ഇന്ന് നമ്മളില്‍ പലരും ഒന്നില്‍ കൂടുതല്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ ആയിരിക്കും. എനിക്ക് തന്നെ നാല് ഇമെയില്‍ ഐഡികള്‍ ഉണ്ട്. അതും വ്യത്യസ്ഥങ്ങളായ ഇ-മെയില്‍ പ്രൊവൈഡര്‍ അക്കൗണ്ട്‌കളില്‍ ( gmai l,yahoo ,aol,hotmail .. etc മുതലായവയില്‍ ).ഓരോ അക്കൗണ്ട്‌കളിലും മെയിലുകള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണമെങ്കില്‍, അതില്‍ ഓരോന്നിലും എനിക്ക് കയറി ഇറങ്ങേണ്ടി വരുന്നു.അത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ട് .ഇത് പോലെ ബുദ്ധിമുട്ട് നിങ്ങള്‍ക്കും ഉണ്ടാകുന്നുണ്ടാകും. എന്നാല്‍ ഇനി മുതല്‍ നമുക്കത് മാറ്റിയെടുക്കാം.നിങ്ങളുടെ വ്യത്യസ്ത അക്കൗണ്ട്‌കളിലേക്ക് വരുന്ന മെയിലുകള്‍ ഒരു കുടക്കിഴില്‍ കൊണ്ടുവരാം.അതും ജി-മെയിലില്‍.ജി -മെയില്‍ ഇങ്ങനെ ഒരു സൌകാര്യം നല്‍കുന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല.ഞാനും വളരെ വൈകിയാണ് ഇത് മനസ്സിലാക്കിയത്.ഇനി എങ്ങനെയാണു ഇത് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം .
അതിനായി ആദ്യം നിങ്ങളുടെ Gmail account ഓപ്പണ്‍ ചെയ്ത് അതിന്‍റെ settings -ല്‍ പോവുക. അതില്‍ Accounts and import എന്നതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ നിന്നും വരുന്ന ലിസ്റ്റില്‍ Check mail using POP3 എന്ന ഓപ്ഷനില്‍ Add POP3 email account എന്ന ചെറിയ ഒരു ബോക്സില്‍ ഉണ്ടാകും.അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Email address ചോദിക്കും. അവിടെ നിങ്ങള്ക്ക് ഏതു അക്കൗണ്ട്‌ഡില്‍ നിന്നുമുള്ള മെയില്‍ ആണോ കാണിക്കേണ്ടത് അതിന്‍റെ മെയില്‍ ഐഡി കൊടുത്ത് .Next step കൊടുക്കുക.തുടര്‍ന്ന് വരുന്ന ബോക്സില്‍ use name , password കൊടുത്ത് Always use a secure connection (SSL) when retrieving mail എന്നിടത്ത് ടിക്ക് കൊടുത്ത് Add account കൊടുക്കുക.തുടന്നു വരുന്നത് Next അടിച്ചുകൊടുക്കുക.അവസാനം Verification code ചോദിക്കും.അവിടെ നിങ്ങള്‍ ഏതു അക്കൗണ്ട് ആണോ കൊടുത്തിരുന്നത്,ആ അക്കൗണ്ട്ഡില്‍ പോയി Confirmation code കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്ത് verify കൊടുക്കുക.ഇത്രേയുള്ളൂ...ഇനി ഒന്ന് ഇത് പോലെ ചെയ്തു നോക്കു.ഇങ്ങനെ നിങ്ങള്ക്ക് പരമാവധി നാല് അക്കൗണ്ട്‌കള്‍ വരെ കൊടുക്കാം.
No comments:
Post a Comment