Tuesday, August 15, 2023

മദ്രാസ് ചിക്കന്‍കറി

ഈസിയായി ഉണ്ടാക്കാം മദ്രാസ് ചിക്കന്‍കറി

എല്ലാവര്‍ക്കും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചിക്കന്‍ വിഭവങ്ങള്‍. ഓരോ പ്രദേശത്തെയും അടിസ്ഥാനപ്പെടുത്തി ചിക്കന്‍കറി വെയ്ക്കുന്നതിന്റെ രുചിയിലും പാചകത്തിലും അത്രയധികം വ്യത്യാസങ്ങളുണ്ട്. എന്നും ഒരേ രീതിയില്‍ പാചകം ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പുത്തന്‍ രുചികള്‍ പരീക്ഷിക്കാം. എളുപ്പത്തില്‍ രുചികരമായി ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് മദ്രാസ് ചിക്കന്‍ കറി. ചോറിന് ചപ്പാത്തിയ്ക്കും ഒപ്പമെല്ലാം കിടിലന്‍ കോംമ്പിനേഷനാണ് ഈ ചിക്കന്‍ കറി.

        ചേരുവകള്‍

1) സണ്‍ഫ്‌ളവര്‍ ഓയില്‍: 80 മില്ലി
2) വെളുത്തുള്ളി: 10 ഗ്രാം
3) വറ്റല്‍ മുളക് : 10 ഗ്രാം
4) മല്ലി: 12 ഗ്രാം
5) കുരുമുളക്: 5 ഗ്രാം
6) ജീരകം: 7ഗ്രാം
7) സവാള: 30 ഗ്രാം
8) തക്കാളി: 50 ഗ്രാം
9) കാശ്മീരി മുളകുപൊടി: 10 ഗ്രാം
10) ഉപ്പ് പാകത്തിന്
11) തൈര്: 20 ഗ്രാം
12) ചിക്കന്‍ : 250 ഗ്രാം

        പാചകരീതി

1) ഫ്രയിങ് പാനില്‍ സണ്‍ഫ്‌ളവര്‍ ഓയിലൊഴിച്ച് വറ്റല്‍ മുളക്, വെളുത്തുള്ളി, മല്ലി, കുരുമുളക്, ജീരകം, വലുതായി അരിഞ്ഞ സവാള, തക്കാളി, കാശ്മീരി ചില്ലി പൗഡറുമിട്ട് ചെറുതീയില്‍ ചൂടാക്കുക.
2) തക്കാളി നന്നായി വെന്തതിന് ശേഷം മിക്‌സ്യില്‍ നന്നായി അരച്ചെടുക്കുക .
3) അരച്ചെടുത്ത ഗ്രേവി ഫ്രയിങ് പാനിലിട്ട്, ചിക്കനും പാകത്തിന് ഉപ്പും ഇട്ട് ചെറുതീയില്‍ 10 മിനിറ്റ് കുക്ക് ചെയ്യുക
4) ചിക്കന്‍ നന്നായി കുക്ക് ആയത്തിനു ശേഷം തീ ഓഫ് ചെയ്ത് തൈര് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment