Monday, September 12, 2022

ചില്ലി ഇഡലി

നാലുമണി പരിഹാരമായി എളുപ്പത്തിൽ തയ്യാറാക്കാം ചില്ലി ഇഡലി 

  പ്രഭാത ഭക്ഷണത്തിനായി തയ്യാറാക്കുന്ന ഇഡലി ബാക്കി ഉണ്ടെങ്കില്‍ ഇനി കിടിലനൊരു സ്‌നാക്ക് തയ്യാറാക്കാം. ചില്ലി ഇഡലി എന്ന് പേരുള്ള ഈ സ്‌നാക്ക് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

         ആവശ്യമായ സാധനങ്ങള്‍

ഇഡലി – 5

പച്ചമുളക് – 2

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

മുളക്പൊടി – 1/4 ടീസ്പൂണ്‍

സവാള – 2 ( മീഡിയം വലുപ്പം)

ക്യാപ്സിക്കം – 1 ചെറുത്

സോയാ സോസ് – 2.5 ടീസ്പൂണ്‍

തക്കാളി സോസ് – 2.5 ടീസ്പൂണ്‍

ചില്ലി സോസ് – 1.5 ടീസ്പൂണ്‍

കോണ്‍ ഫ്ലോര്‍ – 1/2 കപ്പ്

അരിപൊടി – 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്, എണ്ണ – പാകത്തിന്

       തയ്യാറാക്കുന്ന വിധം

ഇഡലി, സവാള, ക്യാപ്സിക്കം ഇവ ചെറിയ ചതുര കഷണങ്ങളായി മുറിച്ച് വക്കുക. പച്ചമുളക് നീളത്തില്‍ കീറി വക്കുക. കോണ്‍ഫ്ലോര്‍, അരിപൊടി, മുളക്പൊടി, ലേശം ഉപ്പ്, 1/2 ടീസ്പൂണ്‍ സോയാസോസ്, 1/4 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ മിക്സ് ചെയ്ത് പാകത്തിനു വെള്ളം ചേര്‍ത്ത് കുറച്ച് തിക്ക് ആയി കലക്കുക.10 മിനിട്ട് മാറ്റി വെക്കുക. ശേഷം മുറിച്ച് വച്ച ഇഡലി തയ്യാറാക്കിയ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ ഇട്ട് വറുത്ത് കോരുക. പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ഇട്ട് വഴറ്റുക.  

സവാള വഴണ്ട് വരുമ്പോള്‍ പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ കൂടെ ചേര്‍ത്ത് വഴറ്റി, പച്ചമണം മാറുമ്പോള്‍ ക്യാപ്സിക്കം കൂടെ ചേര്‍ത്ത് ഇളക്കുക. ക്യാപ്സിക്കം ചെറുതായി ഒന്ന് വാടിയാല്‍ മതിയാകും. ശേഷം, സോയാ സോസ്, ചില്ലി സോസ്, തക്കാളി സോസ് ഇവ കൂടെ ചേര്‍ത്ത് ഇളക്കുക. ഉപ്പ് നോക്കിയിട്ട് ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക.

ഒന്ന് ചെറുതായി ചൂടായി കഴിയുമ്പോള്‍ വറുത്ത ഇഡലി കൂടെ ചേര്‍ത്ത് നന്നായി ഇളക്കി 23 മിനുറ്റ് അടച്ച് വച്ച് വേവിച്ച് തീ ഓഫ് ചെയ്യാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment