ഇന്ന് നാലാം ഓണം . ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയത്തോടെയാണ് അവസാനത്തിലേക്ക് നീങ്ങുന്നത്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. _നാലാമോണം പൊടിപൂരമെന്നാണ് പറയാറ്. ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാമോണം നക്കീം തുടച്ചും എന്നൊരു പഴഞ്ചൊല്ലുമുണ്ട്. നാലാം ഓണം കഴിഞ്ഞാല്‍ പിന്നെ അടുത്ത ചിങ്ങമാസ പുലരിക്കായുളള കാത്തിരിപ്പായി.
നാലാം ഓണത്തിന് നക്കീം തുടച്ചും തിന്നുന്നതിനൊപ്പം അടിപൊളി സേമിയ പായസം കൂടി ആയാലൊ ?ചേരുവകൾ
സേമിയ (Vermicelli) - I കപ്പ്
പാൽ - 4 കപ്പ്
പഞ്ചസാര -1/2 കപ്പ്
മിൽക്ക് മെയ്ഡ് - 1/2 ടിൻ
ചൗവ്വരി (sago) - 3 ടേബിൾ സ്പൂൺ
ഏലക്കാ പൊടി - 1/4 ടിസ്പൂൺ
ഉണ്ടാക്കുന്നവിധം
ആദ്യം 1 1/2 കപ്പ് വെള്ളം തിളക്കുമ്പോൾ ചൗവ്വരി ഇട്ട് വേവിച്ച് അരിച്ച് എടുക്കണം .
ചൗവ്വരി വേകുന്ന സമയം1 സ്പൂൺ നെയ്യ് ഒഴിച്ച് സേമിയ വറുക്കണം.
പാൽ തിളക്കുമ്പോൾ വറുത്ത സേമിയയും വേവിച്ച ചൗവ്വരിയും ഇട്ട് സേമിയ വേരുന്നത് വരെ ഇളക്കണം. ( കനം കുറഞ്ഞ സേമിയ ആണ് എടുത്തേ .. അത് വേകാൻ 6 -7 മിനിട്ട് മതി )
സേമിയ വെന്താൽ പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർത്തിളക്കി ഇത്തിരി കുറുകി വരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് ഇളക്കി ഓഫ് ചെയ്യണം.
ആവശ്യമുള്ള അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തിട്ടാൽ പായസം റെഡി ..
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment