ചെന്നൈ: പേപ്പട്ടിവിഷത്തിനെതിരെയുള്ള കുത്തിവയ്‌പിന് പകരം പുതിയ ചികിത്സാരീതി വരുന്നു. പട്ടിയുടെ കടിയേറ്റഭാഗത്തെ തൊലി നീക്കിയുള്ള ചികിത്സാരീതിയാണിത്.
പുതിയ ചികിത്സ നടപ്പിലായായാല്‍ കുത്തിവെയ്‌പുമൂലം സഹിക്കേണ്ടിവരുന്ന കഠിനമായ വേദനയില്‍ നിന്നും രോഗികള്‍ക്ക് രക്ഷ നേടാന്‍ കഴിയും. പട്ടി കടിച്ച ഭാഗത്തെ തൊലി മാറ്റി ആന്റി റാബീസ് ഘടകമായ ഇമ്യൂണോ ഗ്ലോബിന്‍ വെയ്‌ക്കുകവഴി വൈറസിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന വിദഗ്‌ധര്‍ പറയുന്നു.
റാബീസ് വൈറസ് പകരുന്നത് തടയാന്‍ തൊലി മാറ്റിയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ ആദ്യം മധുരയില്‍ ചികിത്സ ആരംഭിക്കും. തുടര്‍ന്ന് നാല് ജില്ലകളില്‍ക്കൂടി ഇത് നടപ്പിലാക്കും ഇത് വിജയകരമാവുകയാണെങ്കില്‍ രാജ്യത്തൊട്ടാകെ ഈ ചികിത്സാരീതി പ്രചരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു
. ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടന്ന പുതിയ ചികിത്സാരീതിയെക്കുറിച്ചുള്ള ഗവേഷണം വിജയമാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പളനിസ്വാമി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പുതിയ ചികിത്സാ രീതിയില്‍ പരിശീലനം നല്‍കും.
പരിശീലന പദ്ധതിയ്‌ക്കായി സാമ്പത്തിക സഹായം നല്‍കാമെന്ന് ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിട്ടുണ്ട്. അടുത്തകാലത്ത് പേപ്പട്ടി വിഷബാധയേറ്റുള്ള മരണങ്ങള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ദില്ലി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യം ഈ ചികിത്സാരീതി പ്രചാരത്തില്‍ വരുത്തുക.
No comments:
Post a Comment