Friday, September 30, 2022

കോഴിക്കറി

ഇന്ന് നമുക്ക്‌ രുചികരമായ കോഴിക്കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

             ചേരുവകള്‍

1) ചിക്കന്‍ 1 കിലോ

2) സവാള 3 എണ്ണം

3) ചെറിയ ഉളളി 15-20 എണ്ണം

4) ഇഞ്ചി ചതച്ചത് 1ടേബിള്‍ സ്പൂണ്‍

5) വെളുത്തുള്ളി ചതച്ചത് 1 ടേബിള്‍ സ്പൂണ്‍

6) പച്ചമുളക് 6-7 എണ്ണം

7) കറിവേപ്പില 2 തണ്ട്

8) മല്ലിപ്പൊടി 2 ടീസ്പൂണ്‍

9) മുളകുപൊടി 1 ടീസ്പൂണ്‍

10) മഞ്ഞള്‍ പൊടി 1 ടീസ്പൂണ്‍

11) ഗരം മസാല പൊടി 1 ടീസ്പൂണ്‍ (ഗ്രാമ്പൂ, കറുവപ്പട്ട, ഏലയ്ക്ക, പെരുംജീരകം, കുരുമുളക് ചേര്‍ത്തു പൊടിച്ചത് )

12) തക്കാളി രണ്ടെണ്ണം

13) കട്ടി തേങ്ങാപ്പാല്‍ 1 കപ്പ്

14) ഉപ്പ് ആവശ്യത്തിന്

15) വെളിച്ചെണ്ണ 2 ടീസ്പൂണ്‍

              തയ്യാറാക്കുന്ന വിധം:

ചുവടു കട്ടിയുള്ള പാന്‍ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്തു നന്നായി പച്ചമണം പോകുന്നവരെ വഴറ്റുക.

വഴന്നു വന്നാല്‍ സവാളയും, ചെറിയുള്ളിയും, ഉപ്പും ചേര്‍ത്തു ഗോള്‍ഡന്‍ നിറമാവുന്ന വരെ വഴറ്റുക.

അതിലേക്കു മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ഡപ്പൊടി, ഗരംമസാല പൊടി ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. പൊടികള്‍ നന്നായി മൂക്കുന്നതുവരെ തീ കുറച്ചുവെച്ച് ഇളക്കിക്കൊടുക്കുക.

അതിലേക്ക് രണ്ട് തക്കാളി ചേര്‍ത്തു വഴറ്റുക. പാന്‍ അടച്ചുവെച്ച് തക്കാളിയും മറ്റു ചേരുവകളും നന്നായി വെന്തു മിക്‌സ് ആയി എണ്ണ തെളിയുമ്പോള്‍ ചെറുതാക്കി മുറിച്ച ചിക്കന്‍ ഇട്ടു ഇളക്കി മൂടി വെക്കുക

വെള്ളം ഒഴിേക്കണ്ട. ചിക്കനില്‍ നിന്ന് വെള്ളം ഇറങ്ങി വന്നതിനു ശേഷം ഒരു കപ്പ് കട്ടി തേങ്ങാപ്പാല്‍ ഒഴിച്ച് തിളക്കുമ്പോള്‍ തീ കുറച്ച്, മൂടി വേവിക്കുക.

നന്നായി വെന്തു ചാറു കുറുകിയ പരുവത്തില്‍ ഇറക്കുക.

ആവശ്യമെങ്കില്‍ ചെറിയുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ കടുക് വറുത്ത് ചേര്‍ക്കാം 

No comments:

Post a Comment