Friday, September 23, 2022

റവ ഇഡലി

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സ്പെഷ്യൽ റവ ഇഡലി

ഇഡലി മലയാളികളുടെ ഇഷ്ടപ്പെട്ട ഭക്ഷണമാണ്. ഇഡലിയും സാമ്പാറും എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടാനുള്ള വെള്ളമുണ്ടാകും. എന്നാല്‍, ആരും ഇതുവരെ ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും റവ ഇഡലി. ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. റവ ഇഡലി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

            ആവശ്യമുള്ള സാധനങ്ങള്‍

റവ – ഒരു കപ്പ്

തൈര് – ഒരു കപ്പ്

ഇനോ – മുക്കാല്‍ ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

              തയ്യാറാക്കുന്ന വിധം

റവ ഒരു ബൗളിലേക്കിട്ടു തൈര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു അര മണിക്കൂര്‍ വച്ചശേഷം ഉപ്പ്, ഇനോ ചേര്‍ത്ത് ഇഡലി തട്ടില്‍ ആവി കയറ്റി എടുക്കുക.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment