ഉച്ചയൂണിനൊപ്പം ഇടിച്ചക്ക തോരനും ചിക്കന്‍ മുളകിട്ടതും.
"ഇടിച്ചക്ക തോരന്‍ (പച്ചക്കുരുമുളക് ചേര്‍ത്തരച്ചത്)
ഇടിച്ചക്ക - 1
തേങ്ങ ചിരകിയത് - 1 കപ്പ്
ചുവന്നുള്ളി - 6-7
വെളുത്തുള്ളി - 4 അല്ലി
പച്ചക്കുരുമുളക് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 1-2
ജീരകം - 1/2 ടീസപൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസപൂണ്‍
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വറ്റല്‍മുളക് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഇടിച്ചക്ക മുള്ള് ചെത്തി മാറ്റി മുറിച്ച ശേഷം ആവിയില്‍ വേവിച്ചെടുക്കുക. വെന്ത കഷ്ണങ്ങള്‍ ഇടികല്ല് കൊണ്ടോ തവി കൊണ്ടോ ചതച്ച് വെക്കുക.
തേങ്ങ, പച്ചക്കുരുമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക.
ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പില, വറ്റല്‍മുളക് ചേര്‍ത്ത ശേഷം ചതച്ച് വച്ച ചക്കയും പാകത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് ഒരു മിനുട്ട് വഴറ്റുക.
അതിലേക്ക് അരച്ച് വച്ച തേങ്ങാക്കൂട്ട് ചേര്‍ത്ത് യോജിപ്പിച്ച് പച്ചമണം മാറുന്ന വരെ ചെറുതീയില്‍ അടച്ച് വച്ച് വേവിക്കുക.
ഇടക്കിടെ ഇളക്കി കൊടുക്കുക.
ചിക്കന്‍ മുളകിട്ടത്
ചിക്കന്‍ - 1/2 കിലോ
സവാള - 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 1-2
തക്കാളി - 1
കാശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്
ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് സവാള,. ഇഞ്ചി വെളത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക .
ചുവന്നു പച്ചമണം മാറി വരുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി കൂടെ ചേര്‍ത്ത് മൂപ്പിക്കുക.
അരിഞ്ഞ തക്കാളി കൂടെ ചേര്‍ത്ത് വഴറ്റുക.
"അതിലേക്ക് കഴുകി വൃത്തിയാക്കി വച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് കൊടുക്കുക.
പാകത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക.
(പ്രഷര്‍ കുക്കറില്‍ ആണ് പാകം ചെയ്യുന്നതെങ്കില്‍ വെള്ളത്തിന്റെ അളവ് കുറച്ച് കൊടുക്കുക.)"
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment