാസത്തെ കറന്‍റ്‌ കളയുന്നതിലും നല്ലത് ഇതാണെന്ന് അവര്‍ ചിന്തിച്ചു കാണും.

രണ്ടാം കടമ്പ, ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് :
ഇത് പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാ ഡിപ്പാര്‍ട്ട്‌മെന്‍റിലും നടന്ന് ഞാനൊന്നും തല്ലി പൊട്ടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല എന്ന് ഒപ്പിട്ട് വാങ്ങിക്കണം.
ഡെവലപ്പ്‌മെന്‍റ്‌, ഫിനാന്‍സ്, എച്ച്.ആര്‍, അങ്ങനെ ഒടുവില്‍ ലൈബ്രറിയിലെത്തി..
ലൈബ്രേറിയന്‍റെ മുഖത്തൊരു ചോദ്യഭാവം:
"എന്താ?"
"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരു ഒപ്പ് വേണം"
"ആരാ?"
"ഞാന്‍ മനു, ഇവിടുത്തെ ഒരു എംപ്ലോയിയാ"
ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു പുച്ഛസ്വരത്തില്‍ അയാള്‍ പറഞ്ഞു:
"ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലല്ലോ?"
അതായത് എഴുത്തും വായനയും ഇല്ലാത്ത ഒരു ഏഴാം കൂലിയാണ്‌ ഞാനെന്ന് വ്യംഗ്യാര്‍ത്ഥം.ഒപ്പിട്ട് പേപ്പര്‍ കൈയ്യില്‍ കിട്ടുന്ന വരെ ഒന്നും മിണ്ടിയില്ല, പേപ്പര്‍ കിട്ടിയപ്പോള്‍ പതിയെ ചോദിച്ചു:
"സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?"
"ലൈബ്രേറിയന്‍ ലൈബ്രറിയില്‍ അല്ലേ ഇരിക്കേണ്ടത്?" അയാളുടെ മറുചോദ്യം.
അത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു പേപ്പറിലും, അലമാരയില്‍ ഇരിക്കുന്ന പത്ത് ബുക്കിലും നോക്കിയട്ട്, മുഖത്ത് മാക്സിമം പുച്ഛഭാവം വരുത്തി ഞാന്‍ ചോദിച്ചു:
"അപ്പോ ഇതിനാണ്‌ ലൈബ്രറി എന്ന് പറയുന്നത്.അല്ലേ?"
ഠിം!!!!
ലൈബ്രേറിയന്‍റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ് ഇന്‍റര്‍വ്യൂ :
ഏതൊരു എംപ്ലോയിയും കമ്പനി വിട്ട് പോകുന്നതിനു മുമ്പേ, അവരെ അവിടെ തന്നെ നിലനിര്‍ത്താന്‍ വല്ല വഴിയും ഉണ്ടോന്ന് അറിയാനുള്ള അവസാന ശ്രമം.എച്ച്.ആര്‍ മേഡവും, പ്രോജക്റ്റ് മാനേജറും കൂടിയാണ്‌ സാധാരണ ഇത് ചെയ്യുന്നത്.
"എന്താണ്‌ മനു ഈ ജോലി വിടാന്‍ കാരണം?"
ഇത് വളരെ അര്‍ത്ഥരഹിതമായ ചോദ്യമാണ്.
കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും ശമ്പളവും കിട്ടിയട്ടാണ്‌ അവന്‍ പോകുന്നതെന്ന്.എന്നിട്ടും ഇപ്പോഴും അതേ ചോദ്യം..
എങ്കിലും സത്യം മറച്ച് വച്ച് ഞാന്‍ മറുപടി നല്‍കി:
"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത് ജീവിക്കണമെന്നാണ്‌ ആഗ്രഹം"
എച്ച്.ആറിന്‍റെ കണ്ണ്‌ തള്ളി!!!
"അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന് വച്ചാല്‍....?"
"പഠിച്ചതൊക്കെ ആ മേഖലയില്‍ പ്രയോഗിക്കണം എന്നാണ്‌ എന്‍റെ ലക്ഷ്യം"
"വാട്ട് യൂ മീന്‍?"
"ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."
ഠോ ഠോ ഠോ...
തൃശൂര്‍പൂരം കഴിഞ്ഞ നിശബ്ദത.
എച്ച്.ആര്‍ മേഡത്തിനും, പ്രോജക്റ്റ് മാനേജര്‍ക്കും അനക്കമില്ല.ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു.ഒടുവില്‍ കുറേ നേരത്തെ നിശബ്ദതക്ക് ശേഷം പ്രോജക്റ്റ് മാനേജര്‍ പതിയെ പറഞ്ഞു:
"മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ടു, ബിക്കോസ്..."
ബിക്കോസ്???
"ബിക്കോസ്, യൂ ആര്‍ ആന്‍ അസറ്റ്"
ഞാനൊരു അസത്താണെന്ന്!!
അതേ, ഞാനൊരു അസത്താണ്.
ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ശേഖറുണ്ടായിരുന്നു, അവനൊപ്പം റൂമിലേക്ക്.അന്നേദിവസം അവിടെ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ഓഫീസിലേക്ക്...
ജോലിക്ക് കേറുന്നതിനു മുമ്പേ അറബിയുടെ അനുഗ്രഹം വാങ്ങാന്‍ അങ്ങേരുടെ റൂമില്‍ കയറി.ഈ അറബി അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്ന പോലെയൊന്നുമല്ല, അവരും മനുഷ്യരാ.നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വച്ച്, ബബിള്‍ഗം ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട് കസേരയില്‍ കയറി ഇരിക്കുവാണോന്ന് വരെ തോന്നി പോകും.എന്തായാലും ഫസ്റ്റ് ഇംബ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്ന് മനസിലോര്‍ത്ത് ഞാന്‍ പതിയെ പറഞ്ഞു:
"ഗുഡ് മോര്‍ണിംഗ് സാര്‍"
അറബി എന്നെ ഒന്ന് നോക്കി, കണ്ണ്‌ കൊണ്ട് ഇരിക്കാന്‍ പറഞ്ഞു.എന്‍റെ സര്‍ട്ടിഫിക്കേറ്റെല്ലാം നോക്കിയട്ട് അറബി ചോദിച്ചു:
"ദുയുനോ ഇന്താനെറ്റ്?"
കര്‍ത്താവേ!!!!
ഇതെന്ത് ഭാഷ???
അന്തം വിട്ട് നിന്ന എന്നോട് അങ്ങേര്‍ വീണ്ടും ചോദിച്ചു:
"ദുയുനോ തൈപ്പിംങ്?"
ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല, എനിക്ക് അറബി അറിയില്ലെന്ന് അങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും.അതിനാല്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ പറഞ്ഞു:
"ഐ ഡോണ്ട് നോ അറബി, പ്ലീസ് സ്പീക്ക് ഇന്‍ ഇംഗ്ലീഷ്"
എന്‍റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി അറിയില്ല, ദയവായി ഇംഗ്ലീഷില്‍ സംസാരിക്കു.
അത് കേട്ടതോടെ അങ്ങേര്‍ ചാടി എഴുന്നേറ്റ് കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യവിഷേപത്തോടെ ഭയങ്കര ബഹളം.അമ്പരന്ന് പോയ ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറത്തേക്ക് നോക്കി...
പൊന്നു ശേഖറെ, ഓടി വാടാ, രക്ഷിക്കടാ...
അപകടം മണത്ത് ശേഖര്‍ അകത്തേക്ക് കുതിച്ചു, അറബിയോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നെയും കൊണ്ട് പുറത്ത് ചാടി.

ആക്ച്വലി എന്താ സംഭവിച്ചത്??
എന്തിനാ അറബി ചൂടായത്??
ഓഫീസില്‍ കസേരയില്‍ പോയിരുന്നിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.മറുവശത്ത് ഇരിക്കുന്ന് ശേഖറാണെങ്കില്‍ ഞാന്‍ എന്തോ മഹാ അപരാധം ചെയ്ത പോലെ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്.ഒടുവില്‍ ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു:
"എന്താ അളിയാ പറ്റിയത്?"
"നിനക്ക് ഇന്‍റര്‍നെറ്റ് അറിയില്ലേ?" അവന്‍റെ മറുചോദ്യം.
"അറിയാം"
"പിന്നെ 'ഡു യൂ നോ ഇന്‍റര്‍നെറ്റ്' എന്ന് അറബി ചോദിച്ചപ്പോ നീ മിണ്ടാഞ്ഞത് എന്താ?"
ങ്ങേ!!!
അറബി അങ്ങനെ ചോദിച്ചോ?
അറബിയുടെ ആദ്യ ചോദ്യം മനസില്‍ ഒന്ന് അലയടിച്ചു...
ദുയുനോ ഇന്താനെറ്റ്?
ദു യു നോ ഇന്താനെറ്റ്??
ഡു യു നോ ഇന്തര്‍നെറ്റ്???
കര്‍ത്താവേ!!!!!
ഇതെന്ത് ചോദ്യം??
അപ്പോ എന്തായിരുന്നു അടുത്ത ചോദ്യം..
രണ്ടാമത്തെ ചോദ്യം തനിയെ ഒന്ന് ഡീക്കോട് ചെയ്ത് നോക്കി..
ദുയുനോ തൈപ്പിംങ്?
ദു യു നോ തൈപ്പിംങ്??
ഡു യു നോ ടൈപ്പിംഗ്???
വാവൂ..., സന്തോഷമായി ശേഖരേട്ടാ, സന്തോഷമായി.
നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന്ന ആ മഹാനോടാണ്‌ ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ സംസാരിക്കണമെന്നും വെച്ച് കാച്ചിയത്.ദൈവമേ, ഈ 'ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദി ബെസ്റ്റ് ഇംപ്രഷന്‍' എന്ന തത്വം ശരിയാണെങ്കില്‍ അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല്ല മതിപ്പ് ആയി കാണും.

എന്‍റെ കഷ്ടകാലം അവിടെ ആരംഭിക്കുകയായിരുന്നു...
ഐ.ടി മാനേജര്‍ എന്ന പേരും, കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ തുടക്കുന്ന പണിയും!!
എങ്കിലും കിട്ടുന്ന ശമ്പളവും, സമ്പാദിക്കാനുള്ള മോഹവും എന്നെ വീണ്ടും അവിടെ പിടിച്ച് നിര്‍ത്തി.അങ്ങനെ ഇരിക്കെ ഒരു ദിനം...
"എടാ അറബി നിന്നെ വിളിക്കുന്നു" ശേഖര്‍.
"എന്നാത്തിനാ?"
"ഈ കമ്പനി എഴുതി തരാനായിരിക്കും"
പോടാ പുല്ലേ!!!
റൂമില്‍ ചെന്നപ്പോല്‍ അറബി കാര്യം അവതരിപ്പിച്ചു.മെയിന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് അറബിയുടെ വീട്ടിലെ കമ്പ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ.അതിനു ഞാന്‍ ഒരു വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കണം പോലും.
യെസ് സാര്‍, ഐ വില്‍ ഡൂ.
തിരികെ ശേഖറിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവന്‍ പറഞ്ഞു:
"അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പ്പതു കിലോമീറ്റര്‍ ദൂരമുണ്ട്"
കടവുളേ!!!
നാല്‍പ്പത് കിലോമീറ്റര്‍ വയര്‍ വലിക്കാനോ??
തല കറങ്ങുന്ന പോലെ തോന്നി, താഴെ വീഴാതിരിക്കാന്‍ ശേഖറിന്‍റെ കൈയ്യില്‍ പിടിച്ചു.ബോധം വന്നപ്പോല്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:
"സാര്‍, ഇറ്റ് ഈസ് ഇംപോസിബിള്‍"
"നത്തിംഗ് ഈസ് ഇംപോസിബിള്‍" അറബി.
"ദെന്‍, ദിസ് ഈസ് നത്തിംഗ്" ഞാന്‍.
അതില്‍ ഞാന്‍ സ്ക്കോര്‍ ചെയ്തു, എനിക്ക് നൂറ്‌ മാര്‍ക്ക് അറബിക്ക് പൂജ്യം മാര്‍ക്ക്.അരമണിക്കൂറിനുള്ളില്‍ അറബി തിരിച്ച് സ്ക്കോര്‍ ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു.ഇപ്പോള്‍ അറബിക്ക് നൂറ്‌ മാര്‍ക്ക് എനിക്ക് പൂജ്യം മാര്‍ക്ക്.സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞ ഡയലോഗ് എന്‍റെ ജീവിതം ഗോപിയാക്കി.തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ്, അറബിയെ തന്തക്ക് വിളിച്ച്, തിരികെ നാട്ടിലേക്ക്..
ഇനി അറബി നാട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ എന്‍റെ പട്ടി വരും.
എനിക്ക് ചേര്‍ന്നത് ഇന്ത്യയാണ്..
ഭാരത്മാതാ കീ ജയ്.
"ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍"
ജയ് ഹിന്ദ്