പാലും ബിസ്ക്കറ്റും കൊണ്ടൊരു കിടിലൻ ഡ്രിങ്ക്'_ , _നമ്മൾ പല തരം ഷേക്ക് കഴിച്ചിട്ടുണ്ട് . എന്നാൽ ഇവിടെ നമ്മൾ വീട്ടിലുള്ള ചില ചേരുവകൾ വച്ച് ഒരു അടിപൊളി ഷേക്ക് ആണ് ഇവിടെ ഉണ്ടാക്കുന്നത് . അതും ഐസ് ക്രീം ഒന്നും ചേർക്കാതെ തന്നെ നല്ല കലക്കൻ ടേസ്റ്റിൽ...
ചേരുവകൾ
ബിസ്കറ്റ് ഏതെങ്കിലും - 8 എണ്ണം ( മാരീ ഗോൾഡ് ആണ് ഇവിടെ ഉപയോഗിച്ചത്
തണുത്ത പാൽ - ഒരു വലിയ ഗ്ലാസ്
പഞ്ചസാര - 2 ടേബിൾ സ്പൂൺ
കോഫീ പൗഡർ - ഒന്നര ടീസ്പൂൺ , അല്ലെങ്കിൽ ഒരു ടീസ്പൂൺ വാനില എസൻസ് ഉപയോഗിക്കാം
ഐസ് ക്യൂബ് - ആവശ്യത്തിന്
ചോക്കലേറ്റ് സിറപ്പ് -അലങ്കരിക്കാൻ
നട്ട്‌സ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1. പാൽ ഫ്രിഡ്ജിൽ വച്ച് നല്ല കട്ട ആയിട്ടെടുക്കുക .
2. ഒരു മിക്സിയിൽ പാലും , ബിസ്കറ്റും , കാപ്പി പൊടിയും , ആവശ്യത്തിന് മധുരവും , ഐസും ഇട്ടു നന്നായിട്ട് അടിച്ചെടുക്കുക .
3. ഒരു ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്കു മിൽക്ക് ഷേക്ക് ഒഴിച്ച് കൊടുക്കുക . ശേഷം നട്ട്‌സ് , ചോക്ലേറ്റ് സിറപ്പ് എന്നിവ ഏറ്റവും മുകളിൽ ആയിട്ട് ഇട്ടു കൊടുക്കുക .
നമ്മളുടെ മിൽക്ക് ഷേക്ക് റെഡി
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment