ഒരുവിധം കടകളിൽ എല്ലാം കട്‌ലറ്റ് ലഭ്യമാണ് . എന്നാൽ. അത് ഒന്നുകിൽ വെജ്. കട്‌ലറ്റ് അല്ലെങ്കിൽ ചിക്കൻ കട്‌ലറ്റോ ബീഫ് കട്‌ലറ്റോ ആയിരിക്കും . ഫിഷ് കട്‌ലറ്റ് ചുരുക്കം ചില കടകളിൽ മാത്രമേ കാണൂ.... ഇന്ന് നമുക്ക് വീട്ടിൽ തന്നെ ഫിഷ് കട്‌ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ചേരുവകൾദശ കട്ടിയുള്ള മീൻ - 250 ഗ്രാം
സവാള - 2 എണ്ണം
പച്ചമുളക് - 3 എണ്ണം
വെളുത്തുള്ളി / ഇഞ്ചി പേസ്റ്റ- I ടേബിൾ സ്പൂൺ_
മല്ലിയില - അൽപം
മുളക്പൊടി - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഗരംമസാല പൊടി - അര ടീസ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - 1 എണ്ണം
ഉപ്പ് - പാകത്തിനു
മുട്ട - 1 എണ്ണം
ബ്രെഡ്/ റസ്ക് പൊടിച്ചത് - 1കപ്പ്
ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാകുന്ന വിധം
▪ മീൻ അൽപം ഉപ്പും, മഞ്ഞൾ പൊടിയും, കുരുമുളക് പൊടിയും ചേർത്ത് വേവിച്ച് മുള്ള് മാറ്റി,പിച്ചി വയ്ക്കുക.
▪ പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, വെളുത്തുള്ളി /ഇഞ്ചി പേസ്റ്റ എന്നിവ ചേർത്ത് വഴറ്റുക.
▪ ശേഷം പൊടികൾ എല്ലാം ചേർത്തു വീണ്ടും വഴറ്റുക.
▪ ഇതിലേക്ക് വേവിച്ചു ഉടച്ചു വെച്ച മീൻ കഷ്ണങ്ങൾ ചേർത്തു യോജിപ്പിക്കുക.
▪ പാകത്തിന് ഉപ്പു ചേർത്തിളക്കുക.
▪ പിന്നീട് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചതും,മല്ലി ഇലയും പൊടിയായി അരിഞ്ഞത് ചേർത്തു എല്ലാം കൂടെ നന്നായി ഇളക്കി യോജിപ്പിക്കുക.
▪ ചൂടാറിയ ശേഷം മീൻ മിശ്രിതം ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടിയെടുക്കുക.
▪ ശേഷം മുട്ട പതപ്പിച്ചതിൽ മുക്കി ബ്രഡ്/റസ്ക് പൊടിച്ചതിൽ കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ ചെറിയ തീയിൽ ഇട്ട് ഇരുവശവും മൊരിയുന്നത് വരെ തിരിച്ചും, മറിച്ചും ഫ്രൈ ചെയ്യുക.
ചൂടോടെ സോസ് കൂട്ടി കഴിക്കാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment