Sunday, September 4, 2022

കോക്കനട്ട് റൈസ്

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കോക്കനട്ട് റൈസ്

എന്നും പ്രഭാതത്തില്‍ ഒരേ വിഭവങ്ങള്‍ കഴിച്ച് മടുത്തോ? എങ്കില്‍ ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം. കോക്കനട്ട് റൈസ്. പാചകത്തിന് അധികം ബുദ്ധിമുട്ടില്ലെന്ന് മാത്രമല്ല, രുചികരവുമാണ് കോക്കനട്ട് റൈസ്.

കോക്കനട്ട് റൈസ് തയ്യറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍  

ചോറ് – ഒരു കപ്പ്

തേങ്ങ – കാല്‍ കപ്പ്

കശുവണ്ടി നുറുക്കിയത് – ആറ്

നെയ്യ് – ഒന്നര ടേബിള്‍സ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

കറിവേപ്പില – രണ്ട് തണ്ട്

കായം – ഒരു നുള്ള്

ഉഴുന്നുപരിപ്പ് – അര ടീസ്പൂണ്‍

ചനക്കടല -അര ടീസ്പൂണ്‍

       തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാവുമ്പോള്‍ കായം, ഉഴുന്നു പരിപ്പ്, ചനക്കടല, കശുവണ്ടി നുറുക്കിയത്, കറിവേപ്പില എന്നിവയിട്ട് ചെറുതീയില്‍ വഴറ്റിയെടുക്കുക. അതിലേയ്ക്ക് ചോറ്, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റണം.

ശേഷം അടുപ്പില്‍ നിന്നിറക്കി ചൂടോടെ വിളമ്പാം. അല്‍പ്പം വ്യത്യസ്തമായ രുചി പരീക്ഷിക്കുന്നവര്‍ക്ക് കറിവേപ്പിലയ്‌ക്കൊപ്പം രണ്ടുചുള ചുവന്നുള്ളിയും ചേര്‍ത്ത് വഴറ്റാവുന്നതാണ്. സാധാരണ ചോറിന് പകരം പച്ചരി ചോറാണെങ്കില്‍ രുചി കൂടും.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment