Thursday, September 22, 2022

തേങ്ങാ പാൽ പുഡ്‌ഡിങ്

coconutmilk-pudding

നാവിൽ അലിഞ്ഞിറങ്ങുന്നൊരു തേങ്ങാ പാൽ പു‌ഡ്‌ഡിങ് മധുരം വീട്ടിൽ തയാറാക്കിയാലോ?


          ചേരുവകൾ

തേങ്ങാപ്പാൽ – 1ടിൻ

കണ്ടൻസ്ഡ് മിൽക് – 1 ടിൻ

ഫ്രഷ് പാൽ – 1 കപ്പ്

ജെലാറ്റിൻ – 3 ടീസ്പൂൺ

ഫ്രഷ് തേങ്ങ ചിരകിയത് - 1 പിടി

മുട്ടയുടെ മഞ്ഞ - 1

അണ്ടിപരിപ്പ് 

ബട്ടർ

              തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ടയുടെ മഞ്ഞ, ഫ്രഷ് പാൽ,   കണ്ടൻസ്ഡ് മിൽക് എന്നിവ മിക്സ് ചെയ്യുക. ഒരു ഡബിൾ ബോയിലറിൽ വെച്ച് തിളക്കുന്നത് വരെ ഇളക്കി കൊടുക്കുക.തേങ്ങ പാൽ ഒഴിച്ച് വീണ്ടും ചൂടാകുന്നത് വരെ ഇളക്കുക. ‌‍ബോയിലറിൽ നിന്ന് ഇറക്കി വെച്ച്,ഉരുക്കിയ ജലാറ്റിൻ ഒഴിച്ച് കൊടുക്കുക. സെറ്റിങ് ട്രേയിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെക്കുക.അലങ്കരിക്കാൻ വേണ്ടി ബട്ടറിൽ ചിരകിയ തേങ്ങയും അണ്ടിപരിപ്പും ലൈറ്റ് ബ്രൗൺ കളർ ആകുന്നത് വരെ വറുത്ത് പുഡ്ഡിംഗ് മുകളിൽ വിതറുക..   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment