Thursday, August 31, 2023

സേമിയ പായസം

ഇന്ന് നാലാം ഓണം . ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയത്തോടെയാണ് അവസാനത്തിലേക്ക് നീങ്ങുന്നത്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. _നാലാമോണം പൊടിപൂരമെന്നാണ് പറയാറ്. ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാമോണം നക്കീം തുടച്ചും എന്നൊരു പഴഞ്ചൊല്ലുമുണ്ട്. നാലാം ഓണം കഴിഞ്ഞാല്‍ പിന്നെ അടുത്ത ചിങ്ങമാസ പുലരിക്കായുളള കാത്തിരിപ്പായി.

നാലാം ഓണത്തിന്‌ നക്കീം തുടച്ചും തിന്നുന്നതിനൊപ്പം അടിപൊളി സേമിയ പായസം കൂടി ആയാലൊ ?

       ചേരുവകൾ

സേമിയ (Vermicelli) - I കപ്പ്

പാൽ - 4 കപ്പ്

പഞ്ചസാര -1/2 കപ്പ്

മിൽക്ക് മെയ്ഡ് - 1/2 ടിൻ

ചൗവ്വരി (sago) - 3 ടേബിൾ സ്പൂൺ

ഏലക്കാ പൊടി - 1/4 ടിസ്പൂൺ

        ഉണ്ടാക്കുന്നവിധം

ആദ്യം 1 1/2 കപ്പ് വെള്ളം തിളക്കുമ്പോൾ ചൗവ്വരി ഇട്ട് വേവിച്ച് അരിച്ച് എടുക്കണം .

ചൗവ്വരി വേകുന്ന സമയം1 സ്പൂൺ നെയ്യ് ഒഴിച്ച് സേമിയ വറുക്കണം.

പാൽ തിളക്കുമ്പോൾ വറുത്ത സേമിയയും വേവിച്ച ചൗവ്വരിയും ഇട്ട് സേമിയ വേരുന്നത്‌ വരെ ഇളക്കണം. ( കനം കുറഞ്ഞ സേമിയ ആണ് എടുത്തേ .. അത് വേകാൻ 6 -7 മിനിട്ട് മതി )

സേമിയ വെന്താൽ പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർത്തിളക്കി ഇത്തിരി കുറുകി വരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് ഇളക്കി ഓഫ് ചെയ്യണം.

ആവശ്യമുള്ള അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തിട്ടാൽ പായസം റെഡി ..
https://t.me/+jP-zSuZYWDYzN2I0

Tuesday, August 29, 2023

ഇടിച്ചുപിഴിഞ്ഞ പായസം

ഓണം മധുരമുള്ളതാക്കാന്‍ ഇടിച്ചുപിഴിഞ്ഞ പായസം

ഇടിച്ചുപിഴിഞ്ഞ പായസം

പത്തനംതിട്ടയിലെ കലഞ്ഞൂര്‍ ദേശക്കാരും സമീപ ദേശക്കാരും ഓണമൊരുക്കുന്നതിന് തിരുവോണ നാളില്‍ രാവിലെ തന്നെ കലഞ്ഞൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെത്തും. പ്രത്യേകം തയ്യാറാക്കിയ ഇടിച്ചുപിഴിഞ്ഞ പായസം വാങ്ങുന്നതിനായിട്ടാണ് ഇവരെത്തുന്നത്. വര്‍ഷത്തില്‍ രണ്ടുനാള്‍ മാത്രമാണ് ക്ഷേത്രത്തില്‍ പ്രത്യേക ഇടിച്ചുപിഴിഞ്ഞ പായസം വഴിപാട് നടത്തുന്നത്.

ക്ഷേത്രത്തില്‍ തിരുനാള്‍ ഉത്സവം നടക്കുന്ന മീനമാസത്തിലെ രോഹിണി നാളും ചിങ്ങമാസത്തിലെ തിരുവോണ നാളിലുമാണ് ഈ പ്രത്യേക വഴിപാട് ഒരുക്കുന്നത്. കലഞ്ഞൂരിലും സമീപ ദേശങ്ങളിലും തിരുവോണനാളില്‍ തിരുവോണ സദ്യക്ക് ഒപ്പം ഈ പായസമാണ് വിളമ്പുന്നത്. വീട്ടില്‍ വിരുന്നുവരുന്നവര്‍ക്കും വിശേഷാല്‍ പ്രസാദമായി നല്‍കുന്നതും ഇടിച്ചുപിഴിഞ്ഞ പായസമാണ്.

ക്ഷേത്രത്തിലെ നാലമ്പലത്തിലായിട്ടാണ് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുെവച്ച് പായസം തയ്യാറാക്കുന്നത്. ഉത്രാടംനാള്‍വരെ ക്ഷേത്രത്തില്‍ രസീത് എഴുതുന്നവര്‍ക്ക് മാത്രമായിട്ടാണ് ഇത് നല്‍കുന്നത്.

ഓണത്തിന് തയ്യാറാക്കാം പച്ചരിയും കദളിപ്പഴവും ചേര്‍ത്ത ഇടിച്ചുപിഴിഞ്ഞ പായസം

       ചേരുവകള്‍

പച്ചരി/ഒണക്കലരി: 250 ഗ്രാം
ശര്‍ക്കര: 750 ഗ്രാം
മൂന്ന് തേങ്ങയുടെ പാല്‍ (ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ)
കദളിപ്പഴം: രണ്ടെണ്ണം
കല്‍ക്കണ്ടം/പഞ്ചസാര പൊടിച്ചത്-രണ്ട് സ്പൂണ്‍
ഏലയ്ക്ക, പച്ച കര്‍പ്പൂരം-ആവശ്യത്തിന്

         തയ്യാറാക്കുന്ന വിധം

"കഴുകി വൃത്തിയാക്കിയ അരി മൂന്നാംപാലില്‍ വേവിക്കുക. നന്നായി വെന്ത അരിയിലേക്ക് ശര്‍ക്കര ഉരുക്കി പാനിയാക്കി, കരടു കളഞ്ഞ് ഒഴിക്കുക. ഇതിലേക്ക് രണ്ടാംപാല്‍ ഒഴിക്കുക. ശര്‍ക്കരയുടെ പച്ചമണം മാറുന്നതുവരെ പത്തുമിനിറ്റോളം തിളപ്പിക്കുക. ഇത് തിളച്ച് കുഴമ്പു രൂപത്തിലാകുമ്പോള്‍ പൊടിച്ച കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ക്കുക. തീ കുറച്ച് ഒന്നാം പാല്‍ ചേര്‍ക്കുക. ഒന്നാംപാല്‍ ചേര്‍ത്തശേഷം തിളപ്പിക്കരുത്. അരിഞ്ഞുവെച്ച കദളിപ്പഴം ചേര്‍ത്ത് ആവശ്യത്തിന് ഏലയ്ക്കപ്പൊടി, പച്ചകര്‍പ്പൂരം എന്നിവ ചേര്‍ത്തിളക്കുക."
https://t.me/+jP-zSuZYWDYzN2I0

Friday, August 25, 2023

കുഴിമന്തി

കുഴിമന്തി പ്രേമികൾക്ക് അത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാമോ? രുചികരമായ കുഴിമന്തി വീട്ടിലുണ്ടാക്കുന്നതെങ്ങനെ❓️

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് കുഴിമന്തി. കുഴിമന്തി എന്നത് ഒരു സൗദി അറേബ്യന്‍ വിഭവമാണ്. പല ഹോട്ടലുകളിലും ഇത് നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും വാങ്ങിക്കഴിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല. കുഴിയിൽ വെച്ച് വേവിക്കുന്നുവെന്നതാണ് കുഴിമന്തിയുടെ പ്രത്യേകത. അറേബ്യന്‍ കുഴിമന്തി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചിക്കന്‍ – ഒരു കിലോ

ബസ്മതി അരി – രണ്ട് കപ്പ്

മന്തി സ്പൈസസ് – രണ്ടു ടീസ്പൂണ്‍

സവാള – നാല് എണ്ണം

തൈര് – നാല് ടീസ്പൂണ്‍

ഒലിവ് എണ്ണ – നാല് ടീസ്പൂണ്‍

ഒരു തക്കാളി മിക്സിയില്‍ അടിച്ചെടുത്ത കുഴമ്പ്
ഗാര്‍ലിക് പേസ്റ്റ്, ജിഞ്ചര്‍ പേസ്റ്റ് – ഓരോ ടീസ്പൂണ്‍ വീതം

നെയ്യ് – രണ്ട് ടീസ്പൂണ്‍

പച്ചമുളക് – അഞ്ച് എണ്ണം

ഏലയ്ക്ക – അഞ്ച് എണ്ണം

കുരുമുളക് – പത്തെണ്ണം

         ഉണ്ടാക്കുന്ന വിധം:

മന്തി സ്പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാര്‍ലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവയ്ക്കുക. ഇറച്ചിയില്‍ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു പിടിച്ചുവരുന്നതുവരെ മാറ്റിവയ്ക്കുക. ഈ സമയത്തു ബസ്മതി അരി വേവിക്കണം. ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്. ഒരു ചെമ്പില്‍ നെയ്യൊഴിച്ച് അതിൽ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാര്‍ലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്സിക്കം, തക്കാളിക്കുഴമ്പ് എന്നിവയും ചേര്‍ക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം. അരി വെന്തശേഷം അടപ്പിനു മുകളില്‍ പ്രത്യേകം തയാറാക്കിയ പാത്രത്തില്‍ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനല്‍ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവുകയും ഇറച്ചിയുടെ നെയ്യും മസാലയും അരിയില്‍ ചേരുമ്പോള്‍ കുഴിമന്തിയുടെ രുചി വര്‍ദ്ധിക്കും.
https://t.me/+jP-zSuZYWDYzN2I0

Thursday, August 24, 2023

കൊങ്കണി ഖീരി

മഞ്ഞളിലകളുടെ മണത്താൽ സ്വാദിഷ്ടമായ കൊങ്കണി ഖീരി

      കൊങ്കണി ഖീരി
ഇലക്കറികൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് അവയുടെ പോഷക പ്രാധാന്യം മുന്നിൽക്കണ്ടാണല്ലോ. മുരിങ്ങയിലയും പല തരം ചീരയും പാലക്കും ഒക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ഇക്കൂട്ടത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരാളാണ് മഞ്ഞളില. അതേ "മണ്ണിനടിയിൽ കിടക്കുന്ന പൊന്നമ്മയെ" തേടി പോവുമ്പോൾ, മണ്ണിനു മീതെ തലയുയർത്തി നിൽക്കുന്ന മഞ്ഞളിലകളെ നമ്മൾ അത്ര കണ്ട് ശ്രദ്ധിക്കാറില്ല. എന്നാൽ കൊങ്കണി ഭക്ഷണരീതിയിൽ മഞ്ഞളിലകൾക്ക് വളരെ അധികം മുൻ‌തൂക്കമുണ്ട്.‌

മഞ്ഞളില നേരിട്ടു കഴിക്കാറില്ലെങ്കിലും പല വിഭവങ്ങളിലും ഇവ ചേർക്കും. ഇവയുടെ പ്രധാന ആകർഷണം മഞ്ഞളില പേറുന്ന പ്രത്യേക മണം തന്നെയാണ്. ഈ മണം അതാത് വിഭവങ്ങളിൽ പകർന്നുകൊടുക്കുക കൂടി ചെയ്യുമ്പോൾ രുചിക്കൊപ്പം ഗുണവം മണവും കൂടും.

മഞ്ഞളിലകൾ ആൻറിഓക്സിഡന്റുകളുടെ കലവറ കൂടിയാണ്. ഇവയുടെ വിഷാണുനാശക കഴിവ് കൂടെയാകുമ്പോൾ അതീവ ഗുണകരമായ ഇലകൾ കൂടെയാകുന്നു.

കൊങ്കണികൾ പല വിശേഷ ദിവസങ്ങളിലും മഞ്ഞളില കൊണ്ടുള്ള പല പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ഇവയിൽ മുൻപന്തിയിൽ നിൽക്കുന്നത് മഞ്ഞളിലകളിൽ ഉണ്ടാക്കുന്ന ഇലയട തന്നെയാണ്. സാധാരണ വാഴയിലയിലും മറ്റുമുണ്ടാക്കുന്ന ഇലയപ്പം, മഞ്ഞളിലകളിൽ ഉണ്ടാക്കുന്നു. ഇലയടയിൽ ഈ മണം കൂടിചേരുമ്പോൾ പിന്നതൊരു സ്വർഗീയ രുചി തന്നെയാണ്. " പത്തോളി " എന്നാണിതിനു കൊങ്കണിയിൽ പേര്. മഞ്ഞളില കഷ്ണങ്ങൾ ഇഡ്ഡലി തട്ടിൽ വെച്ച് , ചീകിയ കക്കിരിക്കയും ശർക്കരയും അരിമാവിൽ ചേർത്തുണ്ടാക്കുന്ന മധുര ഇഡ്ഡലി ആണെങ്കിൽ മറ്റൊരു രുചി അനുഭവം തന്നെയാണ്.

അതേ മാവിൽ ശർക്കര ചേർക്കാതെ പച്ചമുളക് ഇഞ്ചിയൊക്കെ ചേർത്തുണ്ടാക്കുന്ന എരിവുള്ള ഇഡ്ഡലിയും ഉണ്ടാക്കും. രണ്ടിലും തീർച്ചയായും താരം മഞ്ഞളിലയുടെ മണം തന്നെയാണ്. കൂടാതെ ഉത്തര കർണാടകയിലെ കൊങ്കണികൾ ഉണ്ടാക്കുന്ന " ഹുഗ്ഗി " എന്ന കറിയിലും മഞ്ഞളിലകൾ ചേർക്കാറുണ്ട്. വെണ്ടയ്ക്കയും കോളിഫ്‌ളവറുമാണ് ഇതിലേ താരങ്ങൾ.

ഇന്ന് പരിചയപ്പെടുത്തുന്ന കൊങ്കണി വിഭവമാണ്, " ഖീരി ". തേങ്ങാപ്പാൽച്ചോറിനോട് സാമ്യമുള്ള ഈ വിഭവത്തിലും മഞ്ഞളിലയുടെ മണം നിർണായകമാണ്. നാഗപഞ്ചമി ആഘോഷിക്കുന്ന കൊങ്കണികൾ അന്നേ ദിവസം നിർബന്ധമായും ഖീരി ഉണ്ടാക്കും. ഉച്ചയ്ക്ക് ഊണിനൊപ്പം വിളമ്പുന്ന ഈ രുചിക്കൂട്ട് കറികൾ ചേർത്ത് കഴിക്കും. മധുരം ഇല്ലാതെയാണ് ഖീരി ഉണ്ടാക്കുന്നതെങ്കിലും പഞ്ചസാര ചേർത്ത് മധുരമുള്ള ഖീരിയാക്കി കഴിക്കുന്നവരും ഉണ്ട്.

ഇതിൽപ്പറഞ്ഞ ഏതു വിഭവങ്ങളായാലും അതിലെ മഞ്ഞളിലകളുടെ മണം തന്നെയാണ് പ്രധാനം. കഴിക്കാൻ നേരം മഞ്ഞളിലകൾ മാറ്റിവെയ്ക്കുകയും ചെയ്യും. എന്നാൽ എല്ലാവർക്കും ചിലപ്പോൾ ഈ മണം സ്വീകാര്യമായെന്നും വരില്ല എന്നുകൂടെ ഇതിൽ ചേർത്ത് വെയ്ക്കട്ടെ.
ഇനി ഖീരി ഉണ്ടാക്കേണ്ട വിധത്തിലേക്ക്

       ചേരുവകൾ

1. പച്ചരി - 1/2 കപ്പ്‌

2. കട്ടി തേങ്ങാപ്പാൽ - 1 കപ്പ്

3. രണ്ടാം പാൽ - 2 കപ്പ്‌

4. മഞ്ഞളില - ഒന്നോ രണ്ടോ

      തയ്യാറാക്കുന്നവിധം

പച്ചരി കഴുകി, മഞ്ഞളില മുഴുവനോടെ ചേർത്ത്, രണ്ടാം പാലിൽ വേവിച്ചു നല്ല മൃദുവായ ചോറാക്കുക. കുക്കറിലോ കലത്തിലൊ, നിങ്ങളുടെ ഇഷ്ടാനുസരണം ചോറുണ്ടാക്കാം. ഇനി ഈ ചോറിലേക്ക് ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ വെയ്ക്കുക. തിള വന്നു തുടങ്ങുമ്പോൾ മാറ്റി വെയ്ക്കാം. ഖീരി തയ്യാർ. ഇനി കറികൾക്കൊപ്പമോ പഞ്ചസാര ചേർത്തോ ഖീരി കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0

Saturday, August 19, 2023

ചിക്കൻ രാര

ചിക്കൻ വെച്ച് തയ്യാറാക്കുന്ന അതീവ രുചികരമായ ഒരു പഞ്ചാബി വിഭവമാണ് ചിക്കൻ രാര. അല്പം ചിക്കൻ അരച്ച് ഗ്രേവിയിൽ ചേർക്കുന്നതാണ് ഈ ചിക്കൻ കറിയുടെ പ്രത്യേകത. ചോറ്, ചപ്പാത്തി,നാൻ,പൊറോട്ട ഇവയുടെയൊക്കെ കൂടെ നല്ല കോമ്പിനേഷനാണ്.

         ചേരുവകൾ

ചിക്കൻ -ഒരുകിലോ

നെയ്യ് - 4 ടേബിൾ സ്പൂൺ

വഴനയില (എടന്ന ) - 2 എണ്ണം

കറുത്ത ഏലക്ക - 1 എണ്ണം

ഇഞ്ചി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ

സവാള -3 എണ്ണം

മഞ്ഞൾപ്പൊടി-  അര ടീസ്പൂൺ

കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ

മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ

കുരുമുളകുപൊടി-1 ടീസ്പൂൺ

ഗരം മസാല പൊടി - 1 ടീസ്പൂൺ

ജീരകപ്പൊടി-1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തക്കാളി -2 എണ്ണം

തൈര് -ഒരു കപ്പ്

പഞ്ചസാര- ഒരു ടീസ്പൂൺ

മല്ലിയില -ഒരു പിടി

            തയ്യാറാക്കുന്ന വിധം

`ചിക്കൻ ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വെക്കുക.

ഇതിൽ നിന്നും എല്ലില്ലാത്ത  രണ്ട് കഷണങ്ങൾ എടുത്ത് മിക്സിയിൽ ചതച്ചെടുക്കുക. ഏകദേശം അരക്കപ്പ് ഉണ്ടാവണം.

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി വഴനയില, കറുത്ത ഏലക്ക ഇവ വഴറ്റുക. ഇതിലേക്ക് ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക.

ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.

ഇതിലേക്ക് ചിക്കൻ ചേർത്ത് ഇളക്കി മൊരിഞ്ഞ് തുടങ്ങുമ്പോൾ മസാലപ്പൊടികളും ഉപ്പും ചേർക്കുക.

പൊടികളുടെ പച്ചമണം മാറുമ്പോൾ അരച്ച ചിക്കൻ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

വലിയ കഷണങ്ങളാക്കിയ തക്കാളി, അധികം പുളിയില്ലാത്ത തൈര്, പഞ്ചസാര ഇവ ചേർത്ത്  ഇളക്കിയതിനുശേഷം അടച്ചുവെച്ച് 20 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. 

കഷണങ്ങൾ നന്നായി വെന്ത് ചാറ് കുറുകി തുടങ്ങുമ്പോൾ മല്ലിയില വിതറി തീ ഓഫ് ചെയ്യാം.

https://noufalhabeeb.blogspot.com/?m=1

Thursday, August 17, 2023

വാഴപ്പൂ ബജി

വാഴപ്പൂവിനുള്ളിലെ തേൻ നമ്മൾ എല്ലാവരും കഴിക്കാറുണ്ട്‌... എന്നാൽ ഈ വാഴപ്പൂ ഉപയോഗിച്ച്‌ നമുക്ക്‌ ഇന്ന് ഒരു വിഭവം ഉണ്ടാക്കാം. വാഴപ്പൂ ബജി.

എങ്ങനെയാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം .

        ചേരുവകൾ

കടലമാവ് - 1/2 കപ്പ്‌

അരിപ്പൊടി - 1/2 കപ്പ്‌

മുളക്പൊടി 1 ടീസ്പൂൺ

ഗരംമസാല 1/2 ടീസ്പൂൺ

മഞ്ഞൾ പൊടി - 1 നുള്ള്

കായ പൊടി -2 നുള്ള്

ഉപ്പ് - ആവശ്യത്തിന്

ബേക്കിംഗ്‌ സോഡ - 2 നുള്ള്

വാഴ പൂ - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

           ഉണ്ടാക്കുന്ന വിധം

വാഴ പൂവ് ഉള്ളിലെ നാരു കളഞ്ഞ് കുറച്ചു നേരം വെള്ളത്തിൽ ഇട്ടതിനു ശേഷം ഒരു അരിപ്പയിലിട്ട് വെള്ളം ഊറ്റി കളയുക. കടലമാവും, അരിപൊടി , മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി, കായ പൊടി, ഉപ്പ് എല്ലാം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് കുഴക്കുക, ഇതിലോട്ട്‌ ഒരു നുളള് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. ഇതിലേക്ക് വാഴ പൂവ് ഓരോന്നായി മുക്കി എടുത്ത് എണ്ണയിലിട്ട് വറുത്ത് കോരി എടുക്കുക.  ചൂടോടെ എല്ലാവർക്കും കൊടുക്കുക.
https://t.me/+jP-zSuZYWDYzN2I0

Tuesday, August 15, 2023

മദ്രാസ് ചിക്കന്‍കറി

ഈസിയായി ഉണ്ടാക്കാം മദ്രാസ് ചിക്കന്‍കറി

എല്ലാവര്‍ക്കും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചിക്കന്‍ വിഭവങ്ങള്‍. ഓരോ പ്രദേശത്തെയും അടിസ്ഥാനപ്പെടുത്തി ചിക്കന്‍കറി വെയ്ക്കുന്നതിന്റെ രുചിയിലും പാചകത്തിലും അത്രയധികം വ്യത്യാസങ്ങളുണ്ട്. എന്നും ഒരേ രീതിയില്‍ പാചകം ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പുത്തന്‍ രുചികള്‍ പരീക്ഷിക്കാം. എളുപ്പത്തില്‍ രുചികരമായി ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് മദ്രാസ് ചിക്കന്‍ കറി. ചോറിന് ചപ്പാത്തിയ്ക്കും ഒപ്പമെല്ലാം കിടിലന്‍ കോംമ്പിനേഷനാണ് ഈ ചിക്കന്‍ കറി.

        ചേരുവകള്‍

1) സണ്‍ഫ്‌ളവര്‍ ഓയില്‍: 80 മില്ലി
2) വെളുത്തുള്ളി: 10 ഗ്രാം
3) വറ്റല്‍ മുളക് : 10 ഗ്രാം
4) മല്ലി: 12 ഗ്രാം
5) കുരുമുളക്: 5 ഗ്രാം
6) ജീരകം: 7ഗ്രാം
7) സവാള: 30 ഗ്രാം
8) തക്കാളി: 50 ഗ്രാം
9) കാശ്മീരി മുളകുപൊടി: 10 ഗ്രാം
10) ഉപ്പ് പാകത്തിന്
11) തൈര്: 20 ഗ്രാം
12) ചിക്കന്‍ : 250 ഗ്രാം

        പാചകരീതി

1) ഫ്രയിങ് പാനില്‍ സണ്‍ഫ്‌ളവര്‍ ഓയിലൊഴിച്ച് വറ്റല്‍ മുളക്, വെളുത്തുള്ളി, മല്ലി, കുരുമുളക്, ജീരകം, വലുതായി അരിഞ്ഞ സവാള, തക്കാളി, കാശ്മീരി ചില്ലി പൗഡറുമിട്ട് ചെറുതീയില്‍ ചൂടാക്കുക.
2) തക്കാളി നന്നായി വെന്തതിന് ശേഷം മിക്‌സ്യില്‍ നന്നായി അരച്ചെടുക്കുക .
3) അരച്ചെടുത്ത ഗ്രേവി ഫ്രയിങ് പാനിലിട്ട്, ചിക്കനും പാകത്തിന് ഉപ്പും ഇട്ട് ചെറുതീയില്‍ 10 മിനിറ്റ് കുക്ക് ചെയ്യുക
4) ചിക്കന്‍ നന്നായി കുക്ക് ആയത്തിനു ശേഷം തീ ഓഫ് ചെയ്ത് തൈര് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക.
https://t.me/+jP-zSuZYWDYzN2I0

Monday, August 14, 2023

കുബ്ബൂസ്

കുബ്ബൂസ് വീട്ടിൽ തന്നെ ഈ രീതിയിൽ ഉണ്ടാക്കാം: സൂപ്പറാണ്

ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരങ്ങളിൽ ഒന്നാണ് കുബ്ബൂസ്. എന്നാൽ വീട്ടിൽ എത്രതന്നെ ഉണ്ടാക്കിയാലും കടയിൽ നിന്ന് വാങ്ങുന്ന കുബ്ബൂസ് പോലെ സോഫ്‌റ്റും, ടേസ്റ്റും കിട്ടണമെന്നില്ല. അതിനാൽ മിക്കവാറും പേരും കടയിൽ നിന്നാണ് കുബൂസ് വാങ്ങുക. ഇന്ന് നമുക്ക് നല്ല സോഫ്റ്റ് കുബ്ബൂസ് എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് കാൽകപ്പ് ചെറിയ ചൂടുവെള്ളം എടുക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് മിക്‌സാക്കുക.

ഇനി ആ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റൻറ് ഈസ്റ്റ് ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം അഞ്ച് മിനിറ്റോളം ഈസ്റ്റിനെ പൊങ്ങി വരാനായി മാറ്റിവെക്കുക. ഇനി ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് മൈദ മാവ് എടുക്കുക. അതിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് വെള്ളത്തിൽ കലക്കി വെച്ചിട്ടുള്ള ഈസ്റ്റിനെ മാവിലേക്ക് ചേർത്ത് ഇളക്കുക. മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.

കുറച്ചു ഒട്ടുന്ന പരുവത്തിൽ വേണം മാവിനെ കുഴച്ചെടുക്കാൻ.ചപ്പാത്തി മാവിനേക്കാൾ കുറച്ചുകൂടി സോഫ്റ്റായ മാവാണ് കുബ്ബൂസിനായി വേണ്ടത്. ശേഷം ഒട്ടുന്ന പരുവത്തിൽ കുഴച്ചെടുത്ത മാവിലേക്ക് ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് നന്നായി കുഴയ്ക്കുക. ഈ കുഴച്ചെടുത്ത മാവിൽ ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നല്ലതുപോലെ തടവുക. എന്നിട്ട് ഒന്നരമണിക്കൂറോളം മാവിനെ റസ്റ്റ് ചെയ്യാനായി വെക്കുക. ഒന്നര മണിക്കൂറാകുമ്പോൾ മാവ് ഡബിൾ സൈസായി കിട്ടും.

ശേഷം വീണ്ടും ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നന്നായി ഒന്നുകൂടെ കുഴയ്ക്കുക. ശേഷം കയ്യിൽ കുറച്ച് എണ്ണ തടവിയ ശേഷം ഒരു വലിയ നാരങ്ങയുടെ അളവിൽ മാവിനെ ഉരുട്ടിയെടുക്കുക. ശേഷം ഡ്രൈ ആയിട്ടുള്ള ഒരു പാത്രത്തിലേക്ക് കുറച്ചു മൈദമാവ് തൂകി കൊടുക്കാം. എന്നിട്ട് ഓരോ ബോൾസിനേയും അതിലേക്ക് വച്ച് കൊടുക്കാം. എല്ലാ മാവിനെയും ഇതുപോലെ ഉരുട്ടിയെടുത്ത ശേഷം അഞ്ച് മിനിട്ടോളം റസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ചപ്പാത്തി പലകയിൽ വെച്ച് പതുക്കെ മാവിനെ പരത്തിയെടുക്കുക. പ്രഷർ കൊടുക്കാതെ വേണം മാവിനെ പരത്തിയെടുക്കാൻ.

എല്ലാ കുബ്ബൂസിനെയും ഇതുപോലെ പരത്തി എടുത്തശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. പാനൊന്നു മീഡിയം ഫ്ളൈമിൽ ചൂടായി വരുമ്പോഴേക്കും കുറച്ച് എണ്ണ തടവുക. പിന്നീട് കുബ്ബൂസിനെ അതിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് ഒരു സൈഡ് കുമിളകൾ പോലെ വന്നു തുടങ്ങുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഇതുപോലെ എല്ലാ കുബ്ബൂസിനെയും ചുട്ടെടുക്കുക.

പെട്ടെന്നുതന്നെ കുബ്ബൂസ് പൊങ്ങി വരാൻ തുടങ്ങുന്നതാണ്. ശേഷം തിരിച്ചും മറിച്ചുമിട്ട് ബലൂൺ പോലെ പൊങ്ങി വരുമ്പോൾ എടുത്ത് മാറ്റുക. വളരെ ടേസ്റ്റിയായ സോഫ്റ്റ് കുബൂസ് തയ്യാറായി. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്. കടയിൽ നിന്നും കുബൂസ് ഇനി വാങ്ങിക്കുകയെ വേണ്ട. വീട്ടിൽ തന്നെ നമുക്ക് സിംപിളായി ഉണ്ടാക്കാം.
https://t.me/+jP-zSuZYWDYzN2I0

Sunday, August 13, 2023

ചോക്ലേറ്റ് സ്പോന്ജ് കേക്ക്

ചോക്ലേറ്റ് സ്പോന്ജ് കേക്ക്

ചേരുവകൾ

· മൈദാ --- മുക്കാൽ കപ്പ്

· കൊക്കോ പൗഡർ --1/ 4 കപ്പ്

· ബേക്കിംഗ് പൌഡർ -- 1 ടീസ്പൂൺ

· പാൽ -- അര കപ്പ്

· വെണ്ണ -- 100 ഗ്രാം

· ഉപ്പ് -- രണ്ടു നുള്ള്

· പഞ്ചസാര -- മുക്കാൽ കപ്പ്

· മുട്ട -- 2 എണ്ണം

· വാനില എസ്സെൻസ് --- 1 ടീസ്പൂൺ

     തയ്യാറാക്കുന്ന വിധം

മൈദ, കൊക്കോ പൗഡർ , ഉപ്പ്, ബേക്കിംഗ് പൗഡർ ഇവ എല്ലാം കൂടി ഒരു മൂന്ന് തവണ അരിച്ചെടുത്തു വെക്കുക.ഒരു ബൗളിൽ പഞ്ചസാരയും മുട്ടയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഒരു വിധം ഫ്ലഫി ആയി വരുമ്പോൾ വാനില എസ്സെൻസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക .ഒരു പാനിൽ പാലും വെണ്ണയും കൂടി ചൂടാക്കാൻ ചെറിയ തീയിൽ വെച്ച് കൊടുക്കുക മുട്ടപഞ്ചസാര മിക്സിലേക്കു നേരത്തെ അരിച്ചു വച്ച മൈദ കുറേശേ ചേർത്ത് ഫോൾഡ് ചെയ്തു എടുക്കുക .മൈദ മുഴുവനും ചേർത്ത് കഴിഞ്ഞാൽ ഈ ബാറ്ററില്ലേക്ക് പാലും വെണ്ണയും ചൂടോടുകൂടി തന്നെ ഒഴിച്ച് നന്നായി മിക്സ് ചെയ്തുകേക്ക് ബാറ്റെർ റെഡി ആക്കി എടുക്കുക.ഇനി ബട്ടർ പേപ്പർ വെച്ച ഒരു പാനിലേക്കു കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക .ഇനി പാൻ ഒന്ന് തട്ടി കൊടുക്കണം എയർ ബബ്ബ്ൾസ് പോകാൻ ആണ് ഇങനെ ചെയ്യുന്നത് .ഇനി ഒരു പഴയ പരന്ന പാൻ ഹൈ ഫ്ളൈമിൽ മൂന്ന് മിനിറ്റ് ചൂടാക്കുക ഇനി കേക്ക് പാൻ ചൂടാക്കിയ പാനിന്റെ മുകളിൽ വെച്ച് കൊടുത്തു മൂടി കൂടി വച്ച ശേഷം മൂന്നു മിനിറ്റ് ഹൈ ഫ്ളൈമിൽ തന്നെ വെക്കുക .അതിനു ശേഷം 10 മിനിറ്റ് മീഡിയം ഫ്ളൈമിലും പിന്നെ 40 മിനിറ്റ് സിമ്മിലും ഇട്ടു കേക്ക് ബേക്ക് ചെയ്യുക (പാനിന്റെ മൂടിയുടെ എയർ ഹോൾ അടച്ചു കൊടുക്കാൻ മറക്കരുത് )53 മിനിട്ടിനു ശേഷംഒരു സ്റ്റിക് എടുത്തു കേക്ക് ഒന്ന് ബേക്ക് ആയോ എന്ന് നോക്കണം.(ഓരോ സ്റ്റോവിന്റെ ഫ്ളയിം അനുസരിച്ചു ബേക്കിങ് സമയം കുറച്ചു മാറ്റം വരാം) .സ്റ്റിക് ക്ലിയർ ആയി വന്നാൽ കേക്ക് റെഡി ആയി .ഇനി സ്റ്റോവ് ഓഫ് ചെയ്തു കേക്ക് തണുക്കാൻ വെക്കാം .നന്നായി തണുത്താൽ കട്ട് ചെയ്തു കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0

Saturday, August 12, 2023

തക്കാളി മിഠായി


ഇന്ന് തക്കാളി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന  മിഠായിയുടെ  റെസിപ്പി നോക്കിയാലോ..

      ആവശ്യമായ ചേരുവകൾ

തക്കാളി       -  2 എണ്ണം

പഞ്ചസാര     -  1/2 കപ്പ്‌

കോൺഫ്ലോർ  - 3 ടേബിൾ സ്പൂൺ

        തയ്യാറാക്കുന്ന വിധം

▪ ആദ്യം ചൂട് ഉള്ള വെള്ളത്തിൽ തക്കാളി ഇട്ടതിനു ശേഷം ഒരു 5  മിനിറ്റ് കഴിയുമ്പോൾ അതിന്റെ തൊലി കളയുക.

▪ ഇനി ആ തക്കാളി മിക്സിയിൽ നല്ലതുപോലെ അരച്ച് എടുക്കുക.

▪ ഒരു ബൗളിൽ  കുറച്ചു വെള്ളം കോൺഫ്ലോർ ചേർത്ത് കട്ട ഇല്ലാതെ കലക്കി എടുക്കുക.

▪ ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കുക അതിലേക്കു തക്കാളി അരച്ചതും പഞ്ചസാരയും ചേർത്ത് കൊടുക്കാം.

▪ ഇനി ഇത് നന്നായി ചൂടായി പഞ്ചസാര ഒക്കെ അലിഞ്ഞു കഴിയുമ്പോൾ കോൺഫ്ലോർ കലക്കിയത് ചേർത്ത് കൊടുക്കാം.

▪ ചെറു തീയിൽ വെച്ചു എല്ലാം നന്നായി ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കുക.

▪ പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകം ആകുമ്പോൾ നെയ്യ് അല്ലെങ്കിൽ എണ്ണ പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക.

▪ തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പ് ആക്കി  ഇത് മുറിച്ചു എടുക്കുക.

▪ അലങ്കാരത്തിനായി കുറച്ചു ടെസ്സിക്കേറ്റഡ് കോക്കനട്ട് അതിനേറെ മുകളിൽ തൂകി കൊടുക്കാം.
https://t.me/+jP-zSuZYWDYzN2I0

Thursday, August 10, 2023

വറുത്തരച്ച കൊഞ്ചു കറി

വറുത്തരച്ച കൊഞ്ചു കറി

         ചേരുവകൾ

കൊഞ്ച്-അരക്കിലോ

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ഉപ്പ് വറുത്തരയ്ക്കാന്‍

തേങ്ങ ചിരകിയത്-അര മുറി മുഴുവന്‍

മല്ലി-3 ടേബിള്‍ സ്പൂണ്‍

ഉണക്കമുളക്-6

വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍

ചെറിയുള്ളി-10 കറിയ്ക്ക്

ഉലുവ-കാല്‍ ടീസ്പൂണ്‍

ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍

സവാള-1

പുളി-ചെറുനാരങ്ങാവലുപ്പത്തില്‍

കറിവേപ്പില വറവിന്

കടുക്-കാല്‍ ടീസ്പൂണ്‍

ചെറിയുള്ളി-6

ഉണക്കമുളക്-2

          തയ്യാറാക്കുന്ന വിധം

കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക. ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക. ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ്, പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം. ഇത് വെന്തു കഴിയുമ്പോള്‍ വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം. വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.
https://t.me/+jP-zSuZYWDYzN2I0

Tuesday, August 8, 2023

താറാവ് മപ്പാസ്

`നല്ല താറാവ് മപ്പാസ്  കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

         ചേരുവകൾ

താറാവിറച്ചി -400 ഗ്രാം

വലിയ ഉള്ളി -ആറെണ്ണം

നാളികേരം -രണ്ടെണ്ണം

പച്ചമുളക് -രണ്ടെണ്ണം

കറിവേപ്പില -ഒരു തണ്ട്

മഞ്ഞള്‍പൊടി -അര ടീസ്പൂൺ

മല്ലിപ്പൊടി -രണ്ട് ടേസ്പൂൺ

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

ഇഞ്ചി -ചെറിയ കഷണം

വെളിച്ചെണ്ണ - ആറ് ടേസ്പൂൺ

ഉപ്പ് -പാകത്തിന്

      തയാറാക്കുന്ന വിധം

പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും കുരുമുളകു പൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. 

നല്ല പോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക.

ഉപ്പും നാളികേരത്തിന്‍റെ മൂന്നാം പാലും ചേര്‍ത്ത് തിളക്കുന്നതു വരെ ചൂടാക്കുക.

താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്‍റെ രണ്ടാം പാല്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക.

തുടര്‍ന്ന് ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റിവെക്കാം.

അപ്പം, പുട്ട്, ചപ്പാത്തി എന്നിവയോടൊപ്പം താറാവ് മപ്പാസ് കേമമാണ്.`

https://t.me/+jP-zSuZYWDYzN2I0

Friday, August 4, 2023

മീൻ ബിരിയാണി

മീൻ മസാലക്കു ആവശ്യമുള്ള സാധനങ്ങൾ

അയയ്ക്കൂറ _ ഒരുകിലോ

സവാള _ 4 എണ്ണം വലുതു

വെളുത്തുള്ളി _ രണ്ടുകുടം

ഇഞ്ചി _ ഒര വലിയപീസ്‌

പച്ചമുളക് _ പതിനഞ്ചേന്നം(ഓരോരുത്തരുടെ എരിവിന് അനുസരിച്ച്)

ഗരം മസാല _ 1 1\2 ടി സ്പൂൺ

മല്ലിയില _ ഒരു പിടി

പുതിനയില _ മല്ലിയിലയുടെ പകുതി

തൈര് _ രണ്ടു ടേബിൾ സ്പൂൺ

എണ്ണ _ നൂറുഗ്രാം

നെയ്യ് _ ഒരു സ്പൂൺ

( മീനിൽ പുരട്ടാൻ )

മുളകു പൊടി _ ഒരു ടേബിൾസ്പൂൺ

മഞ്ഞൾ പൊടി _ കാൽ ടീസ്‌പൂൺ

ഉലുവ പൊടി _ 1\2 ടീസ്പൂണ്

നാരങ്ങ. _1ടീസ്പൂണ്

ഉപ്പ്‌ _ ആവശ്യത്തിന്

     മാസാല ഉണ്ടാക്കുന്ന വിധം

മീൻ മസാലാപുരട്ടി പൊരിച്ചെടുക്കുക.ഒരു പാനിൽ എണ്ണയും നെയ്യും ഒഴിച്ച് പട്ട ഗ്രാമ്പൂ ഏലക്ക ഇട്ടു പൊട്ടുമ്പോൾ സവാള അരിഞ്ഞത് ഇട്ടു വഴറ്റുക.ഒന്നു വഴന്നു വരുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,ഇവ ചതച്ചത് എല്ലാം നന്നായി വഴറ്റുക.വഴന്നുവരുമ്പോൾ തക്കാളി ,ഗരം മസാല ,മഞ്ഞള്പൊടി ഇതെല്ലാം ഇട്ടു നന്നായി വഴറ്റി എണ്ണ തെളിയുമ്പോൾ മല്ലിയില പുതിനയില ,തൈര് ,പച്ചമീൻ രണ്ടു കഷണം 1 സ്പൂണ് നാരങ്ങ നീര് ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചു കുറച്ചു സമയം വേവിക്കുക.അതിനു ശേഷം പൊരിച്ചുവെച്ച മീൻ പൊടിഞ്ഞു പോവാതെ ഇതിൽ ഇടുക.മൂടിവെച്ചു ഒരുപത്തു മിനിറ്റു കഴിഞ്ഞു തീ ഓഫുചെയ്യാം.മസാല റെഡി.

    ചോറിനു വേണ്ട സാദനങ്ങൾ


ബസുമതി റൈസ് _ നാല് ഗ്ലാസ്‌

വെള്ളം _ എട്ടുഗ്ലാസ്സ്

സവാള _രണ്ട്

അണ്ടി ,മുന്തിരി _ കുറച്ചു

നെയ്യ് _4 സ്പൂൺ

പട്ട _ രണ്ടു കഷനം

ഗ്രാമ്പൂ _ അഞ്ചു

ഏലക്ക _ അഞ്ചു

കുരുമുളക് _ അരടീസ്പൂൺ

പെരുംജീരകം _ അരടീസ്പൂൺ

വഴന ഇല _ രണ്ടെണ്ണം

നാരങ്ങ. _1

ഉപ്പ്‌ _ ആവശ്യത്തിനു

         ഉണ്ടാക്കുന്ന വിതം

ഒരു പത്രം അടുപ്പിൽ വെച്ച് എണ്ണയും നെയ്യും ഒഴിച്ച് സവാള അണ്ടി ,മുന്തിരി എന്നിവ വറുത്തു മാറ്റി വെക്കുക. ബാക്കിനെയ്യിൽ മസാലകളും പെരുംജീരകം ഇട്ടു പൊട്ടുമ്പോൾ ഒരു ചെറിയ സവാള അറിഞ്ഞതുംഇട്ടു ഒന്നു വഴറ്റി വെള്ളവും ആവശ്യത്തിനു ഉപ്പും 1 നാരങ്ങയും പിഴിഞ്ഞു ഇട്ടു തിളക്കുമ്പോൾ അരി ഇട്ടു വെള്ളവുംപറ്റിച്ചു വേവിച്ചു എടുക്കുക.ഇനി വേറൊരു പാത്രത്തിൽ ആദ്യം കുറച്ചു ചൊറിടുക പിന്നെ മസാല അങ്ങനെ എല്ലാ ചോറും മസാലയും മുഴുവനും ഇട്ടു വറുത്തുവെച്ച സവാള മിക്സു മുകളിൽ ഇട്ടു മല്ലിയില അരിഞ്ഞതും അല്പം ഗരം മാസലയും ഇട്ടു 15 മിനുട്ട് ചെറു തീയിൽ ധം ഇടുക.മുടിയുടെ മുകളിൽ കുറച്ചു കനൽ കൂടി ഇട്ടു കൊടുക്കുക.ബിരിയാണി തയ്യാർ.

ധം ഇടുമ്പോൾ നന്നായിട്ട് ആവി വരണം..ആവി പുറത്തേക്ക് പോകാതെ ശ്രദ്ധിക്കുക..
https://t.me/+jP-zSuZYWDYzN2I0

കക്കറൊട്ടി

കണ്ണൂർ ജില്ലയിൽ പൊതുവെ കക്കറൊട്ടി / കുഞ്ഞപ്പം എന്നറിയപ്പെടുന്ന ഈ വിഭവം തെക്കൻ മലബാറിൽ അറിയപ്പെടുന്നത് കുഞ്ഞിപ്പത്തിരി/ കുഞ്ഞിപ്പത്തൽ / ആണപ്പത്തൽ എന്നും മലബാർ കഴിഞ്ഞാൽ പിടിയെന്നും അറിയപ്പെടുന്നു. ചേർക്കുന്ന ഇറച്ചിയുടെ രീതി അനുസരിച്ച്, കോഴിപ്പിടി എന്നും പോത്തിറച്ചി ചേർത്താൽ പോത്ത്പിടിയെന്നും അറിയപ്പെടുന്നു. രണ്ട് തരത്തിൽ കക്കറൊട്ടി ഉണ്ടാക്കാറുണ്ട്, തീരെ വരണ്ട്, ചാറിന്റെ അംശം കുറച്ചും ഇത്തിരി ചാറോട് കൂടിയും.

രുചി കൊണ്ട് സ്നേഹമൂട്ടുന്നവരാണ് മലബാറുകാർ അതുപോലെ തന്നെ അവിടത്തെ വിഭവങ്ങൾക്കുമുണ്ട് സ്നേഹത്തിൽ ചാലിച്ച പേരുകൾ അത്തരത്തിലൊരോമനപ്പേരിട്ടു വിളിക്കുന്ന വിഭവമാണ്. കക്ക റൊട്ടി അഥവാ കുഞ്ഞിപത്തൽ. കാഴ്ച്ചയിൽ ചെറുതാണെങ്കിലും നാവിൻ തുമ്പിൽ രുചിയുടെ വിപ്ലവം തീർക്കാൻ കേമനാണ് കുഞ്ഞി പത്തൽ. പേരുപോലെതന്നെ കാഴ്ചയിലും ഓമനത്തം തോന്നുന്ന വിഭവമാണിത്. ഇത്തിരിക്കുഞ്ഞനാണെങ്കിലും തട്ടുകടകളിലെ രാജാവാണ് കക്കറൊട്ടി. വൈകുന്നേരമായിക്കഴിഞ്ഞാൽ നല്ല ആവിപറക്കുന്ന കാക്കറൊട്ടി ഇല്ലാത്ത തട്ടുകടകൾ മലബാറിൽ കാണില്ല. നിരവധി ആളുകളാണ് ഇതിന്‍റെ രുചിതേടി ഇവിടങ്ങളിൽ വരാറുള്ളത്. നല്ല ചൂട് കട്ടൻ ചായക്കൊപ്പം എരിവൂറുന്ന കാക്കറൊട്ടി കൂടി കണ്ടാൽ വായിൽ കപ്പലോടിക്കാൻ വെള്ളം കാണും. ചിലയിടത്ത് കക്ക റൊട്ടിയാണെങ്കിൽ ചിലയിടത്തിത് കുഞ്ഞി പത്തലാണ് കക്കയുടത്രയും വലുപ്പമുള്ളതുകൊണ്ടാവാം മലബാറുകാർ ഇതിനെ കക്ക റോട്ടിയെന്നു വിളിക്കുന്നത്. ഒന്ന് മനസ്സുവെച്ചാൽ നമ്മുടെ വീടുകളിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

പത്തലിനാവശ്യമായ ചേരുവകൾ

പുഴുങ്ങലരി – ഒന്നര കപ്പ്

തേങ്ങ – അര കപ്പ്

ചെറിയുള്ളി – 10 എണ്ണം

ജീരകം – അര ടീസ്പൂൺ

അരിപ്പൊടി – ആവശ്യത്തിന്‌

ഉപ്പ് – ആവശ്യത്തിന്

    അരപ്പിന്‍റെ ചേരുവകൾ

തേങ്ങാ – അര മുറി

ജീരകം – അര ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

   മറ്റു ചേരുവകൾ

സവാള – 2 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂൺ

പച്ചമുളക് – 2 എണ്ണം

തക്കാളി – 1 എണ്ണം

ചിക്കൻ / ഇറച്ചി – അര കിലോ

കറുവപ്പട്ട – ആവശ്യത്തിന്

ഗരം മസാല – 1 ടീസ്പൂൺ

കുരുമുളകുപൊടി – അര ടീസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

മുളക്‌പൊടി – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – ആവിശ്യത്തിന്

എണ്ണ – ആവിശ്യത്തിന്

   തയ്യാറാക്കുന്ന വിധം

▪ പടിപടിയായി പാചകം ചെയ്യാം അത്യാവശ്യത്തിനു മാത്രം വെള്ളമെടുത്ത് ഒന്നര കപ്പ് അരി, അരക്കപ്പ് തേങ്ങ, 6 ചെറിയ ഉള്ളി,അര സ്പൂൺ ജീരകം എന്നിവ മിക്സിയിൽ ചെറിയ തരിയോടു കൂടി അരച്ചെടുക്കുക._ _ഇതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് പത്തിരിക്ക് മാവുകുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കിയ ശേഷം ചെറുതായി കൈകൊണ്ട് അമർത്തി കോയിൻ ഷേപ്പ് വരുത്തുക. അപ്പച്ചെമ്പിൽ വെള്ളം വച്ച് ആവിയിൽ 20 മിനിറ്റെങ്കിലും വേവിക്കുക.

▪ രണ്ടാമതായി അരപ്പ് തയ്യാറാക്കാം. ഒരു പാൻ വച്ച് അരമുറി തേങ്ങ ചിരവിയത്, അരസ്പൂൺ ജീരകം, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ വറുക്കുക. ഇതു തണുത്തശേഷം നല്ലതുപോലെ അരച്ചെടുക്കുക.

▪ മൂന്നാം ഘട്ടത്തിൽ ഒരു പാൻ വെച്ച് അതിൽ എണ്ണയൊഴിക്കുക. എണ്ണ ചൂടായ ശേഷം അരിഞ്ഞെടുത്ത രണ്ടു സവാള ചേർത്ത് നല്ലതുപോലെ വഴറ്റുക.അതിലേക്ക് അരച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് രണ്ടുപച്ചമുളക്, കറിവേപ്പില എന്നിവയിട്ട് നല്ലപോലെ വഴറ്റുക. ഒരു സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മുളകുപൊടി എന്നിവയും ചേർത്ത് നന്നായി ഇളക്കുക.പച്ചമണം മാറി കഴിഞ്ഞാൽ തക്കാളി ചേർത്തുകൊടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളകുപൊടി, കറുവപ്പട്ടയുടെ ഒരു ഇല, ഉപ്പ് എന്നിവ ചേർക്കുക. നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ പകുതി വേവിച്ചു വെച്ചിരിക്കുന്ന അര കിലോ ചിക്കനും ചേർത്തിളക്കുക. ഇതിൽ ആവശ്യത്തിനു വെള്ളമൊഴിച്ച് മൂടിവെച്ചു 10 മിനിറ്റ് വേവിക്കുക.

▪ തയ്യാറാക്കിവെച്ചിരിക്കുന്ന അരപ്പ് പത്തു മിനിറ്റിനുശേഷം ഇതിലേക്ക് ചേർക്കുക. വീണ്ടും അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.അരപ്പു കുറുകി വരുമ്പോൾ നേരത്തെ വേവിച്ചുവച്ചിരിക്കുന്ന പത്തൽ ചേർക്കുക. ഇതു നല്ലപോലെ ഇളക്കണം. അരപ്പു കുറുകി വന്നാൽ ആവശ്യത്തിനു മല്ലിയില ചേർക്കാം. ഇതോടെ… രുചിയൂറുന്ന കുഞ്ഞിപ്പത്തൽ റെഡി… വൈകുന്നേരങ്ങളിൽ ചായക്കൊപ്പമോ രാവിലത്തെ പലഹാരമായിട്ടോ എങ്ങനെ വേണമെങ്കിലും ഇതുകഴിക്കാം ചിക്കന് പകരമായി ഉരുളക്കിഴങ്ങിട്ടും, മീൻ ചേർത്തും കുഞ്ഞിപത്തൽ ഉണ്ടാക്കാം വെജിറ്റേറിയൻസിനും,നോൺ വെജിറ്റേറിയൻസിനും ഒരേ പോലെ ഇഷ്ട്ടപെടുന്ന രുചിക്കൂട്ടാണ്‌ കക്ക റൊട്ടി അഥവാ കുഞ്ഞി പത്തലിന്‍റേത്.
https://t.me/+jP-zSuZYWDYzN2I0

Thursday, August 3, 2023

ചിക്കന്‍ ഫ്രൈ

നാവില്‍ രുചിയൂറും പയ്യോളി ചിക്കന്‍ ഫ്രൈ ട്രൈ ചെയ്യാം

കുട്ടികള്‍ക്ക് പയ്യോളി ചിക്കന്‍ ഫ്രൈ ഒരുപാട് ഇഷ്ടമാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഒന്നാണ് പയ്യോളി ചിക്കന്‍ ഫ്രൈ.

  പയ്യോളിക്കാരുടെ സ്‌പെഷ്യല്‍ വിഭവമാണ് പയ്യോളി ചിക്കന്‍ ഫ്രൈ. ഇന്ന് നമുക്ക് ഹോട്ടലുകളില്‍ നിന്നും ഇത് വാങ്ങാന്‍ കഴിയുമെങ്കിലും വീട്ടില്‍ ഉണ്ടാക്കുന്നതിന്റെ രുചിയും ഗുണവും ഒന്ന് വേറെ തന്നെയാണ്. കുട്ടികള്‍ക്ക് പയ്യോളി ചിക്കന്‍ ഫ്രൈ ഒരുപാട് ഇഷ്ടമാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഒന്നാണ് പയ്യോളി ചിക്കന്‍ ഫ്രൈ. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    ചേരുവകള്‍

ചിക്കന്‍-1/2 കിലോ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-3 സ്പൂണ്‍

തേങ്ങ ചിരകിയത്-ഒരു അരമുറി തേങ്ങ

പച്ച മുളഗ്-3

ഡ്രൈ ചില്ലി-4-5

കറിവേപ്പില-ആവശ്യത്തിനു

ഉപ്പ്- ആവശ്യത്തിനു

ഓയില്‍- ആവശ്യത്തിനു

       പാകം ചെയ്യണ്ട വിധം

ചിക്കന്‍ കഴുകി വെള്ളം കളഞ്ഞു എടുകണം.അതില്‍ കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ഉപ്പ് ചേര്‍ത്തു വയ്കണം.ഡ്രൈ ചില്ലി കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചെടുകണം.അത് നനായി പേസ്റ്റ് ആകണം.അതില്‍ പകുതി ചിക്കനില്‍ പുരട്ടി അര മണികൂര്‍ വയ്ക്കണം. ബാക്കി ചില്ലി പേസ്റ്റ്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ആവശ്യത്തിനു ഉപ്പ് തേങ്ങയില്‍ നനായി കുഴച്ചു വയ്കണം.

പാന്‍ ചൂടാകുമ്പോള്‍ ചിക്കന്‍ ഫ്രൈ ചെയ്‌തെടുകണം.അതിനു ശേഷം തേങ്ങ, ഗ്രീന്‍ ചില്ലി, കറിവേപ്പില എന്നിവയും ഓരോനായി ഫ്രൈ ചെയ്തു ചിക്കന്‍ കൂടെ ചേര്ത്ത് എടുകണം. പയ്യോളി ചിക്കന്‍ ഫ്രൈ റെഡി.
https://t.me/+jP-zSuZYWDYzN2I0

Wednesday, August 2, 2023

ഫിഷ് കട്ട്ലറ്റ്

ഒരുവിധം കടകളിൽ എല്ലാം കട്‌ലറ്റ്‌ ലഭ്യമാണ്‌ . എന്നാൽ. അത്‌ ഒന്നുകിൽ വെജ്‌. കട്‌ലറ്റ്‌ അല്ലെങ്കിൽ ചിക്കൻ കട്‌ലറ്റോ ബീഫ്‌ കട്‌ലറ്റോ ആയിരിക്കും . ഫിഷ്‌ കട്‌ലറ്റ്‌ ചുരുക്കം ചില കടകളിൽ മാത്രമേ കാണൂ.... ഇന്ന് നമുക്ക്‌ വീട്ടിൽ തന്നെ ഫിഷ്‌ കട്‌ലറ്റ്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ചേരുവകൾ

ദശ കട്ടിയുള്ള മീൻ - 250 ഗ്രാം

സവാള - 2 എണ്ണം

പച്ചമുളക് - 3 എണ്ണം

വെളുത്തുള്ളി / ഇഞ്ചി പേസ്റ്റ- I ടേബിൾ സ്പൂൺ_

മല്ലിയില  - അൽപം

മുളക്പൊടി - 1 ടീസ്പൂൺ

കുരുമുളക് പൊടി - 1ടീസ്പൂൺ

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഗരംമസാല പൊടി - അര ടീസ്പൂൺ

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - 1 എണ്ണം

ഉപ്പ് - പാകത്തിനു

മുട്ട - 1 എണ്ണം

ബ്രെഡ്/ റസ്ക് പൊടിച്ചത് - 1കപ്പ്

ഓയിൽ - വറുക്കാൻ ആവശ്യത്തിന്

   തയ്യാറാകുന്ന വിധം

▪ മീൻ അൽപം ഉപ്പും, മഞ്ഞൾ പൊടിയും, കുരുമുളക് പൊടിയും ചേർത്ത് വേവിച്ച് മുള്ള് മാറ്റി,പിച്ചി വയ്ക്കുക.

▪ പാനിൽ 2 ടേബിൾ സ്പൂൺ  ഓയിൽ ഒഴിച്ചു പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, വെളുത്തുള്ളി /ഇഞ്ചി പേസ്റ്റ എന്നിവ ചേർത്ത് വഴറ്റുക.

▪ ശേഷം പൊടികൾ എല്ലാം ചേർത്തു വീണ്ടും വഴറ്റുക.

▪ ഇതിലേക്ക്  വേവിച്ചു ഉടച്ചു വെച്ച മീൻ കഷ്ണങ്ങൾ ചേർത്തു യോജിപ്പിക്കുക.

▪ പാകത്തിന് ഉപ്പു ചേർത്തിളക്കുക.

▪ പിന്നീട് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചതും,മല്ലി ഇലയും പൊടിയായി അരിഞ്ഞത് ചേർത്തു എല്ലാം കൂടെ നന്നായി ഇളക്കി യോജിപ്പിക്കുക.

▪ ചൂടാറിയ ശേഷം മീൻ മിശ്രിതം ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടിയെടുക്കുക.

▪ ശേഷം  മുട്ട  പതപ്പിച്ചതിൽ മുക്കി  ബ്രഡ്/റസ്ക് പൊടിച്ചതിൽ കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ  ചെറിയ തീയിൽ ഇട്ട്‌  ഇരുവശവും മൊരിയുന്നത് വരെ തിരിച്ചും, മറിച്ചും ഫ്രൈ ചെയ്യുക.
ചൂടോടെ സോസ് കൂട്ടി കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0