Tuesday, October 12, 2010
നിങ്ങള്‍ ഈശ്വരവിശ്വാസി ആണെങ്കില്‍ മാത്രം വായിക്കുക
നിങ്ങള്‍ ഈശ്വര വിശ്വാസിയാണോ ? നിങ്ങള്‍ നിരന്തരം പ്രാര്‍ത്ഥനയില്‍ ഈശ്വരനോട് ആവശ്യങ്ങള്‍ ഉന്നയിക്കാറില്ലേ ? പ്രഭാതം മുതല്‍ പ്രദോഷം വരെ ചോദിച്ചിട്ട് എന്തൊക്കെ കിട്ടി. നാം ചോദിച്ചത് ഒന്ന്. കിട്ടിയത് മറ്റൊന്ന്. എങ്കിലും നാം ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും .സത്യത്തില്‍ ഇതാണോ പ്രാര്‍ത്ഥന ?........ഒരു കഥ പറയാം . ഒരാള്‍ ഒരു സിനിമാ താരമാകാന്‍ ആഗ്രഹിച്ചു . നിരന്തരം പ്രാര്‍ഥിച്ചു . ഒരു വാതിലും അയാള്‍ക്ക് വേണ്ടി തുറന്നില്ല . ഒടുവില്‍ അയാള്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരനായി . എന്നാല്‍ ഒരിടത്ത് ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു . ഒരിക്കല്‍ അയാള്‍ പാടത്ത് പണി എടുക്കുന്നതിനിടയില്‍ ഒരു സിനിമാക്കാരന്‍ ആ വഴിക്ക് വന്നു . കൃഷിക്കാരനെ കണ്ട മാത്രയില്‍ സിനിമാക്കാരന്‍ സന്തോഷിച്ചു . കാരണം തന്റെ കഥാപാത്രത്തിന് പറ്റിയ ഒരാളെ തേടി അയാള്‍ അലയുകയായിരുന്നു, അങ്ങനെ കൃഷിക്കാരന്‍ സിനിമാ താരമായി .പ്രശസ്തനായി ! സത്യത്തില്‍ കൃഷിക്കാരന്‍ ഏപ്പോഴും പ്രാര്‍ഥിച്ചത് എന്നും പണി ലഭിക്കണം എന്ന് മാത്രമായിരുന്നു .ഈ വൈരുധ്യമാണ് മനുഷ്യനെയും ഈശ്വരനെയും തമ്മില്‍ കൂട്ടി ഇണക്കുന്നത് .മനുഷ്യന്‍ ഒന്ന് ആഗ്രഹിക്കുന്നു . ദൈവം മറ്റൊന്ന് തരുന്നു .നമ്മുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ ദൈവം പ്രാപ്തന്‍ തന്നെ. ഈശ്വരന്‍ എല്ലാത്തിനും കഴിവുള്ളവന്‍ തന്നെ . പക്ഷെ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് അനുഗ്രഹം നല്‍കിയാല്‍ പ്രപഞ്ചം ഒരു നിമിഷം കൊണ്ട് തകര്‍ന്നു പോകും .ഈ സൌരയൂധങ്ങളെ താങ്ങി നിര്‍ത്തുന്ന ,ഈശ്വരന് എല്ലാം അറിയാം . അതുകൊണ്ടാണ് നമ്മുടെ ആഗ്രഹങ്ങള്‍ പലപ്പോഴും വൃധാവില്‍ ആകുന്നതു. അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കണം ഈശ്വരന്‍ എല്ലാം അറിയുന്നവനാണ് . നമ്മുടെ പ്രാര്‍ഥനകളില്‍ ആവശ്യങ്ങളെ ഒഴിവാക്കുക . പ്രാര്‍ഥനകള്‍ നമ്മളും ഈശ്വരനും തമ്മിലുള്ള ഒരു ഹൃദയം കവരുന്ന സ്നേഹ ബന്ധമായിരിക്കണം
Subscribe to:
Post Comments (Atom)
No comments:
Post a Comment