Monday, September 5, 2022

ലെമണ്‍ റൈസ്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാം ലെമണ്‍ റൈസ്

  ഏറെ ആരോഗ്യകരമായ ഒരു വിഭവം തയ്യാറാക്കിയാലോ?. ഡിന്നറായും ബ്രേക്ക്ഫാസ്റ്റായും പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ലെമണ്‍ റൈസ്.

          ചേരുവകള്‍

പച്ചരിച്ചോറ് – ഒരു കപ്പ്

ചെറുനാരങ്ങ – ഒന്ന്

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

പച്ചമുളക് – ആറെണ്ണം

ചുവന്നമുളക് – രണ്ടെണ്ണം

ഉപ്പ് – ആവശ്യത്തിന്

മല്ലിയില, കറിവേപ്പില – അലങ്കാരത്തിന്

വറുത്തിടാന്‍

കടുക് – അര ടീസ്പൂണ്‍

ഉഴുന്ന് പരിപ്പ് – ഒരു ടീസ്പൂണ്‍

കടലപ്പരിപ്പ് – ഒരു ടീസ്പൂണ്‍

കപ്പലണ്ടി/കശുവണ്ടി – ആറെണ്ണം

നല്ലെണ്ണ – ഒരു ടീസ്പൂണ്‍

         തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാവുമ്പോള്‍ വറുത്തു ചേര്‍ക്കേണ്ട ചേരുവകള്‍ യഥാക്രമം വറുത്തെടുക്കുക. ഈ കൂട്ടിലേക്ക് വറ്റല്‍മുളകും അരിഞ്ഞ പച്ചമുളകും ഒരു മിനുട്ട് വഴറ്റുക. ശേഷം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വാങ്ങി, അതിലേക്ക് നാരങ്ങാനീരും ചോറും നന്നായി ചേര്‍ത്തിളക്കുക. മല്ലിയിലയും കറിവേപ്പിലയും വിതറി അലങ്കരിക്കുക.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment