Monday, September 26, 2022

ബേസന്‍ കാന്ത്വി

ബ്രേക്ക്ഫാസ്റ്റിനൊരുക്കാം രുചികരമായ ബേസന്‍ കാന്ത്വി

ബ്രേക്ക്ഫാസ്റ്റിന് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു വിഭവമാണ് ബേസന്‍ കാന്ത്വി. തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ള ബേസന്‍ കാന്ത്വി രുചിയിലും മുന്നിലാണ്. വളരെ കുറച്ച് സമയംകൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് ബേസന്‍ കാന്ത്വി. ഇത് തയ്യാറാക്കുന്ന വിധം നോക്കാം.

         ആവശ്യമുള്ള സാധനങ്ങൾ

കടലപ്പൊടി – 1/2 കിലോ

തൈര് – 1 കപ്പ്

വെള്ളം – 1 കപ്പ്

ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍

കായം – 1/2ടീസ്പൂണ്‍

കടുക് – 1/2 ടീസ്പൂണ്‍

കറിവേപ്പില (അരിഞ്ഞത് ) – 5 മുതല്‍ 6 വരെ

തേങ്ങ ചിരവിയത് – 4 ടേബിള്‍ സ്പൂണ്‍

         തയ്യാറാക്കുന്നവിധം :

ഒരു മീഡിയം സൈസ് ബൗളില്‍ തൈര് ഒഴിക്കുക. അത് നന്നായി പതപ്പിച്ച് എടുക്കുക. അതിലേക്ക് പാകത്തിന് മഞ്ഞള്‍പ്പൊടിയും കായവും ഉപ്പും ചേര്‍ക്കുക. അതിലേക്ക് കടലമാവ് ചേര്‍ത്ത് കുഴമ്പുപരിവത്തില്‍ തയ്യാറാക്കിയെടുക്കുക. പിന്നീട് ഒരു കടായി ചൂടാക്കി മാവ് അതിലേക്കൊഴിക്കുക. കട്ടപിടിക്കാതെ മാവ് കട്ടിയാകുന്നതുവരെ ഇളക്കികൊണ്ടിരിക്കണം. അത് കുഴമ്പുപരിവത്തില്‍ ആയാല്‍ ഒന്നോ രണ്ടോ പ്ലേറ്റെടുത്ത് അവയില്‍ എണ്ണ തേച്ച് വെയ്ക്കുക.

അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക. അഞ്ച് മിനിറ്റ് അവ തണുക്കാന്‍ വെയ്ക്കണം. അതിന് ശേഷം രണ്ടിഞ്ച് നീളത്തില്‍ അവ മുറിച്ചെടുക്കു. അതിന് മുകളിലേക്ക് കറിവേപ്പിലയും തേങ്ങ ചിരകിയതും ഇടുക. അതിന് ശേഷം അവ നന്നായി ചുരുട്ടിയെടുക്കുക. അതിനുശേഷം ഒരു പാന്‍ എടുത്ത് അല്‍പ്പം എണ്ണ ചൂടാക്കുക. എണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ക്കാം. ഇതിലേക്ക് കറിവേപ്പിലും ചേര്‍ക്കാം, നന്നായി യോജിപ്പിക്കുക കാന്ത്വി റെഡി. ആവശ്യാനുസരണം തേങ്ങയോ കറിവേപ്പിലയോ വെച്ച് അലങ്കരിക്കാം.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment